മിഴി – 8 2അടിപൊളി  

“ഷെറിനില്ലേ ഉമ്മ….?” തരിപ്പ് പോലെ കേട്ടു. ചെറിയമ്മയാണ് ചോദിച്ചത്. സോഫയിലേക്ക് ചെന്നിരുന്നു .ചെറുതായി വിളറിയ മുഖം കാണിക്കാതെ നിന്നു. ഉമ്മയെന്നെ നോക്കിയെങ്കിലും ഞാൻ ചിരിച്ചു കൊടുത്തതേയുള്ളു.

“പുറത്തേക്ക് പോയീണ്ട്. ഇപ്പോ വരാൻ മതി..ഇപ്പൊ അങ്ങനെ പോക്കൊന്നുല്ല കുറേ ദിവസം കഴിഞ്ഞ ഇന്നൊന്നു പോയത്..” വിഷമം കാണിക്കാത്തൊരു ചിരി മാത്രം.നീറുന്ന ആ മനസ്സെനിക്കറിയുന്നുണ്ട്.

“അഭി. നീക്കൊറേ മാറിട്ടോ…” ഇയ്യോ അങ്ങ് വയ്യാതായി ഉമ്മയെ നോക്കാൻ വയ്യ വിഷമം കേൾക്കാൻ വയ്യ . എന്‍റെ ചെറിയമ്മേ ഒന്ന് രക്ഷിക്കെടീ.ഞാൻ കണ്ണ് നീട്ടിയൊന്നു കേണു. അവള്‍ക്കതൊന്നും മനസിലാവുന്നില്ല.പെട്ടന്ന് മൂന്നാളും മിണ്ടാതെയായി വാക്കുകളൊന്നും കിട്ടാതെയായി. അങ്ങട്ടും ഇങ്ങട്ടും നോക്കുന്നതല്ലാതെ, കൈ വിരലുകൾ പിണച്ചു കളിക്കുന്നതല്ലാതെ ഒന്നുമില്ല.

കാതിൽ വണ്ടിയുടൊരു ഇരമ്പലെത്തി. പിന്നെയത് മെല്ലെ മെല്ലെ അടുത്തേക്കുമെത്തി.മുറ്റത്തേതോ വണ്ടി വന്നിട്ടുണ്ട്. ഉമ്മ പുറത്തേക്കിറങ്ങാതെ പെട്ടന്നുള്ളിലേക്കാണ് കേറിപ്പോയത്. ചെറിയമ്മയെന്നോട് സംശയത്തോടാരാണെന്ന് ചോദിക്കേം ചെയ്തു. ഷെറി‌നായിരിക്കും!!!അതോണ്ടാവും ഉമ്മയുള്ളിലേക്ക് പോയത്.

നേരെ പുറത്തുനിന്നു വരുമ്പോ, വരുന്നയാളെ ഞാൻ കാണില്ല. തിരിഞ്ഞാണ് ഞാൻ സോഫയിലിരിക്കുന്നത്.ചെറിയമ്മയെന്‍റെ മുന്നിൽ നിൽക്കുന്നുണ്ട്.  വരുന്നയാളെ അവൾക്ക് കാണാം.മോന്തയുടെ ഭാവം മാറിയത് കണ്ട് അവൾക്ക് കളിയാക്കുന്ന ഒരു ചിരിയുണ്ട്. മോശം മോശം എന്ന് പറയുന്ന പോലെ…

“ഉമ്മാ……” മേല്ലെയുള്ളയാ ആദ്യ വിളി.പുറത്തുനിന്നു തന്നെയാണ്. കാലടികളുടെ ശബ്ദം കേൾക്കുന്നുണ്ട്. ഞാനറിയാതെ കണ്ണടച്ചിരുന്നു. അല്ലേൽ ചെറിയമ്മ നോക്കി കളിയാക്കും.അതുറപ്പാ. ചുറ്റുമുള്ള ശബ്‌ദമൊന്നും കേൾക്കല്ലേന്ന് കരുതിയിരുന്നെങ്കിലും എവിടെ!! അവൾ നടന്നു അടുത്തു വരുന്ന ശബ്‌ദം വ്യക്തമായുണ്ട്. പിന്നെയത് നിന്നു. ദൈവമേ ബാക്കിൽ വന്നു ഞെട്ടി നിൽക്കുന്നുണ്ടാവും. എന്നെക്കാണില്ലല്ലോ മുന്നിൽ നിന്നിളിക്കുന്ന ചെറിയമ്മയെ കണ്ടു കാണും. മനസ്സിലാവുവോ ആവോ? അന്ന് മാളിൽ വെച്ച കണ്ടതല്ലെയുള്ളൂ..

“അഭീ….” വിളിച്ചു. ചെറിയമ്മ വിളിച്ചു!! എന്താണതു വരാത്തതെന്ന് കരുതി നിക്കായിരുന്നു.എന്തേലുമാവട്ടെ കണ്ണങ്ങു തുറന്നു. നല്ലയൊരു ചിരിയുണ്ട് ചെറിയമ്മയുടെ മുഖത്തു.”എഴുനേൽക്കടാ” ന്ന് പിരികം കൂർപ്പിച്ചു കാട്ടി ബാക്കിലുള്ള ഷെറിനെ ചിരിയോടെ നോക്കുന്നുണ്ട്. ഇതിപ്പോ വല്ലാത്ത പണിയാണല്ലോ. സൈഡിലും മുന്നിലുമൊക്കെയൊന്ന് നോക്കിയെങ്കിലും ഉമ്മയുടെ പൊടി പോലുങ്കണ്ടില്ല.

വല്ല്യ തലപ്പര്യമില്ലാതെ എഴുന്നേറ്റു. ചെറിയമ്മയോട് ഒന്ന് ചിരിച്ചു. അനുവിനെന്നെയറിയാം. അവൾ  സഹായത്തിനായി കൈ നീട്ടി തന്നു. കൈ പിടിച്ചു നിക്കെന്ന് എന്നോട് പറയാതെ പറഞ്ഞു. ഞങ്ങൾ കൈ കോർത്തു. ഞാൻ മെല്ലെ ബാക്കിലേക്ക് തിരിഞ്ഞു .കണ്ണ് നീട്ടിയാ രൂപം നോക്കി. ചെറുതായി ഞെട്ടി!! അവളൊരുപാട് മാറി. പണ്ടത്തെപ്പോലെയല്ല ആ മുഖത്തിന്‍റെ തിളക്കമെല്ലാം പോയീട്ടുണ്ട്. അവൾക്ക് ഞെട്ടലുണ്ട് അതോണ്ടാണല്ലോ അനങ്ങാതെ കിളി പോയ പോലെ നിൽക്കുന്നത്. നെഞ്ചിൽ കല്ലു വെച്ച പോലെ ഒരു വേദനയുണ്ടായി. എന്നാലും ഉള്ളിലെന്തോ നുരഞ്ഞു പൊന്തി.അവളുടെ മുന്നില്‍ വെച്ച് എന്തേലുമൊന്ന് ചെയ്യണമെന്ന് തോന്നി

“ന്താടാന്ന്” മനസിലാവാതെയുള്ള ചെറിയുമ്മയുടെ ചിരിയോടെയുള്ള ചോദ്യം കേട്ടപ്പോ, ഞാൻ വീണ്ടും ഷെറിനെ വെറുതെയൊന്ന് നോക്കി. നോക്കുന്നുണ്ട്,നോക്കുന്നുണ്ട് ഈശ്വര ഇനീയുമിങ്ങനൊരവസരം കിട്ടില്ല. അനുവെന്‍റെ  പെണ്ണാണ് ന്ന് അവളടെ മുന്നില്‍ കാണിക്കണം. ചെറിയമ്മയുടെ ചുവന്ന തിളങ്ങുന്ന ചുണ്ട് ചിരികുമ്പോ വിടരുന്നത് കണ്ടു. എന്‍റെ നോട്ടത്തിന്‍റെ വശപ്പിശക് മനസിലയിട്ടാണോ? അവൾ സംശയം വെച്ച് നൊക്കുന്നുണ്ട് .ഇതെന്‍റെ പ്രതികാരം കൂടിയാണ്. അവൾക്കെന്തേലും മനസ്സിലാവട്ടേന്ന് കരുതിയൊന്നുകൂടാ ചുണ്ടുകളിൽ കൊതിയോടെ നോക്കി നിന്നതും എന്‍റെയുദ്ദേശം അവൾക്ക് മനസ്സിലായി കാണും. നേരത്തെ ഒരുത്തിയുടെ അടുത്ത് പോയപ്പോ ഒന്നുമാലോചിക്കാതെ കേറി ഉമ്മവെച്ചവളല്ലേ.

അവളുടെ കണ്ണ് വിടർന്നങ്ങു വന്നു. “എടാ വേണ്ടാ…..വേണ്ടാ…” ന്ന് പറയുന്നപോലെ പിടിച്ചു വെച്ച എന്‍റെ കയ്യിൽ അമർത്തിയും,തല മെല്ലെ വെട്ടിച്ചും പറഞ്ഞു നോക്കുന്നുണ്ട്. കാര്യമാക്കിയില്ല .കൈ മെല്ലെ അവളുടെ കവിളിൽ വെച്ചു തഴുകിയപ്പോ  മുഖം ചുളിച്ചവൾ, ഷെറിൻ കാണാതെന്നോട് വേണ്ടാന്ന് പറഞ്ഞു കേണു.

ഉമ്മ കാണില്ലന്നുറപ്പായിരുന്നു. അല്ലേലിവിടെ യൊന്നും ഉമ്മയെ കണ്ടില്ല.ചെറിയമ്മക്ക് പേടിയുണ്ട്. മുന്നിൽ ഒരാൾ കാണുന്നതിന്‍റെ ബുദ്ധിമുട്ടുണ്ട്.ഞാനാ കവിളിലൊരുമ്മ കൊടുത്തു. ചെറിയമ്മയുടെ കൈ മുറുകി, ഉണ്ടക്കണ്ണിന് പിടിച്ചുലക്കുന്ന ശക്തി വന്നു. കവിളിൽ നിന്ന് ചുണ്ട് ഞാന്‍ അവളുടെ ചുണ്ടിലെത്തിച്ചു. ബലം പിടിച്ചു വെച്ച കീഴ് ചുണ്ട് വിടർത്തിയെടുത്ത് ഞാൻ മെല്ലെ നുണഞ്ഞു.വായില്‍ നിന്നും വമിച്ച ചൂട് ശ്വാസം ചുണ്ടുകളില്‍ വന്നു തട്ടി വല്ലാത്ത ഒരവസ്തയിലെത്തിച്ചു.ചൂടുള്ളയാ ഇളം ചുണ്ടിന് തേന്‍ മിഠായിയുടെ രുചി.

ഉള്ളിലുണ്ടായ സന്തോഷം ചെറുതല്ല.തല വലിച്ചു ഞാൻ ഷെറിനെ പുച്ഛത്തോടെ നോക്കി.വിചാരിച്ചപോലെയവളുടെ മോന്ത വീണു.

മതി. അത് മതി. ചെറിയമ്മക്ക് കണ്ണിറുക്കി കാട്ടി ഞാൻ സോഫയിൽ ചെന്നങ്ങിരുന്നു.]

തെണ്ടി.മനുഷ്യനെ നാണം കെടുത്തുമല്ലെടാ പട്ടി എന്ന് പറയുന്നപോലെ ഷെറിൻ കണ്ടതിനുള്ള നാണം കൊണ്ട് അനു പല്ല് കടിച്ചെന്നെയൊന്നു നോക്കി. ഷെറിൻ കിളി പോയി അവിടെ തന്നെ നിന്നോ? ആവോ..

“ഹായ് ഷെറിന്‍ അറിയോ…?” ചെറിയമ്മയുടെ കിന്നാരം. എനിക്കങ്ങു ഇഷ്ടപ്പെട്ടില്ല. ചോദിക്കുമ്പോ എന്നെയൊന്നു ആക്കി നോക്കുന്നുണ്ട്.

“അനു…” എന്‍റമ്മോ…. ഷെറിൻ ചിരിയോടെ പറയുന്നതാണ്..

“അയ്യോ സോറി അനുവേച്ചി…” അവളുടെ ബോധം വന്ന തിരുത്തൽ. ചെറിയമ്മയെന്നെ നോക്കി ചിരിച്ചു വല്ല്യ കോമഡി പറഞ്ഞ പോലെ.മുന്നില്‍ നിന്നാലെന്‍റെ കോമാളിത്തരം കാണുമെന്ന് കരുതി മുന്നില്‍ നിന്നു മാറി അവളുടെടുത്തേക്ക് നടന്നു.

“കുറേ നേരായോ വന്നിട്ട്.ചേച്ചി..?” സ്നേഹത്തിടെയുള്ള അന്വേഷണം. അഭിനയിക്കാണെന്ന് തോന്നുന്നില്ല അവളിങ്ങനെ തന്നെയാണ്.

“ഇല്ലെടോ ഇപ്പോ വന്നതേയുള്ളു. ഉമ്മ പറഞ്ഞു നീ പുറത്തു പോയതാന്ന്…!!” ചെറിയമ്മ അവളോടിങ്ങനെയൊക്കെ സംസാരിക്കുമെന്ന് കരുതീല്ല. കേൾക്കാനൊക്കെ നല്ല രസണ്ട്.

“എന്നിട്ട് എവിടെപ്പോയി.. ഉമ്മാ…..” അവളുറക്കെ വിളിച്ചു.

“ഉമ്മാ….” ഒന്നൂടെ വിളിച്ചപ്പോ ഉള്ളിൽ നിന്നെവിടെ നിന്നോ ഉമ്മ വിളി കേട്ടു.

Leave a Reply

Your email address will not be published. Required fields are marked *