സാർ… ഇത് ഉങ്കൾ കുളന്തൈ Likeഅടിപൊളി  

സാർ… ഇത് ഉങ്കൾ കുളന്തൈ

[ VaSco ]


ഫോൺ ബെല്ലടിച്ചപ്പോൾ ഡോക്ടർ സോമശേഖരൻ തന്റെ റൂമിലെ ചാരു കസേരയിൽ ഇരിക്കുകയായിരുന്നു. പക്ഷെ അദ്ദേഹത്തിന്റെ ചിന്തകൾ അപ്പോഴും അദ്ദേഹത്തെ വല്ലാതെ അലട്ടിക്കൊണ്ടിരുന്നു..

ഡോക്ടർ തന്റെ ഫോണിലേക്ക് നോക്കി. പിന്നെ മെല്ലെ അപരിചിതമായ നമ്പറിൽ നിന്നുള്ള കോൾ അറ്റൻഡ് ചെയ്ത് അദ്ദേഹം ഫോൺ കാതിലേക്ക് ചേർത്തു.

.”ഹലോ, ഇത് ഡോക്ടർ സോമശേഖരൻ സാറല്ലേ?”

മറുതലയ്ക്കൽ കനമുള്ളൊരു ശബ്ദമായിരുന്നു.

“അതേ, ഇത് ആരാണ് സംസാരിക്കുന്നത്?”

ഡോക്ടർ ചോദിച്ചു.

“സാർ, ഞാൻ ടൗൺ സ്റ്റേഷനിലെ എസ്‌.ഐ ജോർജാണ്. സാർ എത്രയും പെട്ടെന്ന് സിറ്റി ഹോസ്പിറ്റലിലേക്ക് ഒന്ന് വരണം.”

എസ്‌.ഐയുടെ വാക്കുകളിൽ തിടുക്കമുണ്ടായിരുന്നു. അത് കേട്ടതോടുകൂടി ഡോക്ടറുടെ നെഞ്ചിടിപ്പ് ഒന്നുയർന്നു, എയർകണ്ടീഷൻ റൂമിലിരുന്നിട്ടും അദ്ദേഹം വെട്ടി വിയർത്തു. അദ്ദേഹം വിറച്ചുകൊണ്ട് ചോദിച്ചു.

“എന്താ സാർ … എന്താണ് കാര്യം ?”

“അതൊക്കെ ഇവിടെ എത്തിയിട്ട് പറയാം. സാർ, ഒട്ടും സമയം കളയരുത്, സംഗതി വളരെ അർജന്റാണ്! സാർ എത്രയും പെട്ടന്ന് വരണം.”

മറുപടിക്ക് കാത്തുനിൽക്കാതെ എസ്‌.ഐ ഫോൺ കട്ട് ചെയ്തു. കൈയിലെ ഹാൻഡ്‌സെറ്റിലേക്ക് നോക്കി ഡോക്ടർ ഒരു നിമിഷം തരിച്ചുനിന്നുപോയി.

ഡോക്ടർ സോമ ശേഖരൻ

വലിയ ന്യൂറോ സർജൻ ആണ്. വയസ് അമ്പതിൽ താഴെ മാത്രമേ കാണു.. ഒരു വലിയ വീട്ടിൽ ഒറ്റയ്ക്ക് ആണ് അയാളുടെ താമസം. ഭാര്യയും രണ്ട് പെണ്മക്കളും ഉണ്ടായിരുന്നു. കഴിഞ്ഞ ആറു വർഷം ആയി അവർ ഡോക്ടറെ വിട്ട് വേറെ മാറി താമസിക്കുന്നു. നാലു വർഷം മുൻപ് ഡിവോഴ്സും കഴിഞ്ഞു. ഡോക്ടർ ഇപ്പോൾ തികച്ചും ഏകനാണ്..

വലിയൊരു ഹോസ്പിറ്റലിൽ ആയിരുന്നു ഡോക്ടർ സോമശേഖരൻ വർക്ക്‌ ചെയ്തിരുന്നത്. ഒരു തവണ

ട്രീറ്റ്മെന്റ്നായി അയാളെ കാണാൻ രണ്ടായിരം രൂപ വരെ ആയിരുന്നു അയാളുടെ ഫീസ്. സർജറി വേണ്ടിവന്നാൽ രണ്ടും മൂന്നും ലക്ഷങ്ങൾക്ക് മുകളിൽ വരെ ആയിരുന്നു ഫീസ് ഉണ്ടായിരുന്നത്.

തന്റെ മുന്നിൽ വരുന്ന പേഷ്യന്റിന്റെ

കൈയിലെ ഞരമ്പിൽ വെറുതെ ഒന്ന് തൊട്ടാൽ തന്നെ ഡോക്ടർ അസുഖം എന്താണ് എന്ന് പറയും. എന്നാണ് ഡോക്ടറെ കുറച്ചു ആളുകൾ പറയാറുണ്ടായിരുന്നത്. അത്രയും കൈപ്പുണ്ണ്യമുള്ള ഡോക്ടർ ആണ് ഡോക്ടർ സോമശേഖരൻ. തന്റെ ജോലിയിൽ ഒരു വിട്ടുവീഴ്ചയും അനുവദിക്കാത്ത മനുഷ്യൻ.

എന്നാൽ ഇപ്പോൾ…

വീടിന് തൊട്ട് തന്നെ ഒരു മുറി തന്റെ കൺസൽട്ടറ്റിംഗ് റൂമായി ഉപയോഗിക്കുന്നു. ഇപ്പോൾ അധികം പേഷ്യന്സിനെ ഒന്നും അയാൾ നോക്കാറില്ല. അധികം ആരോടും സംസാരിക്കാറില്ല. ആരുടേയും മുഖത്ത് പോലും അധികം നോക്കാറില്ല. എങ്കിലും ഇടയ്ക്കൊക്കെ ഹോസ്പിറ്റലിൽ നിന്ന് മേജർ സർജറി ആവശ്യമായി വന്നാൽ ഡോക്ടറെ വിളിക്കാറുണ്ട്. ഒഴിവാക്കാൻ പറ്റാത്ത കേസ് ആണെങ്കിൽ മാത്രമേ ഡോക്ടർ ആ കേസ് അറ്റൻഡ് ചെയ്യൂ… അല്ലെങ്കിൽ അത് ഒഴിവാക്കും.

ഡോക്ടർ വീട്ടിലുള്ള കൺസൾട്ടിംഗ് ടൈം കഴിഞ്ഞാൽ നേരെ ഫ്രഷായി എന്തെങ്കിലും മെഡിക്കൽ ബുക്ക് എടുത്ത് അതും വായിച്ച് അങ്ങനെയിരിക്കും. ഇടയ്ക്ക് എന്തെങ്കിലും കഴിച്ചാലായി. ഇല്ലെങ്കിൽ അങ്ങനെ തന്നെ കിടന്നുറങ്ങും.

ദിവസവും വീട് വൃത്തിയാക്കാനും ഫുഡ്‌ ഉണ്ടാക്കാനും ഒരു സ്ത്രീ അവിടെ വരാറുണ്ട്. തന്റെ പണി കഴിഞ്ഞാൽ അവർ പോകും. അവരോട് മാത്രമേ ഡോക്ടർ എന്തെങ്കിലും വിശേഷങ്ങൾ സംസാരിക്കാറുള്ളൂ. അതും വളരെ പരിമിതമായി.

അവർ ഉണ്ടാക്കി വെക്കുന്നത് കഴിക്കുമെങ്കിലും . ചിലപ്പോൾ ഡോക്ടർ സ്വയം എന്തെങ്കിലും ഉണ്ടാക്കി കഴിക്കും. അല്ലെങ്കിൽ ഒന്നും കഴിക്കാതിരിക്കാനും ഡോക്ടർക്ക് ബുദ്ധിമുട്ട് തോന്നാറില്ല.

അങ്ങനെ അന്ന് ഒരു ദിവസം വൈകുന്നേരം പേഷ്യൻസ് മുഴുവൻ പോയികഴിഞ്ഞു എന്ന് തോന്നിയപ്പോൾ ഡോക്ടർ സോമശേഖരൻ തന്റെ കൺസൽട്ടറ്റിംഗ് റൂമിൽ നിന്ന് ഇറങ്ങാൻ തുടങ്ങുകയായിരുന്നു അപ്പോഴാണ് കണ്ടാൽ ഇരുപത്തിയെട്ടു വയസ്സിനടുത്ത് പ്രായം വരുന്ന ഒരു പെണ്ണ് കൺസൽട്ടറ്റിംഗ് റൂമിലേക്ക് കയറി വന്നത്. അവളുടെ അരയിലായി കണ്ടാൽ ഒന്നോ രണ്ടോ വയസ് പ്രായം തോന്നുന്ന കൊച്ചു പെൺകുട്ടി ഉണ്ട്. ആ കുട്ടിയെ അവൾ തന്റെ ദേഹത്തോട് ചേർത്ത് പിടിച്ചിരിക്കയാണ് .

Updated: October 13, 2026 — 6:24 pm

Leave a Reply

Your email address will not be published. Required fields are marked *