“ഇത് നീ എനിക്ക് തന്ന നിന്റെ ശരീരത്തിന്റെ പകരം അല്ല. അതിന് പകരം തരാൻ എന്റെ കൈയിൽ ഒന്നും ഇല്ല. ഇത് നീ ഇപ്പോൾ ഇവിടെ ചെയ്ത ജോലിയുടെ കൂലിയാ.. പോ നീ പോയിക്കോ.. നിനക്ക് പോകാനുള്ള ഓട്ടോ വന്നിട്ടുണ്ട്..ഇനിയും നീ ഇവിടെ നിന്നാൽ ഒരുപക്ഷെ ………”
അങ്ങനെ പറഞ്ഞ ശേഷം ഒന്ന് ചിരിച്ചുകൊണ്ട് ഡോക്ടർ വീണ്ടും പറഞ്ഞു..
“പോകുന്ന വഴിയിൽ വേണ്ട ഡ്രെസ്സ് എന്തെങ്കിലും വാങ്ങാൻ ഉണ്ടെങ്കിൽ വാങ്ങാൻ മറക്കേണ്ട.. ഇന്നലെ നീ ഇട്ടതിൽ ചിലതെല്ലാം കീറിപ്പോയില്ലേ.. ”
അത് കേട്ട് നാണക്കേട്ട് മല്ലിക്ക് ഡോക്ടറുടെ മുഖത്തേക്ക് നോക്കാൻ ആയില്ല. ഇന്നലെ വലിച്ചു കീറിയ തന്റെ ഷഡിയെ കുറിച്ചാണ് ഡോക്ടർ പറയുന്നത് എന്ന് അവൾക്ക് മനസ്സിലായി. അത് അവൾക്ക് ചമ്മലായി . അവൾ അവിടെ തന്നെ നിന്നു..
ഡോക്ടർ തന്നെ അവളെ തള്ളി വീടിന്റെ പുറത്താക്കി. അവൾ അവിടെ കാത്തു നിന്ന ഓട്ടോയിൽ കയറി. അവൾ അറിയാതെ ആ വീടിനു നേരെ കൈ വീശി യാത്ര പറഞ്ഞു. ഓട്ടോ മെല്ലെ പുറത്തേക്ക് കുതിച്ചു.. അവളുടെ കണ്ണിൽ കണ്ണീർ പൊടിഞ്ഞു.. പക്ഷെ അത് എന്തിനെന്നു അവൾക്ക് പോലും മനസ്സിലായില്ല
ഡോക്ടർ അന്ന് പിന്നെ കുടിച്ചില്ല.. നാളെ നടക്കേണ്ട ഓപ്പറേഷന്റെ അവസാനവട്ട ആവശ്യങ്ങൾക്കുള്ള കാര്യങ്ങൾ അന്വേഷിക്കുകയും. മെഡിക്കൽ ബുക്കുകൾ നോക്കി ഒന്നുകൂടെ വായിക്കുകയും എല്ലാം ശരിയെന്ന് ഉറപ്പിക്കുകയും ചെയ്യുകയായിരുന്നു.
അന്ന് പിന്നെ ഡോക്ടർ നേരത്തെ കിടന്ന്
ഉറങ്ങി. ഇന്നലെ ഉറങ്ങാത്തതിന്റെ ക്ഷീണം ഡോക്ടർക്കും ഉണ്ടായിരുന്നു. അതോടൊപ്പം മല്ലിയോട് താൻ ചെയ്ത പാപത്തെ കുറിച്ചുള്ള മനോവേദനയും.. ഇനി താൻ മദ്യപിക്കില്ല എന്നൊരു തീരുമാനവും അന്ന് എടുത്തു.
പിറ്റേന്ന് ഉച്ചയ്ക്ക് ശേഷം
മല്ലിയുടെ ഭർത്താവിന്റെ ഓപ്പറേഷൻ തുടങ്ങി തുടർച്ചയായി 5 മണിക്കൂറുകൾ ആണ് അതിന് വേണ്ടി വന്നത്..
ഓപ്പറേഷൻ കഴിഞ്ഞു ഡോക്ടർ സോമശേഖരൻ പുറത്തേക്ക് വന്നു. ആ സമയം മല്ലിയും തന്റെ നാല് വയസ്സായ മോളും മാത്രമേ അവിടെ ഉണ്ടായിരുന്നുള്ളൂ.
അവൾ ഓപ്പറേഷൻ തിയേറ്ററിന് പുറത്ത് നെഞ്ചിൽ കൈകൾ ചേർത്തുപിടിച്ച് പ്രാർത്ഥനയോടെ നിൽക്കുകയായിരുന്ന മല്ലിയുടെ അരികിലേക്ക് അദ്ദേഹം നടന്നുചെന്നു.
അവളുടെ കണ്ണുകളിലെ ഭയം കണ്ട് ആശ്വസിപ്പിക്കാനെന്നോണം ഡോക്ടർ പതുക്കെ പറഞ്ഞു:
“ഇനി ഒന്നും പേടിക്കാനില്ല.. നിന്റെ ഭർത്താവിനെ നിനക്ക് തിരിച്ചു കിട്ടും .. സന്തോഷമായി ഇരിക്ക്..”
ഡോക്ടറുടെ വാക്കുകൾ കേട്ടപ്പോൾ മല്ലിക്ക് ഒരുപാട് ആശ്വാസമായി. അവൾക്ക് സന്തോഷം തോന്നി. അവളുടെ മുഖത്തു ഒരു നേർത്ത പുഞ്ചിരി വിരിഞ്ഞു.
അവൾ ഡോക്ടറെ നന്ദിയോടെ നോക്കി. . മല്ലിയെ നോക്കി ഒന്ന് ചിരിച്ച ശേഷം ഡോക്ടർ തന്റെ റൂമിലേക്ക് നടന്നു.
റൂമിലേക്ക് വന്ന ഡോക്ടർ വളരെ ക്ഷീണിതനായിരുന്നു. അദ്ദേഹം തന്റെ കസേരയിലേക്ക് ചാരിയിരുന്നുകൊണ്ട് ആശ്വാസത്തോടെ കണ്ണുപൂട്ടി.
എന്നാൽ ആ ആശ്വാസത്തിന് മിനിറ്റുകളുടെ ആയുസ്സ് മാത്രമേ ഉണ്ടായിരുന്നുള്ളൂ.
പെട്ടെന്നാണ് ഒരു സിസ്റ്റർ ഡോക്ടറുടെ റൂമിലേക്ക് ഓടിക്കയറി വന്നത്. പേടിച്ചു വിറച്ചപോലെ ഉണ്ടായിരുന്നു അവരുടെ മുഖം. റൂമിൽ എത്തിയ ഉടനെ ടെൻഷനോടെയും അതിലേറെ പേടിയോടെയും ഡോക്ടറോട് പറഞ്ഞു.
“ഡോക്ടർ… അയാൾ… ആ മല്ലിയുടെ ഭർത്താവ്… അയാൾക്ക്…” അത്രയും പറഞ്ഞു അവൾ പേടിയോടെ നിർത്തി
.
ഡോക്ടർ കസേരയിൽ നിന്ന് പെട്ടെന്ന് എഴുന്നേറ്റുകൊണ്ട് ചോദിച്ചു.
“എന്താ? എന്ത് പറ്റി?. അയാൾക്ക് എന്താ പറ്റിയത്.””
“അയാൾക്ക് പെട്ടെന്ന് എന്തോ ആയി ഡോക്ടർ. ശ്വാസം എടുക്കാത്ത പോലെ. എന്തോ പ്രശ്നമുണ്ട് സാർ … അയാൾ… അയാൾ മരിച്ചുപോയി എന്നാ തോന്നുന്നത്. സാർ ഉടനെ വരണം….”
അത്രയും പറഞ്ഞ് സിസ്റ്റർ പേടിയോടെയും ടെൻഷനോടെയും ഡോക്ടറുടെ മുഖത്തേക്ക് ഉറ്റുനോക്കി.
അത് കേട്ടതും ഡോക്ടറുടെ ഉള്ളിലൂടെ ഒരു മിന്നൽ പാഞ്ഞുപോയി. ഭയം കൊണ്ട് അയാളുടെ മുഖം വലിഞ്ഞുമുറുകി. കൈകാലുകൾ വിറയ്ക്കാൻ തുടങ്ങി.
