സാർ… ഇത് ഉങ്കൾ കുളന്തൈ 2അടിപൊളി  

ആ സമയം അവിടെ വന്ന ഒരു സിസ്റ്റർ വിളിച്ചു പറയുന്നത് ഡോക്ടർ കേട്ടു.

“മല്ലി ഡോക്ടർ സോമ ശേഖരന്റെ ആരെങ്കിലും ഉണ്ടോ ”

അത് കേട്ടു ഓടി വന്ന ഡോക്ടർ പറഞ്ഞു.

“മല്ലി എന്റെ ഭാര്യയാ. അവൾക്ക് എന്തെങ്കിലും. ?”

അത്രയും പറയുമ്പോഴേക്കും ഡോക്ടറുടെ ചുണ്ടുകൾ വിതുമ്പിയിരുന്നു. ഡോക്ടറുടെ ആ പരിഭ്രമം കണ്ട് സിസ്റ്റർക്ക് ചിരി വന്നു. സിസ്റ്റർ പറഞ്ഞു.

“എന്റെ സാറേ. സാറിന്റെ ഭാര്യക്ക് ഒരു കുഴപ്പവുമില്ല . സാർ ഇങ്ങനെ പേടിക്കാതെ. ”

സിസ്റ്റർ പറഞ്ഞത് കേട്ട് ഒന്ന് ചമ്മിയ ഡോക്ടർ ചോദിച്ചു.

” പിന്നെ കുഞ്ഞിനെന്തെങ്കിലും.? ”

“ആർക്കും ഒരു പ്രശ്നവുമില്ല. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നു. മല്ലി പ്രസവിച്ചു. ആൺ കുഞ്ഞാ..

പക്ഷെ മല്ലിക്ക് ബോധം വന്നിട്ടില്ല. കുഞ്ഞിനെ ഇപ്പോൾ കൊണ്ട് വരാം. ”

സിസ്റ്റർ പറഞ്ഞത് കേട്ട് ഡോക്ടർക്ക് സന്തോഷമായി. എന്നാൽ മല്ലിക്ക് ബോധം വന്നിട്ടില്ല എന്ന് പറഞ്ഞതിൽ കുറച്ചു സങ്കടവും.

കുറച്ചു കഴിഞ്ഞു ഒരു വെള്ള തുണിയിൽ പൊതിഞ്ഞ ഒരു കൊച്ചു കുഞ്ഞിനെ സിസ്റ്റർ ഡോക്ടറുടെ കൈയിൽ കൊടുത്തു. ആ കുഞ്ഞിനെ ഏറ്റുവാങ്ങുമ്പോൾ ഡോക്ടറുടെ കണ്ണുകൾ നിറഞ്ഞിരുന്നു.

അടുത്ത് നിന്ന ശ്രീജയോട് ഡോക്ടർ പറഞ്ഞു.

“നോക്ക് ശ്രീജേ. എന്റെ മോൻ. ഞങ്ങളുടെ മോൻ. എന്റെ മല്ലി എനിക്ക് തന്ന മോൻ. ”

അങ്ങനെ പറഞ്ഞ ശേഷം ഡോക്ടർ ആ കൊച്ചു കുഞ്ഞിന്റെ നെറുകയിൽ ആദ്യമായി ഒന്ന് മുത്തി.

പിന്നെ കുഞ്ഞിനെ ശ്രീജയുടെ കൈയിൽ കൊടുത്തു.

അപ്പോൾ സിസ്റ്റർ പറഞ്ഞു.

“മതി. മതി. കുറച്ചു കഴിഞ്ഞു അമ്മയേയും കുഞ്ഞിനേയും ഒരുമിച്ചു തരാം. ഇപ്പോൾ കുഞ്ഞിനെ ഇങ്ങ് തന്നാട്ടെ ”

ശ്രീജ മനസ്സില്ലാമനസ്സോടെ കുഞ്ഞിനെ സിസ്റ്റർക്ക് കൊടുത്തു.

പിന്നേയും ഒരു മണിക്കൂർ അവർ ആ ലേബർ റൂമിനു മുന്നിൽ കാത്തു നിന്നു.

ഒരു മണിക്കൂർ കഴിഞ്ഞു മല്ലിയേയും കുഞ്ഞിനേയും കൊണ്ട് സിസ്റ്റർ പുറത്തേക്ക് വന്നു. മല്ലി ഒരു വീൽചെയറിൽ ഇരുന്നിട്ടാണ് ഉള്ളത്.

. പുറത്ത് വന്ന ഉടനെ മല്ലി ഡോക്ടറോട് ചോദിച്ചു.

“ഏട്ടാ. നമ്മുടെ കുഞ്ഞിനെ കണ്ടോ?. ഏട്ടന് സന്തോഷമായോ..?”

ഡോക്ടർ അവളുടെ നെറുകയിൽ ഉമ്മ വെച്ചു. ആ സമയം പൂർണ്ണ ഗർഭിണിയായ ഒരു സ്ത്രീ തനിച്ച് അവിടേക്ക് നടന്നു വരുന്നുണ്ടായിരുന്നു. ഡോക്ടർ മല്ലിയെ ഉമ്മ വെക്കുന്നതും ശ്രീജ കുഞ്ഞിനെ ഏറ്റുവാങ്ങുന്നതും അവൾ കണ്ടു. അവളുടെ മുഖം ഇരുണ്ടു.

ഡോക്ടർ

അവളെ ഒന്ന് നോക്കി പുച്ഛത്തോടെ ചിരിച്ച ശേഷം മല്ലിയുടെ വീൽചെയറും തള്ളിക്കൊണ്ട് റൂമിലേക്ക് നടന്നു.

ലേബർ റൂമിന്റെ വാതിൽക്കൽ എത്തിയ അവൾ അവിടെ നിന്ന സിസ്റ്ററോട് ചോദിച്ചു.

“അതേതാ ആ പെണ്ണ്. അവൾ ആ ഡോക്ടറുടെ ആരെങ്കിലും ആണോ.? അല്ലെങ്കിൽ വല്ല അനാഥ പെണ്ണോ മറ്റോ ആണോ . ?”

“ഏയ്‌! അല്ല. അത് ഡോക്ടറുടെ ഭാര്യയാ. പേര് ‘മല്ലി സോമശേഖരൻ. ‘ ഇപ്പോൾ പ്രസവം കഴിഞ്ഞതേ ഉള്ളു. ആൺ കുഞ്ഞാ. ” സിസ്റ്റർ പറഞ്ഞു

അത് കേട്ട് അവൾ തിരിഞ്ഞു നോക്കി.

ആ സമയം മല്ലിക്ക് കേൾക്കാൻ മാത്രമായി ശ്രീജ പറഞ്ഞു.

“ഇപ്പോൾ അങ്ങോട്ട് നടന്നു പോയത് സാറിന്റെ ആദ്യ ഭാര്യയാ. അവളുടെ മൂന്നാമത്തെ ഭർത്താവിന്റെ ആദ്യ കുഞ്ഞിനെ പ്രസവിക്കാൻ പോകുന്നതാ. ഇനി എപ്പോഴാണോ നാലാമത്തെ ഭർത്താവിന്റെ കുഞ്ഞിനെ പ്രസവിക്കാൻ വരുന്നത്.”

അപ്പോഴാണ് അമ്പിളി അല്ലിമോളെയും കല്ലുമോളേയും കൊണ്ട് അവിടേക്ക് വന്നത്. ഡോക്ടറെ കണ്ട ഉടനെ മക്കൾ രണ്ടാളും ഒരുമിച്ചു വിളിച്ചു.

“അച്ഛാ അച്ഛാ അച്ഛാ.”

ഡോക്ടറെ മക്കൾ സ്നേഹത്തോടെ അച്ഛാ എന്ന് വിളിച്ചപ്പോൾ അത് അവിടെ മുഴുവൻ നിറഞ്ഞു നിന്നു.

മക്കൾ രണ്ടാളും ഓടി വരുന്നത് കണ്ട് ഡോക്ടർ അവിടെ മുട്ട് കുത്തിയിരുന്നു. രണ്ടു മക്കളും ഓടി വന്ന് ഡോക്ടറെ കെട്ടിപിടിച്ചു സ്നേഹത്തോടെ ഡോക്ടറുടെ കവിളിൽ അമർത്തി ഉമ്മ വെച്ചു.

അതുകണ്ടു ഡോക്ടറുടെ മുൻ ഭാര്യ അതിശയത്തോടെ നോക്കി നിന്നുപോയി. അവൾക്കത് വിശ്വസിക്കാനായില്ല.

രണ്ടു ദിവസം കഴിഞ്ഞു അവർ വീട്ടിൽ തിരിച്ചെത്തി. കുഞ്ഞിനേയും കൊണ്ട് വീട്ടിൽ എത്തിയ ശേഷം ശ്രീജയ്ക്കും അമ്പിളിക്കും പിടിപ്പത് ജോലി

Updated: October 13, 2026 — 6:24 pm

Leave a Reply

Your email address will not be published. Required fields are marked *