മല്ലിയുടെ വാക്കുകൾ കേട്ട്
ഡോക്ടർ അതീവ സന്തോഷത്തോടെ മെല്ലെ മല്ലിയെ കെട്ടിപിടിച്ചു. . പിന്നെ അവളുടെ നെറുകയിലും കണ്ണിലും കവിളിലും ഉമ്മ വെച്ചു. മല്ലിയുടെ കവിളുകൾ നാണത്താൽ ചുവന്നു. ഡോക്ടർ അവളുടെ കണ്ണുകളിലേക്ക് നോക്കി.
അടുത്ത മുറിയിൽ നിന്നും വരുന്ന ബെഡ് ലാമ്പിന്റെയും ജാലകത്തിലൂടെ വരുന്ന നിലാവിന്റെയും നേരിയ വെളിച്ചം മാത്രമേ ആ മുറിയിൽ ഉള്ളൂ. എങ്കിലും ആ നേരിയ വെട്ടത്തിൽ തിളങ്ങുന്ന മല്ലിയുടെ മുഖം അതിൽ നാണം മിന്നിമറയുന്ന അവളുടെ കണ്ണുകൾ ഡോക്ടർ നോക്കികണ്ടു.
എന്നാൽ ഡോക്ടറുടെ ആ നോട്ടം നേരിടാനാവാതെ നാണത്താൽ മല്ലിയുടെ കണ്ണുകൾ ചിമ്മിപ്പോയി ..
ഡോക്ടറുടെ ചുണ്ടുകൾ മല്ലിയുടെ ചുണ്ടിൻമേൽ ചുംബിച്ചു.
എന്നാൽ ആ സമയം ഡോക്ടറുടെ മുറിയിൽ നിന്നും കല്ലുമോളുടെ കരച്ചിൽ ഉയർന്നു. അതുകേട്ട് മല്ലിയും ഡോക്ടറും ഞെട്ടി. മല്ലി നാണത്താൽ മുങ്ങിയ ചിരിയോടെ എഴുന്നേറ്റ് അകത്തേക്ക് ഓടി.
ഡോക്ടറുടെ മുഖത്ത് ഒരുനിമിഷം നിരാശയും അതോടൊപ്പം സന്തോഷവും ഉണ്ടായി. ഡോക്ടർ മെല്ലെ എഴുന്നേറ്റ് കിടപ്പുമുറിയിലേക്ക് നടന്നു. ആ സമയം ഡോക്ടറുടെ കട്ടിലിൽ കിടന്നുറങ്ങുന്ന കല്ലുമോളെ മല്ലി മെല്ലെ തലോടികൊണ്ട് ഉറക്കാൻ ശ്രമിക്കുകയായിരുന്നു. അവൾ എന്തോ താരാട്ട് പാടുന്നുണ്ടായിരുന്നു.
ഡോക്ടർ വരുന്നത് കണ്ടു
അവൾ നാണത്തോടെ ചിരിച്ചു. ഡോക്ടർ മെല്ലെ അവളുടെ പിന്നിൽ പോയി നിന്നു. അതിന് ശേഷം അവളുടെ അരയിലൂടെ കൈയിട്ട് വയറിലൂടെ കെട്ടിപിടിച്ചുകൊണ്ട് അവളോട് ചേർന്നു നിന്നുകൊണ്ട് പറഞ്ഞു.
“മല്ലി. എന്റെ മല്ലി. ഐ ലവ് യൂ മല്ലി ”
. എന്നാൽ മല്ലി ഡോക്ടറെ തള്ളി മാറ്റിയിട്ട് ചുണ്ടിനു മേലെ വിരൽ വെച്ചിട്ട് മല്ലി മെല്ലെ പറഞ്ഞു.
“സ്സ്! ഒച്ചയുണ്ടാക്കല്ലേ. മോള് ഉണരും. ”
പിന്നെ ചിരിച്ചുകൊണ്ട് വീണ്ടും കല്ലുമോളുടെ കൈയിൽ പതുക്കെ തട്ടികൊണ്ട് അവളെ ഉറക്കിയ ശേഷം ആ ചെറിയ കട്ടിലിൽ പോയി ഇരുന്നു. പിന്നെ കൈ കൊണ്ട് ഡോക്ടറോട് കിടന്ന് ഉറങ്ങാൻ കാണിച്ച ശേഷം മല്ലി കട്ടിലിൽ കയറി കിടന്നു.
അവിടെ കിടന്നുകൊണ്ട് ഡോക്ടറെ നോക്കി ചിരിച്ചു. ഡോക്ടർ വീണ്ടും ആ വലിയ കട്ടിലിൽ കയറികിടന്നു. എന്നാൽ മല്ലി തന്റെ സ്നേഹം തിരിച്ചറിഞ്ഞു. അവൾ തന്റേതാകാൻ പോകുന്നു എന്ന സന്തോഷം കൊണ്ട് ഡോക്ടർക്ക് കിടന്ന് ഉറങ്ങാൻ ആയില്ല. ഡോക്ടർ മല്ലിയെ നോക്കി. മല്ലിയും ഉറങ്ങാതെ ഡോക്ടറെ നോക്കി കിടക്കുകയായിരുന്നു. ഡോക്ടർ തന്നെ നോക്കികിടക്കുന്നത് കണ്ടു മല്ലി സന്തോഷത്തോടെ ചിരിച്ചു.
ഡോക്ടർ കട്ടിലിൽ നിന്ന് മെല്ലെ എഴുന്നേറ്റു ആദ്യം തന്റെ മക്കളെ നോക്കി. പിന്നെ ശബ്‍ദം ഉണ്ടാക്കാതെ
മല്ലിയുടെ അടുത്തേക്ക് നടന്നു . അവളുടെ അടുത്ത് എത്തിയ ഉടനെ ശബ്‍ദം താഴ്ത്തികൊണ്ട് മെല്ലെ പറഞ്ഞു. ” മല്ലി. വാ പുറത്തേക്ക് പോകാം”
അത് കേട്ട് മല്ലിക്ക് നാണം വന്നു.
ഇല്ലെന്ന് അവൾ നാണം കൊണ്ട് തലയാട്ടിക്കൊണ്ട് മെല്ലെ മൊഴിഞ്ഞു.”
“പ്ലീസ് മല്ലി. വാ കുറച്ചു സമയം
നിന്നോടൊത്ത് വെറുതെ ഇരിക്കാൻ. ഞാൻ വേറെ ഒന്നും വേണ്ട. വെറുതെ കുറച്ച് സമയം നിന്നെ കെട്ടിപ്പിടിച്ച് ഇരുന്നാൽ മാത്രം മതി. വാ മല്ലി. ”
” അയ്യോ വേണ്ട. മക്കൾ എഴുന്നേൽക്കും. ” അതും പറഞ്ഞ് അവൾ ചിരിച്ചു.
ഡോക്ടർ നിരാശയോടെ അവളെ നോക്കി.
അതുകണ്ട് മല്ലിക്ക് സങ്കടം വന്നു.
അവൾ കുറച്ചു നീങ്ങി കിടന്നുകൊണ്ട് ഡോക്ടർക്ക് തന്റെ അടുത്ത് കിടക്കാനായി ആ ചെറിയ കട്ടിലിൽ സ്ഥലം ഒരുക്കി. പിന്നെ ഡോക്ടറുടെ മുഖത്തേക്ക് നാണത്തോടെ നോക്കി.
മല്ലിയുടെ ആ നോട്ടത്തിന്റെ അർത്ഥം മനസ്സിലായതും ഡോക്ടർ അവളുടെ
അടുത്ത് കിടന്നു. ഡോക്ടറുടെ ചുണ്ടുകൾ മല്ലിയുടെ ചുണ്ടിൽ അമർന്നു. ഒരു നിമിഷം മാത്രം നിൽക്കുന്ന ചുടു ചുംബനം. അതിനു ശേഷം ഡോക്ടർ എഴുന്നേറ്റു മക്കളെ ഒന്ന് നോക്കി പിന്നെ സന്തോഷത്തോടെ ഇരു കൈകളിലും മല്ലിയെ കോരിയെടുത്ത് തന്റെ വലിയ കട്ടിലിലേക്ക് കൊണ്ടുപോയി കിടത്തി.
ശേഷം അവളുടെ അടുത്ത് കയറി കിടന്നുകൊണ്ട് അവളെ കെട്ടിപിടിച്ചു. എന്നിട്ട് പതുക്കെ അവളുടെ ചെവിയിലായി പറഞ്ഞു.
