“എന്താ.. എന്താ… ഇപ്പോൾ പറഞ്ഞത്..?’ എന്ന് ചോദിച്ചുകൊണ്ട് ഡോക്ടർ ഓപ്പറേഷൻ തിയേറ്ററിലേക്ക് ഓടി.
എന്നാൽ, അവിടെയെത്തിയ ഡോക്ടർ കണ്ടത് നിശ്ചലമായി കിടക്കുന്ന മല്ലിയുടെ ഭർത്താവിനെയാണ്. ഹൃദയമിടിപ്പ് കാണിക്കുന്ന മെഷീനിലെ വരകൾ നേർരേഖയിലായിക്കഴിഞ്ഞിരുന്നു.
അത് വിശ്വസിക്കാൻ കഴിയാതെ ഡോക്ടർ വിറങ്ങലിച്ചുപോയി. തന്റെ മെഡിക്കൽ ജീവിതത്തിൽ ഇതുവരെ സംഭവിക്കാത്ത ഒരു പരാജയം അയാളെ തളർത്തിക്കളഞ്ഞു.
ഇല്ല… ഇങ്ങനെ ഒരിക്കലും സംഭവിക്കാൻ പാടില്ലാത്തതാണ്! താൻ എല്ലാം കൃത്യമായി ആണല്ലോ ചെയ്തത്. എന്നിട്ട് ഇത് എങ്ങനെ സംഭവിച്ചു…. ഡോക്ടർ സ്വയം ചോദിച്ചു.
നിരാശയോടെയും കുറ്റബോധത്തോടെയും ഡോക്ടർ മെല്ലെ പുറത്തേക്ക് ഇറങ്ങി. അവിടെ തന്റെ മകളേയും കെട്ടിപിടിച്ചു ഇരിക്കുന്ന മല്ലിയുടെ മുഖത്തു നോക്കാൻ പോലും ഡോക്ടർക്ക് കഴിഞ്ഞില്ല.
ആരേയും അഭിമുഖീകരിക്കാൻ കഴിയാതെ സ്വന്തം റൂമിൽ തലയിൽ കൈവെച്ചുകൊണ്ട് ഇരുന്നുപ്പോയി .
പെട്ടെന്നാണ് റൂമിന്റെ വാതിൽ ശക്തിയായി തുറക്കപ്പെട്ടത്. മല്ലി അങ്ങോട്ട് ഓടിക്കയറി വന്നു. അവളുടെ കണ്ണുകൾ ചുവന്നു കലങ്ങിയിരുന്നു..
നിയന്ത്രണം നഷ്ടപ്പെട്ടവളെപ്പോലെ അവൾ ഡോക്ടറുടെ ഷർട്ടിന്റെ കോളറിൽ പിടിച്ചുലച്ചുകൊണ്ട് അലറിക്കരഞ്ഞു. എന്നിട്ട് ഡോക്ടറോട് ചോദിച്ചു.
“കൊന്നീട്ടിങ്കളേ… എന്നോടെ പുരുഷനെ നീങ്ക കൊന്നുപോട്ടിങ്കളേ!
ഉങ്കളുക്ക് ഞാൻ എന്ന തപ്പു പെണ്ണേൻ സാർ ?
എന്നോടെ പുരുഷനെ കൊല്ലുരതുക്ക് ഞങ്ങൾ എന്ന പാവം പെണ്ണെ ?
എന്നെ മരട്ടി, മരട്ടി… എന്നോടെ മാനത്തെ നീങ്ക വാങ്ങിട്ടിങ്കെ.
ഞാൻ എല്ലാത്തെയുമേ താങ്ങിക്കിട്ടേൻ… എതിർക്കാകെ? എന്നോടെ പുരുഷനോടെ ഉയിരുക്കാകെ അല്ലവാ…! എന്നിട്ട് ഇപ്പൊ എന്നോടെ പുരുഷനോടെ ഉയിരെയുമേ നീങ്ക എടുത്തുട്ടിങ്കെ…
ഇനി എന്ന സാർ ഉങ്കളുക്ക് വേണും? എന്നെയുമേ എന്നോടെ പുള്ളൈയുമേ കൂട കൊന്നുടുങ്കളേ! കൊന്നുടുങ്കെ… കൊന്നുടുങ്കളാ?
അതോ ഇപ്പവും ഉങ്കളുക്ക് എന്നെ വേണുമാ? എന്നോടെ ഒഡമ്പ് വേണുമാ? ഉങ്കളുക്ക് എന്ന ഇനിയും പണ്ണണുമാ? എന്നെ എന്ന വേണാലും പണ്ണിക്കോങ്കെ… പണ്ണിക്കോങ്കെ… അതല്ലേ ഉങ്കളുക്ക് സന്തോഷം!”
അവളുടെ വാക്കുകൾ ഓരോന്നും മൂർച്ചയുള്ള ആയുധങ്ങൾ പോലെ ഡോക്ടറുടെ നെഞ്ചിൽ തറച്ചുകയറി. അയാൾക്ക് മറുപടിയായി ഒരു വാക്ക് പോലും പറയാൻ കഴിഞ്ഞില്ല.മല്ലി തറയിലിരുന്ന് തലതല്ലി കരഞ്ഞു,
” വിടമാട്ടേൻ നാൻ വെറുതെ വിടമാട്ടേൻ …
ഓ കടവുളേ..! എന്നോടെ പുരുഷനെ കൊന്ന് എങ്കളെ അനാഥമാക്കിയ ഈ പാപിയെ നാൻ വെറുതെ വിടമാട്ടേൻ…
ഉങ്കളെ ഞാൻ വെറുതെ വിടമാട്ടേൻ… എൻ ഉയിർ പോണാലും നിങ്കെ നാൻ വിടമാട്ടെ.”
അവളുടെ അലർച്ച കേട്ട് ആശുപത്രി ജീവനക്കാരും രോഗികളുടെ ബന്ധുക്കളും ഓടിക്കൂടി. അവർ മല്ലിയെ പിടിച്ച് അവിടെനിന്ന് മാറ്റി. ആശുപത്രിയിൽ വലിയൊരു ജനക്കൂട്ടം തടിച്ചുകൂടാൻ തുടങ്ങിയതോടെ, മാനസികമായി തകർന്ന ഡോക്ടർ അവിടെനിന്ന് ഒളിച്ചോടാനെന്ന വണ്ണം ഇറങ്ങിപ്പോയി.
അദ്ദേഹം എങ്ങനെയൊക്കെയോ സ്വന്തം വണ്ടിയോടിച്ച് വീട്ടിലെത്തി. കാർ പോർച്ചിൽ വണ്ടി നിർത്തിയിട്ടിട്ടും ഡോക്ടർക്ക് അകത്തേക്ക് കയറാൻ തോന്നിയില്ല. വണ്ടിയുടെ
സ്റ്റീയറിംഗിൽ തലവെച്ച് ഡോക്ടർ വിങ്ങിപ്പൊട്ടി കരഞ്ഞു.
മല്ലിയുടെ ശാപവാക്കുകളും അവളുടെ തകർന്ന മുഖവും ഡോക്ടറുടെ മനസ്സിൽ തങ്ങി നിന്നു.
വെളിച്ചം കെട്ട ആ കാറിനുള്ളിൽ തന്നെ അദ്ദേഹം ഇരുന്നു.സമയം അർദ്ധരാത്രി കഴിഞ്ഞിരുന്നു. പെട്ടെന്നാണ് വീടിന്റെ ഗേറ്റ് കടന്ന് സൈറൺ മുഴക്കിക്കൊണ്ട് ഒരു പോലീസ് ജീപ്പ് മുറ്റത്തേക്ക് വന്നത്. ഹെഡ്‌ലൈറ്റിന്റെ ശക്തമായ വെളിച്ചം കാറിന്റെ വിൻഡോ ഗ്ലാസിലൂടെ ഡോക്ടറുടെ മുഖത്തേക്ക് പതിച്ചു .
മെഡിക്കൽ നെഗ്ലിജൻസിനും മല്ലിയുടെ പരാതിയിന്മേലും ഉള്ള അറസ്റ്റ് വാറന്റുമായാണ് പോലീസ് വന്നിരുന്നത്. കാറിന്റെ വാതിൽ തുറന്ന് പുറത്തിറങ്ങിയ ഡോക്ടറെ പോലീസ് ജീപ്പിലേക്ക് കയറ്റി.
താൻ മല്ലിയോട് ചെയ്ത തെറ്റുകൾക്കുള്ള ശിക്ഷയായി ഡോക്ടർ കുറ്റം സ്വയം ഏറ്റെടുത്തു
