സാർ… ഇത് ഉങ്കൾ കുളന്തൈ 1അടിപൊളി  

” ഡോക്ടർ സാറിനെ ഒന്ന് കാണാൻ. ഒന്ന് കണ്ടാൽ മാത്രം മതി… പ്ലീസ് ഒന്ന് പറയുമോ..?”

“നിന്നോട് പറഞ്ഞാൽ മനസ്സിലാവില്ലേ.. ഡോക്ടർ ഇപ്പോൾ ആരേയും നോക്കാറില്ല. വേഗം ഇവിടുന്ന് പോയിക്കോ. അധികം ഇവിടെ നിന്ന് ഒച്ച വെച്ചാൽ സാറിന് ഇഷ്ടപ്പെടില്ല. സാറിന്റെ മോള് ഉറങ്ങുവാ. ഇവിടെ കിടന്ന് ഒച്ച വെച്ച് മോളെ ഉണർത്തരുത്.. മിണ്ടാതെ പോകാൻ നോക്ക്..”

“പ്ലീസ് ചേച്ചി. എനിക്ക് ഒന്ന് കണ്ടാൽ മാത്രം മതി. കണ്ട ഉടനെ ഞങ്ങൾ പോയിക്കോളാം.. ”

“ഇങ്ങനെ ഓരോരുത്തർ വന്നിട്ട് ഓരോന്ന് ചോദിച്ചിട്ടാ സാർ സാറിന്റെ ജീവൻ പോലും പോകുന്ന കാര്യം ചെയ്തു കിടക്കുന്നത്. അതേ കൊച്ചേ

സാർ വലിയൊരു ഓപറേഷൻ കഴിഞ്ഞു വിശ്രമത്തിലാ. അതുകൊണ്ടാ ഇപ്പോൾ കാണാൻ പറ്റില്ല എന്ന് പറഞ്ഞത്. കൊച്ച് പോയി രണ്ടു മൂന് മാസം കഴിഞ്ഞു വരൂ …”

ആ സമയം അകത്തുള്ള ചെറിയ ചുവപ്പ് ബൾബ് ഓൺ ആവുകയും ഓഫ്‌ ആകുകയും ചെയ്തു.. അതോടെ അവർ വീണ്ടും പറഞ്ഞു.

“നിങ്ങൾ പോയേ സാർ വിളിക്കുന്നുണ്ട്.. എന്താ നിന്റെ പേര് ഞാൻ സാറിനോട് പറഞ്ഞോളാം..”

“മല്ലി… മല്ലിക… ഇത് എന്റെ മോള് അല്ലി.” മല്ലി പറഞ്ഞു.

“മല്ലിയും അല്ലിയും ഇപ്പോൾ

പോയി പിന്നെ വാ.. ”

അതും പറഞ്ഞു അവർ ആ വാതിൽ അവർക്ക് മുന്നിൽ അടച്ചു..

ഡോക്ടറുടെ റൂം..

“ആരാ ശ്രീജേ ഇപ്പോൾ വന്നത്..?” ഡോക്ടർ സോമ ശേഖരൻ തന്റെ സഹായി ആയ ശ്രീജയോട് ചോദിച്ചു.

“അറിയില്ല. ഒരു പെണ്ണും മോളും ആണ്.. എന്തെങ്കിലും സഹായം ചോദിച്ചു വന്നതാവും.

ഈ അവസ്ഥയിൽ സാർ അതിന്റെ പിറകെ പോകേണ്ടല്ലോ എന്ന് കരുതി ഞാൻ അവരോട് തിരിച്ചു പോകാൻ പറഞ്ഞു.. ” ശ്രീജ മെല്ലെ പറഞ്ഞു

“എന്താ അവരുടെ പേര് പറഞ്ഞത്…? ”

“ആ പെണ്ണിന്റെ പേര് മല്ലിക. മോളുടെ പേര് അല്ലി. ”

അത് കേട്ട് ഡോക്ടർ ഒന്ന് ഞെട്ടി. എന്നിട്ട് പറഞ്ഞു.

“പോ.. പോയി അവരെ കൂട്ടികൊണ്ട് വാ. ” അതുവരെ ശാന്തമായി കിടന്ന ഡോക്ടർ വളരെ ദേഷ്യത്തോടെ പറഞ്ഞു.

എങ്കിലും ഡോക്ടറുടെ ശബ്‍ദത്തിൽ ഒരു പതർച്ച ഉണ്ടായിരുന്നു. ഒരു സന്തോഷം ഉണ്ടായിരുന്നു. ടെൻഷൻ ഉണ്ടായിരുന്നു..

അത് കണ്ട് ഞെട്ടി ശ്രീജ പുറത്തേക്ക് ഓടിപ്പോയി വേഗത്തിൽ വാതിൽ തുറന്നു. എന്നാൽ വാതിൽ തുറന്നു പുറത്തേക്ക് ശ്രീജ അവിടെ ആരേയും കണ്ടില്ല.. അവർ പോയിക്കാണുമോ.. അങ്ങനെ എങ്കിൽ സാറിനോട് എന്ത് പറയും. എന്ന് പേടിച്ചു ശ്രീജ വേഗം സിറ്റ് ഔട്ടും കടന്ന് മുറ്റത്തേക്ക് ഇറങ്ങി.

അപ്പോഴാണ് അവിടെ നിന്നും ഒരു കരച്ചിൽ കേട്ടത്. മല്ലി അല്ലി മോളെ മടിയിൽ ഇരുത്തികൊണ്ട് മുറ്റത്തിന്റെ ഒരു മൂലയിൽ ഇരിക്കുന്നുണ്ടായിരുന്നു. അവിടെ ഇരുന്നു കരയുകയായിരുന്നു മല്ലി.

അവരെ കണ്ടപ്പോൾ ശ്രീജയ്ക്ക് ആശ്വാസം തോന്നി. അതോടൊപ്പം ഇവർ വെറുതെ വന്നതല്ല. ഇവർ സാറിന്റെ ആരോ

ആണ് . അല്ലെങ്കിൽ സാർ ഒരിക്കലും ഇങ്ങനെ പറയില്ല. എന്ന് ശ്രീജയ്ക്ക് തോന്നി. ഇനി ഒരുപക്ഷെ ഇവളായിരിക്കുമോ സാറിന്റെ മോളുടെ അമ്മ. എന്ന് പോലും ശ്രീജയ്ക്ക് തോന്നി. അവൾ മല്ലിയുടെ അടുത്തേക്ക് പോയിട്ട് പറഞ്ഞു.

” വാ. അകത്തേക്ക് വാ. നിങ്ങളോട് സാർ വരാൻ പറഞ്ഞു. ”

അത് കേട്ട് സന്തോഷത്തോടെ മല്ലി അല്ലിമോളെയും കൊണ്ട് എഴുന്നേറ്റു.

“അതേ ഇവിടെ വെറും നിലത്ത് ഇരുന്ന കാര്യം സാറിനോട് പറയേണ്ട. പറഞ്ഞാൽ സാറിന് അത് സങ്കടം ആകും..

ഇവിടെ വന്ന് എന്തെങ്കിലും സഹായം ആവശ്യപ്പെട്ട ആരേയും സാർ മടക്കി അയക്കാറില്ല…

ആരേയും വിഷമിപ്പിക്കാറും ഇല്ല.. ആർക്കും ഇതുപോലെ വെറും നിലത്ത് ഇരിക്കേണ്ടി വന്നിട്ടില്ല..

ആർക്കും എന്തും കൊടുക്കുന്ന പാവമാ ഞങ്ങളുടെ സാറ്..

ഇപ്പോൾ തന്നെ ആർക്കോ സ്വന്തം കരൾ പോലും മുറിച്ചു കൊടുത്തിരിക്കയാ ആ പാവം.. അതുകൊണ്ട് ആ പാവത്തിനെ അധികം വിഷമിപ്പിക്കുന്നത് ഒന്നും ചോദിക്കരുത് ..”

എന്തോ സഹായം ആവശ്യപ്പെട്ടാണ് അവൾ വന്നത് എന്ന് വിശ്വസിച്ച ശ്രീജ പറഞ്ഞു.

ശ്രീജ പറഞ്ഞത് കേട്ട് മല്ലിയുടെ കണ്ണിൽ നിന്ന് കണ്ണീർ ഒഴുകിയിറങ്ങി . അവൾ മെല്ലെ ഉള്ളിലേക്ക് നടന്നു. അവർ ഹാളിലേക്ക് കയറി.

Updated: October 13, 2026 — 6:24 pm

Leave a Reply

Your email address will not be published. Required fields are marked *