സാർ… ഇത് ഉങ്കൾ കുളന്തൈ 1അടിപൊളി  

പറയണം എന്ന് പലപ്പോഴും കരുതിയിട്ടുണ്ട്. എന്നാൽ അതിനോ നടന്നതെല്ലാം പോലീസിനോടൊ പറയാനുള്ള ധൈര്യം ഉണ്ടായില്ല

ഞാൻ ഈ പറഞ്ഞതിനൊക്കെയുള്ള എല്ലാ തെളിവും എന്റെ ബാങ്ക് ലോക്കറിൽ ഉണ്ട്. ഇവിടെ വെച്ചാൽ അതൊക്കെ അയാൾ എന്നെങ്കിലും അറിഞ്ഞു മുഴുവൻ നശിപ്പിക്കുമോ എന്ന ഭയത്താൽ ആണ് ലോക്കറിൽ വെച്ചത്.

എന്റെയും ആ മല്ലിയെന്ന് പേരുള്ള സ്ത്രീയുടെ ഭർത്താവിന്റെയും മരണത്തിനു പൂർണ്ണ ഉത്തരവാദി ഡോക്ടർ പാലങ്ങോടാൻ മാത്രമാണ്.

ആരൊക്കെ എന്നോട് ക്ഷമിച്ചാലും എന്റെ തെറ്റ് ദൈവം ക്ഷമിക്കില്ല എന്ന് എനിക്ക് അറിയാവുന്നത് കൊണ്ടുമാത്രം ഞാൻ ആത്മഹത്യ ചെയ്യുന്നു..

ഇതാണ് ആ ആത്മഹത്യാ കുറിപ്പ്.

ഈ വാർത്തകേട്ട മല്ലി പൊട്ടികരഞ്ഞു.

ഡോക്ടർ അവളെ തന്റെ നെഞ്ചോടു ചേർത്തുകൊണ്ട് ആശ്വസിപ്പിച്ചു.

“മല്ലി. നീ വിഷമിക്കരുത്.. കഴിഞ്ഞത് കഴിഞ്ഞു. എല്ലാം നല്ലതിനാണെന്ന് കരുതി ആശ്വസിക്കണം. മല്ലി കരയാതെ മല്ലി. നീ എന്തിനാ കരയുന്നത് മല്ലി . കരയല്ലേ മല്ലി നീ കരഞ്ഞാൽ എന്റെ നെഞ്ച് തകരും മല്ലി. ”

എന്ന് പറഞ്ഞു കൊണ്ടു ഡോക്ടർ മല്ലിയെ കെട്ടിപിടിച്ചുകൊണ്ടു അവളുടെ നെറ്റിയിലും കണ്ണിലും കവിളിലും മാറി മാറി ചുംബിച്ചു..

അതിനിടയിൽ ടി വിയിൽ വീണ്ടും.

ഇപ്പോൾ കിട്ടിയ വാർത്ത. ഡോക്ടർ പാലങ്ങോടനെ അറസ്റ്റ് ചെയ്തു. അയാളെ അറസ്റ്റ് ചെയ്യാൻ ഉള്ള എല്ലാ തെളിവും കിട്ടിയിട്ടിട്ടുണ്ടെന്ന് പോലീസ് വ്യക്തമാക്കി.

ഡോക്ടർ ടി വി ഓഫ്‌ ചെയ്തു മല്ലിയേയും കൊണ്ട് മല്ലി മുൻപ്

കിടന്നിരുന്ന ആ കൊച്ചു കട്ടിലിൽ പോയി ഇരുന്നു. എന്നിട്ട് പറഞ്ഞു.

“എന്തിനാ മല്ലി നീ ഇങ്ങനെ കരയുന്നത്. നിനക്ക് ഞാനില്ലേ.. നമ്മുടെ മക്കളല്ലേ പിന്നെ എന്തിനാ

നീ കരയുന്നത് മല്ലി ”

മെല്ലെ കരഞ്ഞുകൊണ്ടിരുന്ന മല്ലിക്ക് പെട്ടന്ന് ഓക്കാനം വന്നത് പോലെ ആയി.

“എന്താ എന്ത് പറ്റി?” അങ്ങനെ ചോദിച്ചുകൊണ്ട് തന്റെ മല്ലിക്ക് എന്ത് പറ്റിയെന്ന് അറിയാനുള്ള ആകാംഷയിൽ ഡോക്ടർ അവളുടെ കണ്ണിൽ നോക്കാൻ ശ്രമിക്കും മുൻപ്

” ഒന്നുമില്ല ” എന്ന് പറഞ്ഞശേഷം അവൾ അവിടെ നിന്നും വാ പൊത്തികൊണ്ട് പുറത്തേക്ക് നടന്നു.

വെറുതെ കരഞ്ഞത് കൊണ്ടായിരിക്കുമെന്ന് ഡോക്ടർ കരുതി. ഡോക്ടർ എഴുന്നേറ്റ് വീണ്ടും ഹാളിലേക്ക് പോയി അവിടെയുള്ള സോഫയിൽ പോയി ഇരുന്നു.

ആ സമയം മല്ലി നാണത്തോടെ ഡോക്ടറുടെ അടുത്തേക്ക് വന്ന് തന്റെ കൈയിലുള്ള ഗ്ലാസ് ഡോക്ടർക്ക് നേരെ നീട്ടി.

“എന്താ ഇത്..?” ഗ്ലാസ് വാങ്ങിക്കൊണ്ടു ഡോക്ടർ ചോദിച്ചു.

“കുടിച്ചു നോക്ക്. അപ്പോൾ പുരിയും. ”

“ങേ ! തമിഴോ.. അപ്പോൾ ഇതിൽ എന്തോ ഉണ്ടല്ലോ . എന്താ അത്. പതിവില്ലാതെ എന്റെ മല്ലിക്കുട്ടിയുടെ മുഖത്തു നാണമൊക്കെ ഉണ്ടല്ലോ.”

മല്ലിയുടെ മുഖം നാണത്താൽ കൂടുതൽ ചുവന്നു തുടുത്തു. വിറയാർന്ന ചുണ്ടുകളാൽ അവൾ മെല്ലെ മൊഴിഞ്ഞു .

“എനക്ക് ഒരു സന്ദേഹം.”

“സന്ദേഹമോ…? എന്ത് സന്ദേഹം. അല്ല ഇതെന്ന വീണ്ടും തമിഴിൽ ”

അങ്ങനെ പറഞ്ഞുകൊണ്ട് അവളുടെ കൈയിൽ പിടിച്ചു ഡോക്ടർ മല്ലിയെ തന്റെ അടുത്ത് ഇരുത്തി. നാണത്താൽ അവൾക്ക് ഡോക്ടറുടെ മുഖത്തേക്ക് നോക്കാൻ പോലും കഴിഞ്ഞില്ല. അവൾ രണ്ടു കൈകൊണ്ടും മുഖം പൊത്തികൊണ്ട് പറഞ്ഞു. അങ്ങനെ പറയുമ്പോൾ അവളുടെ മുഖത്തു നാണവും സന്തോഷവും ഒരുപോലെ ഉണ്ടായിരുന്നു.

” നീങ്കെ വീണ്ടും ഒരു അപ്പാവ ആകപ്പോകീരിങ്കെ…”

“ങേ. എന്ത്.. എന്താ നീ പറഞ്ഞത്..?”

വിശ്വാസം ആവാതെ എന്നപോലെ ചോദിച്ച ശേഷം ഡോക്ടർ ഗ്ലാസ് ടി ടേബിളിൽ വെച്ചു .

“ആമാങ്കെ. സത്യമാ . ഏട്ടൻ വീണ്ടും ഒരു അച്ഛൻ ആകാൻ പോകുന്നു. എന്നാ തോന്നുന്നേ. ”

മല്ലി മുഖം കൈകളാൽ ഒളിപ്പിച്ചുകൊണ്ട് തന്നെ പറഞ്ഞു. ഡോക്ടർ അവളുടെ കൈകൾ പിടിച്ചു മാറ്റിയ ശേഷം അവളുടെ മുഖം പിടിച്ചു ഉയർത്തി. അവളുടെ കണ്ണുകളിലേക്ക് നോക്കി. അവൾ നാണത്താൽ കണ്ണുകൾ ചിമ്മി.

“സത്യമാണോ പൊന്നേ. ?”

“ഉം ” അവൾ മെല്ലെ മൂളി.

ഡോക്ടർ സന്തോഷത്തോടെ മല്ലിയുടെ മുഖം നിറയെ ഉമ്മ വെച്ചു. അവളെ തന്റെ നെഞ്ചോടു ചേർത്ത് പിടിച്ചു. ഡോക്ടറുടെ മനസ് സന്തോഷം കൊണ്ടു തുള്ളിച്ചാടി. താൻ തെറ്റുകാരൻ അല്ല എന്ന് തന്റെ മല്ലിയും ലോകവും അറിഞ്ഞിരിക്കുന്നു. കൂടെ താൻ വീണ്ടും ഒരു അച്ഛനാകാൻ പോകുന്നു. തന്റെ മല്ലിയാണ് തനിക്കു ഈ സന്തോഷം തന്നത്.

Updated: October 13, 2026 — 6:24 pm

Leave a Reply

Your email address will not be published. Required fields are marked *