സാർ… ഇത് ഉങ്കൾ കുളന്തൈ 1അടിപൊളി  

“എന്താ ഏട്ടന് ഇപ്പോൾ ഇങ്ങനെ ഒരു സംശയം. ഞാൻ എന്തെങ്കിലും തെറ്റായി പറഞ്ഞോ?. ”

“അതില്ല. പക്ഷെ ”

“എന്താ ഒരു പക്ഷെ. ഏട്ടന് അങ്ങനെ തോന്നാൻ എന്താ കാരണം..?”

“അത് …… അത് നീ എന്താ എന്റെ കൂടെ ആ കട്ടിലിൽ കിടക്കാത്തത്?”

ആ ചോദ്യം അവൾ പ്രതീക്ഷിച്ചില്ല. പക്ഷെ അവൾ ഇത്തവണ ഞെട്ടിയില്ല. പകരം അവളുടെ മുഖത്തു നാണം വിരിഞ്ഞു.

“പറ.! നിനക്ക് എന്നെ നിന്റെ മക്കളുടെ അച്ഛനായി നിന്റെ

ഭർത്താവായി കാണാൻ ഇപ്പോഴും പൂർണ്ണമായും കഴിയുന്നില്ലേ..? അതാണോ നീ എന്റെ അടുത്ത് കിടക്കാത്തത്.?”

അല്ല. എന്ന് അവൾ നാണത്താൽ തലയാട്ടികൊണ്ട് പറഞ്ഞു.

“മല്ലി. എനിക്ക് നിന്നെ ഒരുപാട് ഇഷ്ട്ടമാ. ആ ഇഷ്ട്ടം നിന്നോട് എങ്ങനെയാ പ്രകടിപ്പിക്കേണ്ടതെന്ന് എനിക്ക് അറിയില്ല. നീ ഒന്ന് എന്റെ അടുത്തുവന്ന് ഇരുന്നെങ്കിൽ എന്നെ ഒന്ന് കെട്ടിപ്പിടിച്ചെങ്കിൽ ഒരു ഉമ്മ തന്നെങ്കിൽ എന്നൊക്കെ ഞാൻ ഒരുപാട് ആഗ്രഹിച്ചിരുന്നു. എന്നാൽ അതൊന്നും ഞാൻ നിന്നെ അറിയിച്ചില്ല. നിന്റെ മനസ്സിൽ എന്താണെന്ന് എനിക്കറിയില്ലല്ലോ.

അതൊക്കെ ആരും കൊതിക്കുന്ന നിന്റെ ഈ സൗന്ദര്യം കണ്ടോ.. നിന്റെ ശരീരം മോഹിച്ചോ ആണ് ഞാൻ ആഗ്രഹിക്കുന്നത് എന്ന് നീ കരുതുമോ എന്നുപോലും ഞാൻ ഭയന്നു. അതുകൊണ്ട് ഞാൻ ഇതുവരെ ഒന്നും നിന്നോട് പറയാതിരുന്നത് . ” അങ്ങനെ പറഞ്ഞ ശേഷം ഡോക്ടർ ഒരുനിമിഷം നിർത്തി.

ഡോക്ടർ പറയുന്നത് കേട്ട് മല്ലിക്ക് സന്തോഷവും സങ്കടവും അതുപോലെ നാണവും തോന്നി. ഡോക്ടർ വീണ്ടും തുടർന്നു.

” പറ! മല്ലി നിനക്ക് ശരിക്കും എന്നോട് ഇഷ്ടമുണ്ടോ..? നിനക്ക് എന്റെ കൂടെ ജീവിക്കാൻ ഇഷ്ടമാണോ..? ”

നാണത്താൽ മുങ്ങിയ മനസ്സോടേയും മുഖത്തോടെയും മല്ലി കുറച്ചുകൂടെ ഡോക്ടറോട് ചേർന്നിരുന്നുകൊണ്ട് മെല്ലെ പറഞ്ഞു.

“ആമാ. എനക്ക് ഇഷ്ട്ടമാ. ”

അതുകേട്ട ഡോക്ടറുടെ മുഖം സന്തോഷം കൊണ്ടു തെളിഞ്ഞു. ഡോക്ടർ വിശ്വസിക്കാനാവാതെ അവളോട് ചോദിച്ചു. അതും തമിഴിൽ.

“ശരിക്കും. നിനക്ക് എന്ന പിടിക്കുമാ?”

” പിടിക്കും, റൊമ്പ പിടിക്കും. ”

“ങേ. സത്യം. ” വിശ്വസിക്കാൻ ആവാതെ ഡോക്ടർ വീണ്ടും മല്ലിയോട് ചോദിച്ചു.

“സത്യം. ”

“എന്നാ അതൊന്ന് നല്ല പച്ച

മലയാളത്തിൽ പറഞ്ഞെ. എന്നെ നിനക്ക് ഇഷ്ടമാണെന്ന്. ഞാനൊന്ന് കേൾക്കെട്ടെ ”

മല്ലി നാണത്താൽ ചിരിച്ചുകൊണ്ട് പറഞ്ഞു.

“ഇഷ്ട്ടമാ… എനിക്ക് എന്റെ ഈ ഏട്ടനെ ഒത്തിരി ഇഷ്ടമാ ..”

” ഒത്തിരിയെന്ന് പറഞ്ഞാൽ എത്ര…? ”

“അത്….” എന്ന് പറഞ്ഞശേഷം

ഒരുനിമിഷം അവൾ നിർത്തി അതിനുശേഷം. അവൾ തന്റെ കൈ നിവർത്തി പിടിച്ച ശേഷം അത് തന്റെ ഇടനെഞ്ചിൽ വെച്ചുകൊണ്ട് പറഞ്ഞു.

“ഇത്ര. എന്റെ ഹൃദയത്തിന്റെ അത്ര. ”

“അത്ര ചെറുതോ..?” ഡോക്ടർ പെട്ടന്ന് ചോദിച്ചു.

“എന്റെ ഏട്ടാ.. ഡോക്ടർ ആയ ഏട്ടൻ തന്നെ ഇങ്ങനെ പറഞ്ഞാലോ..? ഒരാൾ മരിക്കണം എങ്കിൽ ഹൃദയം മരിക്കണം. . എന്റെ ജീവനാണ് എന്റെ ഏട്ടൻ. എന്റെ ഹൃദയം നിറയെ ഏട്ടനോടുള്ള സ്നേഹമാണ് . ആ സ്നേഹമാകുന്ന ഹൃദയം ഇല്ലാതായാൽ പിന്നെ ഞാനില്ല. നീങ്ക താനേ എൻ ഉയിർ. നിങ്ക താനേ എൻ ഹൃദയം.”

മല്ലി പറയുന്നത് സന്തോഷത്തോടെ ഡോക്ടർ കേട്ടിരുന്നുപോയി. അതിന് ശേഷം വിറക്കുന്ന ചുണ്ടുകളോടെ ഡോക്ടർ ചോദിച്ചു.

” മല്ലി. ഞാൻ … ഞാൻ നിന്നെ ഒന്ന് കെട്ടിപിടിച്ചോട്ടെ. ഒന്ന് ഉമ്മ വെച്ചോട്ടെ

.? ”

“ഉം. നീങ്ക എന്ന വേണലും പണ്ണിക്കോങ്കെ .” അങ്ങനെ പറഞ്ഞ ശേഷം മല്ലി നാണത്താൽ മുഖംപൊത്തി ചിരിച്ചു.

ഡോക്ടർക്ക് ഒരു നിമിഷം എന്തോ പോലെ തോന്നി. മല്ലി പണ്ണിക്കോങ്കെ എന്ന് പറഞ്ഞത് ഡോക്ടറുടെ ഓർമ്മകൾ പിന്നോട്ട് പോയി. ഡോക്ടർ മെല്ലെ സങ്കടത്തോടെ പറഞ്ഞു.

“മല്ലി.. അന്ന് നിന്നെ ഞാൻ ഒരുപാട് വേദനിപ്പിച്ചല്ലേ..എന്നോട് നീ ക്ഷമിക്ക്.”

ഡോക്ടർ പറഞ്ഞത് കേട്ട് മല്ലി തന്റെ കൈകൊണ്ട്

ഡോക്ടറുടെ വായ പൊത്തി. എന്നിട്ട് പറഞ്ഞു

“എന്തിനാ ഏട്ടാ. ഇപ്പോൾ അതൊക്കെ ഓർക്കുന്നത് . എന്നേക്കാൾ ഏട്ടൻ ഒരുപാട് വേദനിച്ചെന്ന് എനിക്കറിയാം . ഇനി അതൊന്നും ഓർക്കേണ്ട. ഇപ്പോൾ ഞാൻ എന്റെ ഏട്ടന് എന്നെ തരുന്നത് പൂർണ്ണ സന്തോഷത്തോടെ ഒരുപാട് സ്നേഹത്തോടെയാണ് . ഏട്ടന് എന്നെ എന്ത് വേണമെങ്കിലും ചെയ്യാം. ഏട്ടൻ എന്ത് ചെയ്താലും എനിക്ക് സന്തോഷമാണ്.”

Updated: October 13, 2026 — 6:24 pm

Leave a Reply

Your email address will not be published. Required fields are marked *