സാർ… ഇത് ഉങ്കൾ കുളന്തൈ 1അടിപൊളി  

ഡോക്ടർ മെല്ലെ കൈ നീട്ടി അവളുടെ തലയിൽ തലോടി. പേഷ്യന്റിന്റെ കൈയിലെ ഞരമ്പിൽ തൊട്ടാൽ അസുഖം പ്രവചിക്കുന്ന ആ പ്രശസ്ത ന്യൂറോ സർജന്റെ മുഖഭാവം ഇപ്പോൾ വല്ലാതെ മാറിയിരുന്നു. ആ മെഡിക്കൽ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത് ഒന്നുമാത്രമായിരുന്നു—അല്ലുമോൾക്ക് പിടിപെട്ടിരിക്കുന്നത് വളരെ ഗുരുതരമായ, ഭേദമാക്കാൻ പ്രയാസമുള്ള ഏതോ ഒരു വലിയ രോഗമാണ്!

മല്ലിയുടെയും മകളുടെയും അവസ്ഥ കണ്ട് തകർന്ന മനസ്സോടെ സോമശേഖരൻ വീണ്ടും കാറിലേക്ക് കയറി. ഡോക്ടർ വീണ്ടും ആ പഴയ ബേഗ് തുറന്നു. അതിൽ നിന്ന് ചീന്തിയെടുത്ത ഒരു പത്രക്കുറിപ്പ് എടുത്തു നോക്കി. കാറിന്റെ ഉള്ളിലെ മങ്ങിയ വെളിച്ചത്തിൽ അതിലെ തലക്കെട്ട് വായിച്ചു.

‘ഡോക്ടർ സോമശേഖരൻ അറസ്റ്റിൽ.’

അത് വായിച്ച ഡോക്ടറുടെ കണ്ണുകൾ നിറഞ്ഞു.

ഡോക്ടർ കാറിന്റെ സീറ്റിൽ ചാഞ്ഞിരുന്നു. അങ്ങനെ ഇരുന്നുകൊണ്ട് ഡോക്ടറുടെ മനസ്സ് ആറു വർഷം പുറകിലേക്ക്, തന്റെ

പഴയ ജീവിതത്തിലേക്ക് സഞ്ചരിക്കുകയായിരുന്നു. ഇനി അത് നിങ്ങളോട് പറയാം…

അന്ന് ഡോക്ടർ പണത്തിന് പുറകെ പായുന്ന വെറുമൊരു ഡോക്ടർ മാത്രമായിരുന്നില്ല. തനിക്ക് കിട്ടുന്ന വലിയ ഫീസിൽ നിന്നും വലിയൊരു പങ്ക് പാവപ്പെട്ട രോഗികളുടെ ചികിത്സയ്ക്കായി ഡോക്ടർ രഹസ്യമായി മാറ്റിവെച്ചിരുന്നു.

എത്രയോ പാവപ്പെട്ട കുടുംബങ്ങൾക്ക് ഡോക്ടർ അത്താണിയായി. എന്നാൽ പണക്കൊതി മൂത്ത ഡോക്ടറുടെ ഭാര്യയ്ക്ക് ഇത് ഒട്ടും ഇഷ്ടമായിരുന്നില്ല.

“നിങ്ങൾക്ക് ഭ്രാന്താണ്! ഈ പിച്ചക്കാർക്ക് കൊടുക്കാനല്ല ഞാൻ എന്റെ മക്കളെയും കൊണ്ട് ഇവിടെ ജീവിക്കുന്നത്. ഈ ധർമ്മസ്ഥാപനം തുടരാനാണ് ഭാവമെങ്കിൽ ഞാനും മക്കളും ഈ വീട്ടിൽ ഉണ്ടാകില്ല!”

അന്ന് രാത്രി ഭാര്യ ആക്രോശിച്ചത് ഡോക്ടർ ഓർത്തു. ഒടുവിൽ തന്റെ രണ്ട് പെൺമക്കളെയും കൈപിടിച്ച് അവൾ ആ വീടിന്റെ പടിയിറങ്ങിപ്പോയി. അത് വേദനയോടെ ഡോക്ടർക്ക് നോക്കി നിൽക്കേണ്ടിവന്നു. താൻ സ്നേഹിച്ചു വളർത്തിയ മക്കൾ പോലും തനിക്ക് വേണ്ടി ഒരു വാക്ക് മിണ്ടിയില്ല. തന്റെ മുഖത്തു പോലും അവർ നോക്കിയില്ല .

നാല് വർഷം മുൻപ് ഡിവോഴ്സ് പേപ്പറുകളിൽ ഒപ്പിട്ടു നൽകുമ്പോൾ ഡോക്ടർ സോമശേഖരൻ തികച്ചും ഒറ്റപ്പെട്ടിരുന്നു. ആ സങ്കടം ഡോക്ടറെ മദ്യത്തിൽ മുക്കി. മദ്യത്തിന് അടിമപ്പെട്ടത് പോലെയായി. ആ മദ്യവും ചേർന്നാണ് ആ സമയം ഡോക്ടറെ വളരെ വൃത്തികെട്ട മനുഷ്യനാക്കി മാറ്റിയത്.

കാറിന്റെ സ്റ്റിയറിംഗിൽ അമർന്നിരുന്ന അയാളുടെ കൈകൾ വിറയ്ക്കുന്നുണ്ടായിരുന്നു

ഭാര്യയും മക്കളും പടിയിറങ്ങിപ്പോയതോടെ സോമശേഖരന്റെ ജീവിതത്തിന്റെ താളം പൂർണ്ണമായും തെറ്റിയിരുന്നു. പകൽ മുഴുവൻ പ്രശസ്തനായ സർജനായി ജീവിച്ച ഡോക്ടർ , രാത്രികളിൽ മദ്യത്തിന്റെ ലഹരിയിൽ സ്വയം മറന്നു കിടന്നു.

ആ ഇരുണ്ട നാളുകളിലാണ് മല്ലി തന്റെ ഭർത്താവിനെയും കൊണ്ട്

ഹോസ്പിറ്റലിൽ വരുന്നത്. ഡോക്ടർ വിചാരിച്ചാൽ മാത്രമേ അയാളെ രക്ഷിക്കാൻ കഴിയൂ എന്ന് പറഞ്ഞറിഞ്ഞാണ് അവൾ വന്നത്.അന്ന് രാത്രി… മദ്യലഹരിയിൽ വിവേകം നഷ്ടപ്പെട്ട സോമശേഖരന്റെ മുന്നിലേക്ക് തന്റെ ഭർത്താവിന്റെ ജീവനായി യാചിച്ചുകൊണ്ട് അവൾ എത്തിയത് .

ഹോസ്പിറ്റലിൽ മരണത്തോട് മല്ലിടുന്ന തന്റെ ഭർത്താവിനെ രക്ഷിക്കണമെന്ന അപേക്ഷയുമായി സന്ധ്യ സമയം വന്ന ഇരുപത്തിയഞ്ചുകാരിയായ മല്ലിക.

പെട്ടെന്ന് ആ വലിയ വീടിന്റെ വാതിൽ തുറന്നു. കയ്യിൽ പകുതി നിറഞ്ഞ മദ്യഗ്ലാസ്സുമായി ആകെ ദേഷ്യത്തിൽ ഡോക്ടർ സോമശേഖരൻ പുറത്തേക്ക് വന്നു. പുറത്തേക്ക് വന്നപ്പോൾ ഡോക്ടർ കണ്ടത് മല്ലിയെ ആയിരുന്നു.

ഡോക്ടറെ കണ്ട ഉടനെ മല്ലിക കൈകൾ കൂപ്പി, കണ്ണീരോടെ അയാളുടെ മുന്നിലേക്ക് നീങ്ങി. വിറയ്ക്കുന്ന ശബ്ദത്തിൽ അവൾ യാചിക്കാൻ തുടങ്ങി:

” സാർ… സാർ… എന്നോട പുരുഷനെ കാപ്പാത്തണം സാർ. എനക്കും എൻ മകൾക്കും അവരെ വിട്ടാ വേറെ ആരും ഇല്ല സാർ. നീങ്ക നിനച്ചാ എൻ പുരുഷനെ കാപ്പാത്തിട മുടിയും. അപ്പടീന്ന് യെല്ലോരും സൊൽറാങ്കെ സാർ. നീങ്കെ കടവുൾ മാതിരി സാർ … ദയവ് സെഞ്ച് എൻ പുരുഷനെ എനക്ക് തിരുപ്പി കൊടുത്തിടുങ്ക സാർ. നാൻ എന്ന വേണുമെങ്കിലും പണ്ണലാം സാർ!”

Updated: October 13, 2026 — 6:24 pm

Leave a Reply

Your email address will not be published. Required fields are marked *