“സാറേ ഇനിയിപ്പോൾ ഈ രാത്രി മോളെ കൊണ്ടുപോണോ.. അവളെ ഞാൻ നാളെ കൊണ്ടുവന്നാൽ പോരെ..?”
“വേണ്ട ശ്രീജ. എന്റെ മോളെ ഞാൻ കൊണ്ടുപോയി കൊള്ളാം.. അവൾ ഇന്ന് എന്റെ കൂടെ കഴിയട്ടെ.. ശ്രീജ നാളെ രാവിലെ വീട്ടിൽ എത്തിയാൽ മതി…”
പിന്നെ ഒന്നും
പറയാതെ ശ്രീജ അകത്തേക്ക് പോയി മോളെ എടുത്തുവന്ന് ഡോക്ടറുടെ കയ്യിൽ കൊടുത്തു.
ഡോക്ടർ ആ കുഞ്ഞുമകളെ തന്റെ കാറിന്റെ പിൻസീറ്റിൽ കിടത്തി. വീണ്ടും ശ്രീജിയുടെ അടുത്തേക്ക് വന്നു.
” ശ്രീജേ… എനിക്ക് നീയൊരു ഹെൽപ് ചെയ്യാമോ..? ”
” സാർ എന്തിനാ സാറേ ഇങ്ങനെ ചോദിക്കുന്നത്.
സാറിന് എന്താ വേണ്ടത് എന്ന് പറഞ്ഞാൽ മതി.
അത് ഈ ശ്രീജ ചെയ്യും.
സാറിന്റെ സഹായം ഒന്നുകൊണ്ടു മാത്രമാണ് എന്റെ കുടുംബം ഇന്നീ നിലയിൽ എത്തിയത്.
വന്ന വഴിയൊന്നും ഈ ശ്രീജ മറക്കില്ല സാറേ.
സാറിന് എന്താ വേണ്ടത് എന്ന് വെച്ചാൽ പറഞ്ഞാൽ മതി ഞാൻ ചെയ്തോളാം.. ”
അത് പറയുമ്പോഴേക്കും ശ്രീജയുടെ തൊണ്ടയിടറി അവളുടെ കണ്ണുകളിൽ നിന്നും വെള്ളം വന്നു..
” നിന്നെ എനിക്ക് അറിയാം ശ്രീജേ… അതാണ് ഞാൻ എന്റെ മോളെ നിന്നെതന്നെ ഏൽപ്പിച്ചത്. നിന്നെ എനിക്ക് വിശ്വാസമാണ്. നിന്നെപ്പോലെ വിശ്വസിക്കാൻ പറ്റുന്ന ആരും ഇപ്പോൾ എന്റെ അടുത്തില്ല . ഇപ്പോൾ തന്നെ സമയം ഒരുപാടായി. നീ ഇപ്പോൾ പോയി ഉറങ്ങിക്കോ. എന്നിട്ട് രാവിലെ കഴിവതും നേരത്തെ വീട്ടിലേക്ക് വാ.. ” ഡോക്ടർ ശ്രീജയെ ആശ്വസിപ്പിച്ചുകൊണ്ട് പറഞ്ഞു.
ഡോക്ടർ പിന്നെ അവിടെ നിന്നില്ല വേഗം കാറുമെടുത്ത് എന്റെ വീട്ടിലേക്ക് പോയി. രാവിലെ ആവുമ്പോഴേക്കും ശ്രീജ ഡോക്ടറുടെ വീട്ടിൽ എത്തിയിരുന്നു. ആ മോളെ ശ്രീജയെ ഏൽപ്പിച്ചശേഷം ഡോക്ടർ വീണ്ടും ഹോസ്പിറ്റലിലേക്ക് പോയി. മല്ലിക്കും അല്ലി മോൾക്കും വേണ്ടി വാങ്ങിയ ഡ്രസ്സ് അവിടെയുള്ള സിസ്റ്ററിനെ ഏൽപ്പിച്ചു.
അതിനുശേഷം മല്ലിയേയും മോളെയും ചികിത്സിക്കുന്ന ഡോക്ടറെ കണ്ടു കാര്യങ്ങൾ സംസാരിച്ചു. അവർക്ക് വേണ്ട
എന്ത് സഹായവും താൻ ചെയ്തോളാം എന്ന വാക്ക് കൊടുത്തു.. പക്ഷേ താനാണ് അവരെ സഹായിക്കുന്നത് എന്ന് എന്ന് മാത്രം അവർ അറിയാൻ പാടില്ല. ഡോക്ടർ പറഞ്ഞു.
അങ്ങനെ മല്ലി അറിയാതെ തന്നെ അവൾക്കും മകൾ അല്ലി മോൾക്കും വേണ്ടിയുള്ള ചികിത്സയുടെ മുഴുവൻ ചിലവുകളും ഡോക്ടർ സോമശേഖരൻ ഏറ്റെടുത്തു.
അങ്ങനെ ഹോസ്പിറ്റലിലെ കാര്യങ്ങൾ എല്ലാം കഴിഞ്ഞു ഡോക്ടർ വീട്ടിലേക്ക് വന്നപ്പോൾ മോള് കട്ടിലിൽ കിടന്ന് ഉറങ്ങുകയായിരുന്നു.
ആ കട്ടിലിന്റെ തല ഭാഗത്തുള്ള ചുവരിൽ രണ്ടു പെൺകുട്ടികളുടെ ഫോട്ടോ ഉണ്ടായിരുന്നു.
അത് ഡോക്ടറുടെ മക്കളുടെ ഫോട്ടോ ആയിരുന്നു..
തന്റെ മകൾ ഉറങ്ങുന്നത് അവിടെയുള്ള കേസേരയിൽ പോയി ഇരുന്നുകൊണ്ട് ഡോക്ടർ നോക്കികണ്ടു .
ആ സമയം ഡോക്ടറുടെ മുഖം വല്ലാതെ മുറുകിയിരുന്നു.
മല്ലിയും അല്ലിമോളും അവിടെ ചികിത്സയ്ക്ക് വന്നിട്ട് ഇന്നേക്ക് ആറുമാസം തികയുന്ന ദിവസമായിരുന്നു. അല്ലിമോളെ ചികിൽസിക്കുന്ന ഡോക്ടർ ഡിസ്ചാർഡ് ഷീറ്റ് തയ്യാറാക്കി മല്ലിയുടെ അടുത്തേക്ക് വന്നു. അവൾ ഡോക്ടറോട് ചോദിച്ചു..
“സാർ ഒന്ന് പറയാമോ… ആരാ സാർ എന്റെ മോളെ രക്ഷിച്ചത്.. ഇവിടെ പലരോടും ഞാൻ ചോദിച്ചു. ആരും ഒന്നും പറഞ്ഞില്ല.. സാറെങ്കിലും പറയാമോ സാർ ആരാ സാർ എന്റെ മോളെ രക്ഷിച്ചത്.
ആ നല്ല മനുഷ്യന്റെ കാലിൽ വീണ് നമസ്കരിക്കാൻ ആണ്. നന്ദി പറയാൻ ആണ്. പ്ലീസ് ഒന്ന് പറയൂ സാർ.. ”
ഇത്തവണ അവൾ സംസാരിച്ചത് മലയാളത്തിൽ ആയിരുന്നു.. പണ്ട് അവൾക്ക് മലയാളം കേട്ടാൽ മനസ്സിലാകും വളരെ കുറച്ചു മാത്രം മലയാളം പറയും. എന്നാൽ ഇപ്പോൾ അവൾ നന്നായി മലയാളത്തിൽ സംസാരിക്കും.
“ഇനിയിപ്പോൾ അതൊക്കെ അറിഞ്ഞിട്ട് എന്തിനാ
മല്ലി..
ആരോ പറഞ്ഞു അയാൾ നിങ്ങളെ കുറച്ചു അറിഞ്ഞു.
ഇവിടെ വന്നു നിങ്ങളുടെ മുഴുവൻ ചിലവുകളും അയാൾ ഏറ്റെടുക്കാം എന്ന് പറഞ്ഞു.
നിങ്ങൾക്ക് വേണ്ടത് എല്ലാം ചെയ്തു തന്നു. ഇനി ഒരു ആറ് മാസം കൂടെ നിങ്ങൾക്ക് കഴിയാൻ ഉള്ള എല്ലാ ഏർപ്പാടുകളും അയാൾ ചെയ്തിട്ടുണ്ട് പിന്നെ എന്താ..
