സാർ… ഇത് ഉങ്കൾ കുളന്തൈ 1അടിപൊളി  

“ഉം. അതേ. ഇത് രണ്ടാം മാസം ആണ്. സാർ! അവൾ എന്നോട് ചോദിച്ചു. ”

അങ്ങനെ പറഞ്ഞ ശേഷം ശ്രീജ ഒന്ന് നിർത്തി. പിന്നെ ഡോക്ടറെ നോക്കി എന്നിട്ട് വീണ്ടും പറഞ്ഞു.

“അവൾ ചോദിച്ചു എന്നോട് അവളുടെ അടുത്തേക്ക് വരാമോ എന്ന്. ഞാൻ എന്താ അവളോട് പറയേണ്ടത്…?”

“പോയിക്കോ ശ്രീജേ.. എന്നേക്കാൾ നിന്നെ ഇപ്പോൾ ആവശ്യം ദേവി മോൾക്ക് ആണ്. അവൾ അവളെ പോലെ ഒരു ലക്ഷ്മിദേവിയെ പ്രസവിക്കെട്ടെ. മഹാലക്ഷ്മി പോലെ ഒരു മോളെ.” അതും പറഞ്ഞു ഡോക്ടർ സന്തോഷം കൊണ്ടു ചിരിച്ചു. അത് കേട്ട് ശ്രീജയ്ക്കും സന്തോഷം ആയി. ഡോക്ടർ വീണ്ടും ചോദിച്ചു.

“എപ്പോഴാ നിനക്ക് ദേവി മോളുടെ അടുത്തേക്ക് പോകേണ്ടത്.?”

“അടുത്ത ആഴിച്ചയാണ് സാറേ. സാറിനെ നോക്കാൻ മല്ലി ഇവിടെ ഉള്ള സമാധാനത്തിൽ എനിക്ക് പോകാലോ എന്ന് കരുതി ചോദിച്ചതാ. എന്നേക്കാൾ നന്നായിട്ട് മല്ലി സാറിനെ നോക്കും എന്നെനിക്ക് ഉറപ്പുണ്ട്. .'” ശ്രീജ പറഞ്ഞു.

“ഞാൻ…. ഞാൻ നോക്കിക്കോളാം ചേച്ചി. സാറിനെ കുറച്ചു ഓർത്ത് ചേച്ചി ടെൻഷൻ ആകേണ്ട.. സാറിന് വേണ്ടുന്നതൊക്കെ ഞാൻ ചെയ്തു കൊടുത്തോളാം.”

“ദേ.. പിന്നേയും സാർ.!. നിന്റെ നാവിൽ സാർ എന്നേ വരുള്ളൂ മല്ലി… ” അതും പറഞ്ഞു ശ്രീജ ചിരിച്ചു. എന്നിട്ട് വീണ്ടും ചോദിച്ചു..

“സാറേ.. ഞാൻ ഒന്ന് വീട് വരെ പോയിട്ട് വരട്ടെ.. കുറേ നാളായി വീട്ടിൽ ഒന്ന് പോയിട്ട്. ഞാൻ വേഗം പോയി വരാം. ”

“ഞാനും

പോയിക്കോട്ടെ അച്ഛാ ശ്രീജാമ്മയുടെ കൂടെ.. ഞാനും വേഗം വരാം. ” അല്ലി മോള് ചോദിച്ചു. ആ ചോദ്യം എല്ലാവരേയും ചിരിപ്പിച്ചു.

“ഉം. പോയിക്കോ. അച്ഛന്റെ മോള് വേഗം വരണേ..” ഡോക്ടർ പറഞ്ഞു.

“വരാം അച്ഛാ..” അല്ലി മോള് പറഞ്ഞു.

“ശരി സാറേ ഞങ്ങൾ വേഗം വരാം.” എന്ന് പറഞ്ഞു ശ്രീജ അല്ലിയുടെ കൈ പിടിച്ചു തിരിഞ്ഞു നടന്നു. അപ്പോൾ ഡോക്ടർ അല്ലിമോളെ വിളിച്ചു.

” മോളെ. അച്ഛന്റെ മോള് ഒന്ന് ഇങ്ങ് വന്നേ. ”

അല്ലി മോള് വേഗം ഡോക്ടറുടെ അടുത്തേക്ക് പോയി. എന്നിട്ട് ചോദിച്ചു.

“എന്താ അച്ഛാ. ”

“അത്! അച്ഛന്റെ മോള് അച്ഛന് ഒരു ഉമ്മ തന്നിട്ട് ശ്രീജാമ്മയുടെ കൂടെ പോയിക്കോ.”

അത് കേട്ട് അല്ലി മല്ലിയെ നോക്കി. മല്ലി അവളെ നോക്കി ചിരിച്ചു. അല്ലിമോള് ഉടനെ ഡോക്ടറുടെ ഇരു കവിളിലും ഉമ്മ വെച്ചു. എന്നിട്ട് പറഞ്ഞു.

” അച്ഛാ ഞാൻ വേഗം വരാമേ ”

അതും പറഞ്ഞു ആ കൊച്ചു മിടുക്കി ശ്രീജയുടെ കൈയും പിടിച്ചു കൊണ്ട് റൂമിൽ നിന്നും ഇറങ്ങി. ഡോക്ടറുടെ കണ്ണിൽ സന്തോഷത്തിന്റെ കണ്ണീർകണങ്ങൾ പൊടിഞ്ഞു. അതിനു ശേഷം ഡോക്ടർ പറഞ്ഞു.

“മല്ലി. ഇതിനെല്ലാം ഞാൻ എങ്ങനെയാ നിന്നോട് നന്ദി പറയേണ്ടത്. എന്ത് തന്നാലാ നിന്നോടുള്ള കടവും കടപ്പാടും വീട്ടാൻ കഴിയുകയെന്ന് എനിക്കറിയില്ല മല്ലി. ” ഡോക്ടർ പറഞ്ഞു

“സാർ. അങ്ങനെ ഒന്നും പറയല്ലേ സാറേ. ഞാൻ അതിനു മാത്രം ഒന്നും ചെയ്തിട്ടില്ല.. ” മല്ലി പറഞ്ഞു.

‘”അങ്ങനെ അല്ല മല്ലി. നീ എന്നോട് കാണിച്ച നന്മയാണ് എന്റെ ഈ

പുതിയ ജീവിതം. നിയാണ് വീണ്ടും എന്നെ പുതിയൊരു മനുഷ്യൻ ആക്കാൻ സഹായിച്ചത്. അന്ന് നിന്നെ ഞാൻ അത്രയേറെ വേദനിപ്പിച്ചു.

പക്ഷെ അത് ഒരിക്കലും നിന്നോടുള്ള ദേഷ്യം കൊണ്ടോ ഞാൻ വേണം എന്ന് കരുതിയോ ചെയ്തത് അല്ല. അന്ന് ഞാൻ അത്രയേറെ വേദനിച്ച സമയം ആയിരുന്നു. കൂടെ ഉള്ളിലുള്ള മദ്യം എന്ന ചെകുത്താനും. അതാണ് ഞാൻ അന്ന് അങ്ങനെയൊക്കെ നിന്നോട് പെരുമാറാൻ കാരണം. പക്ഷെ അതൊന്നും ഞാൻ നിന്നോട് കാണിച്ച ക്രൂരതയ്ക്കുള്ള ന്യായീകരണം ആകുന്നില്ല.

അന്ന് ഞാൻ നിന്നോട് കാണിച്ച ക്രൂരത അത് നീ ആരോടെങ്കിലും പറഞ്ഞിരുന്നെങ്കിൽ പിന്നെ ഇന്ന് ഈ കാണുന്ന ഡോക്ടർ സോമശേഖരൻ ഉണ്ടാകുമായിരുന്നില്ല. അന്ന് തന്നെ ഞാൻ തീർന്നേനെ. നീയാണ് എന്നെ രക്ഷിച്ചത്.

എന്റെ മുന്നിൽ രക്ഷിക്കണേ എന്ന് അപേക്ഷയുമായി വന്ന നിന്നെ ഞാൻ ഒരുപാട് വേദനിപ്പിച്ചു. എന്നിട്ടും അതൊന്നും നീ ആരോടും ഒന്നും പറഞ്ഞില്ല. എല്ലാം നീ സഹിച്ചു. ഞാൻ ആരോടും ഇതുവരെ മനസ്സ് കൊണ്ടു പോലും ചെയ്യാത്ത തെറ്റ് നിന്നോട് ഞാൻ ചെയ്തു. എന്നിട്ടും നീ എന്നോട് കരുണ കാണിച്ചു. ഞാൻ നിന്നോട് കാണിക്കാത്ത കരുണ നീ എന്നോട് കാണിച്ചു.

Updated: October 13, 2026 — 6:24 pm

Leave a Reply

Your email address will not be published. Required fields are marked *