സാർ… ഇത് ഉങ്കൾ കുളന്തൈ 1അടിപൊളി  

മല്ലി ഡോക്ടറുടെ പിറകെ തന്നെ പുറത്തേക്ക്

പോയി. ഡോക്ടർ വേഗം

കാറിന്റെ വലതു വശത്തെ ഡോർ തുറന്ന്. തന്റെ പിന്നാലെ വന്ന മല്ലിയെ നോക്കി ഒന്ന് ചിരിച്ച ശേഷം വേഗം സീറ്റിലേക്ക് കയറി ഇരുന്നു.

കാർ സ്റ്റാർട്ട്‌ ചെയ്ത ശേഷം കണ്ണാടിയിലൂടെ മല്ലിയെ ഒന്ന് നോക്കി. അപ്പോൾ അവൾ താൻ കുടിച്ചു പാതിയാക്കി വെച്ച ചായ മെല്ലെ കുടിക്കുന്നതാണ് ഡോക്ടർ കണ്ടത്. ഡോക്ടർക്ക് അതിലൊക്കെ വലിയ സന്തോഷം തോന്നി. പിന്നെ കാറും എടുത്തു പുറത്തേക്ക് പോയി.

തന്റെ ഏട്ടൻ തന്നോട് പറയാതെ എവിടെയാ പോയത് എന്ന് അറിയാത്തത്തിൽ അവൾക്ക് സങ്കടം തോന്നിയെങ്കിലും തന്നേയും മക്കളേയും കൊണ്ട് എവിടെയോ ഏട്ടന് പോകാനുണ്ട് എന്ന് അറിഞ്ഞതിൽ അവൾക്ക് സന്തോഷം തോന്നി. എന്നാൽ ‘ അയ്യോ! ഒന്നും കഴിക്കാതെ ആണല്ലോ ഏട്ടൻ പോയത് ‘ എന്നോർത്ത് അവൾക്ക് സങ്കടവും വന്നു

മല്ലി വേഗം മക്കളെ വിളിച്ചു എഴുന്നേൽപ്പിച്ചു. അല്ലിയോട് പോയി കുളിക്കാൻ പറഞ്ഞു. കല്ലുമോളെ അവൾ തന്നെ കുളിപ്പിച്ചു.. രണ്ടു പേർക്കും പുതിയ ഡ്രസ്സ് ഇട്ട് കൊടുത്ത് ഒരുക്കി നിർത്തി. അവർക്ക് ചായ കൊടുത്തു.

പിന്നെ മല്ലി വേഗം തന്നെ തന്റെ ഏട്ടൻ പറഞ്ഞ വെള്ളനിറത്തിൽ ഉള്ള കസവുസാരി എടുത്തു ഉടുത്തു. മുടിയിൽ ചൂടാൻ കുറച്ചു മുല്ലപ്പൂവോ മറ്റോ കിട്ടിയെങ്കിൽ എന്ന് അവൾ ആഗ്രഹിച്ചു. തന്റെ സാരിയോട് ചേർന്ന കൊച്ചു പാവാടയും ബ്ലൗസും തന്നെയാണ് മല്ലി മക്കളേയും ഉടുപ്പിച്ചത്.

മക്കൾക്ക് ഭക്ഷണം കൊടുത്തെങ്കിലും അവൾ ഒന്നും കഴിച്ചില്ല. അവൾക്ക് ഒന്നും കഴിക്കാൻ തോന്നിയില്ല. തന്റെ ഏട്ടനും കഴിക്കാതെ അല്ലേ പോയത് അതുകൊണ്ട് തനിക്കും വേണ്ട എന്ന് അവൾ തീരുമാനിച്ചു.

പൂമുഖത്തുതന്നെ അവൾ മക്കളേയും കൊണ്ട് കാത്തു നിന്നു. സമയം വളരെ മെല്ലെ ഇഴഞ്ഞു നീങ്ങുന്നത് പോലെ അവൾക്ക് തോന്നി. ഡോക്ടർ തിരിച്ചു വരാൻ വൈകുന്ന ഓരോ നിമിഷവും ഓരോ യുഗങ്ങൾ പോലെ അവൾക്ക് തോന്നി.

കുറച്ചു സമയം എടുത്താണ് ഡോക്ടർ തിരിച്ചു വന്നത്. ഡോക്ടറുടെ കാർ ഗേറ്റ് കടന്നു വരുന്നത് കണ്ടപ്പോഴാണ് അതുവരെ ആധിയോടെ കാത്തുനിന്ന മല്ലിയുടെ മുഖത്ത് സന്തോഷം വിരിഞ്ഞത്.

കാറിൽ നിന്നും ഇറങ്ങി ഡോക്ടർ ഒരു നിമിഷം മല്ലിയെ നോക്കി സ്വർണ്ണ നിറത്തിൽ നിറത്തിൽ തീർത്ത കസവോടുകൂടിയ

തൂവെള്ള നിറമുള്ള സാരിയും ചുറ്റി നിൽക്കുന്ന മല്ലിയെ കണ്ടപ്പോൾ ഡോക്ടർക്ക് അവളിൽ നിന്ന് കണ്ണെടുക്കാൻ തോന്നിയില്ല. അത്രയേറെ സുന്ദരി ആയിട്ടുണ്ട് ആ വേഷത്തിൽ മല്ലി. തന്റെ ഏട്ടൻ തന്നെ ഇങ്ങനെ നോക്കുന്നത് കണ്ടു മല്ലിക്ക് നാണം വന്നു. അവളുടെ കവിളിൽ നാണത്തിന്റെ നുണക്കുഴികൾ വിരിഞ്ഞു.

അവളുടെ അടുത്ത് എത്തിയ ഡോക്ടർ ഒരു കൊച്ചു കവർ എടുത്തു അവളുടെ കൈയിൽ കൊടുത്തു.

“എന്താ ഇത്…?” അവൾ അതിശയത്തോടെ ചോദിച്ചു.

“തുറന്നു നോക്ക്. നിന്റെ കൈയിൽ അല്ലേ അതുള്ളത്. ” ഡോക്ടർ പറഞ്ഞു.

അവൾ മെല്ലെ ആ കവർ തുറന്നു നോക്കി. അതിൽ നിറയെ മുല്ലപ്പൂവും കനകാംബരവും ആയിരുന്നു. അത് കണ്ടു അവളുടെ കണ്ണ് നിറഞ്ഞു. താൻ ഇപ്പോൾ മനസ്സിൽ ആഗ്രഹിച്ച കാര്യം തന്റെ ഏട്ടൻ കൊണ്ടു വന്നല്ലോ എന്ന് ഓർത്ത് അവൾക്ക് സന്തോഷം തോന്നി.

“നീ എന്തിനാ എന്റെ പെണ്ണേ വെറുതെ നിന്റെ ഉണ്ടകണ്ണുകൾ നിറച്ചു വെക്കുന്നത്. എന്ത് ഭംഗിയാ എന്റെ പെണ്ണിന്റെ കണ്ണുകൾ കാണാൻ. എന്നിട്ട്

ആ കണ്ണുകൾ വെറുതെ ഇങ്ങനെ നിറച്ചുവെക്കണോ ”

ഡോക്ടർ പറഞ്ഞത് കേട്ട് അല്ലിമോള് വായ പൊത്തി ചിരിച്ചു. അത് കണ്ടു മല്ലിക്ക് നാണം തോന്നി. അവൾ ഡോക്ടറുടെ കൈയിൽ വേദനിപ്പിക്കാതെ മെല്ലെ പിച്ചി.

ഡോക്ടർ ചിരിയോടെ വീണ്ടും പറഞ്ഞു.

“ആ പൂവ് നിന്റെയും മക്കളുടേയും മുടിയിൽ ചൂടാൻ വാങ്ങിയതാ. അത് ഇങ്ങ് താ ഞാൻ തന്നെ ചൂടിത്തരാം. ”

എന്ന് പറഞ്ഞു ഡോക്ടർ തന്നെ അതിൽ നിന്നും കുറേ പൂവെടുത്തു മല്ലിയുടെ പിറകിലേക്ക് പോയി അവളുടെ

മുടിയിൽ ചൂടിക്കൊടുത്തു. ബാക്കി എടുത്തു തന്റെ രണ്ടു മക്കൾക്കും ചൂടികൊടുത്ത ശേഷം പറഞ്ഞു

“വാ പോകാം.”

എന്തിനാണെന്നോ.. എവിടേക്കാണെന്നോ ചോദിക്കാതെ മല്ലി വേഗം കാറിന്റെ മുന്നിലുള്ള ഇടത് വശത്തെ സീറ്റിൽ കയറി ഇരുന്നു. മക്കൾ രണ്ടാളും പിന്നിലും കയറി.

Updated: October 13, 2026 — 6:24 pm

Leave a Reply

Your email address will not be published. Required fields are marked *