അതുകൊണ്ടുതന്നെ പോലീസിനോ കോടതിയിലോ ഡോക്ടർ ഒരക്ഷരം പോലും എതിർത്തു പറഞ്ഞില്ല. എങ്കിലും ചിലരൊക്കെ വന്ന് ഡോക്ടർക്ക് എതിരായും അനുകൂലമായും മൊഴി കൊടുത്തു.
ഇത് ഒരു പ്രത്യേക കേസായി പരിഗണിച്ചുകൊണ്ട് അതിവേഗ
കോടതി വെറും മൂന്ന് മാസം കൊണ്ട് ഡോക്ടറെ മൂന്ന് വർഷത്തെ തടവിന് ശിക്ഷിച്ചു. കൂടാതെ മല്ലിക്കും മകൾക്കും വലിയൊരു തുക അവളുടെ ഭർത്താവിന്റെ ജീവന്റെ വിലയായി ഡോക്ടർ നൽകാനും കോടതി വിധിയായി. അതെല്ലാം ഒരു എതിർപ്പും പറയാതെ ഡോക്ടർ സ്വീകരിച്ചു.
എന്നാൽ ആ സമയത്തുപോലും ഡോക്ടർ സോമശേഖരൻ തന്നെ നിർബന്ധിച്ച് കീഴടക്കി നശിപ്പിച്ചു എന്നും. അങ്ങനെ തന്നെ ശരീരികമായും മാനസീകമായും പീഡിപ്പിച്ചു എന്നുമുള്ള
രഹസ്യം മാത്രം അവൾ പോലീസിനോടൊ കോടതിയോടോ പറഞ്ഞില്ല.. അത് ഡോക്ടർക്ക് വിശ്വസിക്കാൻ ആയില്ല.. അവൾ എന്ത് കൊണ്ട് താൻ അവളോട് ചെയ്ത ആ കടുത്ത അപരാധം കോടതിയിൽ പോലും പറഞ്ഞില്ല എന്നത്
ഡോക്ടർ മനസ്സിലായില്ല .
ഒരിക്കലും ഒരു പെണ്ണിനോടും ആരും ചെയ്യാൻ പാടില്ലാത്ത തെറ്റ് താൻ അവളോട് ചെയ്തിട്ടും മല്ലി അത് പറയാത്തതിൽ ഡോക്ടർക്ക് മല്ലിയോട് ബഹുമാനം തോന്നി. അവളുടെ കാലിൽ പിടിച്ചു മാപ്പ് പറയണം എന്ന് പോലും അയാൾക്ക് തോന്നി. മനസ്സുകൊണ്ട് നൂറാവർത്തി അവളുടെ കാൽക്കൽ വീണ് മാപ്പ് പറഞ്ഞു.. മനസ്സിൽ നിറഞ്ഞ കടുത്ത കുറ്റബോധവും ഡോക്ടറെ വല്ലാതെ വീർപ്പുമുട്ടിച്ചു .
ജയിലിന്റെ നാല് ചുവരുകൾക്കുള്ളിൽ വെച്ച് ഡോക്ടർ ഇനി മദ്യപിക്കില്ല എന്ന് പ്രതിജ്ഞ എടുത്തു. അങ്ങനെ ഡോക്ടർ തന്റെ മദ്യപാന സ്വഭാവം പൂർണ്ണമായും മാറ്റി.
ജയിലിലെ ഡോക്ടറുടെ നല്ല പെരുമാറ്റവും മിടുക്കനായ ഒരുപാട് പേരെ സഹായിക്കുന്ന ഡോക്ടറെ ഇങ്ങനെ ജയിലിൽ ഇടുന്നത്ശരിയല്ല. ഇത് വെറുമൊരു കൈയബദ്ധം ആണെന്ന കാരണം പറഞ്ഞു ഒന്നര വർഷം കഴിഞ്ഞപ്പോൾ അയാൾ ജയിൽ മോചിതനായി.
പക്ഷേ, ജയിലിൽ നിന്ന് പുറത്തിറങ്ങിയത് പഴയ മദ്യപാനിയായ സർജനായിരുന്നില്ല. മല്ലിയോട് ചെയ്ത തെറ്റിന്റെ പാപത്തിന്റെ നീറുന്ന കുറ്റബോധവും ചുമന്ന്, ആരോടും സംസാരിക്കാതെ, ആരുടെയും മുഖത്ത് നോക്കാതെ ജീവിക്കുന്ന ഇന്നത്തെ പാവം ഡോക്ടർ സോമശേഖരനായിട്ടായിരുന്നു. പിന്നേയും കുറേ നാളുകൾക്ക് ശേഷമാണ് ഡോക്ടർ തന്റെ വീട്ടിൽ ക്ലിനിക് തുറന്നത്.
“ഹലോ.. ഡോക്ടർ.. ഡോക്ടർ ഉറക്കമാണോ…?”
ആരോ വന്നു തന്റെ കാറിന്റെ ഗ്ലാസിന് തട്ടിവിളിച്ചപ്പോൾ ആണ് ഡോക്ടർ പഴയ ഓർമകളിൽ നിന്ന് ഉണർന്നത്. ശ്രീജയുടെ വീട് ലക്ഷ്യമാക്കി ഡോക്ടർ വേഗം കാറും എടുത്തു . പോകും വഴിയിൽ തുറന്നു കിടക്കുന്ന ഒരു ടെക്സ്റ്റൈൽ ഷോപ്പ് കണ്ട ഡോക്ടർ അതിന്റെ മുന്നിൽ കൊണ്ടുപോയി തന്റെ കാർ നിർത്തി.
കാറിൽ നിന്നും ഇറങ്ങിയ
ഡോക്ടർ മല്ലി തന്നെ ഏൽപ്പിച്ചു പോയ തന്റെ മകൾക്കുള്ള കുറച്ചു ഉടുപ്പുകളും വാങ്ങി ഇറങ്ങാൻ നേരം ഡോക്ടർ മല്ലിയെയും അല്ലി മോളെയും ഓർത്തു.
ഡോക്ടർ വീണ്ടും തിരിച്ചുവന്ന് അതുപോലെ മല്ലിക്ക് രണ്ടു മൂന്ന് സാരിയും അല്ലിമോൾക്ക് പാവാടയും ബ്ലൗസും ഫ്രോക്കും വാങ്ങി. അതിന് ശേഷം വേഗം ശ്രീജയുടെ വീട്ടിൽ എത്തി.
കാറിന്റെ ശബ്ദം കേട്ടപ്പോൾ തന്നെ ശ്രീജ പുറത്തേക്ക് ഇറങ്ങിവന്നു. അവളെ കണ്ട ഉടനെ ഡോക്ടർ ചോദിച്ചു.
“എന്റെ മോളെവിടെ…?”
“ഉറങ്ങുന്നു.. സാർ.. ഏതാ ആ കുഞ്ഞ് . അത് ശരിക്കും സാറിന്റെ മകൾ തന്നെയാണോ..?” ശ്രീജ പതുക്കെ ഡോക്ടറോട് ചോദിച്ചു
“അതേ ശ്രീജേ അത് എന്റെ മകള് തന്നെയാ..?” ഡോക്ടർ പറഞ്ഞു.
” അപ്പോൾ ആ കുഞ്ഞിന്റെ അമ്മ….?”
ശ്രീജയുടെ ചോദ്യത്തിന് ഡോക്ടർ മൗനം പാലിച്ചു. അപ്പോൾ ശ്രീജ വീണ്ടും ചോദിച്ചു
“സാറേ… ആരാ സാറേ ആ കുഞ്ഞിന്റെ അമ്മ..? ” .
“അതൊക്കെ നമുക്ക് പറയാം. നീയിപ്പോൾ അകത്തു പോയി എന്റെ മോളെ എടുത്തു വാ. എന്റെ മോൾക്ക് കഴിക്കാൻ എന്തെങ്കിലും കൊടുത്തിരുന്നോ..?”
“ആഹ്! ഞാൻ കുറുക്ക് ഉണ്ടാക്കി കൊടുത്തിരുന്നു. അത് കുടിച്ച ശേഷമാണ് ഉറങ്ങിയത്. ”
അതും പറഞ്ഞ് അകത്തേക്ക് നടക്കാൻ തുടങ്ങിയത് ശ്രീജ. തിരിഞ്ഞു നിന്നുകൊണ്ട് ചോദിച്ചു.
