സാർ… ഇത് ഉങ്കൾ കുളന്തൈ 1അടിപൊളി  

“മല്ലി നിനക്കായ്‌ ഞാൻ ഒരു ദിവസം അല്ല, ഒരു മാസം അല്ല, ഈ ജന്മം മുഴുവൻ കാത്തിരിക്കാം. പക്ഷെ അതുവരെ നീ എന്റെ അടുത്ത് തന്നെ ഉണ്ടാകണം. ഇങ്ങനെ വെറുതെ കെട്ടിപിടിച്ചു കിടക്കാൻ എങ്കിലും നീ സമ്മതിക്കണം . ”

അത് കേട്ടതും മല്ലി തന്റെ ചുണ്ടിനാൽ ഡോക്ടറുടെ ചുണ്ടിൽ ചുംബിച്ചു. ഡോക്ടർ ആ ചുംബനം ഏറ്റുവാങ്ങിക്കൊണ്ടു അവളുടെ ചുണ്ടുകൾ തന്റെ ചുണ്ടിനാൽ കവർന്നു. അവരുടെ ചുണ്ടുകൾ മിനുട്ടുകളോളം പരസ്പരം ചുംബിച്ചുകൊണ്ട് സ്നേഹം പങ്കുവെച്ചു.

ആ സമയം അല്ലിമോൾ

ഉറക്കത്തിൽ എന്തോ പറയുന്നത് കേട്ടു. എന്താണ് അവൾ പറയുന്നത് എന്ന് അറിയാൻ അവൾ പറയുന്നത് ശ്രദ്ധിച്ചു കേട്ടു’

“അച്ഛാ. ലവ് യൂ അച്ഛാ. ഉമ്മ, ഉമ്മ ഉമ്മ. ”

അല്ലി മോൾ പറയുന്നത് കേട്ട് ഡോക്ടറും മല്ലിയും ഒരുപോലെ സന്തോഷിച്ചു. ഉറക്കത്തിൽപ്പോലും കുഞ്ഞുങ്ങളുടെ മനസ്സിൽ ഏട്ടനോടുള്ള സ്നേഹമാണ് നിറഞ്ഞതെന്നറിഞ്ഞപ്പോൾ മല്ലിയുടെ ഹൃദയത്തിൽ സന്തോഷം നിറഞ്ഞു .

തന്റെ ഏട്ടന്റെ നെഞ്ചിലേക്ക് തല ചായ്ച്ചു കിടന്നുകൊണ്ട് മല്ലി പതുക്കെ പറഞ്ഞു:”

“ഞാനും ഒരുപാട് ആഗ്രഹിച്ചിരുന്നു ഏട്ടന്റെ നെഞ്ചിൽ ഇങ്ങനെ തല വെച്ച് ഏട്ടനെ കെട്ടിപിടിച്ചു കിടക്കാൻ.. ഇങ്ങനെ കിടന്നുറങ്ങാൻ. എന്നാൽ ഏട്ടൻ അത് എങ്ങനെ എടുക്കും എന്ന പേടിയും എനിക്കുണ്ടായിരുന്നു.”

മല്ലി പറഞ്ഞതിന്റെ മറുപടിയായി

മല്ലിയെ ഡോക്ടർ തന്റെ നെഞ്ചോടു ചേർത്തു കെട്ടിപിടിച്ചു. രണ്ടുപേരും മധുരസ്വപ്‌നങ്ങൾ കണ്ടു താനേ ഉറക്കത്തിലേക്ക് വഴുതിവീണു.

.

പിറ്റേന്ന് രാവിലെ നേരത്തെതന്നെ മല്ലി എഴുന്നേറ്റു. ആദ്യം അവൾ തന്റെ മക്കളെ നോക്കി. അവർ നല്ല ഉറക്കത്തിലാണ് എന്ന് കണ്ടപ്പോൾ അവരുടെ നെറ്റിയിൽ ഉമ്മ വെച്ച ശേഷം തന്റെ ഏട്ടനെ നോക്കി.

അവൾ നാണത്തോടെ ചിരിച്ചുകൊണ്ട് തന്റെ ഏട്ടന്റെ നെറ്റിയിൽ ഉമ്മ വെച്ചു. പിന്നെ മെല്ലെ എഴുന്നേൽക്കാൻ നോക്കിയപ്പോൾ ഡോക്ടർ അവളെ കെട്ടിപിടിച്ചു തന്റെ ശരീരത്തോട് ചേർത്തു.

“കള്ളൻ. ഉറങ്ങാതെ കിടക്കുകയായിരുന്നല്ലേ ” എന്ന് മനസ്സിൽ സന്തോഷത്തോടെ പറഞ്ഞു കൊണ്ട്. ഡോക്ടറോട് ചോദിച്ചു.

“ഏട്ടൻ നേരത്തെ എഴുന്നേറ്റോ..? എന്നിട്ടെന്തേ എന്നെ വിളിക്കാതിരുന്നത്..”

“അത് എന്റെ പെണ്ണിനെ കെട്ടിപിടിച്ചു ഇങ്ങനെ ഉറങ്ങാൻ നല്ല സുഖം തോന്നി. പിന്നെ നീ ഇങ്ങനെ എന്നെ കെട്ടിപിടിച്ചു ശാന്തമായി ഉറങ്ങുന്നത്

കണ്ടപ്പോൾ എനിക്ക് സന്തോഷം തോന്നി. അതുകൊണ്ട് നിന്റെ ഉറക്കം കളയേണ്ട എന്ന് കരുതി. ”

അത് കേട്ട് അവൾ ചിരിയോടെ എഴുനേൽക്കാൻ നോക്കി. അപ്പോൾ ഡോക്ടർ പറഞ്ഞു.

“കുറച്ചു സമയം കൂടെ കിടക്ക് മല്ലി. എന്തിനാ ഇപ്പോഴേ എഴുന്നേൽക്കുന്നത്..”

ഡോക്ടർ പറഞ്ഞത് കേട്ട് മല്ലി കുറച്ചു സമയം കൂടെ ഡോക്ടറെ കെട്ടിപിടിച്ചു കിടന്നു. പിന്നെ എഴുന്നേറ്റു കുളിമുറിയിലേക്ക് പോയി കുളിച്ചു ശേഷം വേഷം മാറി അവൾ അടുക്കളയിലേക്ക് പോയി. അപ്പോൾ ഡോക്ടർ തന്റെ മക്കളെ കെട്ടിപിടിച്ചു കിടക്കുകയായിരുന്നു.

രാവിലെ കഴിക്കാനുള്ളത് എന്തൊക്കെയോ ചെയ്ത ശേഷം മല്ലി ചായയുമായി മുറിയിലേക്ക് വന്നപ്പോൾ ഡോക്ടർ കുളിയൊക്കെ കഴിഞ്ഞു പുറത്ത് എവിടെയോ പോകാനുള്ള ഒരുക്കത്തിലായിരുന്നു.

ചായ ഡോക്ടർക്ക് നേരെ നീട്ടികൊണ്ട് മല്ലി ചോദിച്ചു.

“ഏട്ടൻ ഇത്ര നേരത്തെ ഇത് എവിടെയാ പോകുന്നത്.. ഇത്രയും രാവിലെ എവിടെയെങ്കിലും പോകാൻ ഉണ്ടെന്ന് ഏട്ടൻ എന്നോട് പറഞ്ഞില്ലല്ലോ..?”

ഡോക്ടർ ആ ചായ വാങ്ങി കുടിച്ചുകൊണ്ട് പറഞ്ഞു.

“എനിക്ക് ഒരു സ്ഥലം വരെ പോകണം. എവിടെയാണെന്ന് ഞാൻ വന്നിട്ട് പറയാം. പിന്നെ ഒരു കാര്യം. ഞാൻ പോയി വരുമ്പോഴേക്കും നീയും നമ്മുടെ മക്കളും ഒരുങ്ങി നിൽക്കണം . എന്റെ മല്ലികുട്ടി അന്ന് വാങ്ങിയ ആ വെള്ളനിറത്തിൽ ഉള്ള കസവുസാരി ഉടുത്താൽ മതി. ”

അതും പറഞ്ഞു പാതി മാത്രം കുടിച്ച ചായ പാത്രം മല്ലിയുടെ കൈയിൽ കൊടുത്ത ശേഷം അവളുടെ കവിളിൽ ഉമ്മ വെച്ചു. പിന്നെ അവളെ നോക്കി ഒന്ന് ചിരിച്ച ശേഷം കാറിന്റെ താക്കോലും എടുത്തു പുറത്തേക്ക് നടന്നു.

Updated: October 13, 2026 — 6:24 pm

Leave a Reply

Your email address will not be published. Required fields are marked *