“അപ്പോൾ അവർക്ക് സാറിനെ ഇഷ്ട്ടമല്ലേ.?”
“അറിയില്ല ശ്രീജേ. അവൾക്ക് എന്നെ സ്നേഹിക്കാൻ കഴിയുമോ എന്നെ
ഇഷ്ടപ്പെടാൻ കഴിയുമോ. ഞാൻ കാരണം അവൾ വേദനിച്ചിട്ടേയുള്ളൂ. അങ്ങനെ ഉള്ളപ്പോൾ അവൾക്ക് എങ്ങനെ എന്നെ സ്നേഹിക്കാൻ കഴിയും. ”
അതും പറഞ്ഞു ഡോക്ടർ മെല്ലെ വിതുമ്പി. അത് കണ്ടു ശ്രീജയ്ക്കും സങ്കടമായി. അവൾ വീണ്ടും ചോദിച്ചു.
“അപ്പോൾ സാറിന് അവളെ ഇഷ്ടമാണോ ..?”
“ആണ്.. എനിക്ക് അവളെ ഒരുപാട് ഇഷ്ടമാണ്.. അവൾ എന്നും ഇവിടെ ഉണ്ടായാൽ അത് എനിക്ക് ഒരുപാട് സന്തോഷം ആകും. അങ്ങനെ ആയാൽ അവൾക്കും മക്കൾക്കും വേണ്ടിയെങ്കിലും എനിക്കിനി ജീവിക്കാമല്ലോ.. അങ്ങനെയെങ്കിലും ഞാൻ കാരണം അവൾ അനുഭവിച്ച വേദനയ്ക്ക് ഒരു പ്രായശ്ചിതം ചെയ്യാലോ. എന്നാലെങ്കിലും എന്റെ ആത്മാവിന് മോക്ഷം കിട്ടുമല്ലോ.,”
അതു പറയുമ്പോഴേക്കും ഡോക്ടർ കരഞ്ഞുപോയി. I
എന്നാൽ ഇതൊക്കെ മല്ലി കാണുകയും കേൾക്കുകയും ചെയ്യുന്നുണ്ടായിരുന്നു.
ഡോക്ടർ പറയുന്നത് കേട്ട്, ഡോക്ടറുടെ കണ്ണീര് കണ്ട് മല്ലിക്കും കരച്ചിൽ വന്നു. അവൾ വല്ലാത്തൊരു മനസീകാവസ്ഥയിൽ ആയി. എന്ത് ചെയ്യണം, എന്ത് പറയണം എന്ന് പോലും അറിയാത്ത അവസ്ഥ.
അപ്പോഴേക്കും ഡോക്ടറുടെ മുറിയിൽ നിന്നും കല്ലുമോളുടെ കരച്ചിൽ കേട്ടു
അത് മല്ലിയുടെ ചെവിയിൽ അല്ല ഹൃദയത്തിൽ ആണ് ചെന്ന് പതിച്ചത് . അവളുടെ കാലുകൾ ആ മുറി ലക്ഷ്യമാക്കി ചലിച്ചു. എന്നാൽ അതിന് മുൻപ് ഡോക്ടർ റൂമിൽ എത്തിയിരുന്നു.
ഡോക്ടറുടെ മുറിയിലേക്ക് മല്ലി നടന്നുപോകുന്നത് ശ്രീജ കണ്ടു.. എന്നാൽ ഒരമ്മയുടെ ഹൃദയവേദന മനസ്സിലാക്കാൻ കഴിവുള്ള ശ്രീജ ഡോക്ടറുടെ മോൾക്ക് അവളുടെ അമ്മയെ കിട്ടുമല്ലോ എന്നോർത്ത് സന്തോഷിച്ചു. അതോടൊപ്പം ഡോക്ടർക്ക് തന്റെ കുഞ്ഞുങ്ങളുടെ അമ്മയായ മല്ലിയേയും കിട്ടിയെങ്കിൽ. അവൾ ഡോക്ടറെ സ്നേഹിച്ചെങ്കിലെന്ന് ശ്രീജ അതിയായി ആഗ്രഹിച്ചു. അതിനായി ഉള്ളുരുകി
പ്രാർത്ഥിച്ചു .
ശ്രീജ വേഗത്തിൽ അല്ലിമോളുടെ അടുത്തേക്ക് പോയി. അവൾ അല്ലിമോളുടെ അടുത്ത് ഇരുന്ന്കൊണ്ട് അവളുടെ നെറുകയിലൂടെ തലോടി. അവൾക്ക് ആപ്പിളും
മുന്തിരിയും നാരങ്ങയും ഒക്കെയായി എടുത്തു കൊടുത്തു. അല്ലിയുടെ കുഞ്ഞു വയറ് നന്നേ വിശക്കുന്നുണ്ടായിരുന്നു. ശ്രീജ സ്നേഹത്തോടെ അവളുടെ കുഞ്ഞു വയറ് നിറച്ചു.
മല്ലി മുറിയിലേക്ക് വരുമ്പോൾ ഡോക്ടർ കല്ലുമോളെ എടുത്ത് തന്റെ നെഞ്ചോട് ചേർത്ത് കട്ടിലിൽ ഇരിക്കുകയായിരുന്നു. അപ്പോഴും ഡോക്ടറുടെ കണ്ണ് നിറഞ്ഞിരുന്നു. ഡോക്ടർ തന്റെ നെഞ്ചിൽ കിടക്കുന്ന കല്ലു മോളോടായി പറഞ്ഞു.
“മോളെ. അച്ഛന്റെ പൊന്നുമോളെ.. മോള് ഈ അച്ഛനെ തനിച്ചാക്കി പോകുമോ..? മോള് പോയാൽ പിന്നെ അച്ഛന് ആരാ ഉള്ളത്. മോള് മോളുടെ അമ്മയോട് പറയാമോ… ഈ അച്ഛനെ തനിച്ചാക്കി മോളേയും കൊണ്ടു പോകല്ലേ എന്ന്. മോള് കൂടെ പോയാൽ ഈ അച്ഛന് വേറെ ആരും ഇല്ലെന്ന്. ഈ അച്ഛന്റെ രണ്ടു പൊന്നു മക്കളോടൊപ്പം ഇവിടെ കഴിയാൻ അമ്മയോട് മോള് പറയാമോ.. അമ്മയെ അച്ഛന് ഒരുപാട് ഇഷ്ട്ടം ആണെന്ന് പറയാമോ. അച്ഛനെ തനിച്ചാക്കി പോവല്ലേ എന്ന് . മോളുടെ അമ്മയെ അച്ഛൻ ഒരിക്കലും ഒന്നും ചെയ്യില്ലെന്ന്. ഒരു വാക്ക് കൊണ്ടോ നോട്ടം കൊണ്ടോ വേദനിപ്പിക്കില്ലെന്ന്. എന്റെ മോളെ……. അച്ഛന്റെ പൊന്നുമോളെ അച്ഛനെ തനിച്ചാക്കി പോകല്ലേ…..,”
ഇങ്ങനെയൊക്കെ പാതി ഉറക്കത്തിലുള്ള തന്റെ മകളെ കെട്ടിപിടിച്ച് ഡോക്ടർ മെല്ലെ തേങ്ങി കരഞ്ഞു കൊണ്ടു പറഞ്ഞു. ഇത് വാതിൽ പടിയിൽ നിന്ന് മല്ലി കേൾക്കുന്നുണ്ടായിരുന്നു. ഡോക്ടറുടെ സങ്കടം കണ്ടു നിൽക്കാൻ അവൾക്കായില്ല. അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകി.
.
അങ്ങനെ ഓരോന്ന് പറഞ്ഞു തേങ്ങുന്നതിനിടയിൽ വാതിൽക്കൽ നിക്കുന്ന
മല്ലിയെ ഡോക്ടർ കണ്ടു. ഡോക്ടർ മോളെ മെല്ലെ കട്ടിലിൽ കിടത്തി. ഒഴുകി വന്ന കണ്ണുനീർ തുടച്ചു.
ഒഴുകി വന്ന കണ്ണീർ തുടച്ചുകൊണ്ട് മല്ലി മെല്ലെ അകത്തേക്ക് വന്നു. കട്ടിലിൽ കിടന്ന് ഉറങ്ങുന്ന തന്റെ പൊന്നോമന മോളെ ഒന്ന് നോക്കി. അവളുടെ കണ്ണുകൾ വീണ്ടും ഒരു കണ്ണീർ കടലായി.
