സാർ… ഇത് ഉങ്കൾ കുളന്തൈ 1അടിപൊളി  

പിന്നെ ആ കാർ പോയി നിന്നത് ഒരു അമ്പല നടയിൽ ആണ്.

അവിടെ അവരേയും കാത്ത് കുറച്ചു പേര് നിൽക്കുന്നുണ്ടായിരുന്നു. ഡോക്ടറുടെ ഏറ്റവും അടുത്ത കുറച്ചു സുഹൃത്തുക്കൾ.

കാർ നിർത്തിയ ഉടനെ അല്ലിമോൾ കല്ലുമോളേയും കൊണ്ട് പുറത്തേക്ക് ഇറങ്ങി.

കാറിൽ നിന്ന് ഇറങ്ങാതെ മല്ലി ഡോക്ടറെ നോക്കി.

“മല്ലി. നിന്റെ സമ്മതം ചോദിക്കാതെ ഞാൻ ഒരു കാര്യം തീരുമാനിച്ചു. നിനക്ക് എന്നെ ഇഷ്ടമാണെന്നും എന്റെ കൂടെ ജീവിക്കാൻ സമ്മതമാണെന്നും നീ ഇന്നലെ രാത്രി പറഞ്ഞതുകൊണ്ടാ ഞാൻ ഇങ്ങനെ ഒരു തീരുമാനം എടുത്തത്.. ”

ഡോക്ടർ എന്താണ് പറഞ്ഞു വരുന്നത് എന്ന് മല്ലിക്ക് ഏകദേശം മനസ്സിലായി. ഡോക്ടർ തുടർന്നു.

“മല്ലി എനിക്ക് നീ എന്റെ മക്കളുടെ അമ്മയായി മാത്രം പോരാ.. എല്ലാ

അർത്ഥത്തിലും നീ എന്റെ ആവണം..എന്റെ ഭാര്യയാവണം

അതിന് ഞാൻ നിന്റെ കഴുത്തിൽ താലി കെട്ടണം. മല്ലി ഇന്ന് നമ്മുടെ വിവാഹം ആണ്. നിനക്ക് സമ്മതമല്ലേ ഞാൻ നിന്നെ വിവാഹം കഴിക്കുന്നത്.. ”

അതിന്റെ ഉത്തരം നാവിനാൽ പറയാതെ മല്ലി തന്റെ ചുണ്ടിനാൽ ഡോക്ടറുടെ ചുണ്ടിൽ ചുംബിച്ചു.

ഡോക്ടർ കാറിൽ നിന്നും മറ്റൊരു കവർ എടുത്തു മല്ലിക്ക് നേരെ നീട്ടി. മല്ലി അത് തുറന്നു നോക്കി. അതിൽ താലി മാലയും മോതിരവും കുറച്ചു സ്വർണ്ണ വളകളും ആയിരുന്നു.

അത് കണ്ടു മല്ലി സന്തോഷത്തോടെ ഡോക്ടറെ നോക്കി. അപ്പോൾ ഡോക്ടർ ചിരിയോടെ പറഞ്ഞു.

“ഇതിനാണ് ഞാൻ നേരത്തെ പോയത്. എന്റെ പെണ്ണിന് വേണ്ടി. നമ്മുടെ മക്കൾക്ക് ഉള്ളതും വാങ്ങിയിട്ടുണ്ട്.”

പിന്നെ കാര്യങ്ങൾ വേഗം നടന്നു. ഡോക്ടറും മല്ലിയും മക്കളും അമ്പലത്തിലേക്ക് നടന്നു.

അവിടെ വെച്ച് അമ്പലത്തിലെ ദേവിയേയും തന്റെ മക്കളുടേയും അടുത്ത സുഹൃത്തുക്കളുടേയും മുന്നിൽ വെച്ച് ഡോക്ടർ മല്ലിയെ താലി കെട്ടി. അവളുടെ നെറുകയിൽ മംഗല്ല്യ സിന്ദൂരം ചാർത്തി. മല്ലിയെ സ്വന്തമാക്കി.

അതുവരെ വെറുമൊരു ‘മല്ലി’ മാത്രമായിരുന്നവൾ, ആ നിമിഷം മുതൽ അദ്ദേഹത്തിന്റെ സ്വന്തം ‘മല്ലിക സോമശേഖരൻ’ ആയി മാറി.

ആ സമയം മല്ലി മനമുരുകിയ പ്രാർത്ഥനയിൽ ആയിരുന്നു. ‘ ഇനി ഒരിക്കലും തന്റെ കഴുത്തിൽ നിന്ന് ഈ താലി അറുത്തു മാറ്റാൻ ഇടയാവരുതേ. തന്റെ മംഗല്ല്യ സിന്ദൂരം മാഞ്ഞു പോകാതെ കാത്തോളണേ ദേവി ‘ എന്നവൾ മനമുരുകി പ്രാർത്ഥിച്ചു.

ചടങ്ങ് കഴിഞ്ഞ ഉടനെ മല്ലി ഡോക്ടറുടെ കാലിൽ തൊട്ട് തുഴുത ശേഷം അവൾ വീണ്ടും പ്രാർത്ഥിച്ചു.

‘എന്റെ ഏട്ടനെ

കാത്തോളണേ ദേവി. ഏട്ടനും മക്കൾക്കും ഒരു ദോഷവും ഒരു അസുഖവും വരുത്തരുതേ ദേവി . ഇനിയും ഒരു കുഞ്ഞുകൂടെ വേണം എന്ന് എന്റെ ഏട്ടന് ആഗ്രഹം ഉണ്ടെങ്കിൽ ആ ആഗ്രഹം എത്രയും പെട്ടന്ന് സാധിച്ചു തരണേ എന്റെ ദേവി..’ അങ്ങനെ പ്രാർത്ഥിക്കുമ്പോൾ അവളുടെ ഉള്ളിൽ ഒരു തരിയോളം നാണവും ഉണ്ടായിരുന്നു.

ആ സമയം ഡോക്ടറും പ്രാർത്ഥിച്ചു.

‘എന്റെ ദേവി.. എന്റെ പെണ്ണിന് ഇനിയൊരിക്കലും വേദനിക്കാൻ ഇടയാക്കരുതേ.. എന്റെ പെണ്ണിനേയും എന്റെ മക്കളേയും കാത്തു കൊള്ളണമേ.. അവരുടെ എന്ത് സാധിച്ചു കൊടുക്കാൻ കനിവുണ്ടാകണേ.. ഇനി ഒരിക്കലും എന്റെ പെണ്ണിനേയും മക്കളേയും എന്നിൽ നിന്ന് പിരിക്കരുതേ.. ‘

അമ്പലത്തിൽ നിന്ന് ഇറങ്ങിയ ശേഷം ചെറിയൊരു ചായകുടി സൽക്കാരവും കഴിഞ്ഞു എല്ലാവരും പിരിഞ്ഞു.

ഡോക്ടറും കുടുംബവും വീട്ടിൽ തിരിച്ചെത്തി. ഡോക്ടർ മുറിയിൽ കയറിയ ഉടനെ മല്ലിയും ഒപ്പം കയറി ഡോക്ടറെ കെട്ടിപിടിച്ചു. എന്നിട്ട് പറഞ്ഞു.

“ഞാൻ എത്ര സമയം ആയെന്നോ എന്റെ ഏട്ടനെ ഒന്ന് കെട്ടിപ്പിടിക്കാൻ ആഗ്രഹിക്കുന്നു. ആ അമ്പലത്തിൽവെച്ച് തന്നെ എന്റെ ഏട്ടനെ കെട്ടിപ്പിടിക്കാൻ ഞാൻ ആഗ്രഹിച്ചതാ . എല്ലാവരും കാണും എന്നത് കൊണ്ടാ ഞാൻ അവിടെ വെച്ച് അങ്ങനെ ചെയ്യാതിരുന്നത്. ”

അങ്ങനെ പറഞ്ഞ ശേഷം അവൾ വീണ്ടും ഡോക്ടറുടെ മുഖത്തു നിറയെ ഉമ്മ വെച്ചു.

“രാത്രിയാവട്ടെ. ഏട്ടൻ ഇന്നലെ ആഗ്രഹിച്ചതും അതിനേക്കാളും ഇന്ന് രാത്രിയിൽ തരാം .”

അങ്ങനെ പറഞ്ഞു കഴിഞ്ഞ് പിറകിലേക്ക് തിരിഞ്ഞു നോക്കി. മക്കൾ കാണുന്നില്ല എന്ന് ഉറപ്പ് വരുത്തിയ ശേഷം ഡോക്ടറുടെ ചുണ്ടുകൾ നുണഞ്ഞു. പിന്നെയവൾ അടുക്കളയിലേക്ക് ഓടി.

Updated: October 13, 2026 — 6:24 pm

Leave a Reply

Your email address will not be published. Required fields are marked *