നീലികാവിലെ കാവൽക്കാരൻ 1അടിപൊളി  

“ഏയ്… ഒന്നുമില്ലെടാ. ഇന്നലെ ഉത്സവപ്പറമ്പിൽ നടന്നതിന്റെ ഒരു ക്ഷീണം. വേറൊന്നുമില്ല,” സാം നോട്ടം മാറ്റിക്കൊണ്ട് പറഞ്ഞു.

എന്നാൽ ആ ഉത്തരം വിശ്വസിക്കാൻ ശ്രേയ തയ്യാറായിരുന്നില്ല.

“ചേട്ടാ, എന്നോട് കള്ളം പറയേണ്ട. എനിക്കറിയാം ചേട്ടനെ. എന്തോ വലിയ വിഷമം മനസ്സിലുണ്ട്. അത്… ആ അമ്പലത്തിലെ പെൺകുട്ടിയുമായി ബന്ധപ്പെട്ടതാണോ? വിപഞ്ചിക?”

ആ പേര് കേട്ടതും സാം ഒന്ന് നടുങ്ങി. അവൻ ശ്രേയയെ നോക്കി.

“ഇന്നലെ അമ്പലത്തിൽ വെച്ച് അവൾ എന്നെ വഴക്ക് പറഞ്ഞപ്പോൾ ചേട്ടൻ ഇടപെട്ടതാണല്ലോ അവിടെയുണ്ടായ പ്രശ്നം,” ശ്രേയ തുടർന്നു,

“അതിന് ശേഷം ചേട്ടന്റെ മുഖം ശരിയല്ല. അവൾ ചേട്ടനോട് വേറെ എന്തെങ്കിലും പറഞ്ഞോ?”

സാം ദീർഘമായി ഒന്നുകൂടി ശ്വാസമടുത്തു. വിപഞ്ചികയെ ആക്രമണത്തിൽ നിന്നും രക്ഷിക്കാൻ ശ്രമിച്ചതും, എന്നാൽ ഇരുട്ടിൽ അയാൾ ഓടിമറഞ്ഞപ്പോൾ അവൾ തന്നെ തെറ്റിദ്ധരിച്ചതുമായ ആ വലിയ സത്യം അനിയത്തിയോട് എങ്ങനെ പറയണമെന്ന് അവനറിയില്ലായിരുന്നു.

താൻ അനുഭവിക്കുന്ന വൈകാരിക സംഘർഷങ്ങളും ഗ്രാമത്തിലെ നിഗൂഢതകളും അവൾക്കിതുവരെ പൂർണ്ണമായി അറിയില്ല.

“അവളോട് എനിക്ക് യാതൊരു ദേഷ്യവുമില്ല വാവേ,” സാം പതുക്കെ പറഞ്ഞുതുടങ്ങി.

“പക്ഷേ, ചിലപ്പോൾ നമ്മൾ ഒരാളെ ആത്മാർത്ഥമായി സഹായിക്കാൻ ശ്രമിക്കുമ്പോൾ, സാഹചര്യങ്ങൾ

കാരണം അവരുടെ മുന്നിൽ നമ്മളൊരു വില്ലനായി മാറും. സത്യം എന്താണെന്ന് അവരെ ബോധ്യപ്പെടുത്താൻ നമുക്ക് കഴിയാതെ വരും. അങ്ങനെയൊരു നിസ്സഹായതയിലാണ് ഞാൻ.”

ശ്രേയയ്ക്ക് കാര്യങ്ങൾ പൂർണ്ണമായി മനസ്സിലായില്ലെങ്കിലും, തന്റെ ചേട്ടന്റെ ഉള്ളിലെ സങ്കടത്തിന്റെ ആഴം അവൾക്ക് മനസ്സിലായി. അവൾ സാമിന്റെ കൈകൾ ചേർത്തുപിടിച്ചു.

“ചേട്ടൻ തെറ്റൊന്നും ചെയ്തിട്ടില്ലെങ്കിൽ പിന്നെ എന്തിനാ ഇങ്ങനെ വിഷമിക്കുന്നത്? സത്യം ഒരിക്കലും അധികകാലം മറച്ചുവെക്കാൻ കഴിയില്ല ചേട്ടാ.

ചേട്ടനെ തെറ്റിദ്ധരിച്ചവർ ഒരുനാൾ ആ സത്യം മനസ്സിലാക്കും.

അന്ന് അവർക്ക് ചേട്ടനെക്കുറിച്ചോർത്ത് വലിയ കുറ്റബോധം തോന്നും,” അവളുടെ വാക്കുകളിൽ സ്നേഹവും ആശ്വാസവും നിറഞ്ഞുനിന്നു.

അനിയത്തിയുടെ ആ സ്നേഹത്തിന് മുന്നിൽ സാമിന്റെ മനസ്സിലെ ഭാരം പതുക്കെ കുറയുന്നതുപോലെ തോന്നി. അവൻ അവളുടെ നെറുകയിൽ തലോടി.

ശ്രേയയുടെ ആശ്വാസവാക്കുകൾ കേട്ടിട്ടും സാമിന്റെ മനസ്സ് ശാന്തമായില്ല.

നാൽപ്പത്തിയൊന്ന് ദിവസത്തെ കഠിനമായ വ്രതത്തിലൂടെ അവൻ നേടിയെടുത്ത ആ വലിയ ശാന്തത, വിപഞ്ചികയുടെ കണ്ണുനീരിനും കുറ്റപ്പെടുത്തലുകൾക്കും മുന്നിൽ തകർന്നടിയുകയായിരുന്നു.

തന്നെ വെറുപ്പോടെ നോക്കിയ അവളുടെ ആ കണ്ണുകൾ അവനെ വല്ലാതെ വേട്ടയാടി.

അന്ന് രാത്രി അവന് ഒട്ടും ഉറങ്ങാൻ കഴിഞ്ഞില്ല. അച്ഛൻ സമ്മാനിച്ച പുതിയ ബൈക്കുമെടുത്ത്,

ആ പാതിരാത്രിയിൽ അവൻ ഗ്രാമത്തിലെ ഉറങ്ങിക്കിടക്കുന്ന ഇടവഴികളിലൂടെ കാവിലേക്ക് തിരിച്ചു.

അവന് ചില ഉത്തരങ്ങൾ വേണ്ടിയിരുന്നു.

കാവിലെ കൊടുങ്കാറ്റ്

കാവിലെ ആൽത്തറയിൽ ഒരു കൽവിളക്കിന്റെ വെളിച്ചത്തിൽ ധ്യാനനിമഗ്നനായി ഇരിക്കുകയായിരുന്നു സ്വാമിജി.

സാമിന്റെ കാൽപ്പെരുമാറ്റം കേട്ടതും അദ്ദേഹം പതുക്കെ കണ്ണുകൾ തുറന്നു.

“നിന്റെ ഉള്ളിലെ കൊടുങ്കാറ്റ് ഈ കാവിലാകെ വീശുന്നുണ്ട് സാം. വ്രതം പൂർത്തിയാക്കിയ ആ ശാന്തനായ കാവൽക്കാരനല്ല ഇപ്പോൾ എന്റെ മുന്നിൽ നിൽക്കുന്നത്,” സ്വാമിജി ഗൗരവത്തോടെ പറഞ്ഞു.

സാം തന്റെ നിസ്സഹായത മുഴുവൻ സ്വാമിജിക്ക് മുന്നിൽ തുറന്നുവെച്ചു.

ഉത്സവപ്പറമ്പിൽ നടന്നതും, വിപഞ്ചികയെ രക്ഷിക്കാൻ ശ്രമിച്ചതും, ഒടുവിൽ അവൾ തന്നെ തെറ്റിദ്ധരിച്ചതുമെല്ലാം അവൻ പറഞ്ഞു..

“സ്വാമിജീ, അങ്ങ് പറഞ്ഞതുപോലെ ഗന്ധർവ്വതീർത്ഥത്തിന്റെ ആകർഷണം

എനിക്ക് ചുറ്റുമുണ്ട്. എന്നെ കാണുന്ന പെൺകുട്ടികളിലൊക്കെ ആ മാറ്റം ഞാൻ ശ്രദ്ധിച്ചു. എന്നാൽ വിപഞ്ചികയ്ക്ക് മാത്രം എന്നോട് കടുത്ത ദേഷ്യവും വെറുപ്പുമാണ്.

ഞാനൊന്ന് സംസാരിക്കാൻ ശ്രമിച്ചാൽ പോലും വലിയൊരു പൊട്ടിത്തെറിയിലാണ് അത് അവസാനിക്കുന്നത്.

Updated: September 6, 2026 — 1:30 pm

Leave a Reply

Your email address will not be published. Required fields are marked *