നീലികാവിലെ കാവൽക്കാരൻ Likeഅടിപൊളി  

തന്റെ ജനനം തന്നെ വലിയൊരു നിയോഗത്തിന് വേണ്ടിയാണെന്നും,

ഈ നാടിനെ രക്ഷിക്കാനാണെന്നും സ്വാമിജി പറഞ്ഞപ്പോൾ സാം വല്ലാതെ അഭിമാനിച്ചിരുന്നു.

എന്നാൽ ഇപ്പോൾ ആ നിയോഗം തന്നെ അവനൊരു വലിയ ഭാരമായി തോന്നി.

കാട്ടിൽ നിന്നും ലഭിച്ച ഗന്ധർവ്വതീർത്ഥം തനിക്ക് അപാരമായ ശക്തിയും ആകർഷണവും നൽകിയെന്ന് സ്വാമിജി പറഞ്ഞിരുന്നു.

എന്നാൽ ആ ശക്തികൊണ്ട് തനിക്ക് ഏറ്റവും പ്രിയപ്പെട്ടവൾക്ക് കണ്ണുനീർ മാത്രമാണ് നൽകാൻ കഴിഞ്ഞത്.

താൻ അവളുടെ അടുത്തേക്ക് ചെല്ലുമ്പോഴൊക്കെ പ്രശ്നങ്ങൾ കൂടുതൽ വഷളാകുക മാത്രമാണ് ചെയ്യുന്നത്.

തന്റെ സാമീപ്യം പോലും അവളിൽ വലിയൊരു ഭയവും ദേഷ്യവും സൃഷ്ടിക്കുന്നു.

അസുരഗണത്തിൽ ജനിച്ചവളായതുകൊണ്ട് അവൾക്ക് തന്നെ മനസ്സിലാകില്ലെന്ന് സ്വാമിജി പറഞ്ഞിരുന്നെങ്കിലും,

ഒരു പുരുഷൻ എന്ന നിലയിൽ അവളെ ആശ്വസിപ്പിക്കാൻ പോലും കഴിയാത്ത തന്റെ നിസ്സഹായത സാമിനെ തളർത്തി.

ശത്രുക്കൾ അദൃശ്യരാണെങ്കിൽ അവരോട് പോരാടാം.

എന്നാൽ സ്വന്തം രക്തത്തിൽ പിറന്ന മുത്തശ്ശിയും, സമൂഹത്തിന്റെ ചിന്താഗതികളും ശത്രുപക്ഷത്താകുമ്പോൾ ഒരു പോരാളിക്ക് എന്ത് ചെയ്യാൻ കഴിയും?

ജനൽ കമ്പിയിൽ മുറുകെ പിടിച്ചുകൊണ്ട് സാം ദീർഘമായി ഒന്ന് ശ്വാസമടുത്തു.

ഉള്ളിലെ സങ്കടം പതുക്കെ ഒരു വാശിയായി മാറുന്നത് അവനറിഞ്ഞു.

വിപഞ്ചിക പറഞ്ഞത് ശരിയാണ്. തന്റെ ന്യായീകരണങ്ങൾ അവൾക്ക് ആവശ്യമില്ല.

ഈ തറവാട്ടിലെ കാരണവരുടെ സഹതാപവും അവൾ അർഹിക്കുന്നില്ല.

അവൾക്ക് വേണ്ടത് നീതിയാണ്.

“ഇനി ഒരു ന്യായീകരണവുമായി ഞാൻ അവളുടെ മുന്നിലേക്ക് പോകില്ല,” സാം മനസ്സിലുറപ്പിച്ചു.

“അവൾ എന്നെ വെറുത്തോട്ടെ. എന്നെ ഒരു ശല്യമായിത്തന്നെ കണ്ടോട്ടെ. പക്ഷേ അന്ന് രാത്രി ഇരുളിൽ അവളെ ആക്രമിക്കാൻ വന്ന ആ അജ്ഞാതനെ ഞാൻ കണ്ടെത്തും.

സത്യം എന്താണെന്ന് തെളിവ് സഹിതം അവളുടെ മുന്നിൽ കൊണ്ടുവരും. ഞാൻ മനസ്സിൽ ഉറപ്പിച്ചു

നഗരത്തിലേക്ക് ഇനിയൊരു മടക്കമില്ല എന്ന് ഉറപ്പായതോടെ, വെറുതെ തറവാട്ടിൽ ഒതുങ്ങിക്കൂടാൻ അവൻ തയ്യാറായിരുന്നില്ല.

അടുത്തുള്ള ടൗണിൽ എന്തെങ്കിലും ഒരു പുതിയ ബിസിനസ്സ് തുടങ്ങണം എന്നതായിരുന്നു അവന്റെ ലക്ഷ്യം.

അതിരാവിലെ പുതിയ ബൈക്കുമെടുത്ത് ടൗണിലൂടെ കറങ്ങുമ്പോൾ അവന്റെ മനസ്സിൽ പല ആശയങ്ങളും കടന്നുവന്നു.

ഈ ഗ്രാമത്തിൽ അത്യാവശ്യം നല്ല രീതിയിൽ നടക്കാൻ സാധ്യതയുള്ള ചില കച്ചവടങ്ങൾ അവൻ മനസ്സിൽ കണ്ടു—ഒരു വലിയ മൊബൈൽ ഷോപ്പ്, അല്ലെങ്കിൽ പുതിയ ട്രെൻഡുകളുള്ള ഒരു മെൻസ് വെയർ അതുമല്ലെങ്കിൽ ഒരു ഫാൻസി ആൻഡ് ടെക്സ്റ്റൈൽസ്…

ഇതിൽ ഏത് തുടങ്ങണം എന്ന വലിയൊരു ആശയക്കുഴപ്പം അവനിലുണ്ടായിരുന്നു.

തന്റെ ബിസിനസ്സ് പ്ലാനുകളെക്കുറിച്ച് സംസാരിക്കാനും അനുഗ്രഹം വാങ്ങാനുമായി അന്ന് വൈകുന്നേരം സാം സ്വാമിജിയെ കാണാൻ കാവിലെത്തി.

താൻ മനസ്സിൽ കണ്ട മൊബൈൽ ഷോപ്പിന്റെയും മെൻസ് വെയറിന്റെയും കാര്യങ്ങൾ സാം വളരെ ആവേശത്തോടെ അദ്ദേഹത്തോട് വിശദീകരിച്ചു.

എല്ലാം കേട്ടുകഴിഞ്ഞപ്പോൾ സ്വാമിജിയുടെ മുഖത്ത് അർത്ഥഗർഭമായ ഒരു പുഞ്ചിരി വിടർന്നു.

“കച്ചവടം തുടങ്ങാനുള്ള നിന്റെ തീരുമാനം

വളരെ നല്ലതാണ് സാം. പക്ഷേ…”

സ്വാമിജി ഒന്ന് നിർത്തി, സാമിന്റെ കണ്ണുകളിലേക്ക് നോക്കിക്കൊണ്ട് പറഞ്ഞു,

“മൊബൈൽ ഷോപ്പോ ആണുങ്ങളുടെ വസ്ത്രങ്ങളോ വിൽക്കുന്നതിനേക്കാൾ നിനക്ക് ഏറ്റവും കൂടുതൽ വിജയം നേടാൻ കഴിയുക മറ്റൊരു മേഖലയിലായിരിക്കും.”

“ഏത് മേഖലയിൽ സ്വാമിജീ?” സാം ആകാംക്ഷയോടെ ചോദിച്ചു.

“സ്ത്രീകൾക്ക് വേണ്ടിയുള്ള ഒരു വസ്ത്രവ്യാപാര സ്ഥാപനമോ അല്ലെങ്കിൽ ഒരു വലിയ ലേഡീസ് ഫാൻസി സ്റ്റോറോ നീ തുടങ്ങണം,”

സ്വാമിജി ചിരിച്ചുകൊണ്ട് തുടർന്നു.

“കാരണം നീ മറന്നുപോയോ സാം? നിന്റെ സിരകളിൽ ഓടുന്നത് ആദിവാസികൾ നൽകിയ ആ ഗന്ധർവ്വതീർത്ഥമാണ്.

സ്ത്രീകൾക്ക് ഒരിക്കലും അവഗണിക്കാനാവാത്ത വലിയൊരു ആകർഷണശക്തിയും വശ്യതയും നിന്നിലുണ്ട്.

സ്ത്രീകളുമായി ബന്ധപ്പെട്ട ഏത് ബിസിനസ്സ് നീ ചെയ്താലും, നിന്റെ ആ ഒരു സാന്നിധ്യം കൊണ്ടുമാത്രം അത് വലിയ വിജയമായി മാറും.

Updated: September 6, 2026 — 1:30 pm

Leave a Reply

Your email address will not be published. Required fields are marked *