ഒരു വലിയ അദൃശ്യശക്തി അവനിലൂടെ തന്നെ വെല്ലുവിളിക്കുകയാണെന്ന് മനസ്സിലാക്കിയ സാം, സുദേവിനെ അവിടെ ഉപേക്ഷിച്ച് വേഗത്തിൽ പിന്നോട്ട് മാറി. തനിക്ക് ചുറ്റും വലിയൊരു കെണി മുറുകുകയാണെന്ന് സാമിന് ഉറപ്പായിക്കഴിഞ്ഞിരുന്നു.
പെട്ടെന്ന് ചുറ്റും കനത്ത ഇരുട്ട് മൂടുന്നതായി സാമിന് തോന്നി. അവൻ നിൽക്കുന്നത് കാവിലെ ആൽത്തറയ്ക്ക് മുന്നിലാണ്. എങ്ങും ഭയാനകമായ നിശബ്ദത. അപ്പോഴാണ് ദൂരെ നിന്നും ഹൃദയം പിളർക്കുന്ന ഒരു നിലവിളി അവൻ കേട്ടത്
—വിപഞ്ചിക!
ശബ്ദം കേട്ട ഭാഗത്തേക്ക് ഓടിയെത്തിയ സാമിന്റെ ശ്വാസം നിലച്ചുപോയി.
ചോരക്കണ്ണുകളോടെ, പൈശാചികമായി ചിരിച്ചുകൊണ്ട് സുദേവ് നിൽക്കുന്നു.
അവന്റെ കൈയിലെ വലിയൊരു കഠാരയിൽ നിന്നും ചോര ഇറ്റുവീഴുന്നുണ്ട്. താഴെ മണ്ണിൽ, കഴുത്തിൽ വലിയൊരു മുറിവുമായി രക്തത്തിൽ കുളിച്ച് കിടക്കുകയാണ്
വിപഞ്ചിക….!
( തുടരും )
