‘ആ ചേച്ചി.. വാ കേറി വാ.. ഞാൻ അടുക്കളയിൽ ആയിരുന്നു.. ഈ പാട്ടും കൂടി വച്ചിരിക്കുന്ന കൊണ്ട് ബെല്ല് അടിച്ചത് ആദ്യം ശ്രദ്ധിച്ചില്ല..’
ഞാൻ പറഞ്ഞു
ചേച്ചി ചിരിച്ചു കൊണ്ട് അകത്തേക്ക് വന്നു. അകത്തു മൊത്തത്തിൽ ഒന്ന് നോക്കിയിട്ട് ചേച്ചി ഇഷയെ തിരഞ്ഞു
‘അവൾ അകത്താണ്..’
ഞാൻ ചേച്ചിയെ അവൾ കിടക്കുന്ന മുറിയിലേക്ക് കൊണ്ട് പോയി.. ചേച്ചിയെ കണ്ടതും അവൾ എഴുന്നേൽക്കാൻ ശ്രമിക്കുന്ന പോലെ അഭിനയിച്ചു.. എടി കള്ളി എന്തൊരു അഭിനയം..
‘എണീക്കണ്ട.. കിടന്നോ..’
ചേച്ചി പറഞ്ഞു
ഇഷാനി കയ്യിൽ ബാൻഡെജ് ചുറ്റി പുതപ്പ് കൊണ്ട് കാൽ മൂടി കിടക്കുവാണ്.. അവര് സംസാരിക്കട്ടെ എന്ന് കരുതി ഞാൻ അവിടെ നിന്നും മാറി
‘ഞാൻ വരണം വരണം എന്ന് വയ്ക്കും. പക്ഷെ അവിടെ എന്തേലും തിരക്ക് വരും.. അതാ..’
ഇടയ്ക്ക് വരാൻ പറ്റാത്തതിന്റെ കാരണം ചേച്ചി പറഞ്ഞു. ഇടയ്ക്ക് ആദ്യം ഒരു ദിവസം ചേച്ചി വന്നിരുന്നു. അന്ന് പക്ഷെ ഇഷാനി നല്ല ഉറക്കം ആയിരുന്നു
‘അത് കുഴപ്പമില്ല.. ഈ കെട്ടൊക്കെ ഉണ്ടെന്നേ ഉള്ളു.. ഇപ്പൊ അത്ര പ്രശ്നം ഒന്നുമില്ല..’
അവൾ പറഞ്ഞു
‘എന്നാലും ദേഹം അനക്കാതെ നോക്കണം..’
ചേച്ചി അവളെ ഉപദേശിച്ചു
‘കടയിൽ തിരക്കുണ്ടോ..?
ഇഷാനി ചോദിച്ചു
‘അത്ര തിരക്കില്ല. നീ അതൊന്നും ഓർത്ത് ടെൻഷൻ ആകണ്ട.. എല്ലാം ശരിയായിട്ട് വന്നാൽ മതി..’
ചേച്ചി പറഞ്ഞു
‘ഇപ്പൊ നടക്കാൻ ഒന്നും കുഴപ്പമില്ല. നാളെ ഞാൻ അങ്ങോട്ട് മാറും..’
ഇഷാനി പറഞ്ഞു
‘അവൾക്ക് കുഴപ്പം ഒന്നുമില്ല.. പിന്നെ ഞാൻ വഴക്ക് പറഞ്ഞു എണീപ്പിക്കാതെ ഇരിക്കുന്നതാ..’
അർജുൻ രണ്ട് പേർക്കും കുടിക്കാൻ ജ്യൂസ് കൊണ്ട് വന്നു കൊണ്ട് പറഞ്ഞു.. ഇഷാനി ചേച്ചി കാണാതെ അത് പറഞ്ഞപ്പോ അവനെ നോക്കി ഒന്ന് ചിരിച്ചു.. കുറച്ചു നേരം കൂടി ഇരുന്നു സംസാരിച്ചിട്ടാണ് ചേച്ചി പോയത്. പോകുന്നതിന് മുമ്പ് കുറച്ചു പൈസ ഇഷാനിക്ക് കൊടുക്കാനും ചേച്ചി ശ്രമിച്ചു.. പക്ഷെ ഇഷാനി നിർബന്ധപൂർവ്വം അത് തിരിച്ചേൽപ്പിച്ചു
‘പാവം ചേച്ചി.. അല്ലേ…?
ചേച്ചി പോയി കഴിഞ്ഞു ഞാൻ അവളുടെ അടുത്ത് കയറി കിടന്നു കൊണ്ട് പറഞ്ഞു
‘അതെ.. പക്ഷെ ചേച്ചിക്ക് നമ്മുടെ കള്ളത്തരം ഒക്കെ പിടികിട്ടിയോ എന്നാണ് എനിക്ക് ഒരു പേടി..’
അവൾ ആശങ്കയോടെ പറഞ്ഞു
‘ഹേയ് അതൊന്നും മനസിലായിട്ടില്ല. നിന്റെ അഭിനയം ഭയങ്കര ഒറിജിനൽ ആയിരുന്നു..’
‘എന്നാലും എന്നെ കണ്ടാൽ കുഴപ്പം ഒന്നുമില്ല എന്ന് മനസിലാകും. എന്നിട്ടും ഞാൻ ഇവിടെ നില്കുന്നത് മറ്റേതിന് ആണെന്ന് മനസിലാകുമോടാ…?
അവൾ ആശങ്കയോടെ പിന്നെയും ചോദിച്ചു
‘മറ്റേതോ…?
‘ആ നമ്മൾ ഇപ്പൊ ചെയ്ത പോലത്തെ ഒക്കെ..’
‘ഹേയ്.. അങ്ങനെ ഒന്നും ഓർക്കില്ല ഡീ..’
‘നീയല്ലേ പറഞ്ഞെ എല്ലാ ലവേർസും ഇങ്ങനെ ഒക്കെ ചെയ്യുമെന്ന്. അപ്പോൾ ഒരുമിച്ച് താമസിക്കുന്ന നമ്മൾ ഇങ്ങനെ ചെയ്യുമെന്ന് ചേച്ചിക്ക് കരുതി കൂടെ..?
‘അതിന് നമ്മൾ തമ്മിൽ ഇഷ്ടത്തിൽ ആണെന്ന് ചേച്ചിക്ക് അറിയാമോ..?
ഞാൻ ചോദിച്ചു
‘നിനക്ക് എന്നോട് ഇഷ്ടം ആണെന്ന് ഒക്കെ ചേച്ചിക്ക് അറിയാം.. നീ എന്നെ കാണാൻ വന്നു നിൽക്കുന്നത് ഒക്കെ ചേച്ചി കണ്ടിട്ടുണ്ട്.. ചേച്ചിക്ക് അതൊക്കെ മനസിലാകും..’
‘നിനക്ക് എന്നോട് ഇഷ്ടം ഉണ്ടെന്ന് ചേച്ചിയോട് പറഞ്ഞിട്ടുണ്ടോ..?
‘ഇല്ല.. പക്ഷെ ചേച്ചി പണ്ടേ പറയുമായിരുന്നു എനിക്കും ഇഷ്ടം ഒക്കെ ഉണ്ടെന്ന്. ഞാൻ സമ്മതിച്ചു കൊടുക്കാറില്ല എന്ന് മാത്രം..’
‘ഓഹോ.. അങ്ങനെ ഒക്കെ ഉണ്ടായിരുന്നോ..? എന്നായാലും ചേച്ചി അങ്ങനെ ഒന്നും കരുതാൻ പോണില്ല..’
ഞാൻ അവളെ കെട്ടിപിടിച്ചു കൊണ്ട് പറഞ്ഞു
‘ജനലിൽ കൂടി വല്ലോം കണ്ടിട്ട് ഉണ്ടാകുമോടാ നമ്മളെ..?
ഇഷാനിയുടെ പേടി കൂടി വന്നു
‘ചുമ്മാ ഓരോന്ന് ആലോചിക്കാതെടി.. കർട്ടൻ ഇല്ലേ..?
‘നമ്മൾ പറയുന്ന എന്തേലും കേട്ടിട്ടോ വല്ലോം ഉണ്ടേലോ..?
