കൃഷ്ണ ചോദിച്ചു
‘പോയെന്ന് ഉറപ്പില്ല.. പിന്നെ പേടിയൊക്കെ ഉണ്ട്..’
ഞാൻ പറഞ്ഞു..
‘നമുക്ക് എന്നാ പുറത്തോട്ട് പോകാം.. ഇവിടെ നിന്ന് ചിലപ്പോ പാമ്പിന്റെ കടി കിട്ടിയാലോ..’
കൃഷ്ണ പറഞ്ഞു
‘ഇപ്പൊ ഞാൻ കുറച്ചു ബിസി ആടി..’
ഞാൻ പറഞ്ഞു
‘എന്ത് ബിസി..?
‘കമ്പിനിയിലെ കുറച്ചു ഇഷ്യൂസ്.. അതിന്റെ പുറകെ ആരുന്നു..’
ഞാൻ പറഞ്ഞു
‘കുഴപ്പമില്ല.. ഞാൻ വെയിറ്റ് ചെയ്യാം..’
കൃഷ്ണ മൊത്തത്തിൽ ഒന്ന് വീക്ഷിച്ചിട്ട് സോഫയിൽ പിന്നെയും ഇരുന്നു.. പാമ്പിന്റെ കഥ അവളിൽ ഒരു ചെറിയ പേടി ഉണ്ടാക്കിയിട്ടുണ്ട്
‘ എപ്പോ കഴിയും എന്ന് പറയാൻ പറ്റില്ല.. ഫ്രീ ആകുമ്പോൾ ഞാൻ നിന്നെ വിളിക്കാം.. ‘
‘എന്നെ ഗെറ്റൗട്ട് അടിക്കുവാണോ റോക്കി ഭായ്…’
കൃഷ്ണ ചോദിച്ചു
‘അല്ലടി. ഒഴിവാക്കാൻ പറ്റാത്ത സിറ്റുവേഷൻ ആയി പോയി. നീ നേരത്തെ വരുന്നത് പറഞ്ഞിരുന്നു എങ്കിൽ ഞാൻ അത് മാനേജ് ചെയ്തേനെ..’
‘ചുമ്മ പറഞ്ഞതാടാ.. ഞാൻ കരുതി നീ ഇവിടെ വെറുതെ ബോർ അടിച്ചു ഇരിക്കുവായിരിക്കുമെന്ന്.. അപ്പോൾ ഒന്ന് ചില്ല് ആകാമെന്ന് വച്ചു വന്നതാ..’
അവൾ നിരാശ പുറത്ത് കാണിക്കാതെ അർജുന്റെ അടുത്തേക്ക് വന്നു. ഷർട്ടിന്റെ മുകളിലെ രണ്ട് ബട്ടൻസ് ഇടാത്തത് കൊണ്ട് നെഞ്ച് അല്പം കാണാമായിരുന്നു. അപ്പോളാണ് കൃഷ്ണ മാല കഴുത്തിൽ ഇല്ലെന്ന് ശ്രദ്ധിച്ചത്…
‘ഞാൻ തന്ന ഗിഫ്റ്റ് എവിടെടാ..? കൊണ്ട് കളഞ്ഞോ..?
അവൾ ചോദിച്ചു
‘ഇല്ല.. ഞാൻ അത് ബാഗിൽ വച്ചിട്ടുണ്ട്..’
ഞാൻ പറഞ്ഞു
‘ബാഗിൽ വയ്ക്കാൻ അല്ലല്ലോ നിനക്ക് അത് തന്നത്.. എവിടെ അത്..?
കൃഷ്ണ ബാഗ് തിരഞ്ഞു മുറിയിലേക്ക് കയറി. ഇഷാനിയെ മുറിയിൽ കയറ്റി നിർത്താഞ്ഞത് ഭാഗ്യം എന്ന് ഞാൻ മനസ്സിൽ പറഞ്ഞു. പാമ്പിന്റെ കാര്യം അവൾ പെട്ടന്ന് മറന്നു. പേടി ഇല്ലാതെ അവൾ മുറിയിൽ കയറി ബാഗ് തുറന്നു..
‘ദേ ഈ ഉറയിൽ ആണ്..’
ഞാൻ പെട്ടന്ന് തന്നെ സിപ് തുറന്നു മാല പുറത്തെടുത്തു.. മുറിയിൽ ഇഷാനിയുടെ ഡ്രസ്സോ വല്ലോം ഉണ്ടേൽ കൃഷ്ണ കാണുമോ എന്നെനിക്ക് പേടി ഉണ്ടായിരുന്നു. ഇഷാനി പക്ഷെ ഒന്നും വലിച്ചു വാരി ഇടാത്തത് കൊണ്ട് അങ്ങനെ ഒറ്റനോട്ടത്തിൽ കൃഷ്ണയ്ക്ക് ശ്രദ്ധിക്കാൻ പാകത്തിൽ ഒന്നും ഇല്ലായിരുന്നു.. അവളുടെ വൃത്തി കാരണം ഞാൻ രക്ഷപെട്ടു..
‘എടുത്തു ഇട്.. അല്ലേൽ എനിക്ക് തിരിച്ചു തന്നേര്..’
കൃഷ്ണ കുറച്ചു ശുണ്ഠിയോടെ പറഞ്ഞു.. ഞാൻ അവളുടെ കയ്യിൽ നിന്നും മാല വാങ്ങി കഴുത്തിൽ ഇട്ടു..
‘ഞാൻ ആർക്കും കൊടുക്കാതെ വച്ചിരുന്ന മാലയാ.. അതിനി നിന്റെ കഴുത്തിൽ കണ്ടില്ലേൽ മവനെ..’
കൃഷ്ണ കഴുത്തിൽ ഇട്ടിരുന്ന എന്റെ മാലയിൽ തൊട്ട് എന്റെ നെഞ്ചിൽ തടവി പറഞ്ഞു.. ഞാൻ ചിരിച്ചു കൊണ്ട് മുറിക്ക് പുറത്തിറങ്ങി.. എങ്ങനെ ആണ് ഇവളോട് ഒന്ന് പോകാൻ പറയുന്നത്.. ഞാനിപ്പോ നിൽക്കുന്നത് തീക്കനലിന്റെ മേലെയാണ്..
‘പിന്നെ ട്രിപ്പ് ഒക്കെ എങ്ങനെ ഉണ്ടായിരുന്നു..?
ഞാൻ അറിയാൻ ഉള്ള ആഗ്രഹം കൊണ്ടൊന്നുമല്ല വെറുതെ ചോദിച്ചു
‘അതൊക്കെ അടിപൊളി ആയിരുന്നു. പറയാൻ കുറെ ഉണ്ട്.. പിന്നെ വിശദമായി പറയാം.. നിനക്ക് പോകാൻ ടൈം ആയോ..?
അവൾ ചോദിച്ചു
‘ആഹ്.. ലാപ്പിൽ ചെറിയ വർക്ക് ഉണ്ട്.. അത് കഴിഞ്ഞു ഞാൻ ഇറങ്ങും..’
ഞാൻ പറഞ്ഞു
‘എന്നാൽ നീ ഫ്രീ ആകുമ്പോൾ എന്നെ വിളിക്ക്.. ഞാൻ ഫുൾ ഫ്രീ ആണ്..’
അവൾ കൈ വീശി പോകാനായി വാതിൽക്കലേക്ക് നീങ്ങി
‘ഓക്കേ.. വിളിക്കാം..’
ഞാൻ പറഞ്ഞു
‘ബൈ.. റ്റാറ്റാ…’
കൃഷ്ണ കൈ വീശി എന്റെ അരികിലേക്ക് വന്നു. എനിക്ക് എന്തെങ്കിലും ചെയ്യാൻ പറ്റുന്നെന്നു മുന്നേ എന്റെ മുഖം രണ്ട് കൈ കൊണ്ടും പിടിച്ചു അവളോട് അടുപ്പിച്ചു ആഞ്ഞൊരു ഉമ്മ തന്നു. ഇത്രയും ദിവസം അടക്കി വച്ച സ്നേഹം എല്ലാം അതിൽ ഉണ്ടായിരുന്നു. പക്ഷെ എനിക്ക് അതൊരു മുള്ള് എന്റെ ത്വക്കിൽ ആഴ്ന്ന് ഇറങ്ങുന്നത് പോലെയാണ് തോന്നിയത്.. ഇഷാനി ഇത് ശ്രദ്ധിച്ചിട്ടുണ്ടേൽ എല്ലാം കഴിഞ്ഞു..
