ഇഷാനി ഉദ്ദേശിച്ചത് ലച്ചുവിനെ ആണെന്ന് എനിക്ക് മനസിലായി.. ഇഷാനി പിന്നെയും ദേഷ്യത്തിൽ വായിൽ വന്നതൊക്കെ എന്നെ പറഞ്ഞു.. തമാശ ആയി അവൾ തന്നെ തുടങ്ങിയത് ലാസ്റ്റ് അവൾ തന്നെ സീരിയസ് ആയി
‘നീ പോകണ്ട.. ഞാൻ പൊക്കോളാം.. അപ്പോൾ നിനക്ക് സമാധാനം ആകുമല്ലോ…?
എന്റെ മറുപടി ഒന്നും വരാതായപ്പോൾ അവൾ ദേഷ്യത്തോടെ ഇങ്ങനെ പറഞ്ഞിട്ട് താഴേക്ക് ധൃതിയിൽ ഇറങ്ങി പോയി.. ഞാൻ അപ്പോളും ഒരക്ഷരം മിണ്ടിയില്ല.. ഞാൻ താഴെ ഇറങ്ങി വരുമെന്ന് ഇഷാനി കരുതി കാണണം. അഞ്ചു മിനിറ്റ് ആയിട്ടും എന്റെ അനക്കം ഇല്ലാതെ ആയപ്പോ പഴയതിലും ദേഷ്യത്തോടെ അവൾ മുകളിലേക്ക് കയറി വന്നു..
‘ഞാൻ പോകുവാ എന്ന് പറഞ്ഞിട്ട് പോലും അവനൊരു കുലുക്കവും ഇല്ല.. അപ്പോൾ അത്രേ ഉള്ളു എന്നോട് ഇഷ്ടം..’
ഞാൻ മറുപടി ഒന്നും കൊടുത്തില്ല..
‘ഞാൻ പോയാൽ നിനക്ക് സമാധാനം ആകുമായിരിക്കും അല്ലേ..? അതല്ലേ കുറച്ചു മുന്നേ പൊക്കോളാൻ പറഞ്ഞത്.. എനിക്ക് മനസിലായി..’
അവൾ പറഞ്ഞു
ഞാൻ അതിനും മറുപടി കൊടുത്തില്ല
‘നീയെന്താ ഒന്നും മിണ്ടാത്തത്..? നിന്റെ വായിൽ എന്താ വല്ലതും ഉണ്ടോ..?
അവൾ ദേഷ്യത്തോടെ വന്നു എന്റെ താടിയിൽ പിടിച്ചു.. ഞാൻ അതും ഗൗനിക്കാതെ ഇരുന്നു
‘ഭയങ്കര വാശി ആണല്ലോ… എനിക്കും ഉണ്ട് വാശി.. ഞാനും മിണ്ടില്ല..’
അത് പറഞ്ഞു അവൾ കുറച്ചു നേരം ദൂരെ മാറി പോയി നിന്നു. ഞാൻ അവളെ ഒന്ന് നോക്കി കൂടെയില്ല..
രണ്ട് പേരുടെയും മൗനം അസ്സഹനീയമായപ്പോൾ അവൾ പിന്നെയും എന്റെ അടുത്ത് വന്നു
‘ഞാൻ ലാസ്റ്റ് ആയിട്ട് ചോദിക്കുവാ.. എന്റെ അടുത്ത് മിണ്ടാൻ പറ്റുമോ..?
ഞാൻ അവളെ ഗൗനിക്കാതെ അകലേക്ക് നോക്കി ഇരുന്നു
‘പറ്റത്തില്ല…? മിണ്ടാൻ പറ്റത്തില്ല…?
അവൾ വീണ്ടും ചോദിച്ചു
‘അവിടെ എന്താ നിന്റെ ആരേലും തുണി ഇല്ലാതെ നിപ്പുണ്ടോ..? ഇങ്ങോട്ട് നോക്ക്…’
അവൾ എന്നോട് ചേർന്നു നിന്ന് എന്റെ മുഖത്തു പിടിച്ചു അവളുടെ കണ്ണിലേക്കു നോക്കിച്ചു..
‘മിണ്ടിക്കേ…. ഇല്ലേൽ ഞാൻ ശരിക്കും പിണങ്ങും.. പണ്ടത്തെ പോലെ..’
അവളൊരു ഭീഷണി പോലെ പറഞ്ഞത് ഞാൻ കാര്യം ആക്കിയില്ല.
‘എന്ത് കഷ്ടം ഉണ്ടെടാ.. ഒന്ന് മിണ്ടിക്കൂടെ.. ഇതിന് മാത്രം ഞാൻ എന്ത് ചെയ്തു നിന്നോട്..?
അവൾ എന്നോട് പരിഭവത്തോടെ ചോദിച്ചു.. ഞാൻ അപ്പോളും വാ തുറന്നില്ല
‘ഒന്ന് മിണ്ടടാ.. നീ മിണ്ടാതെ ഇരിക്കുന്നത് എനിക്ക് വിഷമം ആണ്..’
അവൾ കെഞ്ചലോടെ പറഞ്ഞു
എന്റെ ഭാഗത്തു നിന്നും മറുപടി ഒന്നും ഇല്ലാതെ വന്നപ്പോൾ അവൾ വീണ്ടും പറഞ്ഞു
‘എന്നോട് കുറച്ചെങ്കിലും ഇഷ്ടം ഉണ്ടേൽ നീ എന്നോട് മിണ്ടും…’
‘ഇല്ല… മിണ്ടില്ല…’
അത്രയും നേരത്തെ മൗനത്തിനു ശേഷം ഞാൻ സംസാരിച്ചു.. അവളുടെ മുഖത്ത് ഒരു ചെറിയ ചിരി പടർന്നു
‘അതെന്താ മിണ്ടാത്തെ..? ഞാൻ എന്ത് ചെയ്തു നിന്നോട്…?
അവൾ അറിയാത്ത ഭാവത്തിൽ ചോദിച്ചു
‘അറിയില്ലേൽ അറിയണ്ട…’
ഞാൻ കുറച്ചു ദേഷ്യത്തിൽ പറഞ്ഞു
‘അത് ഞാൻ ഒരു തമാശ കാണിച്ചത് അല്ലേ..? അതിന് ഇത്രക്ക് ഫീൽ ആകണോ..?
അവൾ ചോദിച്ചു
‘നീ എന്നെ ഫൂൾ ആക്കിയില്ലേ..?
ഞാൻ ചോദിച്ചു
‘അത് ഇപ്പൊ നീ എന്നെ എത്ര തവണ ഫൂൾ ആക്കിയിട്ടു ഉണ്ട്.. ഓരോന്ന് പറഞ്ഞു പറ്റിച്ചു ഒക്കെ.. ഞാനും അതെ പോലെ അല്ലേ ചെയ്തത്..?
‘അത് പോലെ അല്ല ഇത്..’
ഞാൻ പറഞ്ഞു
‘അതെന്താ അല്ലാത്തത്…?
‘നീയെന്നെ ഭയങ്കര മോശക്കാരൻ ആയല്ലേ കാണുന്നത്…?
ഞാൻ ചോദിച്ചു
‘എടാ ഞാൻ പറഞ്ഞില്ലേ അതൊക്കെ ചുമ്മാ തമാശ ആയിട്ടാണ്.. ‘
അവൾ പറഞ്ഞു..
‘നീ എന്നോട് മിണ്ടണ്ട…’
ഞാൻ അവളെ എന്നിൽ നിന്നും തള്ളി മാറ്റാൻ നോക്കി
‘മിണ്ടും..’
അവൾ പക്ഷെ കൂടുതൽ ബലത്തോടെ എന്നോട് ചേർന്നു നിന്നു..
‘ഇല്ല…’
ഞാൻ പറഞ്ഞു
‘മിണ്ടും.. വാശി കളഞ്ഞേ…’
അവൾ ആജ്ഞാപിക്കുന്ന പോലെ പറഞ്ഞു
‘സൗകര്യം ഇല്ല…’
ഞാൻ പറഞ്ഞു
‘ അതെന്താ ഇല്ലാത്തത്…? പിണക്കം മാറ്റാൻ ഞാൻ പിന്നെ എന്തോ വേണം….?
