റോക്കി – 5 47അടിപൊളി  

‘അത് ശരിക്കും നീയാണ് എന്ന് ഞാൻ ഇപ്പോളാണ് ഓർക്കുന്നത്.. നിന്റെ മുഖം അന്നെനിക്ക് ശരിക്കും മനസിലായില്ല.. നീ പെട്ടന്ന് എഴുന്നേറ്റ് പോകുകയും ചെയ്‌ത കൊണ്ട് മുഖം അന്ന് ക്ലിയർ ആയില്ലായിരുന്നു…’

‘പക്ഷെ എനിക്ക് നല്ലപോലെ ക്ലിയർ ആയിരുന്നു. എന്റെ ക്ലാസ്സിൽ തന്നെ വന്നത് ആണെന്ന് അറിഞ്ഞപ്പോ പിന്നെയും സന്തോഷം ആയി. സംസാരിക്കണം കൂട്ട് കൂടണം എന്നൊക്കെ തോന്നി. പിന്നെ അതൊന്നും വേണ്ട എന്ന് വച്ചു.. എങ്ങനെ പോയാലും കോളേജിൽ എനിക്കുള്ള ചീത്തപ്പേര് നീ അറിയുമല്ലോ.. അതൊക്കെ ഓർത്തപ്പോ നിന്റെ കണ്മുന്നിൽ വരാതെ ഞാൻ മാക്സിമം നടന്നു..’

‘അതാണ് നിന്നെ വന്നു രണ്ടാഴ്ച കഴിഞ്ഞു പരിചയപ്പെടേണ്ടി വന്നത്.. അങ്ങനെ പറ.. പക്ഷെ ഞാൻ അങ്ങോട്ട്‌ കമ്പിനി ആകാൻ വന്നിട്ടും നീ എന്താ എന്നെ ഒഴിവാക്കുന്ന പോലെ പെരുമാറിയത്.. നിന്റെ ഉള്ളിൽ ഈ ഇഷ്ടം ഒക്കെ ഉണ്ടായിരുന്നു എങ്കിൽ…?
ഞാൻ സംശയം ചോദിച്ചു

‘ഇഷ്ടം ഉള്ളത് കൊണ്ട് തന്നെ. അത് കൊണ്ട് തന്നെ നിന്നോട് മിണ്ടാൻ ഒക്കെ പേടി ആയിരുന്നു. നീ മിണ്ടുമ്പോളും അറിയാതെ ടച്ച്‌ ചെയ്യുമ്പോളും ഒക്കെ എനിക്ക് എന്തോ പോലെയായിരുന്നു.. എന്റെ ദേഹം ഒക്കെ അങ്ങട് വിറയ്ക്കാൻ തുടങ്ങും.. ‘
അവളത് പറയുമ്പോ ഞാൻ എന്റെ വിരലുകൾ മെല്ലെ എന്റെ മൂക്കിനോട് ചേർക്കുകയായിരുന്നു. അവളുടെ കക്ഷത്തിൽ ഇക്കിളി കൂട്ടിയ വിരലുകളിൽ അവളുടെ ഗന്ധം വല്ലാതെ കുടിയിരിപ്പുണ്ടായിരുന്നു.. ഞാൻ അതെന്റെ നാസികയിലേക്ക് ആവാഹിച്ചു.. അതെന്നെ ഭ്രാന്ത്‌ പിടിപ്പിക്കാനോളം പോന്ന ഗന്ധം ആയിരുന്നു.. ഞാൻ ഒരു കൈ കൊണ്ട് അവളെ എന്നോട് കുറച്ചു കൂടി ചേർത്തൂ..

‘ഡാ ഇങ്ങനെ കെട്ടിപ്പിടിക്കല്ലേ.. എനിക്ക് ശ്വാസം മുട്ടും..’
അവൾ ചിരിയോടെ പറഞ്ഞപ്പോൾ ഞാൻ മെല്ലെ കൈ അയച്ചു.. ഞങ്ങൾ പിന്നെയും എത്ര നേരം സംസാരിച്ചു കിടന്നു എന്ന് ഓർമയില്ല.. നേരം പുലരുവോളം അങ്ങനെ മിണ്ടി കിടന്നു.. പിന്നെ മെല്ലെ ഞങ്ങൾ ഉറക്കം പിടിച്ചു.. രാവിലെ ഉണർന്നപ്പോൾ തലേന്ന് നടന്നതൊക്കെ ഒരു സ്വപ്നം പോലെ ആണ് എനിക്ക് തോന്നിയത്. ജീവിതത്തിൽ കണ്ട ഏറ്റവും സുന്ദരമായ സ്വപ്നം..

ഞാൻ കണ്ണ് തിരുമ്മി എണീറ്റപ്പോളേക്കും അടുക്കളയിൽ നിന്നും അവളെനിക്ക് കോഫി കൊണ്ട് വന്നിരുന്നു.. രാവിലെ തന്നെ കുളിച്ചു സുന്ദരി ആയിട്ട് ആയിരുന്നു ഇഷാനിയുടെ നിൽപ്പ്.. രാവിലെ അവളുടെ പിറകെ കിന്നരിച്ചു ചെന്നെങ്കിലും അടുക്കളയിലെ പണികളുടെ തിരക്ക് കൊണ്ട് അവൾ എന്നെ അടുപ്പിച്ചില്ല. എന്നെ ഉന്തി തള്ളി അവൾ ബാത്‌റൂമിൽ കയറ്റി..

ഡിസംബറിലെ നല്ല തണുത്ത വെളുപ്പാൻകാലത്ത് എല്ല് പൊടിയുന്ന കുളിരുള്ള വെള്ളത്തിൽ കുളിക്കുമ്പോ ആണ് ഞാൻ മുന്നോട്ടുള്ള കാര്യങ്ങൾ ചിന്തിക്കാൻ തുടങ്ങിയത്. ഇഷാനി കൃഷ്ണയുടെ കാര്യം ഇപ്പോൾ അറിയണ്ട എന്ന് പറഞ്ഞെങ്കിലും ഇവിടെ നിന്ന് പോകുന്നതിന് മുമ്പ് അവളോട് അത് പറഞ്ഞെ പറ്റൂ. ഏറ്റവും സേഫ് ആയി അവളോട് അത് പറയാനുള്ള വഴികൾ ഞാൻ ഇപ്പോൾ തന്നെ ആലോചിച്ചു തുടങ്ങി.. ഞാൻ പറയാതെ മറ്റേതെങ്കിലും വഴി അവൾ അതറിഞ്ഞാൽ അത് വലിയ കുഴപ്പം ആകും. അങ്ങനെ അറിയാനുള്ള സാധ്യത കൃഷ്ണയോ ലക്ഷ്മിയോ വഴി മാത്രം ആണ്. അവര് രണ്ടും നിലവിൽ ഇപ്പോൾ സ്ഥലത്തില്ല. പക്ഷെ അവരെപ്പോൾ ലാൻഡ് ചെയ്യും എന്ന് പറയാൻ കഴിയില്ല. ആ ഒരു ചിന്ത മുറുകിയപ്പോൾ കൃഷ്ണയെ വിളിക്കാൻ ഞാൻ തീരുമാനിച്ചു..

ചെറിയൊരു ഷോപ്പിങ്ങിന്റെ പേര് പറഞ്ഞു പുറത്തേക്ക് പോയ തക്കത്തിൽ ആണ് ഞാൻ കൃഷ്ണയേ വിളിച്ചത്. കുറച്ചു ദിവസം ആയി അവളോട് കോൺടാക്ട് ഇല്ലായിരുന്നു.

‘എവിടാ മോനൂസേ.. നമ്മളെ ഒന്നും ഒരു മൈൻഡ് ഇല്ലല്ലോ..’
പരിഭവം പറഞ്ഞത് ആണെങ്കിലും അതിലേറെ ഞാൻ വിളിച്ചതിൽ ഉള്ള സന്തോഷം ഉണ്ടായിരുന്നു അവളുടെ വാക്കുകളിൽ

‘ഞാൻ ഓഫിസിൽ ഒക്കെ ആയി കുറച്ചു തിരക്ക് ആയിരുന്നെടി.. നീ എവിടാ..?

‘ ഞാൻ ഹോട്ടലിൽ ആട.. ഉറങ്ങാൻ പോവായിരുന്നു..’

‘ഓ.. നീ എന്ന് ലാൻഡ് ചെയ്യും..?
അധികം നീട്ടാതെ ഞാൻ കാര്യത്തിലേക്ക് ചെന്നു

Leave a Reply

Your email address will not be published. Required fields are marked *