‘മീശ….’
അവൾ മെല്ലെ പറഞ്ഞു.
‘മീശ…?
എനിക്ക് കാര്യം മനസിലായില്ല. മീശയിൽ എന്താണ്..?
‘മീശ കുത്തിക്കൊള്ളുന്നു..’
അവൾ കൗതുകത്തോടെ പറഞ്ഞു. അതാണോ കാര്യം..
‘അതിന് എന്താ.. ഉമ്മ വയ്ക്കുമ്പോ മീശ കൊള്ളില്ലേ പിന്നെ..?
‘ആണോ..?
അവൾ അറിയാത്ത മട്ടിൽ ചോദിച്ചു
‘പിന്നെ ഇന്നലെ ഒക്കെ എനിക്ക് മീശ ഇല്ലായിരുന്നോ..? ഇനി ഇഷ്ടം അല്ലേൽ ഇത് വടിച്ചേക്കാം ഞാൻ..’
‘വടിച്ചാൽ നിന്നെ കൊല്ലും ഞാൻ..’
എന്റെ താടിയിൽ പിടിച്ചു വലിച്ചു എന്നെ അവളുടെ മുഖത്തേക്ക് അടുപ്പിച്ചു കൊണ്ട് ഇഷാനി പറഞ്ഞു
‘ഇഷ്ടവും അല്ല, വടിക്കാനും സമ്മതിക്കില്ല..? ഞാൻ ഇപ്പോൾ എന്ത് വേണം..?
‘ഇഷ്ടം അല്ലെന്ന് ഞാൻ പറഞ്ഞോ..?
‘പിന്നെ എന്തിനാ മുഖം മാറ്റിയത്..?
ഞാൻ ചോദിച്ചു
‘അത്.. അത് എനിക്ക് ഇക്കിളി എടുത്തിട്ടാ..’
അവൾ നാണം കൊണ്ട് തുടുത്ത മുഖത്തോടെ പറഞ്ഞു
‘അങ്ങനെ ഒക്കെ ഫീൽ ചെയ്യാൻ അല്ലേടി കിസ്സ് ചെയ്യുന്നേ..’
അവളുടെ മുഖത്തോട് അടുപ്പിച്ചു പരസ്പരം മൂക്കുകൾ ഉരുമ്മി കൊണ്ട് ഞാൻ പറഞ്ഞു
‘ആണോ…?
വശ്യതയുടെ ഒരു മാധുര്യത്തിൽ അവൾ ചോദിച്ചു
‘യെസ്…’
അത് പറഞ്ഞു അടുത്തൊരു ചോദ്യത്തിന് വായ തുറക്കാൻ അവസരം കൊടുക്കാതെ ഞാൻ അവളെ ചുംബിച്ചു. ഇഷാനി വീണ്ടും ചുണ്ടുകൾ മുറുക്കെ കൂട്ടിപ്പിടിച്ചു. അവളുടെ മേൽചുണ്ടിലും കീഴ് ചുണ്ടിലും കവിളിലും എല്ലാം ഞാൻ മാറി മാറി മുത്തി. നാണം കൊണ്ട് അവൾ കണ്ണുകൾ മുറുക്കി അടച്ചിരുന്നു.. ഏറെ നേരം അങ്ങനെ മുത്തി കൊണ്ട് ഇരിക്കാൻ എനിക്ക് കഴിഞ്ഞില്ല. അവളുടെ ചോര ചുണ്ടുകൾ എനിക്ക് മുന്നിൽ പകൽ വെളിച്ചത്തിൽ മലർന്നു കിടക്കുമ്പോ അത് നുണയാതെ ഇരിക്കാൻ മാത്രം നിയന്ത്രണം എനിക്ക് എന്റെ മേലെ ഇല്ലായിരുന്നു. ഞാൻ ചുണ്ട് കൊണ്ട് തന്നെ അവളുടെ കീഴ്ചുണ്ട് വിടർത്തി.. എന്നിട്ട് ആ ചുണ്ടുകൾ ഞാൻ എന്റെ ചുണ്ടുകൾക്ക് ഇടയിലേക്ക് കൊണ്ട് വന്നു.. അത് ശരിക്കും നുകരാൻ കഴിയുന്നതിനു മുമ്പ് തന്നെ ഇഷാനി പിന്നെയും പിൻവാങ്ങി..
ഇത്തവണ അവൾ എന്തെങ്കിലും പറയുന്നതിന് മുമ്പ് തന്നെ കുക്കർ വിസിൽ അടിച്ചു. പെട്ടന്ന് ശ്രദ്ധ അതിലേക്ക് പോയി അവൾ മെല്ലെ എന്നെ നീക്കിയിട്ട് ഗ്യാസ് ഓഫ് ചെയ്യാൻ എഴുന്നേറ്റ് മാറി.. പക്ഷെ എന്റെ റൊമാൻസ് അവസാനിച്ചിരുന്നില്ല. ഞാൻ പിന്നെയും അവളുടെ അടുത്തേക്ക് ചെന്നു അവളുടെ ഇടുപ്പിലൂടെ കൈകളിട്ട് അവളുടെ തോളിൽ താടി വച്ചു അല്പം കുനിഞ്ഞു നിന്നു. അവൾ കുക്കറിൽ നിന്ന് ആവി മെല്ലെ കളയുകയിരുന്നു.. കുക്കറിന്റെ മൂളലുകൾക്ക് ഇടയിലേക്ക് മിക്സ് ആയി മറ്റൊരു മൂളിപ്പാട്ട് കൂടി ഞങ്ങൾക്ക് അരികിലേക്ക് എത്തുന്നുണ്ടായിരുന്നു..
‘ഏയ് മസാക്കലി മസാക്കലി…’
ഏ ആർ റഹ്മാന്റെ ഈണം സ്വന്തം രീതിയിൽ ചിട്ടപ്പെടുത്തി പാടി കൊണ്ട് രാഹുൽ ഹോളിലേക്ക് കയറി വന്നു. ഞങ്ങൾ അടുക്കളയിൽ ആയിരുന്നത് കൊണ്ട് അവൻ ഞങ്ങൾ കെട്ടിപിടിച്ചു നിൽക്കുന്നത് കണ്ടില്ല. അവന്റെ ശബ്ദം കേട്ടതും അവൾ എന്നെ തള്ളി മാറ്റി കുറച്ചു മാറി നിന്നു..
‘നീ ഒരുങ്ങിയില്ലേ..? ഞാൻ കരുതി ഞാൻ ലേറ്റ് ആയി കാണുമെന്നു…’
ഹാളിലേക്ക് വന്ന എന്നെ നോക്കി രാഹുൽ പറഞ്ഞു..
‘എവിടെ പോകാൻ..?
എന്റെ പിറകെ വന്ന ഇഷാനി രാഹുലിനോട് ചോദിച്ചു
‘ഇവൻ പറഞ്ഞില്ലേ നിന്നോട് പോകുന്ന കാര്യം..? പറഞ്ഞെന്ന് ആണല്ലോ എന്നോട് പറഞ്ഞെ..’
സംഭവം ഇന്ന് എന്നെ കൊണ്ട് ആക്കാൻ വരണം എന്ന് അവനോട് ഞാൻ ഇന്നലെ പറഞ്ഞിരുന്നു. പക്ഷെ അതിനിടക്ക് ഞങ്ങൾക്ക് ഇടയിൽ ഉണ്ടായതും ഞാൻ പോകാനുള്ള തീരുമാനം മാറ്റിയതുമൊന്നും അവൻ അറിഞ്ഞില്ല. അവൻ യാത്രയെ കുറിച്ച് പറയുന്നത് കേട്ട് സംശയത്തോടെ ഇഷാനി എന്നെ നോക്കി. അവളുടെ മുഖത്ത് പെട്ടന്നൊരു പേടി വന്നത് പോലെ. ഞാൻ വീണ്ടും പോകാൻ തയ്യാറായോ എന്ന് അവൾ ഭയന്നിരിക്കണം
‘എടാ.. അത് ഞാൻ ക്യാൻസൽ ചെയ്തു..’
ഞാൻ അവനോട് പറഞ്ഞു
‘എന്ത് പറ്റി.. നീ ഒന്നുകിൽ ഇവിടെ നിക്ക്. അല്ലേൽ പോ.. എന്തെങ്കിലും ഒരു തീരുമാനം പറ..’
അവൻ കാര്യം മനസിലാകാഞ്ഞിട്ട് പറഞ്ഞു
