വധു is a ദേവത – 20

ഞാൻ : ശെരി അവളെ അവരുടെ കൂടെ പറഞ്ഞ് വിട്ടേക്ക് നമ്മക്ക് പോയിട്ട് വരാം….

സൂര്യ : ശെരി വാ…

സൂര്യ : ദേ അവര് വരുന്നു…

ഞാൻ : അതെ ഗായ്സ് എന്നെ എറണാകുളത്ത് ഉള്ള സ്റ്റേഷനിൽ നിന്ന് വിളിച്ചു എനിക്ക് പോണം പെട്ടെന്ന് വരാം കേട്ടൊ…

അമ്മു : എന്താ എന്തെങ്കിലും കൊഴപ്പം ഉണ്ടോ

ഞാൻ : ഒന്നും ഇല്ല… ഒന്നും ഇല്ല … അത് വണ്ടി ഇറക്കാൻ എനിക്ക് പോയി ഒപ്പിടണം പിന്നെ എനിക്കും ഈ നടന്ന കാര്യത്തിനും ഒരു ബന്ധവും ഇല്ല എന്ന് എഴുതി കൊടുക്കണം അത്ര തന്നെ ഞങ്ങള് പോയിട്ട് വരാം …

ഞാൻ : അമറെ നീ ജോസഫ് അങ്കിളിൻ്റെ നമ്പർ എനിക്ക് അയച്ച് തരണം കേട്ടോ … അവര് ചോദിച്ചാ പേടിക്കാൻ ഒന്നും ഇല്ല പറ …ശെരി സൂര്യ വാ….

അമ്മു : പെട്ടെന്ന് വരണേ

ഞാൻ : ശെരി …😊

ഞങ്ങള് കാറിൻ്റെ അടുത്തേക്ക് പോയി …

ഞാൻ ഡ്രൈവിംഗ് സീറ്റിൽ കേറി …

സൂര്യ : കൈ വിട്ട് പോയോ എല്ലാം …ഇന്ദ്ര

ഞാൻ : നോക്കാം … ഉം നോക്കാം ….

ഞാൻ വണ്ടി പറപ്പിച്ച് വിട്ടു….

ഞാൻ : ടാ അർജ്ജുന് എൻ്റെ ഫോൺ എടുത്ത് ഇങ്ങനെ ഒരു മെസ്സേജ് അയക്ക് സൂര്യ സൂസിയൊട് വിഷ് ഇന്ദ്രൻ എന്ന്…

സൂര്യ അത് പോലെ ചെയ്തു…

ഞാൻ : പിന്നെ ഞാൻ നിനക്ക് ഒരു സിഗ്നൽ തരും അപ്പോ തന്നെ നീ എൻ്റെ ഫോൺ എടുത്ത് ശ്രീജിത്തിനെ വിളിച്ച് പറയണം കേട്ടൊ ബാക്കി അവൻ നോക്കിക്കോളും ….

പെട്ടെന്ന് തന്നെ ഞങ്ങള് സ്റ്റേഷനിൽ എത്തി…

വണ്ടി നിർത്തി ഞാൻ പുറത്തേക്ക് ഇറങ്ങി… പുറത്ത് തന്നെ പട്ടാളം ഉണ്ട് കൂടെ ഒരുത്തനും …

എന്നെ കണ്ടതും അയാള് വന്നു ….

വക്കീല് : നീ ആണോ ഇന്ദ്രൻ

ഞാൻ : അതെ നിങ്ങളാരാ

വക്കീല്: അതൊക്കെ വഴിയേ അറിയും …

പട്ടാളം ; നീ പെട്ട് മോനെ എൻ്റെ മോൻ ഒരു രാത്രി മുഴുവൻ സെല്ലിൽ ആയിരുന്നു ….

ഞാൻ : അതെ തന്നോട് ഇണ്ടാക്കാൻ അല്ല ഞാൻ വന്നത്

വക്കീൽ; ടാ ടാ മോനെ ഒന്നടങ്ങ്…. സി ഐ വന്നോട്ടെ….

ഞാൻ സൂര്യയുടെ അടുത്തേക്ക് പോയി ടാ പിന്നെ അമർ അങ്കിളിൻ്റെ നമ്പർ അയച്ച് തന്നോ നോക്കിക്കേ ….

സൂര്യ : വന്നിട്ടുണ്ട് …

ഞാൻ : സംഭവം ഇവടെ എന്താവും എന്ന് എനിക്ക് അറിയാം എന്നാലും ഞാൻ പറയാം അപ്പോ അങ്കിളിനെ വിളിച്ചിട്ട് ഇന്ദ്രനെ ഇവടെ ഇട്ട് പേഡിപ്പിക്കുക ആണ് എന്ന് പറയണം കേട്ടോ ….നീ ഫോൺ താ …

ഞാൻ ഫോൺ വാങ്ങി കം ആഫ്‌റ്റർ ട്വെൻ്റി മിനിറ്റ്സ് എന്ന് ഒരു മെസ്സേജ് അയച്ചു…എന്നിട്ട് അത് ഡിലീറ്റ് ആക്കി…

പപ്പ ഇടക്ക് വിളിച്ച് കാര്യം ചോദിച്ചു …

⏩ കുറച്ച് കഴിഞ്ഞതും സി ഐ വന്നൂ….

വണ്ടിയിൽ നിന്ന് സാർ ഇറങ്ങിയതും അയാള് എന്നെ തോളത്ത് കൈ ഇട്ട് വിളിച്ച് കൊണ്ട് പോയി…

സി ഐ: അതെ എനിക്ക് അറിയാം തൻ്റെ വെഷമം ഒന്ന് സഹകരിക്ക് കുട്ടാ ഇവൻ എങ്ങാനും പോലീസ് അനാസ്ഥ എന്നൊക്കെ പറഞ്ഞാ അറിയാലോ ഇപ്പൊ തന്നെ ആവശ്യത്തിൽ കൂടുതൽ ഉണ്ട്

ഞാൻ : ശെരി സാർ ….

സി ഐ ബെൽ അടിച്ച് അവരെ വിളിച്ചു…

സി ഐ: എന്താ വച്ചാ ചോദിച്ചോ…

വക്കീല് : ഇവനെ അറിയൊ…. ഹരിയുടെ ഫോട്ടോ കാണിച്ച് എന്നോട് അയാള് ചോദിച്ചു …

ഞാൻ ; അറിയാം

വക്കീല് : എങ്ങനെ

ഞാൻ : പണ്ട് ഒരു വിഷയം ഉണ്ടായിട്ടുണ്ട് അങ്ങനെ ഇവനെ ഞങ്ങള് കോളേജിൽ വച്ച് തല്ലിയിട്ടുണ്ട്…

വക്കീല് : സാറേ തല്ലി എന്നല്ല കൊല്ലാൻ നോക്കി അതാണ് സത്യം …

സി ഐ: എനിക്ക് അറിയാം പിന്നെ അത് കോളേജ് മൊത്തം ഉള്ള ഇഷ്യൂ ആണ് ഞാൻ അന്വേഷിച്ചു ….

വക്കീല് : ശെരി …നിന്നെ ആലപ്പുഴ സ്റ്റേഷനിൽ മയക്ക് മരുന്ന് കൊടുത്ത് യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിന് അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും ഒരു കരകമ്പി ഉണ്ടല്ലൊ….

ഞാൻ : അത് ഞാൻ അല്ല എന്നെയും ആ പെൺകുട്ടിയെയും തനിക്ക് പൈസ തന്ന ആൾ ഇല്ലെ അയാളുടെ മകൻ ആണ് മരുന്ന് തന്ന് മയക്കി കെടത്തിയത്…

വക്കീല് : കുറച്ച് മാന്യൻ ആയി സംസരിക്കടാ…

ഞാൻ : അപ്പോ നിങ്ങൾക്ക് എടാ പോടാ എന്ന് വിളിക്കാമോ . വക്കീലേ…

സി ഐ: അതെ ഇന്ദ്രജിത്ത് കുറച്ച് മാന്യം ആയി സംസാരിക്ക് ഒരു വക്കീൽ അല്ലേ…

ഞാൻ : ശെരി സാർ …

വക്കീല്: പറ അറസ്റ്റ് ചെയ്തിട്ടുണ്ടോ ഇല്ലെ….

ഞാൻ : ഉണ്ട്

വക്കീല് : ശെരി സൂസൻ സെബാസ്റ്റ്യൻ എന്ന കുട്ടിയെ അറിയാമോ

ഞാൻ : അറിയാം …

വക്കീല്: എങ്ങനെ

ഞാൻ : തുടക്കം മുതൽ പറയണോ

വക്കീൽ : ഓവർ സ്മാർട് ആവല്ലെ..

ഞാൻ : എൻ്റെ കൂട്ടുകാരി ആണ്

വക്കീൽ : ശെരി ഈ സംഭവം നടന്ന ദിവസം അതായത് ഇന്നലെ എന്താ സംഭവിച്ചത്….

ഞാൻ : എന്ത് സംഭവിക്കാൻ ഞാൻ രാവിലെ വീട്ടിൽ ഇരിക്കുമ്പോ സൂസി

വക്കീൽ : ആര്

ഞാൻ : സൂസൻ പിന്നെ അർജുൻ രണ്ട് പേരും വന്നു കുറച്ച് കഴിഞ്ഞപ്പോ അർജുൻ എൻ്റെ കൂട്ടുകാരൻ ഇവര് രണ്ടും കൂടെ ഹരി എന്ന അവനെ തപ്പി പോയി പിന്നെ കുറച്ച് കഴിഞ്ഞ് അർജുൻ വന്നു ഇവര് പോയി…

വക്കീൽ : സാർ ഇവൻ അതായത് ഈ പ്രതി ഇവൻ മയക്ക് മരുന്ന് കൊടുത്ത് ആ പെൺക്കുട്ടിയേ ബലാത്സംഗം ചെയ്ത് എൻ്റെ കക്ഷിയുടെ തലയിൽ കെട്ടി വച്ചതാ .

ഞാൻ : വാട്ട്.. തനിക്ക് പ്രാന്താണ്… ഞാൻ തന്നെ ഇത് ചെയ്ത് അവനെ കുടുക്കാൻ എൻ്റെ വണ്ടി തന്നെ കൊടുത്ത് വിടുന്നു കൊള്ളാം താൻ വക്കീൽ ആണോ അതോ മണ്ടനോ… അതെ പ്രതിക്ക് വേണ്ടി സംസാരിക്കുന്നത് ശെരി വാങ്ങിയ പൈസക്ക് കൂറും വേണം പക്ഷേ കുറച്ച് ലോജിക് വേണം വക്കീലേ…

വക്കീൽ : നിന്നെ ഞാൻ

ഞാൻ : ഏയ് … സാർ ഇയാള് എന്നെ എന്ത് ചെയ്താലും അത് സാറിൻ്റെ തലയിൽ ആവും ഞാൻ ഇവടെ വന്നത് എല്ലാർക്കും അറിയാം …

സി ഐ: വക്കീലെ കുറച്ച് മര്യാദ ആവാം…

വക്കീൽ : നീ മര്യാദക്ക് സമ്മതിച്ചോ അതാ നല്ലത്…

ഞാൻ : വക്കീല് അപേക്ഷിക്കുന്നു വാദൂ…

ഞാൻ : കഴിഞ്ഞോ വക്കീൽ സാറിൻ്റെ ചോദ്യം …

വക്കീൽ : ഇല്ല തുടങ്ങിയിട്ടേ ഉള്ളൂ …

ഞാൻ : വേഗം പോയിട്ട് വേറെ പണി ഉണ്ട്

വക്കീൽ : നീ നേരെ ജെയിലേക്ക് ആണ് പോവാൻ പോവുന്നത്… നീ എത്ര കാലം ആയി ഇവടെ താമസം തുടങ്ങിയിട്ട്…

ഞാൻ : ഏകദേശം രണ്ട് മാസം ആയി

വക്കീൽ : രാമനാഥൻ്റെ മോൻ എന്തിനാ ഇവടെ ഒറ്റക്ക്

ഞാൻ : ഡോ എൻ്റെ പപ്പടെ പേര് വിളിക്കാൻ തനിക്ക് അവകാശം ഇല്ല പിന്നെ ഞാൻ എൻ്റെ വീട്ടിൽ താമസിക്കാൻ പ്രഥാന മന്ത്രിയുടെ സമ്മതം വേണം എന്ന് എനിക്ക് അറിയില്ലായിരുന്നു …

സി ഐ: വക്കീലേ ഇത് റെലവൻ്റ് ആയാ ചോദ്യം അല്ല…

ഞാൻ : സാർ ഇന്ന് എൻ്റെ ബഡ്ഡെ ആണ് എനിക്ക് അല്ലെങ്കിൽ തന്നെ കുറച്ച് ഹെൽത്ത് ഇഷ്യൂസ് ഉണ്ട് പ്ളീസ് ഞാൻ പോട്ടേ

വക്കീൽ: കഴിഞ്ഞിട്ടില്ല മോനെ നിക്ക്

ഞാൻ : ഇനി എന്താ

വക്കീൽ : ഇയാള് പറഞ്ഞത് പോലെ വിഷ്ണു മോൻ തന്നെ ഇതൊക്കെ ചെയ്തത് …എന്തിന്

സാർ പറയാൻ പാടില്ല എന്നാലും പറയാ ഈ പീഡനം ഒരാളുടെ സമ്മതം വാങ്ങി ആണോ ചെയ്യുന്നത് ഞാൻ സി ഐ സാറിനെ നോക്കി പറഞ്ഞു …പിന്നെ അവൻ എന്തൊക്കെ ചെയ്യുന്നു എന്ന് നോക്കൽ എൻ്റെ പണി അല്ല…

വക്കീൽ : നീ എന്ത് പറഞ്ഞാലും രക്ഷ ഇല്ല ടാ. ചെക്കാ ….

ഞാൻ : സാർ വിഷ്ണു ഇല്ലെ അവനെ ഒന്ന് കൊണ്ട് വരാൻ പറ സാർ ഞാൻ ഒന്ന് ചോദിക്കട്ടെ

Leave a Reply

Your email address will not be published. Required fields are marked *