ഞാൻ : റിയലി
റൂഹി : ഹാ….
ഞാൻ : താങ്ക്സ് ബേബ്സ്സ്….
റൂഹി : ക്യാ ഇസ് ബാർ ഉസ്ക്കോ ബി ലേക്കെ ആവോഗി ( എന്താ ഇപ്രാവശ്യം ആളെയും കൂടെ കൊണ്ട് വരോ)
ഞാൻ : കിസ്ക്കോ ( ആരെ)
റൂഹി : അമൂ
ഞാൻ : നോ വേ അച്ച ഐ വിൽ കോൾ യു ലേറ്റർ/p>
റൂഹി : തും ഡോനോ ആവൂങ്കി നാ ( നിങ്ങള് രണ്ടും വരില്ലേ )
ഞാൻ : പക്കാ
റൂഹി : അച്ച ടീക്കേ ബൈ ബൈ….
ഞാൻ : ബൈ ബൈ…
സൂസി : ആരാ
ഞാൻ : മനസ്സിലായില്ലേ …
സൂസി : എന്താ കാര്യം
ഞാൻ : ഞാൻ പറഞ്ഞത് അല്ലേ ശെരി ഞാൻ ഇപ്പൊ വരാം എനിക്ക് കുറച്ച് സാനം വാങ്ങാൻ ഉണ്ട് നീ ഫ്രീ അല്ലേ
സൂസി ; ഹാ
ഞാൻ : ശെരി ഞാൻ കാർ എടുത്തിട്ട് വരാം നമ്മക്ക് പോവാം …
ഞാൻ ഉള്ളിലേക്ക് പോയി എല്ലാരും എന്തോ സംസാരത്തിൽ ആണ്
ഞാൻ : അതെ അമറേ
അമർ: ഉം
ഞാൻ : നാളെ ഞാൻ ഹരിയാന പോവാ
അമർ : ശെരി പറഞ്ഞല്ലോ നീ
ഞാൻ : ശെരി ആണ് … ടാ അച്ചു എവിടെ
നന്ദൻ : അവൻ വരും എന്തോ കാര്യത്തിന് പോയി
ഞാൻ : ശെരി സൂര്യ കാറിൻ്റെ കീ തന്നെ
സൂര്യ : അവിടെ കാണും എങ്ങോട്ടാ
ഞാൻ : ഞങ്ങള് ഷോപ്പിങ് ചെയ്യാൻ പോവാ
സൂര്യ : ആരൊക്കെ
ഞാൻ : ഞാൻ അർജ്ജു സൂസി
സൂര്യ : അവളെ ഒന്നും കാറിൽ കേറ്റാൻ പറ്റില്ല
ഞാൻ : അതെന്താ 😄
സൂര്യ : ഇനി ഞാൻ അതും പറഞ്ഞ് തരണോ …
ഞാൻ : എടാ എല്ലാർക്കും ഒരു അബദ്ധം പറ്റും
സൂര്യ : എന്നെ തുറിച്ച് നോക്കി ചാടി എണീറ്റു… അങ്ങനെ ആണോ അപ്പോ നിനക്ക് അറിയാം തെറ്റ് പറ്റും ആളുകൾക്ക് എന്ന്
ഞാൻ : പിന്നെ എല്ലാർക്കും തെറ്റ് പറ്റും എനിക്കും പറ്റിയിട്ടുണ്ട് ഒരുപാട് തെറ്റ്… ഞാൻ തല താഴ്ത്തി ഇരിക്കുന്ന അമൃതയെ നോക്കി പറഞ്ഞു ..
സൂര്യ : മതിയെടാ ശെരി തന്നെ അവൾക്ക് ഒരു തെറ്റ് പറ്റി അതിന് നീ ഇത്ര കേറി പോവുക ഒന്നും വേണ്ട ….അവൻ ഒച്ച ഇട്ട് സംസാരിക്കാൻ തുടങ്ങി/p>
ഞാൻ : നീ എന്നെ പഠിപ്പിക്കാൻ ഒന്നും വരണ്ട നിനക്ക് വണ്ടി തരാൻ പറ്റോ ഇല്ലയോ
സൂസി : ഗായ്സ്സ് എന്താ ഇത്
സൂര്യ : നിർത്തടി ചൂലേ അവളുടെ ഊമ്പിയ അഭിനയം അവൻ അവളുടെ നേരെ ഒച്ച വച്ച് കൊണ്ട് പോയി…
ഞാൻ : ടാ മതി
സൂര്യ : നീ പോടാ … നീ എന്തിനാടി വലിഞ്ഞ് കേറി വരുന്നത് നായിൻ്റെ മോളെ
ഞാൻ : ടാ നിനക്ക് വണ്ടി തരാൻ പറ്റില്ലെങ്കിൽ അത് പറ അവളെ പറയാൻ ഉള്ള റൈറ്റ് നിനക്ക് ഇല്ല …. സൂസി നീ വന്നെ …ഞാൻ അവളുടെ കൈ പിടിച്ച് വലിച്ച് വെളിയിലേക്ക് പോയി…
സൂസി തിരിഞ്ഞ് സൂര്യയെ നോക്കി അവളുടെ മുഖത്ത് ഒരു കട്ട അഹങ്കാരം ഉണ്ട്
. . നന്ദൻ : എന്താ ഇവിടെ ഒരു ഒച്ച
സൂര്യ : നീ ഇങ്ങനെ ഉറങ്ങി കൊണ്ട് ഇരുന്നോ
അമ്മു മുഖം പൊത്തി കരയാൻ തുടങ്ങി …കണ്ടോ അവളുടെ വഴിക്ക് ആയി കാര്യങ്ങൾ …
ശ്രീ : സാരം ഇല്ലെടി ഒക്കെ ശെരി ആവും
അമ്മു : ഇനിയും നിനക്ക് തോന്നുന്നുണ്ടോ ശ്രീ എല്ലാം ശെരി ആവും ന്ന്….
നന്ദൻ : നിൻ്റെ കരച്ചില് കണ്ട നിനക്ക് ഒരു പങ്കും ഇല്ലാത്ത പോലെ ഉണ്ടല്ലോ ഡീ
സൂര്യ : നന്ദ നീ അങ്ങോട്ട് പോ
നന്ദൻ : അച്ചു പറഞ്ഞു നീ അവനോട് പറഞ്ഞത് ചെയ്തത് ഒക്കെ നല്ലത് ആണോ …. എനിക്ക് അറിയാ എല്ലാം …മോശം ആയി പോയിട്ടോ ഡീ… എനിക്ക് അറിയില്ല അവൻ എങ്ങനെ നിന്നെ ഉൾക്കൊള്ളും എന്ന്…
അമ്മു എണീറ്റ് നന്ദൻ്റെ അടുത്ത് വന്നിരുന്നു ….എന്നിട്ട് അവൻ്റെ കൈ പിടിച്ചു….
അമ്മു : പട്ടി പോയെടാ എന്നെ സഹായിക്കണം… എനിക്ക് പറ്റില്ല നന്ദ …. പ്ളീസ് ടാ പറ്റി പോയി നന്ദ … എനിക്ക് അറിയാം നിങ്ങള് തമ്മിലുള്ള ബന്ധം നീ പറഞ്ഞാ അവൻ കേക്കും ഞാൻ കാല് പിടിക്കാം പറ്റില്ല പറയല്ലേ …/p>
നന്ദൻ : വെഷമിക്കാൻ പറഞ്ഞതല്ല …. ഡീ അവൻ്റെ വെഷമം കാണുമ്പോ ഒരു രാത്രി മുഴുവൻ നിൻ്റെ ഈ വർത്താനം കെട്ടൊണ്ട് കിടക്കുക ആണ് അവൻ്റെ പണി അറിയോ …നീ അവനോട് പറഞ്ഞത് മുഴുവൻ ആലോചിച്ച് ആലോചിച്ച് ഇങ്ങനെ ഇങ്ങനെ ഉരുകി ഉരുകി ജീവിക്കുക ആണ് അവൻ …😐
സൂര്യ : ഇപ്പോഴും അവൻ ഇത്
നന്ദൻ : എടാ ഇന്നലെ രാത്രി ടാ ഞാൻ നോക്കുമ്പോ ചെവിയിൽ വച്ച് ഉറങ്ങുന്നു എടുത്ത് നോക്കിയപ്പോ ഇത് ഒരു പത്ത് പതിനഞ്ച് സെക്കൻ്റ് ഉള്ള ഒരു ഓഡിയോ ലൂപ്പിട്ട് കേട്ടോണ്ട് കിടക്കുന്നു ഞാൻ എടുത്ത് കുറച്ച് കഴിഞ്ഞതും അവൻ ചാടി എണീറ്റ് എൻ്റെ കൈയ്യിൽ നിന്ന് പിടിച്ച് വാങ്ങി എന്നിട്ട് ഒരു ചോദ്യം നീ എന്തെങ്കിലും നോക്കിയോ എന്ന്
