വധു is a ദേവത – 20 1

അച്ചു : ഇല്ല നിനക്ക് വേണ്ടത് ഞാൻ ചെയ്ത് തരാം നീ പറയുന്നത് പോലെ എല്ലാം…

അമർ : എടാ മാമൻ കിളി പോയി നടപ്പുണ്ട് …. ആൻ്റി ആണേൽ ഭക്ഷണം പോലും ഇല്ല… മാമൻ മുഴു കുടിയൻ ആയി നടക്കുന്നുണ്ട് …പിന്നെ അമ്മു

ഇന്ദ്രൻ : അവളുടെ കാര്യം പറയണ്ട…

അച്ചു : ഇല്ല നീ വാ വന്നെ മൈരെ…

ഇന്ദ്രൻ : ഇല്ല എന്നല്ലേ പറഞ്ഞത്

അമർ : മതി അച്ചു ഇനി ഈ മൈരൻ്റെ കാല് പിടിക്കണ്ട എടാ മനുഷ്യൻ ആയാൽ ഇത്തിരി സ്നേഹം വേണം

ഇന്ദ്രൻ : കറക്റ്റ്…. വെരി കറക്റ്റ് …..അതെ അളവിൽ കൂടുതൽ സ്നേഹിച്ചത് തന്നെ ആണ് ഞാൻ ചെയ്ത തെറ്റ് കുറച്ച് സ്നേഹിച്ചിരുന്നു എങ്കിൽ …. 🥺

അച്ചു : കണ്ടോ നിനക്ക് ഇപ്പോഴും അവരോട് സ്നേഹം ഉണ്ട്

ഇന്ദ്രൻ : ഉണ്ട് സത്യം ആയിട്ടും ഉണ്ട് പക്ഷെ എനിക്ക് ഇനി വൈയ്യ അച്ചു മടുത്തു നീ കണ്ടതല്ലേ… പോട്ടെ നീ കേട്ടതല്ലെ ചിലരുടെ വർത്താനം ഒക്കെ ….

അച്ചു : എടാ ദേഷ്യം വരുമ്പോ ഇങ്ങനെ ഒക്കെ പറയും എന്നല്ലാതെ നിന്നെ ആർക്കാ ടാ ഇഷ്ട്ടം അല്ലാത്തത് മോനെ….

ഇന്ദ്രൻ : മതി ഇനി ആരും ഇഷ്ട്ടപ്പെടണ്ട കഴിഞ്ഞില്ലേ

അമർ : അവസാനം ആയി ചോദിക്കാ വരുന്നോ. ഇല്ലയോ

ഇന്ദ്രൻ : ഇല്ല

അമർ : വാ ടാ

അച്ചു ; അതെ ഒരു കാര്യം പറയാം

ഇന്ദ്രൻ : പറഞ്ഞിട്ട് പോ

അച്ചു ; ഇനി എന്നെങ്കിലും മനസ്സ് മാറി വീട്ടിലേക്ക് വരുമ്പോ നിന്നെ രാമനാഥൻ്റെ മോനെ എന്ന് വിളിക്കില്ല പ്രാന്തൻ്റെ മോനെ എന്ന് വിളിക്കും ….എല്ലാരും

ഇന്ദ്രൻ അച്ചുവിൻ്റെ നേരെ നോക്കി

അമർ : സത്യം ആണ് ഇന്നലെ അങ്കിൾ പാതിരാത്രി മോനെ കുളിപ്പിക്കാൻ എന്നും പറഞ്ഞ് വണ്ടി കഴുകുന്നു രണ്ട് ദിവസം മുന്നേ ചെയർ ഇട്ട് വണ്ടിയോട് നീ എന്നും പറഞ്ഞ് സംസാരിക്കുന്നു …. ഇതൊക്കെ കാണാൻ ഞാൻ എന്ത് തെറ്റ് ചെയ്തു അത് നീ പറ….

അച്ചു : അതെ ടാ ഇനിയും വൈകിയാ അങ്കിൾ കട്ടാവും വേണ്ട വാ…

അമർ : ഞാൻ വീട്ടിന് ഇറങ്ങുമ്പോ മാമൻ പറഞ്ഞത് നിന്നെ കണ്ടാ ഒരു കാര്യം പറയാൻ നിൻ്റെ പപ്പ ഇതൊന്നും വിശ്വസിച്ചില്ല ആദ്യം മുതൽക്കേ എന്നും അപ്പോഴത്തെ അയാളുടെ സംസാരം കെട്ട് ദേഷ്യം വന്ന് തല്ലിയത് ആണ് എന്നും കാല് പിടിച്ച് മാപ്പ് പറയാനും തയാർ ആണ് എന്നും….

അച്ചു : ഇനിയും അവരെ വിഷമിപ്പിക്കണോ പറ

അമർ : കഴിഞ്ഞ ആഴ്ച മാമൻ ആൻ്റിയും ആയി വഴക്ക് ഇട്ട് ഇറങ്ങി പോവാൻ ഒരുങ്ങി അറിയോ ജീവിതത്തിൽ ആദ്യം ആയി മാമൻ ആൻ്റിയുടെ നേരെ ചൂടായി നിനക്ക് വേണ്ടി അപ്പോ. ആ മണ്ടുഷ്യന് വേണ്ടി നിനക്ക് വന്നൂടെ ടാ അതോ നിനക്ക് നിൻ്റെ വാശി ആണോ വലുത്….

അച്ചു : മതി ഓവർ ആക്കണ്ട മതി….

⏩ അരമണിക്കൂർ ശാന്തത

അച്ചു : ഇതിൽ ഒന്നും ഗോതമ്പ് ഇടാറില്ലെ

അമർ : ഓഫ് സീസൺ ആയിരിക്കും…

അച്ചു : ആഹ്….

ഇന്ദ്രൻ : ഞാൻ വരാം …

അമർ : 😃

അച്ചു : 🥺 😃🫂

ഇന്ദ്രൻ : പറയട്ടെ

അച്ചു : പറ

ഇന്ദ്രൻ : എനിക്ക് ഒന്ന് രണ്ട് കണ്ടിഷൻസ്സ് ഉണ്ട്

അമർ : എന്താ അത് 🤨

ഇന്ദ്രൻ : എന്നെ ഒന്നിനും ആരും ഫോഴ്സ് ചെയ്യരുത് ….. പിന്നെ ബന്ധുക്കളുടെയും നാട്ടുകാരുടെയും പട്ടി ഷോ എൻ്റെ നെഞ്ചത്ത് പാടില്ല….

അച്ചു : ഡൺ ഡൺ…

ഇന്ദ്രൻ : അച്ചു നീ പറഞ്ഞത് ആണ് ശെരി വെറുതെ എന്തെങ്കിലും സംഭവിച്ചിട്ട് കരഞ്ഞിട്ട് കാര്യം ഇല്ല അല്ലെങ്കിലും പപ്പ ഒന്നും ചെയ്തില്ലല്ലോ

അമർ : അതാണ് വാ നമക്ക് ഇപ്പൊ തന്നെ പോവാം…

അച്ചു : നീ ദിർഡി പിടിക്കാതെ ടിക്കറ്റ് എടുക്കാൻ ഉണ്ട് പിന്നെ ഇവിടെ ഒക്കെ ഒന്ന് ചുറ്റികാണണം

അമർ : അതൊന്നും പറ്റില്ല പിന്നെ നാളെ മറ്റാന്നാ എക്സാം ഉള്ളതാ നമ്മക്ക് വേഗം ഇറങ്ങാം

ഇന്ദ്രൻ : അതെ എനിക്ക് പറ്റില്ല ഷൂട്ട് ഉണ്ട് ഞാൻ വാക്ക് കൊടുത്തതാണ്

അമർ : ടാ എത്ര പെട്ടെന്ന് പോവുന്നോ അത്രയും നല്ലത്

ഇന്ദ്രൻ : നടക്കില്ല ഞാൻ അവൾക്ക് വാക്ക് കൊടുത്തു

അച്ചു : അതെ ഒരുപാട് ഓവർ ആവണ്ട ചിലപ്പോ വരുന്നില്ല പറഞ്ഞാ പണി ആവും…

അമർ : ശെരി ആണ് …

അച്ചു : ആയ്‌ക്കോട്ടെ നിൻ്റെ പരിപാടി ഒക്കെ കഴിഞ്ഞ് പോവാം

റൂഹി അങ്ങോട്ട് വന്നു

റൂഹി : ഓ ക്യാ ഹോഗയ ഡിസ്ക്കഷൻ ( കഴിഞ്ഞോ ചർച്ച )

ഇന്ദ്രൻ : അരെ ഐ വാണ്ട് ടു ഗോ ബാക്ക് ….

Leave a Reply

Your email address will not be published. Required fields are marked *