സൂസി : വന്നോ ചക്കര
ഞാൻ : വാ കഴിക്ക് …
സൂസി : നീ ആണ് കുക്ക്
ഞാൻ : അല്ല എല്ലാരും കൂടെ ഉണ്ടാക്കി…
അവരും കഴിച്ച് നല്ല റിപ്പോർട്ട് ആണ് ….
⏩ അങ്ങനെ ഓണം ദേ വന്നു ദാ പോയി …..
ഒരു ദിവസം 15:23
റൂഹി : ഐ വിൽ ഗോ. ടുമാറോ ആൻഡ് ഐ വിൽ മിസ്സ് യു ഗായ്സ്സ്….
ഞാൻ : അത്രക്ക് സങ്കടം ആണെങ്കിൽ ഡോണ്ട് ഗോ
റൂഹി : ക്യാ
ഞാൻ : ഡോണ്ട് ഗോ
റൂഹി : നോ ബട്ട് ഐ പാക്ക് വീരേ ഉസ്ക്കി ബീവി വി ഓൾ വിൽ കം ഓൺ ന്യു ഇയർ
ഞാൻ : പക്കാ
റൂഹി : ഹാ …
ഞാൻ : ഓക്കേ…
അങ്ങനെ അടുത്ത ദിവസം റൂഹി പോയി…അവളെ യാത്ര ആക്കാൻ ഞാനും അച്ചുവും കൂടെ പോയി …
വൈകുന്നേരം സൂസിയുടെ കോൾ വന്നൂ ഞാൻ എടുത്തില്ല വീണ്ടും വീണ്ടും കോൾ വന്നൂ
അവസാനം വീട്ടിലേക്ക് വന്നൂ…
ഇപ്പൊ പിന്നെ ആരെയും ശ്രദ്ധയും ഇല്ല ആരും അവളെയും ശ്രദ്ധിക്കാൻ നിക്കില്ല കേറി വരും പോവും എല്ലാം തോന്നുന്ന പോലെ ആണ്… അത് പോലെ അവൾ കേറി വന്നു….
മൃക്യുടെ വാതിൽ തുറന്ന അവൾ എന്നെ നോക്കി
ഞാൻ തിരിച്ചും ഞാൻ : 🙄
സൂസി : ചോദിച്ചത് കേട്ടില്ലേ
ഞാൻ : എന്താ
സൂസി : അപ്പോ കേട്ടില്ല ഫോൺ എന്താ എടുക്കാത്തത്
ഞാൻ ; ദയവ് ചെയ്ത് എന്നെ വെറുതെ വിട് ഞാൻ ലോസ്റ്റ് ആണ് ഞാൻ കുറച്ച് ഒറ്റക്ക് ഇരിക്കട്ടെ
സൂസി : എന്താ എൻ്റെ മോന് കുഴപ്പം പറ നമ്മക്ക് ഡീൽ ആക്കാം
ഞാൻ : ഒന്നും വേണ്ട നീ പോ
സൂസി : ഞാൻ പോണം അതാണോ
ഞാൻ : അതൊന്നും അല്ല
സൂസി : പിന്നെ
ഞാൻ ; എടി ഞാൻ ഇല്ലെ റൂ ഇല്ലെ അവളെ പ്രോപോസ് ചെയ്തു അറിയാതെ
സൂസി : 😳😳 എന്നിട്ട്
ഞാൻ : അവള് അത് റിജെക്റ്റ് ചെയ്തടി
സൂസി : എന്താന്ന്
ഞാൻ : അവള് പറഞ്ഞു ഒരു രണ്ടാം കെട്ട് കാരൻ അവൾക്ക് വേണ്ട എന്ന് പിന്നെ അവള് ഫ്രണ്ട് ആയിട്ട് ആണ് എന്നെ കണ്ടത് എന്ന് …
സൂസി : 😼🤣
ഞാൻ : നീ ചിരിക്കാ
സൂസി : അല്ല എന്നിട്ട്
ഞാൻ : എടി അവള് പറയാ എൻ്റെ സ്റ്റോറി ഒക്കെ അവൾക്ക് അറിയാലോ അപ്പോ ഒരു കോൺട്രവേഴ്‌സിയില് പെട്ട എന്നെ അവൾക്ക് താൽപ്പര്യം ഇല്ല എന്ന് 😌
സൂസി : 🥺
ഞാൻ : എൻ്റെ മുന്നിൽ ഇനി രണ്ട് ഓപ്ഷൻ ഉണ്ട്
സൂസി : എന്താ അത്
ഞാൻ : ഒന്നെങ്കിൽ അമൃത അല്ലെങ്കിൽ സിംഗിൾ ഇതിൽ ഏതേലും ഒന്ന്…
സൂസി : അല്ല അത് പിന്നെ….
ഞാൻ : നീ പൊക്കോ ഞാൻ ഒന്ന് കെടക്കട്ടെ ഞാൻ പിന്നെ വരാം അങ്ങോട്ട് …
സൂസി : മനസ്സിൽ സന്തോഷം ഉണ്ട് അവൾക്ക് പക്ഷെ അവൾ അത് മറച്ച് പിടിച്ചു…
സൂസി : അതെ ഇന്ദ്ര
ഞാൻ : പറ
സൂസി : നമ്മക്ക് ഒന്ന് ഔട്ടിങ് പോവാം
ഞാൻ : ഞാൻ ഇല്ല സൂസൻ നീ പോ…
സൂസി : ശെരി ശെരി നമ്മക്ക് പിന്നെ കാണാം നീ റസ്റ്റ് എടുത്തോ…
ഞാൻ ; ബൈ…
⏩ ആഫ്റ്റർ ടൂ ഡേയ്സ്…
ഉച്ച സമയം
ഞാൻ ഹാളിൽ ഉള്ള സോഫയിൽ കിടന്ന് നഖം കടിച്ചു കൊണ്ട് ഇങ്ങനെ കിടക്കുമ്പോ വണ്ടി വരുന്ന ഒച്ച കേട്ടു
നന്ദൻ : ദേ നിൻ്റെ കൂട്ടുകാർ വന്നു ഡോറയും ബുജ്ജിയും …
ഞാൻ : 🙄
അവള് കൈയ്യിൽ ഒരു കേട്ടും ആയിട്ട് വന്നു
ഞാൻ : അയ്യോ എന്ത് പറ്റി
അർജുൻ : എന്ത് പറയാൻ ഞങ്ങള് കാറിൻ്റെ പൈസ അടച്ചിട്ട് വീട്ടിലേക്ക് വരുന്ന വഴി ബീച്ചിൽ ഒരു ജ്യൂസ് കുടിക്കാൻ നിർത്തിയതാ
ഞാൻ : എന്നിട്ട് വീണോ അർജുൻ : ഇല്ല ആ വിഷ്ണു അങ്ങോട്ട് വന്നൂ
ഞാൻ : എന്നിട്ട്
അർജുൻ : എന്നിട്ട് എന്ത് അവൻ അവൻ്റെ മറ്റെ കാമുകി പെണ്ണിൻ്റെ രജിസ്റ്റർ മാരജ് നടത്താൻ സഹായിച്ചു ഇവള് എന്നും പറഞ്ഞ് ഐവകും ആയിട്ട് വഴക്കായി പിന്നെ എന്താ ഇവകും കേറി പോയി അവൻ ഇവളെ പിടിച്ച് ഒരു ഉന്ധ് ഇവള് പോയി വീണത് ഒരു പലകയിൽ അതിൽ ആണ് കൈയ്യില് കുത്തി കേറി….
ഞാൻ : എന്നിട്ട് നീ നോക്കി നിന്നോ 😡
അർജുൻ ; എടാ അവിടെ ഒരു പോലീസുകാരൻ ഉണ്ടായിരുന്നു അയാള് വന്ന് ഇവളെ പൊക്കി വണ്ടിയില് കേറ്റാൻ ഒക്കെ എന്നെ സഹായിച്ചു … ഇവള് വീണതും പോലീസ് അങ്ങോട്ട് വന്നൂ പോലീസ് വന്നതും അവൻ ഓടി…
ഞാൻ : വേദന ഉണ്ടോ ടാ..
നന്ദൻ : സ്വന്തം ഭാര്യ ചാവൻ നിക്കുന്നു ഇവൻ കണ്ട… അവൻ പറയാൻ വന്നത് വേണ്ട പാതിയിൽ നിർത്തി… എണീറ്റു പോയി
അർജുൻ : അതെ ഹരി നാളെ അല്ലേ വരുന്നത് ചിന്നു
സൂസി : അതൊക്കെ എന്തിനാ ഇവിടെ പറയുന്നത് അവൻ വരട്ടേ പോട്ടെ നമ്മക്ക് അവനും ആയി യാതൊരു ബന്ധവും ഇല്ല…
