ഞാൻ : ആര് പറഞ്ഞ എന്താ … സംഭവം ഉള്ളതാ …അവളെ കൊണ്ട് പോയാ അവനെ കൊണ്ട് കെട്ടിക്കും നോക്കിക്കോ അയാൾക്ക് വാശി ആണ്
സൂര്യ : അങ്ങനെ ഒന്നും പിടിച്ച് കൊണ്ട് പോവാൻ പറ്റില്ല …
ഞാൻ : അതൊന്നും പറഞ്ഞിട്ട് കാര്യം ഇല്ല നീ എന്താ വച്ചാ ചെയ്തോ ഞാൻ നിങ്ങളുടെ കാര്യത്തില് പറയാൻ ആളല്ല ✋
നന്ദൻ : അങ്ങനെ പോവാതെ എന്തെങ്കിലും നിൻ്റെ ഉള്ളില് ഉണ്ടാവുമല്ലോ അതും കൂടെ പറഞ്ഞിട്ട് പോ
ഞാൻ : വേണ്ട സാറിന് എൻ്റെ ബുദ്ധി ഇഷ്ട്ടം ആവില്ല ഞാൻ പറയുന്നത് പിടിക്കില്ല നമ്മളെ കാണുന്നത് പോലും പിടിക്കില്ല വേണ്ട ഇനി ഞാൻ ഒന്ന് പറഞ്ഞ് എന്തിനാ കണ്ടവൻ്റേ വായിൽ ഉള്ളത് കേക്കാനോ വേണ്ട …
സൂര്യ : അല്ല പറ എന്താ വേണ്ടത്
ഞാൻ : 👀 👿 …
ഞാൻ തിരിഞ് അവരുടെ നേരെ നോക്കി …
സൂര്യ : പറ കേക്കാം
ഞാൻ : ഇത്തിരി ഡാർക് ആണ് എന്നാലും കുഴപ്പം ഇല്ല
നന്ദൻ : നീ കാര്യം പറ
ഞാൻ : രജിസ്റ്റർ മാരജ്
അമർ : ബെസ്റ്റ് അടിപൊളി
നന്ദൻ : നടന്നത് തന്നെ …
ഞാൻ : ഇതാ ഞാൻ പറഞ്ഞത് വേണ്ട നിങ്ങള് നിങ്ങളുടെ രീതിക് ചെയ്തോ എന്ന് പറഞ്ഞത് പിന്നെ അവളെ പിടിച്ച് കൊണ്ട് പോയിട്ട് ഒരു കരഞ്ഞ് ഒച്ച ഇട്ടിട്ട് കാര്യം ഇല്ല കേട്ടോ …/p>
നന്ദൻ : എടാ നമ്മള് വിചാരിച്ചിട്ട് കാര്യം ഇല്ലല്ലോ ഇവന് ഓക്കേ ആവണം അവൾക്ക് ഓക്കേ ആവണം അവളുടെ വീട്ടുകാര്
സൂര്യ : അങ്കിള് ആൻ്റി അവരോട് ചോദിക്കണം…
ഞാൻ : എൻ്റെ പൊന്ന് മൈരെ ഇവരൊക്കെ അറിയിക്കാൻ ഇത് കല്യാണം അല്ല ജസ്റ്റ് നിങ്ങളുടെ കല്യാണം രജിസ്റ്റർ ചെയ്യുന്നു അത്ര മാത്രം കല്യാണം നമ്മക്ക് പിന്നെ ആക്കാം എന്താ
റെമോ : അളിയാ നീ അവൻ പറയുന്നത് കേക്ക്..
ഞാൻ : വേണ്ടെങ്കിൽ വേണ്ട റെമോ നീ പോയി ഗെയിറ്റ് അടക്ക് ഞാൻ പോയി ഇരുമ്പ് കമ്പനി വല്ലതും ഉണ്ടോ നോക്കട്ടെ ….😡
നന്ദൻ : അത്രക്ക് സീൻ ആണോ
ഞാൻ : അത് കൊണ്ട് അല്ലേ പറഞ്ഞത്
നന്ദൻ : നീ എങ്ങനെ അറിഞ്ഞു
ഞാൻ : എടാ അർജു വിളിച്ച് പറഞ്ഞതാ സൂസിക്ക് കോൾ വന്നത് ആണ് വിഷ്ണുവിൻ്റെ എന്ന് …. 👿
നന്ദൻ : ആണോ അപ്പോ സത്യം ആയിരിക്കും ….
ഞാൻ : അളിയാ സൂര്യ നീ ആലോചിക്കേണ്ട സപ്പോസ് അവളെ കൊണ്ട് പോയാലും അവനെ കൊണ്ട് കെട്ടിക്കാൻ പറ്റില്ല അവർക്ക് അതിന് എൻ്റെ മുന്നിൽ വേറെ വഴി ഇല്ല …
സൂര്യ : 😐 എനിക്ക് അത്ര വിശ്വാസം വരുന്നില്ല ….
ഞാൻ : ശെരി ടാ നന്ദ നീ പോയി വല്ല വെയിറ്റ് ഉള്ള വടി പോലെ ഉള്ളത് കൊണ്ട് വാ അല്ലെങ്കില് ബാറ്റ് ഉണ്ടോ അതായാലും മതി
സൂര്യ : ശെരി … വാ അവളോട് സംസാരിക്കാം അവൻ എൻ്റെ കൈപിടിച്ച് വലിച്ചു…..
ഞാൻ : ( 😈 )
ഞാൻ : ശെരി വാ
ശ്രീ : ഒന്ന് പോടാ കളിക്കാതെ കാര്യം കേട്ട ശ്രീ ഞങ്ങളെ നോക്കി പറഞ്ഞു
നന്ദൻ : എടി ഇത് കല്യാണം അല്ല ജസ്റ്റ് ഒരു രജിസ്ട്രേഷൻ മാത്രം ആണ്…
ശ്രീ : നടക്കില്ല .. വീട്ടിൽ അറിഞ്ഞാ കൊല്ലും …./p>
ഞാൻ : നിൻ്റെ അച്ഛനും അമ്മക്കും അറിയാം ….
ശ്രീ : എന്ത്
ഞാൻ : നിനക്ക് ഒരു റിലേഷൻ ഉള്ളത്
ശ്രീ : 😨😨 എങ്ങനെ
ഞാൻ : എന്നെ കാണാൻ അവര് വീട്ടിലേക്ക് വന്നപ്പോ ഞാൻ ആണ് പറഞ്ഞത്…
ശ്രീ : അയ്യോ അമ്മ എന്നെ കൊല്ലും….
ഞാൻ : ഒന്നും ഇല്ല അവർക്ക് കുഴപ്പം ഒന്നും ഇല്ല
ശ്രീ : എന്നാലും ഇവനെ അറിയോ
ഞാൻ : അറിയാം ഇവൻ ആണ് ആള് എന്നും അറിയാം നിങ്ങളെ ഉടനെ പിടിച്ച് കെട്ടികാനും ഞാൻ അന്ന് പറഞ്ഞു
ശ്രീ : ഇല്ല കള്ളം
ഞാൻ : കോപ്പ് പറഞ്ഞ് കൊടുക്ക്
സൂര്യ : ഉം അവൻ തല ആട്ടി….
അമ്മു : അതെ സത്യം ആണ്…
ഞാൻ : കേട്ടല്ലോ മദർ തെരേസാ പറഞ്ഞു… ഇനി എന്താ
ശ്രീ : എന്തായാലും പറ്റില്ല
ഞാൻ : അതെ ശെരി അങ്ങനെ ആണല്ലോ എങ്കി ഇനി എന്ത് സംഭവിച്ചാലും ഞാൻ തിരിഞ്ഞ് നോക്കില്ല കാര്യത്തിൻ്റെ ഗൗരവം അറിയാതെ സംസാരിക്കാൻ നിന്നെ പിടിച്ച് കൊണ്ട് പോയാ മഷി ഇട്ട് നോക്കിയാ കിട്ടില്ല
ശ്രീ : രജിസ്റ്റർ മാരജ് ചെയ്താ മാത്രം കിട്ടോ
ഞാൻ : എടി അത് ചെയ്താ പിന്നെ അവർക്ക് നിന്നെ അവനെ കൊണ്ട് കെട്ടിക്കാൻ പറ്റില്ല അതല്ലേ ഞാൻ പറയുന്നത്
സൂര്യ : അവൻ പറയുന്നത് കാര്യം ഉണ്ട് ശ്രീ ….
ശ്രീ : നടക്കില്ല മോനെ…
