ശ്രീ : അതെ
ഞാൻ : പക്ഷേ എനിക്ക് അങ്ങനെ അല്ല എന്നെ ഒന്ന് ആശ്വസിപ്പിക്കാൻ പോലും ആരും ഉണ്ടായിട്ടില്ല അതൊക്കെ പോട്ടെ അവളുടെ എടുത്ത് ചാട്ടം എനിക്ക് നല്ല പോലെ അറിയാം അത് കൊണ്ട് ഞാൻ പോവുന്നത്തിന് മുന്നേ ഉള്ള ദിവസം ആണ് തോന്നുന്നു അതോ അല്ല അതെ അന്ന് രാത്രി അവളെ വിളിച്ചപ്പോ അവള് എന്താ പറഞ്ഞത് അറിയോ ഞാൻ ചാവുന്നത് വരെ മറക്കില്ല അത്
ശ്രീ : എന്താ
ഞാൻ : അതൊന്നും വേണ്ട വിട്ടേക്ക്
സൂര്യ : പറ
ഞാൻ : വേണ്ട അതൊക്കെ ഇനി എന്തിനാ പറഞ്ഞിട്ട് … നിനക്ക് അറിയോ ലക്ഷ്മി ആൻ്റി എത്ര വട്ടം അമ്മയോട് പറഞ്ഞതാ എന്ന് എന്നെയും മഹാലക്ഷ്മിയെയും കെട്ടിക്കാൻ എന്ന് അതൊന്നും വേണ്ട ഞാൻ അവളെ അങ്ങനെ ചിന്തിച്ചിട്ട് പോലും ഇല്ല ഞാൻ ചെയ്ത ഒറ്റ തെറ്റ് ഇതാണ് എന്ത് കളിക്കൂട്ടുകാരി ആയിട്ടുള്ള ഇവളെ കേറി പ്രമിച്ചത് ഫക്ക് ഫക്ക് മൈ ലൈഫ്….
ഞാൻ : പോട്ടെ സോറി ഞാൻ നിങ്ങളുടെ മൂഡ് നശിപ്പിച്ചു
ഞാൻ കണ്ണ് തുടച്ച് എണീറ്റ് വെളിയിലേക്ക് പോയി …
അച്ചു : കതകിൻ്റെ അടുത്ത് നിക്കുന്നുണ്ട്
ഞാൻ അവനെ നോക്കി ഒന്ന് ചിരിച്ച് കാണിച്ച് ഇറങ്ങി പോയി
അവൻ ഉള്ളിലേക്ക് കേറി പോയി…
സൂര്യ : അവൻ പറഞ്ഞത് കേട്ടോ
അച്ചു : ഉം
സൂര്യ : ശേ
അച്ചു : വല്ലതും അവളെ ന്യായീകരിക്കാൻ ഉണ്ടോ
സൂര്യ : ഇല്ല..
അച്ചു : അവൻ്റെ നെഞ്ച് പെടയുക ആണ്
ശ്രീ : പിന്നെ ദേണ്ണം കാണില്ലേ
സൂര്യ : അവള് ഇവനോട് എന്തോ കൊള്ളുന്ന പോലെ പറഞ്ഞിട്ടുണ്ട് അതാണ് അവൻ്റെ ദേഷ്യം
അച്ചു : കൊള്ളുന്നതോ അവനെ കീറി നാലായി എറിഞ്ഞു അവള് അന്ന് രാത്രി …
സൂര്യ : നിനക്ക് അറിയോ അത് എന്താ എന്ന്
അച്ചു : ഉം
സൂര്യ : എങ്ങനെ
അച്ചു : അന്ന് പഞ്ചാബിൽ ഷൂട്ട് കഴിഞ്ഞ് രാത്രി ഞാനും ഇവനും കൂടെ അവളുടെ വീട്ടിൻ്റെ അടുത്ത് തന്നെ കൃഷി ഉണ്ട് അവിടെ ആണ് രാത്രി സ്റ്റേ അടിച്ചത് അപ്പോ ഒരു മുള വച്ച് കെട്ടിയ സെറ്റപ്പിൽ
സൂര്യ : നീ വീട് കെട്ടാതെ കാര്യം പറ
അച്ചു : ഇവൻ കുങ്ഫു ന്തോ ചെവിയിൽ വച്ച് റിപ്പീറ്റ് അടിച്ച് കെക്കുന്നു ഞാൻ അത് വിട്ടു പിന്നെ കുറച്ച് കഴിഞ്ഞ് നോക്കുമ്പോ ഉറങ്ങി അവൻ ഫോൺ എടുത്ത് നോക്കിയപ്പോ ട്രൂ ഫേസ് എന്ന് അതിൻ്റെ ടൈറ്റിൽ ഞാൻ എടുത്ത് ചെവിയിൽ വച്ച് കേട്ട് നോക്കി ഇവലും അവനും കൂടെ ഉള്ള സംസാരം ആണ് പത്ത് സെക്കൻ്റ് ഉള്ളൂ
സൂര്യ : എന്താ അത്
അച്ചു : ഒന്നും ഇല്ല ഇവൻ ഹലോ.പറഞ്ഞു അവള് ഒന്നും മിണ്ടിയില്ല പിന്നെയും ഇവൻ ഹലോ പറഞ്ഞു അവള് എന്താ എന്ന് പല്ല് കടിച്ച് പറഞ്ഞു അവൻ അമ്മു എന്ന് നീട്ടി വിളിച്ചു അവള് അടുത്തത് ഒരു ഡയലോഗ് പറഞ്ഞു മോനെ അത് ഞാൻ എങ്ങനെ പറയും
സൂര്യ : വായ കൊണ്ട് പറ ടാ പട്ടി
അച്ചു : അവള് പറഞ്ഞൂ… ശ്രീ : പറഞ്ഞു
അച്ചു : അവള് പറയാ എന്താ വേറെ ആളെ കിട്ടാത്തത് കൊണ്ട് വിളിച്ചത് ആണോ രാത്രി എന്ന് …
സൂര്യ : ചെ ഇവള്
അച്ചു : പറ അവൻ്റെ ദേഷ്യം ന്യായം ആണോ അല്ലയോ….
സൂര്യ : അവള് അത് വാ പോയ കോടാലി ശവം…
അച്ചു : കഴിഞ്ഞത് വിട്ടേക്ക് നമ്മക്ക് രണ്ട് പേർക്കും അറിയാം അവന് അവളെ എന്ത് ഇഷ്ട്ടം ആണ് എന്ന് നിനക്ക് അറിയാലോ സൂര്യ എന്ത് കളി കളിച്ചും അവരെ ജോയിൻ്റ് ആക്കണം കാരണം ഇനി അവള് ഒതുങ്ങും മാത്രം അല്ല ഈ പറയുന്നത് ഒന്നും അല്ല അവന് അവള് ഇല്ലാതെ ജീവിക്കാൻ ഒന്നും പറ്റില്ല ….
സൂര്യ : ശെരി ആണ് നമ്മള് ഒന്ന് ഓൺ ആയാ ശെരി ആവും എല്ലാം …
നന്ദൻ : എന്ത് വിധി ഇത് വല്ലാത്ത ചതി ഇത് ഓർക്കപുറത്തേൻ്റെ പിന്നീന്നോരടിയിത് … ഹയ് നീ അത് വിട്ടില്ലേ മുറിയിൽ കിടക്കുന്ന എൻ്റെ അടുത്ത് വന്ന് കിടന്ന് നന്ദൻ പറഞ്ഞു..
ഞാൻ : നന്ദ …
നന്ദൻ : പറ അളി
ഞാൻ : ഞാൻ എന്തെങ്കിലും ചെയ്താ നീ എൻ്റെ കൂടെ നിക്കോ
നന്ദൻ : ന്യായം ആണേൽ നിക്കും
ഞാൻ : അപ്പോ ഇല്ലീഗൽ ആണേൽ…
നന്ദൻ : നീ കാര്യം പറ
ഞാൻ : ചുമ്മാ ചോദിച്ചത്
നന്ദൻ : ഉവ്വ് ഉവ്വേ
ഞാൻ : അതെ ഞങ്ങള് എങ്ങോട്ടാ പോയത് എന്ന് അറിയോ നിനക്ക്
നന്ദൻ : ആര്
ഞാൻ : അർജുൻ ഞാൻ സൂസി
നന്ദൻ : വല്ല ചായ കട
ഞാൻ : കോഫീ ഷോപ്പിൽ തന്നെ പക്ഷെ അവിടെ ഒരാള് കൂടെ ഉണ്ടായിരുന്നു
