വധു is a ദേവത – 20 1

പാക്ക് അവനെ തിരിഞ്ഞ് ഒന്ന് നോക്കി

പാക്ക് : അരെ ഏക്ക് ഓർ ബാർ ചോട്ടു ബോൽ തേരി മൂ തോട് ദൂങ്കാ ( ഒരിക്കൽ കൂടെ ഇത് പറഞ്ഞാ നിൻ്റെ വായ ഞാൻ ഒടക്കും)

അച്ചു : ചെക്കൻ ടെറർ ആണ് കേട്ടോ നിൻ്റെ വായ ഇടിച്ച് പൊട്ടിക്കും എന്ന പറഞ്ഞത് ….😆😆

അമർ : നാറി കാരണം കണ്ട നാട്ടിൽ വന്ന് പിള്ളേര് ഒക്കെ ഊക്കാൻ തുടങ്ങി 😣

അവർ നടന്ന് നടന്ന് ഇങ്ങനെ പോയ്കൊണ്ടിരുന്നു ….

ഒരു സ്ഥലം എത്തിയതും ചെക്കൻ ഒച്ച ഇട്ടു

പാക്ക് : വീറേ….

ഒരു തലപ്പാവ് അല്ല ടർബൺ കെട്ടിയ ഒരുത്തൻ ഏർമാടത്തിൻ്റെ ഉള്ളിൽ നിന്ന് വെളിയിലേക്ക് തല ഇട്ട് നോക്കി

പാക്ക് : ദി ഹേ ക്യാ ( ചേച്ചി ഉണ്ടോ )

അയാള് : ഹാ ഷൂട്ട് ഹോറാ ആജാ ( ഉണ്ട് ഷൂട്ട് നടക്കുക ആണ് വാ )

പാക്ക്: ഓ ഷാണെ ആജാ ( ഓവർ സ്മാർട് പട്ടി ഷോ തെണ്ടി വാ വാ )

അവര് മൂനും കൂടെ അങ്ങോട്ട് പോയി

റൂഹി : ക്യാ പാക്ക് തേരെക്കോ പതനഹി ഹേ ക്യാ ഇദർ ഷൂട്ട് ഹോറാ ഫിർ ക്യാ ( നിനക്ക് അറിയില്ലേ ഇവിടെ ഷൂട്ട് പോവുന്ന കാര്യം പിന്നെ എന്താ )

പാക്ക് : യെ ദേക്ക് ഇദർ യെ ലോഗ് അപ്പക്കോ ഓർ ഇന്ദ്രജിത്ത് ബൈയാ ക്കോ ദേക്നെ കെലിയെ ആയാ …( ഇവിടെ നോക്ക് ഇവര് ചേച്ചിയെയും ഇന്ദ്രൻ ചേട്ടനെയും കാണാൻ വന്നതാ )

റൂഹി അവരെ ഒന്ന് നോക്കി

റൂഹി : തും ലോഗ്

അച്ചു : ഇന്ദ്രജിത്ത്

റൂഹി : ഓ ഓയ് ഇദർ ആനാ….

ഇന്ദ്രൻ : വാട്ട്… ബിരിയാണി റെഡി….

ഇന്ദ്രൻ അച്ചുവും അമറും നിക്കുന്നത് കണ്ടു

ഇന്ദ്രൻ്റെ മുഖത്ത് ഒരു ഞെട്ടൽ ഉണ്ടായില്ല പകരം സന്തോഷം ആണ് വന്നത് പക്ഷേ അവൻ അത് മറച്ച് കൊണ്ട് ഉള്ളിലേക്ക് പോയി

അമർ ഏണി കേറി മുകളിൽ പോയി കൂടെ അച്ചുവും

അമർ : അറിയോ

ഇന്ദ്രൻ : ഞാൻ വരില്ല … അതിന് വേണ്ടി നിക്കണ്ട പൊക്കോ

അച്ചു : നിന്നെ കണ്ട് പിടിച്ച് ഇത് വരെ വരാം എങ്കിൽ നിന്നെയും കൊണ്ടെ ഞങ്ങള് പോവൂ….

അമർ : അത് തന്നെ

ഇന്ദ്രൻ : എന്തിന് വേ.. അരെ റൂ യെ സബ് ലേക്കേ ചൽന്നാ ഐ വിൽ കം ( ഇതൊക്കെ ഒന്ന് എടുത്ത് കൊണ്ട് പോ ഞാൻ വരാം )

അവളും വീർ ബൈയ്യയും കൂടെ ഫുഡ് എടുത്ത് കൊണ്ട് പോയി

ഇന്ദ്രൻ : ഒച്ച വക്കല്ലെ …

അമർ : നീ എന്തിനാണ് ഇങ്ങനെ ചെയ്തത് അത് പറ…

ഇന്ദ്രൻ : എനിക്ക് അവിടെ ആരും ഇല്ല അത് കൊണ്ട് ഞാൻ മൂവ് ചെയ്തു

അച്ചു ; അപ്പോ ഞങ്ങള്

ഇന്ദ്രൻ : ഞാൻ കത്തിൽ എഴുതിയത് അല്ലേ

അമർ : എന്ത് പൈസ ഇല്ല പിച്ചക്കാരൻ ആയി അത് കൊണ്ട് ഭാരം ആവാൻ നിക്കുന്നില്ല എന്നോ … നീ എന്ത് ടാ സിനിമ എഴുതുന്നോ മൈരെ…

ഇന്ദ്രൻ : ഞാൻ വരില്ല ഉറപ്പാ നിങ്ങള് സമയം കളയാതെ ചെല്ല്

അച്ചു : നടക്കില്ല

ഇന്ദ്രൻ : കാണാം ഇവിടെ ഒരാള് നിന്നത് കണ്ടോ വീർ ബൈയ്യാ പുള്ളി വന്ന നല്ല പെട പൊട്ടും വേണ്ടെങ്കിൽ വിട്ടോ

അമർ : വിളി നീ വിളിക്ക് അയാള് ആദ്യം എന്നെ കൊല്ലട്ടെ എന്നിട്ട് ഇവനെയും നീ അതും കറി വച്ച് എല്ലാത്തിനും കൊടുക്ക് നായിൻ്റെ മോനേ ….

അച്ചു : അതെ അയാളുടെ മസിൽ കണ്ടോ എനിക്ക് ചെറിയ പേടി ഉണ്ട് മൈരെ

അമർ : എനിക്കും ഉണ്ട് മൈൻഡ് ആക്കണ്ട കൂടെ നിക്ക്

അമർ: വിളി അവനേ മൈരെ

ഇന്ദ്രൻ : വീ…

അച്ചു : വേണ്ട അതൊന്നും വേണ്ട

ഇന്ദ്രൻ : അപ്പോ പേടി ഉണ്ട്

അമർ : എടാ അവിടെ എന്താ അവസ്ഥ അറിയോ എല്ലാരും നല്ല വിഷമത്തിൽ ആണ്

ഇന്ദ്രൻ : അപ്പോ ഞാൻ വേദനിച്ചത് എനിക്ക് വില ഇല്ലെ എപ്പോഴും ഈ കേറി.കേറി പോയിട്ട് ആണ് പട്ടി വില ഇല്ലാത്തത്

അച്ചു : ഒക്കെ ശെരി തന്നേ നീ വാ നമ്മക്ക് തീരുമാനം ഉണ്ടാക്കാം

ഇന്ദ്രൻ : വേണ്ട അച്ചു . നാളെ എനിക്ക് ഇവിടെ ഒരു ഷൂട്ട് ഉണ്ട് അത് കഴിഞ്ഞാ ഞാൻ സ്കൂട്ട് ആവും

അച്ചു : നീ വരണം വന്നെ പറ്റൂ

ഇന്ദ്രൻ : പറ്റില്ല എന്നല്ലേ പറഞ്ഞത് …

അമർ : ഒന്ന് അങ് തന്നാൽ ഉണ്ടല്ലോ ….

ഇന്ദ്രൻ : തല്ലാം കൊല്ലാം പക്ഷേ ഞാൻ വരില്ല … നീ കണ്ട് കാണില്ല അമറേ എൻ്റെ നെഞ്ച് പൊട്ടി ചോര വന്നത് ഇവന് അറിയും ഇവനെ അറിയൂ….

അച്ചു : എല്ലാം അറിയാം അത് കൊണ്ട് അല്ലേ നിന്നെ കൊണ്ട് പോവാൻ വേണ്ടി ഞാൻ വന്നത്

ഇന്ദ്രൻ : വേണ്ട അളിയാ മടുത്തു ഇവൻ ഇല്ലെ ഈ പട്ടി ഇവൻ നേരെ കൊണ്ട് പോയി ആ മൂദേവിയുടെ കാൽ കീഴിൽ എന്നെ കൊണ്ടിടും ഞാൻ വീണ്ടും പട്ടി എനിക്ക് വൈയ്യ ഇങ്ങനെ ഒരു ജീവിതം ….

Leave a Reply

Your email address will not be published. Required fields are marked *