വധു is a ദേവത – 20 1

⏩ 20:49

ഞാൻ കുളിച്ച് വെളിയിൽ ഇറങ്ങി …

പിന്നിൽ നിന്ന് രണ്ട് കൈകൾ വന്ന് എന്നെ വയറിൽ കൂടെ മുറുക്കി…

കരയുന്ന ഒച്ച…

ഞാൻ : 🙄 വിട്….

അമ്മു : ഇല്ല

ഞാൻ : വിടാൻ

അമ്മു : ഇല്ലാ കണ്ണാ സോറി

ഞാൻ : അമൃത വിടാൻ അല്ലേ പറഞ്ഞത്….ഞാൻ അവളുടെ കൈ പിടിച്ച് വലിച്ച് മാറ്റി അവളുടെ നേരെ തിരിഞ്ഞു ….

നിറകണ്ണുകളുമായി അവൾ എന്നെ നോക്കി….

ഞാൻ : 😶

അമ്മു എന്നെ നോക്കി നിന്ന് പെട്ടെന്ന് എന്നെ കേറി കിസ്സ് അടിക്കാൻ ശ്രമിച്ചു…ശീലം ഉള്ളത് ആയത് കൊണ്ട് എനിക്ക് കാര്യം കിട്ടി ഞാൻ പെട്ടെന്ന് പുറകിലേക്ക് മാറി….

ഞാൻ : ഞാൻ കൈ പൊക്കി അവളെ തല്ലാൻ… എന്നിട്ട് വേണ്ട വച്ചു… അമൃത നിനക്ക് വേണ്ടത് ഞാൻ തന്നു വേണേൽ ജോലി ചെയ്ത് അല്ലേ കടം വാങ്ങി എങ്കിലും നിന്നെ ഞാൻ സെറ്റിൽ ആക്കാം ശ്രീജിത്തിനോട് പറഞ്ഞ് കാര്യം ഒക്കെ വേഗം ആക്കാൻ പറയാം പ്ളീസ് എന്നെ ജീവിക്കാൻ വിട്….

ഞാൻ മുറിയിൽ നിന്ന് ഇറങ്ങി പോയി…

ഫുഡ് ആയപ്പോ അമർ വന്ന് എന്നെ വിളിച്ചു ….

ഞാൻ : ടാ ഒന്ന് ഇങ്ങ് കൊണ്ട് വാ ….

അവൻ പോയി ഡൈനിങ് ഏരിയയില് നിന്നും ഫൂഡ് എടുത്തു

അമ്മ : എന്താ ഇത്

അമർ : ആൻ്റി അവൻ അങ്ങോട്ട് കൊണ്ട് കൊടുക്കാമോ എന്ന് ചോദിച്ചു

അത് കേട്ടതും അമ്മ എവിടെ നിന്നോ സ്വിച്ച് ഇട്ട പോലെ കരയാൻ തുടങ്ങി ….

അമർ : സാരം ഇല്ല ആൻ്റി ശെരി ആവും അവൻ വന്നല്ലോ ഉള്ളൂ….

അമർ ഫുഡും കൊണ്ട് പോയി

പപ്പ : അവന് നമ്മളെ കാണാനും ഇഷ്ട്ടം അല്ലാതെ ആയി പപ്പ കഴിപ്പ് നിർത്തി എണീറ്റ് പോയി…

അമർ : ഇന്നാ ടാ

ഞാൻ : ഉം… ശെരി

ഞാൻ ഫൂഡ് എടുത്ത് വെളിയിലേക്ക് പോയി വെളിയിൽ ഇരുന്ന് കഴിച്ച് തുടങ്ങി … ചോക്കോ എന്നെ കണ്ട് കുരക്കാൻ തുടങ്ങി അടുത്തക്ക് പോയതും ഒച്ച വച്ച് വാലാട്ടാൻ തുടങ്ങി …. ഞാൻ കൂട് തുറന്ന് ബാക്കി ചൊക്കൊൻ്റെ പാത്രത്തിൽ ഇട്ട് കൊടുത്തു …

അവൻ കഴിക്കുന്നത് നോക്കി ഇങ്ങനെ നിന്നു… പിന്നെ പ്ലേറ്റ് വെളിയിൽ ടാപ്പിൽ കഴുകി ഉള്ളിലേക്ക് പോയി ആരും ഇല്ല എന്ന് ഉറപ്പ് വരുത്തി ഡൈനിങ് ടേബിളിൽ വച്ച് മുകളിലേക്ക് ഓടി ….മുറിയിൽ അവൾ ഉണ്ട് എൻ്റെ ഭാര്യ പൂതം …. ഞാൻ ഫോണും ചാർജറും ബാഗും എടുത്ത് വെളിയിലേക്ക് പോയി….അമറിൻ്റെ മുറിയിൽ കേറി വാതിൽ അടച്ചു…

അമർ : എന്താ ഇവിടെ

ഞാൻ : അങ്ങോട്ട് നീ കെട അല്ലെങ്കിൽ താഴെ ഇറങ്ങിക്കോ..

അമർ : കൂതുതൽ ആണ്….

ഞാൻ: നീ അല്ലേ വലിച്ച് കൊണ്ട് വന്നത് …

അമർ : ശെരി ശെരി…

⏩ ഫുൾ സൈലൻ്റ്

അമർ : അതെ എന്തായിരുന്നു ഇത്ര ദിവസം പരിപാടി

ഞാൻ : അറിഞ്ഞാലെ പറ്റുള്ളൂ

അമർ : അല്ല ഞങ്ങള് വരുമ്പോ ഒരേ അടിച്ച് പൊളിക്കൽ ആയിരുന്നല്ലോ 😌

ഞാൻ : അതെ നീയൊക്കെ രണ്ടും കൂടെ എൻ്റെ സന്തോഷം നശിപ്പിച്ചു മൈരുകളെ …

അമർ : അപ്പോ ഞങ്ങൾക്ക് സന്തോഷം വേണ്ടേ

ഞാൻ : ഞാൻ പറഞ്ഞോ നിന്നോട് സന്തോഷിക്കാൻ പാടില്ല എന്ന് ഇല്ലല്ലോ

അമർ : അതെ ഒരു ട്രിപ്പ് പോയാലോ ഞാൻ ഇപ്പൊ ഫ്രീ ആണ

ഞാൻ : നിൻ്റെ പരീക്ഷാ കഴിഞ്ഞു അല്ലേ അപ്പോ … ജയിക്കോ

അമർ : ചിലപ്പോ

ഞാൻ : എനിക്ക് വൈയ്യ ഞാൻ ഒന്നും ഇല്ല …

അമർ : എന്നാലും എന്നോട് എങ്കിലും പറയാമായിരുന്നു …

ഞാൻ ,: എന്തിന് എന്നെ ഒറ്റി ഹീറോ ആയിട്ട് മെസ്സ് കാണിക്കാൻ ആൻ

അമർ : അല്ല അത്…

ഞാൻ : ഉറങ്ങിക്കോ ഗുഡ് നൈറ്റ്….

അമർ : അതെ

ഉം എന്താ

അമർ : അമ്മു

ഞാൻ : ടാ

അമർ : ഇല്ല ഇല്ല…

ഞാൻ : നിനക്ക് ഞാൻ ഇവിടെ കിടക്കുന്നത് ബുദ്ധിമുട്ട് വല്ലതും

അമർ : എന്ത് ബുദ്ധിമുട്ട്

ഞാൻ : അല്ല നിനക്ക് ഫോൺ സംസാരിക്കാൻ പറ്റാതെ

അമർ : എന്താ ടാ നീ ഇങ്ങനെ

ഞാൻ : അല്ല പറഞ്ഞെന്ന് മാത്രം…

അമർ : നീ മൊത്തത്തിൽ മാറി ടാ… എനിക്ക് ഇത് ഇഷ്ട്ടം ഇല്ല കാണാൻ

ഞാൻ : സാഹചര്യം മാറുമ്പോ മനുഷ്യരും മാറും…

⏩ 04: 54

⏩ പപ്പ പോവാൻ കാത്ത് നിന്ന ഞാൻ നേരെ ഷോൾഡർ ബാഗ് എടുത്ത് അതിൽ ഒരു പെയർ ഡ്രസ്സ് എടുത്ത് നടന്നു ഗെയിറ്റ് കടന്ന് വെളിയിലേക്ക് നടന്നു. വീടിന് വെളിയിലേക്ക് കടന്നതും തന്നെ എനിക്ക് എന്തെന്നില്ലാത്ത ആശ്വാസം തോന്നി …

ഞാൻ നേരെ നടന്ന് ബീച്ചിലേക്ക് പോയി …

നല്ല തണുത്ത കാറ്റ് വെട്ടം വീണ് തുടങ്ങിയിട്ടേ ഉള്ളൂ ഒരുപാട് ആളുകൾ ഞാൻ എല്ലാം അവിടെ വച്ച് ഒരു മൂലക്ക് പോയി ഇരുന്ന് പ്രാണായാമം തുടങ്ങി അത് കഴിഞ്ഞ് കണ്ണടച്ച് ഇരുന്ന് ധ്യാനം തുടങ്ങി…

Leave a Reply

Your email address will not be published. Required fields are marked *