സൂര്യ : നീ എന്ത് പറഞ്ഞു
നന്ദൻ : ഞാൻ പറഞ്ഞു ഇല്ല എന്ന് …
സൂര്യ : അപ്പോ അവനോ
നന്ദൻ : അവൻ എന്നെ നോക്കിയിട്ട് ഒരു പറച്ചിൽ മേലാൽ എൻ്റെ സാധനം എടുത്താ ചവിട്ടി കൊല്ലും മൈരെ എന്ന് …
അമ്മു : എനിക്ക് അറിയാം ഇന്ദ്രൻ ഞാൻ ചെയ്തത് താങ്ങാൻ പറ്റാതെ സ്വയം നശിച്ച് വൈരാഖ്യം തീർക്കുക ആണ് …😭😭
ശ്രീ : എന്തെങ്കിലും ചെയ്യാം നീ കരയാതെ ഇരിക്ക് ഞങ്ങള് ഒക്കെ ഇല്ലെ …
⏩ 19:23
ഞാനും അച്ചുവും വീട്ടിലേക്ക് വരുമ്പോ മുറ്റത്ത് കാർ ഉണ്ട് പപ്പയും അമ്മയും ഒക്കെ വന്നിട്ടുണ്ട് അപ്പോ…
ഞാൻ വേഗം ഉള്ളിലേക്ക് പോയി…
പപ്പ : ഹാ വന്നല്ലോ
ഞാൻ : നിങ്ങള് എപ്പോ വന്നൂ
പപ്പ : കുറച്ച് നേരം ആയി നിനക്ക് വീട്ടിൽ ഒതുങ്ങി ഇരുന്നൂടെ കുട്ടാ
ഞാൻ : അതെ സാർ നാളെ എനിക്ക് പോവമ്പോ കൊണ്ട് പോവാൻ ഉള്ള സാധനങ്ങൾ ആണ്….
അച്ചു സാധനങ്ങളും ആയിട്ട് പിന്നാലെ വന്നൂ…
അച്ചു : അങ്കിൾ എന്താ പെട്ടെന്ന്
പപ്പ : ഒന്നും ഇല്ല വെറുതെ ഒന്ന് കാണാൻ … നിങ്ങള് ചെല്ല് ഞാൻ ഒരു ഫോൺ ചെയ്തിട്ട് വരാം/p>
ഞാൻ ഉള്ളിലേക്ക് പോയി…
അങ്കിൾ സോഫയിൽ ഇരുന്ന് ഫോൺ നോക്കുന്നു …
ഞാൻ : അങ്കിൾ
അങ്കിൾ : ഹാ.മോനെ വന്നോ നാളെ ആണ് അല്ലേ പോവുന്നത്
ഞാൻ : അതെ
അങ്കിൾ : സൂക്ഷിച്ച് പോയിട്ട് വാ എന്നാ വരുന്നത്
ഞാൻ : ഒരാഴ്ച കഴിഞ്ഞ്
അങ്കിൾ : ശെരി ശെരി … ചെല്ല് ചെല്ല് അവരൊക്കെ ഉള്ളിൽ ഉണ്ട് ….
ഞാൻ നടന്ന് ഉള്ളിലേക്ക് പോയി …
അമ്മ ആൻ്റി സൂര്യ ശ്രീ ജാനു അമ്മു ഇവര് മുകളിൽ എൻ്റെ റൂമിൽ ഇരിക്കുക ആണ് ….
എന്നെ കണ്ടതും എല്ലാരും നോക്കി…
അമ്മ : ആഹാ വന്നോ ഇവിടെ ആയിരുന്നു
ഞാൻ : സാധനങ്ങൾ വാങ്ങാൻ
അമ്മ : വാങ്ങിച്ചോ
ഞാൻ : ഉം…
ആൻ്റി: എന്താ ടാ നീ കഴിക്കുന്നില്ലെ ഒന്നും
ഞാൻ : ഉണ്ടല്ലോ
അമ്മ : മോനെ നീ ഒന്ന് ഇഷാറാവണം കേട്ടോ
അമർ അങ്ങോട്ട് കേറി വന്നൂ എന്നെ കണ്ടതും അവൻ തിരിഞ്ഞ് നടന്നു
അമ്മ : ടാ ടാ ഇങ്ങ് വാ വന്നപ്പോ തൊട്ട് കാണുന്നത് ആണ് എന്താ ഇവന് ഒരു ജാട പോലെ
അമർ : ഒന്നുമില്ല ആൻ്റി
അമ്മ : ഹ ശെരി ശെരി…
അമ്മ എണീറ്റ് നടന്നു
അമ്മ : അതെ നമ്മക്ക് ഇറങ്ങാ
ഞാൻ : നാളെ പോവാമ്മ
അമ്മ : അയ്യോ പറ്റില്ല കുട്ടാ നാളെ മീറ്റിങ് ഉണ്ട് ഓണ പരീക്ഷയുടെ
ഞാൻ : ആണോ
അമ്മ : അതെ ഇവിടത്തെ പൊറുതി മതി വീട്ടിലേക്ക് വാ
ഞാൻ : വരാം തീരുമാനം ആവട്ടെ
അമ്മ : എന്ത്
ഞാൻ : അല്ല വരാം എന്ന് 😐
അമ്മ : അപ്പോ എല്ലാരോടും ശെരി
ഞാൻ ; ഇതിന് വേണ്ടി വന്നതാ
അമ്മ : അല്ല ടാ പപ്പടേ ഫ്രണ്ട് ഇല്ലെ ജോസഫ് അങ്കിൾ
ഞാൻ : ഹ/p>
അമ്മ : പുള്ളി എസ് പി ആയി സോ ഫ്രണ്ട്സ്സ്ന് ഒരു പാർട്ടി ഉണ്ടായി …നിൻ്റെ മാമൻ ഉണ്ടായിരുന്നു അവിടെ ഇവിടെ ഹയാത്തിൽ വച്ചായിരുന്നു …
ഞാൻ : ആഹാ ഇവിടെ ആണോ
അമ്മ : അതെ ഇവിടെ തന്നെ
ഞാൻ : അപ്പോ നമ്മളെ കാണാൻ അല്ല വന്നത്
അങ്കിൾ : ഞാൻ വന്നത് നിങ്ങളെ കാണാൻ ആണ് കേട്ടൊ
ഞാൻ : താങ്ക്സ് അങ്കിൾ 😃
പപ്പ : അല്ല
ഞാൻ : പപ്പ എനിക്ക് രണ്ട് കാര്യം പറയാൻ ഉണ്ട്
പപ്പ : അതെന്താ രണ്ട് കാര്യം.. അങ്ങനെ ഒരു കണക്ക് 😄
ഞാൻ : ചെയ്ത് തരോ
പപ്പ : ഉം…ആലോചിക്കാം
ഞാൻ : പറ പപ്പ ചെയ്ത് തരോ
പപ്പ : ഉം ശെരി പറ
എല്ലാരും ഞാൻ പറയാൻ പോവുന്നത് നോക്കി നിന്നൂ
ഞാൻ : പപ്പ അതെ ഈ വണ്ടി എൻ്റെ പേരിലേക്ക് മാറ്റി തരോ
പപ്പ : എന്താ ഇപ്പോ പെട്ടെന്ന്
ഞാൻ : ചെയ്ത് തരോ
പപ്പ : ഓക്കേ
ഞാൻ : താങ്ക്സ്…. 😄
പപ്പ : എന്താ കാര്യം
ഞാൻ ; ഒന്നുമില്ല ഇവിടെ ചിലർക്ക് സ്വന്തം ആയി വണ്ടി ഉള്ളതിൻ്റെ അഹങ്കാരം
പപ്പ : എന്താ അത്
ഞാൻ : അത് ഒന്നും ഇല്ല തരോ പപ്പ
പപ്പ : ശെരി ഞാൻ സെയിൽ ലെറ്റർ വച്ച് ചെയ്ത് തരാൻ പറയാം
ഞാൻ : താങ്ക്സ്
പപ്പ : അടുത്തത് എന്താ
ഞാൻ : അത് …
പപ്പ : വേം പറ ഇന്ദ്ര ടൈം ആവുന്നു
ഞാൻ : നമ്മക്ക് ജോൺ അങ്കിളിനെ പോലെ ദുബായിക്ക് പോയാലോ അല്ലെങ്കിൽ കാനടക്ക്
പപ്പ : 😐
അവരൊക്കെ അൽഭുതം നിറഞ്ഞതും ഞെട്ടൽ ഉള്ളതും ആയി എന്നെ നോക്കി
പപ്പ : നോക്ക് റൈറ്റ്
ഞാൻ : നോ പപ്പ പ്ളീസ് എനിക്ക് ഇവിടം മടുത്തു …/p>
പപ്പ : അങ്ങനെ എങ്ങനെ അതൊന്നും നടക്കില്ല അന്ന് നമ്മക്ക് ദുബൈക്ക് ഷിഫ്റ്റ് ചെയ്യാന്ന് പറഞ്ഞപ്പോ നിങ്ങള് രണ്ടാളും കൂടെ അല്ലേ വേണ്ട നാട് പോലെ വരില്ല എന്നൊക്കെ പറഞ്ഞത്… ഇപ്പോ എന്താ
