ഞാൻ : തള്ളി അങ് മറിക്കുക ആണല്ലോ
അമർ : എന്ത് ചെയ്യാൻ കഷ്ട്ടം ഉണ്ട് അവിടെ എല്ലാരും ഒരേ വിഷമത്തിൽ ആണ്…
ഞാൻ : ഒരു കാര്യം ചെയ്യ്
അമർ : എന്താ അത്
ഞാൻ : അവൾ ഇല്ലേ ആ പൂതം അവളെ അവിടെ നിന്ന് ചവിട്ടി വെളിയിൽ ആക്കിയാ ഞാൻ വരാം…
അമർ : പോടാ നാറി
ഞാൻ : 🙏😆😆
⏩ 10 : 23
ഞാൻ : പഞ്ചാബിൽ അടിപൊളി ഫൂഡ് ആണ് ഇത് പോരാ
നന്ദൻ : എന്ന നിൻ്റെ അപ്പൻ്റെ അടുത്ത് ഇവിടെ ഒരു ദാബാ തുടങ്ങാൻ പറ …
ഞാൻ : നിൻ്റെ അപ്പനെ വിളിക്കാം എന്നിട്ട് മൂടിറ്റ് കൊട്ട്….
നന്ദൻ : 🥴
പെട്ടെന്ന് ഒരു സ്‌കൂട്ടി അങ്ങോട്ട് വന്നു….
ശ്രീ ആണ് അത്
നന്ദൻ : ആരുടെ വണ്ടി
ശ്രീ : അമ്മുൻ്റെ ആണ് ഞാൻ അവളുടെ വീട്ടിൽ അല്ലേ…
നന്ദൻ : ശെരി ശെരി
ശ്രീ : നിനക്ക് പറഞ്ഞിട്ട് വന്നോടെ
ഞാൻ : എന്നോട് ആണോ
ശ്രീ : അതെ
ഞാൻ : കാര്യം ഇല്ല …
അമ്മു അങ്ങോട്ട് കേറി വന്നു…
ഞാൻ : 🙄 പതുക്കെ എണീറ്റ് ഉള്ളിലേക്ക് പോയി…
സൂര്യ അത് ശ്രദ്ധിച്ചു …
സൂര്യ : അതെ ഇത് എത്തികം നീട്ടണ്ട കേട്ടോ
ഞാൻ വാഷ് ബേസിനിൽ കാർക്കിച്ച് തുപ്പി…
സൂര്യ : 🥴
നന്ദൻ : കിട്ടിയല്ലോ ഇനി. മുണുങ് 😆😆 ഇപ്പൊ ഒരു ആശ്വാസം….
റെമോ : വല്ല കാര്യം ഉണ്ടോ…
⏩ ഞാൻ അച്ചു മുറിയിൽ ഇരുന്നു
ബാക്കി ഉള്ള നന്ദൻ അമർ സൂര്യ അമ്മു റെമോ ശ്രീ ഇവരൊക്കെ വെളിയിൽ ഇരുന്നു….
സൂര്യ : ടാ നിങ്ങള് എങ്ങനെ ഇവനെ പൊക്കിയത് ..
അമർ : ഫ്ലഷ് ബാക്ക്
നന്ദൻ : വേഗം വേണം അല്ലെങ്കിൽ തന്നെ ഒരുപാട് എണ്ണം ആയി എല്ലാർക്കും ബോർ ആയി …
അമർ : ഓ ശെരി… ഫ്ലഷ് ബാക്ക് ✋
[ അച്ചു : നിനക്ക് പേടി ഒന്നും ഇല്ലല്ലോ അല്ലേ ഫ്ലൈറ്റ്
അമർ : ഒന്ന് മിണ്ടാതെ ഇരി
അങ്ങനെ രാവിലെ അഞ്ച് മണി ആയപ്പോ അവര് എത്തി….
നേരെ പോയി ഒരു ഹോട്ടലിൽ മുറി എടുത്ത് ഒന്ന് കുളിച്ച് നേരെ മോട്ടോർ വെഹിക്കിൾ ഓഫീസിൽ പോവാ എന്ന് വിചാരിച്ച് നിന്നപ്പോ
അച്ചു : ടാ അവള് ഇവിടെ കുറച്ച് ഫേമസ് അല്ലേ ഫോട്ടോ കാണിച്ച് നോക്കാം ആദ്യം എന്താ…
അമർ : ശെരി ആണ്
ആരുടെ ഭാഗ്യം കൊണ്ടോ കുറച്ച് അലഞ്ഞ് തിരിഞ്ഞ് അവളുടെ മുഖം പരിചയം ഉള്ള ഒരാളെ അവർക്ക് കിട്ടി പിന്നെ തപ്പി പിടിച്ച് അവളുടെ വീട്ടിലേക്ക് പോയപ്പോ അവള് അവിടെ ഇല്ല
അമർ : കോൺടാക്റ്റ് നമ്പർ ….
പഞ്ചാബി പണിക്കാരൻ ഉള്ളിലേക്ക് പോയി വാങ്ങി ആരെയോ വിളിച്ച് വെളിയിലേക്ക് വന്നു ….
താടി കാരൻ : നമസ്തേ
അച്ചു : സാർ റൂഹി ക്കാ നമ്പർ
താടി : തും ലോഗ് കോൻ ( നിങ്ങള് ആരാ )
അച്ചു : ഫ്രണ്ട്സ്സ്… സാർ യെ യെ ( അച്ചു ഇന്ദ്രൻ്റെ ഫോട്ടോ അയാളെ കാണിച്ചു)
താടി : അരെ യെ തോ റൂഹി ക്കാ ദോസ്ത് ഹേ നാ വോ ഉസ്ക്കെ പാസ് ഹേ ദോനോ സാത്ത്മേ ഹോഗാ ( ഇത് അവളുടെ കൂട്ടുകാരൻ ആണല്ലോ രണ്ടും ഒരുമിച്ച് കാണും )
അച്ചു : കിദർ
താടി : പാക്ക് പാക്ക്
ഒരു ചെക്കൻ ഉള്ളിൽ നിന്നും ഓടി വന്നു
പാക്ക് : പപ്പ ജി ക്യാ താ ( എന്താ അച്ഛാ)
താടി ; അരെ വോ ഹേ നാ ക്യാ താ ഉസ്ക്ക നാം …(എന്താ അവൻ്റെ പേര്)
പാക്ക് : കോൻ… ( ആര്)
താടി; അരെ റൂഹി ക്കാ ദോസ്ത് മല്ലൂ( റൂഹിയുടെ ഫ്രണ്ട് മറ്റെ മലയാളി)
പാക്ക്: ഇന്ദ്രജിത്ത് ബൈയ്യ
താടി : ഹാ ഇന്ദ്രജിത്ത്
പാക്ക് : ദി ഔർ ബൈയ്യ സാത്ത് മേ ബി ഹോങ്കാ നാ( ചേച്ചിയും ചേട്ടനും ഒരുമിച്ച് ഉണ്ടാവും)
താടി : ഇൻ ദോനോം ക്കോ ഉസ്കെ പാസ് ലെക്കെ ചൽ ( ഇവരെ അവരുടെ അടുത്തേക്ക് കൊണ്ട് പോ
പാക്ക് അവരെ ഒന്ന് തറപ്പിച്ച് നോക്കി …
പാക്ക് : കോൻ എ രേ തും ലോഗ് ( ആരാ നിങ്ങള് 🤨)
അച്ചു : ചെക്കൻ കടിക്കൊ
അമർ : അറിയില്ല
അച്ചു : ബച്ചാ ഹം ഇന്ദ്രജിത്ത് ചേട്ടൻ്റെ ഫ്രണ്ട്സ്സ് അവനെ കൂട്ടികൊണ്ട് പോവാൻ എന്തോന്ന് ഡേയ് പറയും ഹാ .. അവൻ ഫോൺ എടുത്ത് മഹയെ വിളിച്ചു …
മഹ കുരുത്തം കെട്ട ചെക്കനെ കാര്യം പറഞ്ഞ് മനസ്സിലാക്കി….
പാക്ക് : മേരെ സാത്ത് ചലോ …. ( എൻ്റെ കൂടെ വാ )
അച്ചു : ഇവൻ നമ്മളെ എങ്ങോട്ട് ആണ് കൊണ്ട് പോവുന്നത്
അമർ : ആര് കണ്ടു
പാക്ക് അവരെ രണ്ടിനെയും ഏക്കറുക്കണക്കിന് നീണ്ട് കിടക്കുന്ന ഗോതമ്പ് പാടത്തിൻ്റെ നടുക്ക് കൂടെ കൊണ്ട് പോയി…
അമർ : ചോട്ടൂ വെയർ ആർ വി ഗോയിങ്
