ജാനു : നീയും ഉണ്ടോ
അച്ചു ; ഇല്ല ഞാൻ കാർ അവന് കൊടുത്തിട്ട് ഇവരുടെ കൂടെ വന്നു
ജാനു അവരെ ആരതി ഉഴിഞ്ഞ് അകത്ത് കേറ്റി…. ശ്രീക്ക് ചെറിയ സങ്കടം ഉണ്ട്…./p>
അവൾ ഓടി പോയി അമ്മുവിനെ ചേർത്ത് പിടിച്ച് കരയാൻ തുടങ്ങി….
അമ്മു : സാരം ഇല്ല ഒക്കെ നല്ലതിന് വേണ്ടി അല്ലേ…അമ്മു ചിരിച്ച് കൊണ്ട് പറഞ്ഞു
അമ്മു പുറകിലേക്ക് നോക്കി സൂര്യയുടെ കണ്ണുകളിലേക്ക് നോക്കി എവിടെ എന്ന് തല ആട്ടി ചോദിച്ചു അവൻ ഇല്ല എന്ന് തല ആട്ടി
അമർ : വന്നോ ഒക്കെ അല്ലേ അളിയാ കുഴപ്പം ഒന്നും ഇല്ലലോ
സൂര്യ : ഇല്ല
അമർ : അവൻ എവിടെ
സൂര്യ : അവൻ അവളെയും കൊണ്ട് പോയി … അവൻ നടന്നത് മുഴുവൻ പറഞ്ഞു…
അമർ : ഇത് ശെരി ആവില്ല …നോക്കാം …വരട്ടേ…
⏩ 17:43
ഞാൻ കാറും കൊണ്ട് വീട്ടിലേക്ക് വന്നൂ….
അമറും നന്ദനും ഉമ്മറത്ത് തന്നെ ഉണ്ട്…
ഞാൻ വണ്ടിയിൽ നിന്ന് ഇറങ്ങി …
ഞാൻ : ടാ അമറേ വണ്ടി ഒന്ന്
അമർ ഇറങ്ങി വന്ന് ചാവി വാങ്ങി… അല്ലാ എങ്ങോട്ട് പോയത് അവൻ എന്നോട് ചോദിച്ചു
ഞാൻ : ഫോക്സ്വാഗൺ ഷോ റൂം വരെ
അമർ : എന്താ കാര്യം
ഞാൻ : സൂസിക്ക് ഒരു വണ്ടി എടുക്കാൻ ബുക്ക് ചെയ്തു പത്ത് ദിവസം കഴിയുമ്പോ കിട്ടും… വെർട്ടസ്സ്
അമർ : നീ എന്താ അവളുടെ പണിക്കാരൻ ആണോ
ഞാൻ ; ഓ വണ്ടി ബുക്ക് ചെയ്യാൻ പോവുമ്പോ കൂടെ പോയാ പണിക്കാരൻ ആവോ …അവൾക്ക് ഇതൊന്നും അറിയില്ല പിന്നെ സെറ്റ് ചെയ്ത് കൊടുത്തു….അല്ല പാർട്ടി ഉണ്ട് ഇന്ന് ഒരുക്കം ഒന്നും ഇല്ലെ …
അച്ചു ; എല്ലാം സെറ്റ് നീ പറഞ്ഞ പോലെ മട്ടൻ ചിക്കൻ എല്ലാം വാങ്ങി വച്ചിട്ടുണ്ട് ഇനി നീ വന്നാ മതി …
ഞാൻ : ദേ പോയി ദാ വന്നൂ….
അച്ചു : പോയിട്ട് വാ ….
ഞാൻ നടന്ന് ഉള്ളിലേക്ക് പോയി എൻ്റെ മുറിക്ക് മുന്നിലേക്ക് പോവുന്ന വഴി ആണ് ഒരു സംസാരം കേട്ടത്….
ഞാൻ കതകില് തട്ടി ഹലോ ഉള്ളിലേക്ക് വരാമോ/p>
സൂര്യ : ഉം….
ഞാൻ : എന്താ ഭാര്യയും ഭർത്താവും ഒരു ചർച്ച ….ഞാൻ അവൻ്റെ തോളിൽ കൈ ഇട്ട് ഇരുന്നു…
സൂര്യ : കൈ എടുക്ക്
ഞാൻ : എന്താ ടാ ഭാര്യ അയപ്പോ നമ്മളെ വേണ്ടേ
സൂര്യ : നീ എൻ്റെ അടുത്ത് എന്തെങ്കിലും മറക്കുന്നുണ്ടോ….
ഞാൻ ; എന്താ ഇപ്പോ അങ്ങനെ ഒരു ടോക്ക്
സൂര്യ : പറ
ഞാൻ : ഇല്ല എന്താ
സൂര്യ : എന്നിട്ട് നീ മസ്കറ്റ് പോവാൻ വിസക്ക് കൊടുത്തിട്ട് എന്നോട് പറയാത്തത് എന്താ ….
ഞാൻ : അത് എൻ്റെ ഒന്നും അല്ലാ
സൂര്യ : പിന്നെ
ഞാൻ : അത് വീർ ഭായ്ക്കാണ് പുള്ളിക്ക് ജോലി സെറ്റ് ആയിട്ടുണ്ട് അപ്പോ പപ്പയുടെ സ്ഥിരം ട്രാവൽസ് ഉണ്ട് അവിടെ കൊടുത്ത് എളുപ്പത്തില് റെഡി ആക്കി തരാം എന്ന് പറഞ്ഞ് ഞാൻ ആണ് കൊണ്ട് വന്നത്….
സൂര്യ : കള്ളം
ഞാൻ ; അല്ല ബ്രോ …ഇപ്പൊ വിളിക്കട്ടെ.
സൂര്യ : വിളിക്ക് എന്നാ…
ഞാൻ ഫോൺ എടുത്ത് വിളിക്കാൻ പോയി
സൂര്യ : വേണ്ട വേണ്ട
ഞാൻ : അതെ ഇത് റൂഹി ഓണത്തിന് ഇങ്ങോട്ട് വരും അപ്പോ അവളുടെ കൈയ്യില് കൊടുത്ത് വിടാം അതാ…. പ്ളാൻ
ശ്രീ : സത്യം
ഞാൻ : അതെ സത്യം
ശ്രീ : ശെരി…
ഞാൻ : അതെ എന്താ പരിപാടി അപ്പോ പിന്നെ ഇത് വെറും ഒരു ഇതാണ് കല്യാണം ഒന്നും കഴിഞ്ഞിട്ടില്ല കേട്ടല്ലോ
സൂര്യ : എടാ നാറി നീ മറ്റത് അല്ലേ ഉദ്ദേശിച്ചത്
ഞാൻ : അതെ എന്താ അതിന് പ്ളാൻ ഒന്നും എൻ്റെ കൈയ്യില് ഇല്ല ….
സൂര്യ : അയ്യാ നടക്ക് വാ ബിരിയാണി വക്കാ
ഞാൻ : നീയും ഉണ്ടോ
സൂര്യ : നീ വാ നമ്മക്ക് പൊളിക്കാം
⏩ ഞാൻ മുറിയിൽ പോയി ഡ്രസ്സ് മാറി വന്ന് വെപ്പ് തുടങ്ങി പിള്ളേര് എല്ലാം കൂടെ അടുക്കള ഒരു കള്ള് ഷാപ്പ് ആക്കി … പാട്ടും ഡാൻസും അടിയും ഇടിയും ഒക്കെ ആയിട്ട് ഒരു കിടിലം ഫൂഡ് അതിൻ്റെ ഇടക്ക് ഒരു കിടിലം റീൽ കൂടെ എടുത്ത് രാത്രി എട്ട് മണി ഒക്കെ ആയപ്പോ സംഗതി തീർന്നൂ…./p>
ഞാൻ ഫോൺ നന്ദന് കൊടുത്തിട്ട് വീഡിയോ ഇടാൻ ഏൽപ്പിച്ചു… അവൻ അത് വൃത്തിക്ക് എഡിറ്റ് ചെയ്ത് ഇട്ട് കാണും ….
ഒരു ഏട്ടേകാൽ ആയപ്പോ പിള്ളേര് എല്ലാം കൂടെ ഒരു പാട്ട് ഒക്കെ വച്ച് സൂര്യ × ശ്രീ രണ്ട് പേരെയും ക്ലീഷെ സെറ്റപ്പിൽ വിളിച്ച് കൊണ്ട് വന്ന് ഡാൻസ് കളി ഒക്കെ ആയി ഞാൻ ഇതൊക്കെ ആയപ്പോ നൈസിന് വലിഞ്ഞ് മുറ്റത്ത് പോയി ഇരുന്നു….
