ഞാൻ പപ്പ എന്ന് വിളിച്ചത് കേട്ട് പപ്പ ഷോക്ക് കിട്ടിയ പോലെ നിന്നു
ഞാൻ ബാഗ് വാങ്ങി വെളിയിലേക്ക് നടന്നു…. വണ്ടിയിൽ കേറി ( അതെ ഇത് എൻ്റെ ഭർത്താവ് വാങ്ങിയ വണ്ടി ആണ് ഇത് എടുക്കാൻ പറ്റില്ല) അമ്മയുടെ വാക്കുകൾ എൻ്റെ ഓർമയിൽ വന്നു … ഞാൻ തിരിച്ച് ഇറങ്ങി ബാഗ് എടുത്ത് വെളിയിലേക്ക് നടന്നു…
ജനലിൽ കൂടെ അവരത് നോക്കി കണ്ടു
പപ്പ : അവൻ ഒന്നും മറന്നിട്ടില്ല കേട്ടോ
അമ്മ : എന്ത്
.പപ്പ : തനിക്ക് അറിയില്ലേ ഒന്നും
അമ്മ : ഇല്ല എന്താ
പപ്പ : ഡയലോഗ് പറയണോ അതോ കാര്യം
അമ്മ : വേണ്ട എനിക്ക് ഇനി പഴയ ഒന്നും കേക്കണ്ട
പപ്പ : ഓരോന്ന് ചെയ്ത് എൻ്റെ മോൻ്റെ മനസ്സ് വേദനിപ്പിച്ചു താൻ
അമ്മ : വീണ്ടും വീണ്ടും നിങ്ങള് എന്തിനാ അതൊക്കെ പറയുന്നത് ….
പപ്പ : പിന്നെ എന്ത് ചെയ്യാൻ ഞാൻ പറഞ്ഞാലോ തല്ലിയാലോ അവന് വിഷമം വരില്ല പക്ഷേ അങ്ങനെ അല്ല തൻ്റെ കാര്യം
അമ്മ : പണ്ട് മുതലേ അവനെ എൻ്റെ സൈഡ് ആക്കിയത് നിങൾ അല്ലേ എന്നിട്ട് ഇപ്പൊ
പപ്പ : അത് പിന്നെ അല്ല
അമ്മ : അയ്യ
പപ്പ : എന്ത് പറഞ്ഞാലും എൻ്റെ മോൻ തിരിച്ച് വന്നത് എനിക്ക് വേണ്ടി ആണ് ഞാൻ ഹാപ്പി ആണ്
അമ്മ : ഉവ്വ് പിന്നെ അതൊക്കെ നിങ്ങളുടെ വെറും തോന്നൽ മാത്രം
പപ്പ : അതെ അതെ അമർ വരുമ്പോ ചോദിച്ച് നോക്ക് അറിയും
അമ്മ : അത് പിന്നെ അതൊക്കെ ശെരി ആയിരിക്കും പക്ഷേ അവൻ എൻ്റെ മോൻ ആണ്
പപ്പ : അതൊക്കെ പണ്ട്
അമ്മ : നിങ്ങളെ ഞാൻ ചലഞ്ച് ചെയ്യുവാ ഇത്രയും പെട്ടെന്ന് തന്നെ എൻ്റെ പഴയ ഇന്ദ്രൻ ആയിട്ട് ഞാൻ അവനെ മാറ്റും കാണണോ
പപ്പ : എന്ത് കാര്യം അവന് എന്നെ ആനുങ്കൂടുതൽ ഇഷ്ട്ടം
അമ്മ : സ്വപനം ആയിരിക്കും
പപ്പ : കാണിച്ച് തരാം
അമ്മ : ഓക്കേ….
പപ്പ : ഓഹോ മോനെ തിരിച്ച് കുട്ടിയപ്പോ പണ്ടത്തെ അഹങ്കാരം തിരിച്ച് വന്നല്ലോ അന്നത്തെ പോലെ ഒരു ഡോസ് കൂടെ തരാൻ സമയം ആയി
അമ്മ : എന്നെ എതിർക്കാൻ നിന്നാ നിങ്ങളെ ഞാൻ ശെരി ആക്കും അന്ന് ഞാൻ മിണ്ടാതെ നിന്നത് എൻ്റെ അവസ്ഥ ശെരി അല്ലാത്തത് കൊണ്ടാ അല്ലെങ്കിൽ
പപ്പ : അല്ലെങ്കിൽ എന്നെ അങ് ഒലത്തികളയും 😏😏
അമ്മ : ശെരി അത് വിട് അതെ ഇവരെ തമ്മിൽ. ഒന്ന് സെറ്റ് ചെയ്യണ്ടേ
പപ്പ : അത് വേണം
അമ്മ : നോക്കാം ശെരി ആയിലങ്കിൽ ഇടപെടാം
പപ്പ : അതെ ചിക്കൻ ഉണ്ടോ
അമ്മ : ഉണ്ട് എന്താ
പപ്പ : കുറച്ച് ഫ്രൈ കിട്ടിയാൽ എനിക്ക് അങ് സൈഡ് ആവാമായിരുന്നു …
അമ്മ : അങ്ങനെ ഇപ്പൊ സൈഡ് ആവണ്ട കേട്ടല്ലോ
പപ്പ : കൃഷ്ണെ 😠
അമ്മ : എന്താ 😡
പപ്പ : കുറച്ച് താടോ
അമ്മ : അങ്ങനെ മര്യാതക്ക്
പപ്പ : ശെരി
ഞാൻ : ഇതാ അമ്മ സാധനം ഒക്കെ
പപ്പ : ആഹാ വന്നല്ലോ വണ്ടി എടുത്ത് പോവായിരുന്നില്ലെ കുട്ടാ
ഞാൻ : വേണ്ട പപ്പ സാരം ഇല്ല … 🙂
⏩ പാസ്റ്റ് 3 ഡേയ്സ്
പപ്പ : അമറേ
അമർ : എന്താ മാമ
പപ്പ : അതെ അവനെ നമ്മക്ക് ഒന്ന് ഉഷാർ ആക്കണ്ടെ
അമർ : അവന് ഒരു കുഴപ്പവും ഇല്ല പിന്നെ എന്ത് ഒന്ന് ഒതുങ്ങി അത്ര തന്നെ
പപ്പ : അത് പാടില്ല എനിക്ക് എൻ്റെ പഴയ ഇന്ദ്രനെ വേണം ….
അമർ : അതിന് ഇപ്പൊ അവൻ തന്നെ വിചാരിക്കണം
പപ്പ : നമ്മക്ക് ഒരു കാർ അങ് വാങ്ങിച്ചാലോ
അമർ : വാങ്ങാം
പപ്പ : അവന് ഇഷ്‌ട്ടപ്പെട്ട വണ്ടി ഏതാ
അമർ : അവന് ഇഷ്ട്ടപെട്ട വണ്ടി താങ്ങില്ല മാമ
പപ്പ : ആണോ എന്നാലും പറ നോക്കാം
അമർ : അവന് പോർഷ് ആണ് ഇഷ്ട്ടം പിന്നെ ജീ വാഗൺ ഇതൊക്കെ രണ്ടും നാലും കോടി വരും പിന്നെ ഇതൊന്നും അവൻ വാങ്ങില്ല യുസ്ഫുൾ ആയിരിക്കണം എന്നാ അവൻ എപ്പോഴും പറയാ…
പപ്പ : ശെരി നീ അവനെ വിളിക്ക് നമ്മക്ക് ചോദിക്കാം
അമർ : ഇന്ദ്ര ഒന്ന് ഇങ്ങ് വന്നെ
ഞാൻ : എന്താ
പപ്പ : ഇങ്ങ് വാ ഇരിക്ക് നീ
ഞാൻ : എന്താ
പപ്പ : അത് ടാ നമ്മക്ക് പുതിയ കാർ എടുത്താലോ
ഞാൻ : എന്തിനാ
പപ്പ : അല്ല നമ്മക്ക് ഒരെണ്ണം വേണ്ടത് അല്ലേ
ഞാൻ : അമ്മക്ക് ഒന്ന് പപ്പക്ക് ഒന്ന് ഉണ്ടല്ലോ
പപ്പ : അപ്പോ. നിനക്ക് വേണ്ടേ
ഞാൻ : എനിക്ക് കാർ എന്തിനാ
പപ്പ : അത് എന്താ നിൻ്റെ കാർ അല്ലേ ഞാൻ ഉപയോഗിക്കുന്നത് ഇപ്പൊ
ഞാൻ : അയ്യോ എനിക്ക് കാർ ഒന്നും വേണ്ട പപ്പ
നീ എന്താ കുട്ടാ പഴയ പോലെ ആവം എന്ന് എനിക്ക് വാക്ക് തന്നിട്ട് ഇപ്പോഴും എല്ലാം മനസ്സിൽ വച്ച് സംസാരിക്കുന്നത് അമ്മ അതും പറഞ്ഞ് അടുക്കളയിൽ നിന്ന് വന്നു പിന്നാലെ അമ്മുവും…
