വധു is a ദേവത – 20 1

അമ്മ : മിണ്ടാതെ ഇരിക്കട 😠

അങ്കിൾ : അതെ അളിയാ അളിയൻ കൂടെ ഒരു പരാതി കൊടുക്ക് ഇങ്ങനെ ഉള്ള ജന്തുക്കൾ കുറച്ച് കാലം ഉണ്ട തിന്നണം പറഞ്ഞ പോലെ ഉണ്ട ഇല്ലല്ലോ അല്ലേ

പുറത്ത് ഒരു കാർ വന്ന് നിന്നു

മിലിറ്ററി : ഇറങ്ങി വാടോ വെളിയിൽ

വിഷ്ണു : അച്ഛാ അച്ഛൻ മിണ്ടാതെ ഇരി

മിലിറ്ററി: ഡോ മാനനഷ്ട്ടത്തിന് കേസ് കൊടുത്ത എന്നെ അങ് വലിച്ച് കേറ്റാ എന്ന് കരുതിയോ

പപ്പ : ടാ ടാ അന്നത്തെ പോലെ അല്ല ഇനി ഇവിടെ നിന്ന് കുരച്ചാ കൊന്ന് കുഴിച്ച് മൂടികളയും ഞാൻ

മിലിറ്ററി : തു എന്നാ ഉണ്ടാക്കടോ താൻ ….

അമർ : ഇറങ്ങി പോടോ ടാ നായിൻ്റെ മോനേ വിളിച്ചോണ്ട് പോടാ

പപ്പ : നീ ആണല്ലേ എൻ്റെ മോനെ നിൻ്റെ തല ഞാൻ തുണ്ടാക്കും നായെ….😡

മിലിറ്ററി : താൻ ഒരു ചുക്കും ചെയ്യില്ല പിന്നെ ഇപ്പൊ വന്നത് മര്യാതക്ക് ഇതൊക്കെ നിർത്തിക്കോ പറഞ്ഞേക്കാം

ഞാൻ : ഒന്ന് നിർത്തോ…. ഞാൻ ഒച്ചയിൽ പറഞ്ഞു… പപ്പ ഒന്നും വേണ്ട പ്ളീസ് നമ്മക്ക് സമാധാനം ആണ് വേണ്ടത് …. വിട്ടേക്ക്

അമ്മ : അതെ നിങ്ങള് അത് വേണ്ട എന്ന് വിളിച്ച് പറ

ഞാൻ : സാരം ഇല്ല പപ്പ എനിക്ക് പരാതി ഇല്ല

അങ്കിൾ : കണ്ടോ ടാ ഈ ചെക്കനെ ഒക്കെ ഇങ്ങനെ ദ്രോഹിക്കാൻ നിനക്ക് എങ്ങനെ ചെ

മിലിറ്ററി : അയ്യോ ഭാര്യയുടെ ചേച്ചിയെ പെഴപ്പിച്ചത് ആയിരിക്കും വലിയ മഹത്തായ കാര്യം പ്പൂ….

നന്ദൻ : ഡോ ഡോ പോടോ വാങ്ങിച്ച് കൂട്ടരുത് പ്രായം ഒക്കെ അങ് മറക്കും ഇനി നിന്നാ

മിലിറ്ററി എന്തോ പറയാൻ വന്നത് പറയാം വിടാതെ വിഷ്ണു അയാളെ വിളിച്ച് കൊണ്ട് പോയി ….

അമ്മ : ഇനി ഇതും ആയി ഒന്നും വേണ്ട കേട്ടലോ നീ വാ ഇന്ദ്ര….

ശ്രീയുടെ അച്ഛൻ : രാമ നമ്മക്ക് ഇതൊക്കെ വിടാം

പപ്പ : അയാളുടെ അഹങ്കാരം കണ്ടില്ലേ

അങ്കിൾ : രാമ നമ്മള് മോനെ ഓർക്കണ്ടെ അവന് ഇതൊക്കെ വീണ്ടും ടെൻഷൻ ആവും തൽക്കാലം വിട്ടേക്ക്

ശ്രീയുടെ അച്ഛൻ : അത് തന്നെ നമ്മക്ക് ഇത് വിടാം ….

പപ്പ : ശെരി

ശ്രീയുടെ അച്ഛൻ : അപ്പോ ഞാൻ വരട്ടേ

അങ്കിളും പപ്പയും കൂടെ ഉള്ളിലേക്ക് വന്നു….

അമ്മ : ഇനിയും ഉണ്ടോ ഇത് പോലെ മണ്ടത്തരങ്ങൾ

ഞാൻ : അമ്മ അത് വിട് അമ്മ

ആൻ്റി : അത് തന്നെ നീ അത് വിട്

⏩ 20 : 12

പിള്ളേർ ഒക്കെ പോയി

ഉമ്മത്ത് പപ്പ ,അമ്മ അങ്കിൾ ആൻ്റി അമ്മു ഇവരൊക്കെ ഇരുന്ന് വർത്താനം പറയുക ആണ്

ഞാനും അമറും അങ്ങോട്ട് പോയി

പപ്പ : മോനെ സോറി ഇനി പപ്പ ഇങ്ങനെ ചെയ്യില്ല

ഞാൻ : അത് ഞാൻ വിട്ടു പപ്പ സോറി ഒന്നും എന്നോട് പറയണ്ട

അമ്മ : വാ ഇരിക്ക്

ഞാൻ : ഒരു കാര്യം പറയാൻ ആണ് വന്നത്

അമ്മ : എന്താ കുട്ടാ

ഞാൻ : അതെ ഞാൻ കുറച്ച് ദിവസം എറണാകുളത്ത് പോയി നിക്കട്ടെ

അമ്മ : എന്തിന്

ഞാൻ : വെറുതെ ഒന്ന് മൈൻഡ് റിഫ്രഷ് ആവും

പപ്പ : നോ നോ അതൊന്നും പറ്റില്ല

അമ്മ : അതെന്താ നീ പോയിട്ട് വാ കുറച്ച് ദിവസം കേട്ടോ

ഞാൻ : ശെരി

പപ്പ : ഡോ എന്താ താൻ

ഞാൻ : പപ്പ പ്ളീസ്

അമ്മ : പോയിട്ട് വരട്ടേ

അമ്മു : 😶

ഞാൻ : എനിക്ക് ഒരു കാര്യം കൂടെ പറയാൻ ഉണ്ട്

അമ്മ : എന്താ അത്

ഞാൻ : അത് അങ്കിള് ആൻ്റി നിങ്ങളോട് ആണ്

അങ്കിൾ : പറ

ഞാൻ : ഞാനും അമറും ആണ് പോവുന്നത് അപ്പോ നിങ്ങൾക്ക് കുറച്ച് ദിവസം ഇവിടെ ഇവർക്ക് കമ്പനി കൊടുക്കാം പറ്റോ….

അങ്കിൾ : അയ്യോ അത്

ഞാൻ : ആൻ്റി പ്ളീസ്

ആൻ്റി എൻ്റെ ആൻ്റി എന്ന വിളി കേട്ട് തരിച്ച് ഇരിക്കുക ആണ് ആൻ്റി കരയാൻ തുടങ്ങി….

അമ്മ : എന്താ ഡീ

ആൻ്റി: ഞാൻ കാരണം ഇത്രയും ഉണ്ടായിട്ട് അവൻ വിളിച്ചത് കേട്ടൊ ആൻ്റി എന്ന് …. ആൻ്റി സാരി കൊണ്ട് വാ പൊത്തി കരയാൻ തുടങ്ങി

ഞാൻ : സാരം ഇല്ല ആൻ്റി ആൻ്റി എന്ത് ചെയ്യാൻ ആണ് ഞാൻ വന്ന ദിവസം നിങ്ങളോട് അതികം സംസാരിക്കാതെ ഇരുന്നത് എനിക്ക് ഒരു ചളിപ്പ് തോന്നിയിട്ട് ആണ് സോറി

അങ്കിൾ : സാരം ഇല്ല മോനെ സന്തോഷം ആയി….മോൻ പോയിട്ട് വാ ….

അമ്മ : അപ്പോ മോള്

ഞാൻ : 😒

അമർ : അല്ല ആൻ്റി ഇത് ഞങ്ങള് രണ്ടും മാത്രം ആണ്….

അമ്മു : ഞാൻ വരാം

പപ്പ : മോളേ കൂടെ കൂട്ടിക്കോ

ഞാൻ : അല്ല പപ്പ

പപ്പ : നിങ്ങള് വണ്ടി എടുത്തോ കേട്ടോ ദാസാ വാ….

അമർ : മൂഞ്ചി അളിയാ….

⏩ സമയം 00:34

Leave a Reply

Your email address will not be published. Required fields are marked *