ഞാൻ ; അന്നത്തെ അവസ്ഥ പോലെ അല്ലല്ലോ പപ്പ പ്ളീസ് പപ്പ
അമ്മ : മതി സ്റ്റോപ്പ് നമ്മക്ക് പിന്നെ സംസാരിക്കാം നിങ്ങള് വണ്ടി എടുക്ക് 😐
പപ്പ : അതെ വണ്ടിയുടെ കാര്യം ഞാൻ ചെയ്യാം കേട്ടോ …. അപ്പോ ബൈ 🫂 ഉമ്മ….
അങ്കിൾ : ബൈ മോനെ
ഞാൻ : ശെരി … അങ്കിൾ 😊
അമ്മ : ഒന്നിങ്ങ് വന്നെടാ
ഞാൻ : എന്താമ്മ
അമ്മ എന്നെ കൈ പിടിച്ച് മുന്നോട്ട് മാറി
അമ്മ : കലങ്ങിയ കണ്ണുകൾ കൊണ്ട് എന്നെ നോക്കി
ഞാൻ : എന്താ മ്മാ
അമ്മ : മോനെ എനിക്ക് മനസ്സിലാവും നിൻ്റെ സങ്കടം പക്ഷേ സംഭവിച്ച് പോയില്ലേ കണ്ണാ പോട്ടെ … നീ ഇത്ര കഷ്ട്ടപ്പെട്ട് അഭിനയിക്കുക ഒന്നും വേണ്ട കേട്ടോ അമ്മ കണ്ണ് തുടച്ച് കൊണ്ട് പറഞ്ഞു … നിനക്ക് തോന്നുന്നത് ചെയ്യാം ഇനി ഒരു കാര്യത്തിലും ഞാൻ നിന്നെ ഫോഴ്സ് ചെയ്യില്ല നിൻ്റെ മനസ്സ് ഇനിയും വേദനപ്പിക്കൻ എനിക്ക് പറ്റില്ല കുട്ടാ ….
ഞാൻ : ഞാൻ ഒക്കെ ആണ് അമ്മ ഞാൻ ഒരു ചെറു ചിരിയോടെ പറഞ്ഞു…
അമ്മ : സന്തോഷം … അമ്മ പോട്ടെ കുട്ടാ
ഞാൻ : ശെരി
അമ്മ : സന്തോഷം ആയിട്ട് പോയിട്ട് വാ കേട്ടോ അമ്മ അന്വേഷിച്ചു എന്ന് പറ കേട്ടോ
ഞാൻ : പറയാം …
അമ്മ വണ്ടിയിലേക്ക് കേറി
പൈസ വല്ലതും വേണോ പപ്പ സൈഡ് സീറ്റിൽ ഇരുന്ന് കൊണ്ട് എന്നോട് പറഞ്ഞു
ഞാൻ : 👎
പപ്പ : ഫ്ലൈറ്റിൽ ആണോ
ഞാൻ : എസ്സ്
പപ്പ : സൂക്ഷിച്ച് പോയിട്ട് വാ കേട്ടോ ശെരി/p>
ഞാൻ : ബൈ ബൈ 👋
വണ്ടി പോയതും ഞാൻ വീടിൻ്റെ ബാക്കിലെക്ക് പതിയെ നടന്നു … ഇരുട്ടത്ത് അന്തവും കുന്തവും ഇല്ലാതെ ഇങ്ങനെ നടന്നു.
🧠 ( എൻ്റെ മോൻ കഷ്ട്ടപെട്ട് അഭിനയിക്കുക ആണ് എന്ന് അമ്മക്ക് അറിയാം … എൻ്റെ മോൻ കഷട്ടപെട്ട് അഭിനയിക്കുക ആണ് എന്ന് എനിക്ക് അറിയാം .. എൻ്റെ മോൻ കഷ്ട്ടപെട്ട്)
എൻ്റെ കണ്ണുകൾ നിറഞ്ഞ് ഒഴുകാൻ തുടങ്ങി ഇത്ര തുടച്ചിട്ടും നിക്കുന്നില്ല….
ഞാൻ ചുറ്റും ഒന്ന് നോക്കി ചീവിടിൻ്റെ ശബ്ദം എനിക്ക് ചുറ്റും ഉണ്ട് അങ് ദൂരെ ഒരു സ്ട്രീറ്റ് ലൈറ്റ് വെളിച്ചം കാണാം
ഒറ്റക്ക് അവിടെ നിന്ന് കൊണ്ട് ഞാൻ നെഞ്ച് പൊട്ടി കരഞ്ഞു… ജീവിതത്തിൽ ഒരിക്കലും കരായില്ല എന്ന് തീരുമാനിച്ച ഞാൻ എൻ്റെ പിടിത്തം വിട്ട് മണ്ണിൽ മുട്ട് കുത്തി ഇരുന്ന് കരയാൻ തുടങ്ങി ….
എൻ്റെ കുടുംബം അവരുടെ സന്തോഷം എൻ്റെ ജീവിതം എല്ലാം നഷ്ട്ടം ആയി എന്ന കാര്യം ഞാൻ തിരിച്ച് അറിഞ്ഞ നിമിഷം ആയിരുന്നു അത്…. ആ കൂരാകൂരിരുട്ടിൽ ഞാൻ എൻ്റെ എല്ലാ സങ്കടവും ഒഴുക്കി കളഞ്ഞു…
ഇങ്ങനെ ഒരു ജീവിതം എന്തിന് എന്ന് പോലും ചിന്തിക്കാൻ തോന്നി പോവും ….
അവർക്ക് സംശയം ഉണ്ടാകുന്നതിന് മുന്നേ വീട്ടിലേക്ക് പോണം ഞാൻ എണീറ്റ് അടുത്ത് കണ്ട പൈപ്പിൽ നിന്ന് വെള്ളം എടുത്ത് മുഖം കഴുകി തിരിഞ്ഞതും നന്ദൻ അവിടെ നിക്കുന്നു
നന്ദൻ : നീ എന്താ ഇവിടെ ഒറ്റക്ക് ചെയ്യുന്നത്
ഞാൻ : ഏയ് … പിസ്സടിക്കാൻ
നന്ദൻ : ശെരി കരഞ്ഞ് കഴിഞ്ഞെങ്കിൽ വാ പോവാം….
ഞാൻ : 🙄
നന്ദൻ : നിനക്ക് ഇപ്പൊ എന്നോട് പറയാൻ പോലും മടി ആയി അപ്പോ
ഞാൻ : ഏയ് ഒന്നൂല്ല ടാ … നീ വാ
നന്ദൻ : പോടാ നീ ഒരുപാട് മാറി ആരോടോക്കെയോ ഉള്ള ദേഷ്യത്തിന് നീ സ്വയം നശിക്കുക ആണ്
ഞാൻ : ഏയ് … ശെരി ഇത് ആരോടും പറയണ്ട നീ വാ…/p>
ഉള്ളിലേക്ക് പോയതും
സൂര്യ : ഒളിച്ചോടാൻ ആയിരിക്കും …
ഞാൻ : 😏 ഞാൻ ഉള്ളിലേക്ക് നടന്നു ….
അച്ചു : നീ അവനെ വെഷമിപ്പിക്കാതെ മിണ്ടാതെ ഇരിക്ക് സൂര്യ
സൂര്യ : അവന് മാത്രം എല്ലാം വെഷമം ദേഷ്യം ചിരി കളി എല്ലാം ആവാം നമ്മക്ക് ഇതൊന്നും പാടില്ല
ഞാൻ തിരിഞ്ഞ് അവൻ്റെ നേരെ പോയി …
ഞാൻ : നിന്നോട് ഞാൻ പറഞ്ഞോ ചിരിക്കണ്ട കളിക്കണ്ട എന്നൊക്കെ അതെ നീ ഒന്നും ഇല്ലാത്തപ്പോ പോലും ഇവിടെ എന്നെ ഒരുപാട് പ്രശ്നം നിരന്തരം പണിഞ്ഞിട്ടുണ്ട് … ഒരു ജീവിതം മുഴുവൻ അറിവ് പോലും ഇല്ലാത്ത കാര്യത്തിന് പ്രാക്ക് കേക്കാനും ചെയ്യാത്ത കുറ്റത്തിന് ശിക്ഷ അനുഭവിക്കാനും വിധിക്കപ്പെട്ട ജന്മം ആണ് എൻ്റെ … കൂടുതല് ഞ്യായം പറയാതെ നീ കേട്ടോ….
സൂര്യ : ഞാൻ അങ്ങനെ
ഞാൻ : അറിയാം പറയണ്ട ഞാൻ വെളിയിലേക്ക് പോയി …തിരിച്ച് വീണ്ടും വന്നൂ ടാ എൻ്റെ ബൈക്കിൻ്റെ ചാവി എവിടെ …
