സൂസി : ഇല്ല ….
ഞാൻ : അതെ ഞാൻ ഇത് തരാൻ വന്നതാ
സൂസി : എന്താ ഇത്
ഞാൻ : ഇത് നിനക്ക് വാങ്ങിയത് ഡ്രസ്സ് ആണ് ഇട്ടിട്ട് നോക്ക്
സൂസി : താങ്ക്സ്
ഞാൻ : ഞാൻ ഇറങ്ങട്ടെ ടാ
സൂസി : ഇരിക്ക് ഇവിടെ ആരും ഇല്ല
ഞാൻ : അതാ സീൻ എൻ്റെ കൂടെ കണ്ട നീ പെഴച്ച് പോയി എന്ന് പറയും നോ റിസ്ക് 😊
അത്ര നേരം പിടിച്ച് വച്ച് കരച്ചിൽ അവള് ഒറ്റടിക്ക് ഡാം പോലെ തുറന്ന് വിട്ടു….
ഞാൻ : ചുമ്മാ പറഞ്ഞത് ഡീ കരയണ്ട
സൂസി : നിൻ്റെ ഈ അവസ്ഥക്ക് ഞാൻ കൂടെ കാരണം ആണല്ലോ ടാ… നീ എന്നെ അങ് കൊല്ല് ടാ പ്ളീസ് എനിക്ക് ഗിൽട്ട് അടിച്ച് ജീവിക്കാൻ പറ്റില്ല ….
ഞാൻ : ഡീ പൊട്ടി മിണ്ടാതെ ഇരിക്ക് കരയല്ലേ ഞാൻ അവളുടെ കണ്ണ് തുടച്ചു ….
സൂസി : പ്ളീസ് പോവല്ലേ
ഞാൻ : ഏയ് കളിക്കല്ലെ പോണം റൂഹി എന്തോ ഷൂട്ട് ഉണ്ട് യൂട്യൂബിലേക്ക് എന്ന് പറഞ്ഞു… ഞാൻ പോയി ഒന്ന് ഹെൽപ് ചെയ്ത് ഒന്ന് സെറ്റ് ആക്കാൻ നോക്കട്ടെ… കേട്ടോ ബൈ ഉമ്മ ഞാൻ അവളുടെ കവിളിൽ ഉമ്മ വച്ച് വെളിയിലേക്ക് ഇറങ്ങി…
സൂസി : പ്രാന്തിയെ പോലെ അവിടെ ഇരുന്നു … കണ്ണിൽ നിന്ന് അവൾക്ക് വെള്ളത്തിന് പകരം ചോര വരുന്ന പോലെ തോന്നി …
സൂസി : എല്ലാം പോയി ഞാൻ ഇത്ര കഷ്ടപ്പെട്ട് അവസാനം ഐ ആം ഫക്ക്ട് ഹാ അവൾ അലറി കരഞ്ഞു….
⏩ രണ്ട് ദിവസം കഴിഞ്ഞതും ഓണത്തിൻ്റെ ഒരുക്കങ്ങൾ തുടങ്ങി പത്ത് ദിവസം ആണല്ലോ പരിപാടി ….
റൂഹിയെ ഞാൻ മൊത്തത്തിൽ അച്ചുവിൻ്റെ തലക്ക് വച്ച് കെട്ടി….
ഓരോ ദിവസവും ഓരോ പായസം വച്ച് ഞാൻ എല്ലാർക്കും അങ് വിളമ്പി രണ്ട് പേർക്കുള്ള പായസം ഞാൻ സൂസിയുടെ ഫ്ളാറ്റിൽ കൊണ്ട് കൊടുത്തു അവരും ഹാപ്പി ….
ഉത്രാടം ദിവസം ഗംഭീരം ആക്കൻ ഞാൻ പ്ളാൻ ചെയ്തു….അമ്മയും പപ്പയും ഒക്കെ അന്നാ വരുന്നത് ….
എനിക്കും ഉണ്ട് സഹായികൾ ജാനു,.അച്ചു, സൂര്യ , റെമോ ഇവർ ആണ് എൻ്റെ സഹായികൾ പിന്നെ പടം പിടിക്കൽ ബൈ റൂഹി സിങ് ലൈറ്റ് ബോയ് നന്ദൻ …
എല്ലാരെയും ഞെട്ടിക്കാൻ തന്നെ ഞങൾ തീരുമാനിച്ചു ….
ഹോം തീയേറ്ററിൽ പാട്ടും വച്ച് തുടങ്ങി അങ്ങോട്ട് പരിപാടികൾ ….
സാമ്പാർ രസം അവിയൽ ഇഞ്ചിപുലി മോര് ചോറ് പാലട പായസം വെള്ളം ഇത്രയും ആണ് ഐറ്റം പിന്നെ മെയിൻ സാധനം പപ്പടം ടം ടം ടടം….
ഇതിൽ സംഭവം എന്തെന്നാൽ പപടം വറക്കുമ്പോ ജാനുൻ്റെ കൈ ചെറുതായി പൊള്ളി അതിൻ്റെ പിന്നാലെ നുന്നപ്പോ പരുപ്പ് കറി അടിപ്പിടിച്ചു ….
പതിനൊനൻ മണി ആയപ്പോ അടുക്കളയിലേക്ക് അമ്മയും ആൻ്റിയും കൂടെ വന്നു …
അമ്മ : ആഹാ തകർത്ത് പണി ആണല്ലോ…
ഞാൻ : അമ്മ
ആൻ്റി: വച്ച് കൂട്ടാൻ പറ്റോ
ഞാൻ : അയ്യോ ഇല്ല ഞാൻ വേണേ ആനന്ദ് ഭവനിൽ നിന്ന് ഒരു ഊണ് പറയാം…
ആൻ്റി : അയ്യോ വേണ്ട ….
അമ്മ : പണി നടക്കട്ടെ അപ്പോ സൂക്ഷിച്ച് ചെയ്യ് കേട്ടോ മക്കളെ
അച്ചു : ശെരി ആൻ്റി …. നിങ്ങള് അവിടെ ഇരിക്ക്
അതെ വേഗം ഇറങ്ങണം വല്ലതും തിന്നാൻ കിട്ടോ
ഞാൻ : അയ്യോ ആരും നിർബന്ധിച്ചില്ല
പപ്പ : ഒരു സദ്യ ഉണ്ടാക്കി എന്നും പറഞ്ഞ് ജാട ഇടല്ലേ മോനെ
അമ്മ : ശെരി ശെരി സൂക്ഷിച്ച് കേട്ടോ ടാ നിന്നോട് ആണ് ആവേശം വേണ്ട അമ്മ റെമോനേ നോക്കി പറഞ്ഞു ….
റെമോ : ഏയ് ഇല്ല ഞാൻ കട്ടർ ആണ്
അമ്മ : കട്ടർ റബ്ബർ ഒക്കെ സൂക്ഷിച്ച് മതി കേട്ടോ അന്നത്തെ പോലെ കൈയ്യോ കാലോ മുറിച്ച് വന്ന നല്ലത് തരും പറഞ്ഞേക്കാം …
ആൻ്റി: നീ വാടി അവര് ചെയ്യട്ടെ…
അങ്ങനെ ഒമ്പത് മണിക്ക് തുടങ്ങിയ സംഭവം പന്ത്രണ്ട് മുക്കാലായപ്പോ എല്ലാം തീർന്നു. …
ജാനു റൂഹി രണ്ട് പേരും കൂടെ എല്ലാം കടത്തി ടേബിളിൽ കൊണ്ട് വച്ചു…
ഞാൻ ചോറ് കൊണ്ട് വന്നു
അച്ചു വാഴ ഇല ഇട്ടു…
സൂര്യ കറി വിളമ്പി
പപ്പ ഇഞ്ചി പുലി ഒന്ന് തൊട്ട് നക്കി
പപ്പ : ആഹാ സൂപ്പർ എരു പുളി മധുരം ഒക്കെ കറക്റ്റ്…
അമ്മ : ഇഞ്ചി പുളി സൂപ്പർ ആരാ കുക്ക്
ഞാൻ : വേറെ ആര് ഞാൻ തന്നെ ….
നന്ദൻ : വെല്ലം വാങ്ങി കൊണ്ട് വന്നത് ഞാൻ ആണ്
ഞാൻ : അയ്യോ വലിയ കാര്യമായി…
അച്ചു ചോറ് വിളമ്പി അവര് കഴിക്കാൻ തുടങ്ങി
ഇടക്ക് ഞാൻ പഴം വേവിച്ചത് കൊണ്ട് കൊടുത്തു ….
അമ്മ : ആഹാ ഇത് ഉണ്ടോ
ഞാൻ : അമ്മക്ക് ഇഷ്ട്ടം അല്ലേ അതാ ഉണ്ടാക്കിയത്…
