വഴി തെറ്റിയ കാമുകൻ – 17 49

ചിരിയോടെ അവനെ നോക്കി നിൽക്കെ പോലീസ് അറസ്റ്റ് ചെയ്ത ആളുകളുമായി പോയശേഷം ബാക്കിയുള്ളവർ പാർട്ടി ആഘോഷമാക്കി

തിരികെ വീട്ടിലേക്ക് വരും വഴി

ഖാലിദ് : ഇനിയെങ്കിലും പറ നീ എന്തിനാ എല്ലാരേയും വിളിച്ചുകൂട്ടണം എന്ന് പറഞ്ഞത്… എല്ലാവരെയും അല്ലാതെ തന്നെ പൊലീസ് അറസ്റ്റ് ചെയ്യില്ലായിരുന്നോ…

ഖാലിദ്… നീ ഉത്തര കൊറിയയിൽ പോയിട്ടുണ്ടോ… കിങ് ചോങ് ഉനിന്റെ ഉത്തര കൊറിയയിൽ…

ഇല്ല…

അവിടെ ഓരോരുത്തരും നിയമം ലങ്കിക്കാൻ ഭയക്കും കാരണം എന്താണെന്നറിയുമോ…

ശിക്ഷ…

അതേ ശിക്ഷ… പക്ഷേ ആ ശിക്ഷ അവർക്കുമാത്രം കിട്ടുന്നതല്ല… ഒരാൾ തെറ്റുചെയ്താൽ അയാളുടെ കുടുംബത്തിലെ കുട്ടി മുതൽ വൃദ്ധരായവർ വരെ ശിക്ഷക്ക് ഇരയാവും എന്ന ഭയം… മിക്കവാറും ഒരാൾ കളവ് ചെയ്യുന്നത് അയാൾക്ക് വേണ്ടി മാത്രമല്ല അയാളുടെ കുടുംബത്തിനും കൂടെ വേണ്ടിയാണ്… അല്ലേ…

ഒന്ന് ആലോചിച്ച ശേഷം അതേ എന്ന് തലയിട്ടിയവനെ നോക്കി

പക്ഷേ അതും ഇതും എന്ത് ബന്ധം…

കിങ് ചോങ് ഉൻ തന്റെ നിയമം പാലിക്കാത്തവർ എങ്ങനെ ശിക്ഷിക്കപ്പെടും എന്ന് പഴയ രാജാക്കന്മാരെ പോലെ അറിയിപ്പായി അല്ല ജനത്തെ അറിയിച്ചത്… തെറ്റ് ചെയ്തവരെ മറ്റൊരുവൻ തെറ്റ് ആവർത്തിക്കാൻ ഭയക്കുന്ന തരത്തിൽ മാതൃകാ പരമായി ശിക്ഷിച്ചുകൊണ്ടാണത് ജനത്തെ അറിയിച്ചത്…

മ്മ്…

ഇപ്പൊ അവരെ അറസ്റ്റ് ചെയ്തതും കട്ടവരുടെ ഫാമിലി അടക്കം തെരുവിലേക്ക് വന്നതും അത്രയും പേര് അറിഞ്ഞു കഴിഞ്ഞു ഇനി ഞാൻ ഉണ്ടെങ്കിലും ഇല്ലെങ്കിലും അവരോ അവരിൽ നിന്നും കേട്ടറിയുന്നവരോ ആത്തിമി ഗ്രുപ്പിന്റെ തുരിമ്പിൻ തരിമ്പ് പോലും മോഷ്ടിക്കാൻ ഭയക്കും…

അവൻ എന്നെ നോക്കി

നോക്കണ്ട ഖാലിദ്… നീ അവരുടെ താമസിക്കുന്ന വീടുകളെ എങ്കിലും ഒഴിവാക്കാൻ പറഞ്ഞത് പോലും ഞാൻ അനുസരിക്കാതിരുന്നത് ഈ ഭയം എല്ലാവർക്കും കൊടുക്കാൻ വേണ്ടിയാണ്… നാം അറിയാതെ മുൻപെന്നോ കട്ടവരുണ്ടെങ്കിൽ അവർ ഈ കഥ കേൾക്കുന്ന നിമിഷം മുതൽ മരണം വരെ പിടിക്കപ്പെടുമോ എന്ന ഭയത്തിന്റെ നെറുകയിൽ ജീവിതം തീർക്കും…

നിനക്കവരുടെ വീട്ടുകാരോട് ഒരു സഹതാപവും തോന്നുന്നില്ലേ…

എന്തിന്… ഇവർ ചെയ്ത പാപത്തിന്റെ പങ്കു പറ്റിയവർ ആണ് അവർ അവർക്കുവേണ്ടികൂടേ ആണിവർ കളവുനടത്തിയത് അതുകൊണ്ട് തന്നെ ശിക്ഷയിലും അവർക്ക് പങ്ക് കൊടുക്കേണ്ടതാണ് പക്ഷേ ഇവർക്കുള്ള ശിക്ഷയിൽ പങ്ക് കൊടുത്തില്ലെങ്കിലും കട്ടത് നമ്മൾ തിരിച്ചെടുക്കണ്ടേ അത് മാത്രമാ നമ്മൾ ചെയ്തുള്ളൂ…

അതു ശെരിയാണ്… നാളെ അല്ലേ നീ സൗദിയിലേക്ക്…

അതേ… അവരെ കയറ്റിവിട്ട് ഞാനും നൂറയും സൗദിക്ക് പോവും… അവരുടെ ഉംറ കഴിഞ്ഞവരെ നാട്ടിലേക്ക് കയറ്റിവിട്ട് ദുബൈ പോയി അയാൾക്കുള്ള പണിയും കൊടുത്തു നാട്ടിലേക്ക്… നീയും നാളെ പോവുമല്ലേ…

മ്മ്… ബാബയെ ചെന്നുകണ്ട് ഒരുദിവസം അവിടെ താമസിച്ചു തിരിച്ചുപോവും…

മ്മ്… ഇതുവരെ ഉള്ള കണക്കുകൾ മുഴുവൻ നിനക്ക് മെയിൽ ചെയ്തിട്ടുണ്ട് ചെക്ക് ചെയ്തായിരുന്നോ…

നീ ചെക്ക് ചെയ്തതല്ലേ പിന്നെ ഞാനെന്ത് ചെക്ക് ചെയ്യാൻ… അത് വിട്…

നീ ബിച്ചുവിന്റെ കല്യാണത്തിനു വരുമോ…

സമയമുണ്ടാവില്ലടാ ഇപ്പൊത്തന്നെ കുറേ ദിവസം ഇവിടെ അതികം നിന്നുപോയില്ലേ… പ്ലാനുകൾ മൊത്തം താളം തെറ്റി…

മ്മ്… നീ ശ്രെമിച്ചുനോക്ക്…

ശെരി… എനിക്ക് നിന്നോട് വേറൊരു കാര്യം പറയാനുണ്ട്…

എന്താ…

നൂറ… അവളൊരു പാവമാണ്… അവളുടെ ഉപ്പ ഹോസ്പിറ്റലിൽ കിടക്കുമ്പോ പറഞ്ഞ ആഗ്രഹം കൊണ്ടാണ് അവളെനെ കല്യാണം കഴിച്ചത്… ഞാൻ അവളോട് ആദ്യമേ എന്റെ കാര്യങ്ങൾ പറഞ്ഞതാ… ഡിവോസ് കൊടുക്കാമെന്നു പറഞ്ഞിട്ട് വേണ്ടെന്നു പറഞ്ഞതാ… നിങ്ങൾക്ക് വിവാഹം കഴിക്കാൻ താല്പര്യമുണ്ടെങ്കിൽ ഞാൻ അവളെ ഡിവോസ് ചെയ്തു ബാബയോട് സംസാരിച്ച് നിങ്ങളുടെ വിവാഹം നടത്തിത്തരാം…

അത് വേണ്ട ഖാലിദ്… അവൾ പറഞ്ഞപോലെ നമ്മളെത്ര പതിയെ പറഞ്ഞാലും നീ ഒരു ഗേ ആണെന്ന് ലോകമറിയും… എത്ര പുരോഗമനം പറയുന്നു എങ്കിലും ഇപ്പോഴും ലോകത്തിനു ഇത് അംഗീകരിക്കാൻ കഴിയില്ല… മറ്റുള്ളവർക്കുമുന്നിൽ ബാബയുടെ തലകുനിയും അത് വേണ്ട… ഞങ്ങൾക്ക് പരസ്പരം ഇഷ്ടമാണ് പരസ്പരം കാണും മുൻപ് സ്വപ്നത്തിൽ കണ്ട് സ്നേഹിച്ചവരാണ് ഞങ്ങൾ… ഞങ്ങൾ ഇതുപോലെയങ് പോയ്കോളാം…

Leave a Reply

Your email address will not be published. Required fields are marked *