വഴി തെറ്റിയ കാമുകൻ – 17 49

പറഞ്ഞിട്ടുണ്ട്… അതൊക്കെ വിളിക്കാം എന്താ വേണ്ടതെന്നുവെച്ചാൽ പറഞ്ഞാൽ മതി…

കല്യാണം വിളിചിട്ടില്ലേ…

ലക്ഷമീടെ മോന്റെ അല്ലേ…

ആ… തലേന്ന് തന്നെ വരണം എല്ലാ ടീച്ചേഴ്സിനോടും പറയണം…

ശെരി…

മക്കളെ അവസ്ഥയെന്താ…

വികൃതിക്ക് കുറവൊന്നുമില്ല… പഠിപ്പിലും ബെറ്ററായിട്ടുണ്ട്…

ബാങ്കിൽനിന്നും ഇറങ്ങി ടെസ്റ്റൈൽസിനു മുന്നിൽ വണ്ടി നിർത്തുമ്പോ കാലത്ത്തനെ ആയതിനാലാവണം തിരക്കൊന്നുമില്ല അകത്തേക്ക് കയറിചെല്ലേ മുന്നിൽ നിൽക്കുന്ന സാരിയുടുത്ത ചേച്ചി

എന്താണു വേണ്ടത്…

സാരി…

അവരെന്നെ കൂട്ടി സാരിയുടെ സെക്ഷനിൽ കൊണ്ടുചെന്നു സെയിൽസ് ഗേൾനെ ഏൽപ്പിച്ചു

ഏത് ടൈപ്പ് സാരിയാ നോക്കുന്നത്…

പാർട്ടി വെയർ…

അവർ ഓരോന്നായി എടുത്ത് നിരത്താൻ തുടങ്ങിയതിൽ നിന്നും ഒരു ഗോൾഡൻ കളർ സാരി എടുത്തു അതിന്റെ കളർ ചേഞ്ച് നാല് സാരികളും ഉമ്മാക്കും ഉമ്മച്ചിക്കും അമ്മയ്ക്കും ചേച്ചിക്കും അമ്മുവിനും ഫൗസിക്കും സൗമിനിയേച്ചിക്കും അയിഷാത്തക്കും മാമിമാർക്കും ഇത്താമാർക്കും വാവക്കും ആമിക്കും സെറീനത്ത(അൽത്തൂന്റെ ഉമ്മ)ക്കും സഫിയത(ആദിടെ ഉമ്മ)ക്കും സിസിലിചേട്ടത്തി(അമലിന്റെ അമ്മച്ചി)ക്കും ലിൻസിയേച്ചി(സജിയേട്ടന്റെ ഭാര്യ)ക്കും തെണ്മൊഴിക്കും ചാന്ധിനിക്കും എല്ലാം എടുത്തു കഴിയുമ്പോയേക്കും കൊട്ടകൾ നിറഞ്ഞു

വേറെ എന്തെങ്കിലും…

മുണ്ടും ഷർട്ടും…

ആണുങ്ങൾക്കെല്ലാം മുണ്ടും ഷർട്ട് പീസും വാങ്ങുന്നതിനുകൂടെ സജിയേട്ടനും വാങ്ങി ബിച്ചുവിനുള്ള ഷർട്ടും മുണ്ടും വാങ്ങികഴിഞ്ഞവർക്കൊപ്പം ചെന്ന് രണ്ട് പർദ്ധയും ബാബക്ക് തോപ്പിനുള്ള തുണിയും അച്ഛന് ശർവാണിയും കുട്ടികൾക്കുള്ള ഡ്രെസ്സും വാങ്ങി

സർ, വേറെ എന്തെങ്കിലും…

ലേഡീസ് ഇന്നർ…

ഇത്താക്ക് ഒരു ഡസൻ ഇനേഴ്സ് സെലക്റ്റ് ചെയ്തു എന്റെ പെണ്ണുങ്ങൾക്കും വാങ്ങി

ഓരോരുത്തർക്കുള്ളതും സെപ്പറേറ്റ് പാക്ക് ചെയ്തു കവറിന് മുകളിൽ പേരെഴുതി

മാറ്റണമെങ്കിൽ വരുമെന്നും പറഞ്ഞു

അവർ കവറുകൾ വണ്ടിയിൽ കൊണ്ടുവെച്ചുതന്നതിനവർക്ക് ടിപ്പും കൊടുത്ത് ജ്വല്ലറിയിൽ ചെന്ന് ഒരു ഡയമണ്ട് നെക്ലെസും ആറ് അരഞ്ഞാണവും വാങ്ങി മുറിയിലേക്ക് പുതിയ ഫർണിച്ചർ വാങ്ങി അഡ്രസ് കൊടുത്ത് വീട്ടിലേക്ക് തിരിക്കുമ്പോയേക്കും വൈകുന്നേരമായി

ഇത്തക്കും പെണ്ണുങ്ങൾക്കുമുള്ള ഇന്നർ കോ ഡ്രൈവർ സീറ്റിന് മുന്നിലും ഓർണമെന്റ്സ് ഡാഷിലും വെച്ച് വണ്ടിയിൽ നിന്നിറങ്ങിവീട്ടിലേക്ക് കയറി ചെല്ലുന്ന എന്നെ കണ്ട് ലെച്ചുവും അഫിയും റിയയും അങ്ങോട്ട് വന്നു

ലെച്ചു : ഇതെവിടെ പോയതാ… എത്ര സമയമായി വിളിക്കുന്നു… വാപ്പച്ചിയും അച്ചായനും ഇക്കയും കാലത്ത്തൊട്ട് ചോദിക്കുന്നു…

ചെറിയ പണിയുണ്ടായിരുന്നു… (റിയയെ നോക്കി) നീ പോയില്ലേ…

റിയ : എവിടെ പോവാൻ… നമ്മുടെ സ്വന്തം ബാങ്കല്ലേ… എപ്പോ ചോദിച്ചാലും ലീവ് റെഡിയാ…

നീ അവരെ കുത്തുപാള എടുപ്പിക്കുമൊടീ…

റിയ : ഞാൻ കിണഞ്ഞു ശ്രമിക്കുന്നുണ്ട്…

നടന്നാൽ മതി…

റിയ : ഞാൻ ആദ്യമേ പറഞ്ഞതാ ചോദിക്കുമ്പോയെല്ലാം ലീവ് വേണം ഫ്രീഡം വേണം എന്നൊക്കെ… ഇനി എനിക്ക് ലീവ് തന്നിട്ടവര് കുത്തുപാള എടുക്കുന്നെങ്കിൽ എടുക്കട്ടെ…

ലെച്ചു : നൂറയുണ്ട് ചേട്ടനെ കാണാഞ്ഞിട്ട് പെട്ടിയിൽ കുടുങ്ങിയ എലിയെപ്പോലെ തിരിഞ്ഞുകളിക്കുന്നു…

എന്നിട്ടെവിടെ…

റിയ : ഷെബിത്ത ആമിയേം കൊണ്ട് ഹോസ്പിറ്റലിൽ പോയപ്പോ കൂടെ പോയി…

മ്മ്… എപ്പോയാ പോയേ…

റിയ : ഇപ്പൊ കുറച്സമയമായേ ഉള്ളൂ…

എങ്ങനെ പോയി… ആരാ കൂടെ…

അഫി : റംഷാദ്…

ലെച്ചു : ചേട്ടൻ ഭക്ഷണം കഴിച്ചോ…

ഉച്ചക്ക് കഴിച്ചു എങ്കിലും നല്ല വിശപ്പ്…

അഫി : കൈ കഴുകിവാ… ഫുടെടുക്കാം…

പന്തൽ പണിക്കാരോടും മറ്റും സംസാരിച്ച് നിൽക്കെ റിയ വന്നു

വിശക്കുന്നെന്നു പറഞ്ഞിട്ട് ഇവിടെ നിൽക്കുവാണോ… വന്നേ ഫുടെടുത്തുവെച്ചിട്ടുണ്ട്…

അകത്തേക്ക് ചെല്ലേ മേശമേൽ ഭക്ഷണം നിരത്തി കാത്തു നിൽക്കുന്ന അഫിയെയും ലെച്ചുവിനെയും കണ്ടതെ വയറുനിറഞ്ഞ തൃപ്തി തോന്നി കൈയ് കഴുകി വന്നിരിക്കുമ്പോയേക്കും പ്ളേറ്റിൽ ചോറും കറികളും വിളമ്പിക്കൊണ്ടവർ അരികിൽ തന്നെ നിന്നു

Leave a Reply

Your email address will not be published. Required fields are marked *