വഴി തെറ്റിയ കാമുകൻ – 17 49

ഒന്നാമൻ : പരിചയപെട്ടില്ലല്ലോ… ഞാൻ ആഷിക് ഇവൻ ഷാഫി ഇത് മുനവർ ഇവൻ റംഷിദ് അത് അയ്യൂബ് (മൂസിയെ കാണിച്ച്) ഇതുപിന്നെ ഞങ്ങളെ കൂട്ടത്തിലെ തലതെറിച്ചവൻ മുഹ്സിൻ അതളക അനക ഷെറിൻ ആബിദ

ഞാൻ ഷെബി…

ഷാഫി : ഇങ്ങളെ ഞങ്ങൾക്കെല്ലാർക്കുമറിയാം… ഇവക്ക് ആദ്യത്തെ പ്രെപ്പോസൽ വന്നപ്പോയെ കേട്ടതാ മുറച്ചെറുക്കൻ ഷെബിനോട് പ്രേമമാണെന്ന്…

ചിരിയോടെ എല്ലാരേയും നോക്കെ

റംഷിദ് : എന്നാലും ഇങ്ങക്ക് ഈ പിശുക്കിയേ മാത്രേ കിടീള്ളോ പ്രേമിക്കാൻ…

പറ്റിപ്പോയി… എന്ത് ചെയ്യാനാ…

കാക്കൂ…

(അവളെ തോളിൽ പിടിച്ചു ചേർത്തു) ഇല്ല… ഇല്ല… നീയെന്റെ പൊനല്ലെടീ…

ഷെറിൻ : ഇവിടെ ഞങ്ങളൊക്കെ ഉണ്ട്…

മുത്ത് : ഓഹ് നിങ്ങളെ പോലെ ആളില്ലാതനേരം നോക്കി പ്രേമിക്കാനൊന്നും ഞങ്ങൾക്ക്പറ്റൂല… കാണാൻ പറ്റില്ലേൽ കണ്ണങ് പൂട്ടിക്കൊ അല്ലേ കാക്കൂ…

അതെനെ…

ഷെറിൻ : (ചമ്മൽ മറച്ചുവെച്ചുകൊണ്ട്) ഞങ്ങള് പോട്ടേ നിന്റെ ആങ്ങളയല്ലേ ഇവിടിരിക്കുന്നെ…

മുത്ത് : (മൂസിയെ നോക്കി) നിനക്ക് പ്രശ്നമുണ്ടോടാ…

മൂസി : ഉണ്ടെങ്കിൽ…

മുത്ത് : സഹിച്ചുകള…

ഇനി ഇതും പറഞ്ഞ് തല്ല് കൂടാനാപരിപാടിയെങ്കിൽ ഞാനിവിടെ ഇട്ടിട്ടു പോവുമേ…

മുത്ത് : ആഹാ… എങ്കി ഞാൻ ഇത്താനോട് പറഞ്ഞുകൊടുക്കും…

എന്ത്… ഇവനോട് തല്ലുകൂടിയതിന് നിന്നെ ഇവിടെ കളഞ്ഞിട്ടു പോയെന്നോ… എങ്കി രണ്ടാൾക്കും അവളോട് കിട്ടും…

മുത്ത് : അല്ല… കല്യാണത്തിനു വെ…

അവളുടെ വാ പൊത്തി പിടിച്ച് ചെവിയിൽ

മിണ്ടല്ലേ കുരിപ്പേ… എല്ലാരുമുണ്ട്…

മുത്ത് : അന്ന് വയലിൽ… അതും പറയും…

ഞാനില്ല പൊനെ… നീ അവനെ എടുത്തിട്ടടിച്ചാലും ഞാനൊന്നും മിണ്ടൂല…

മുത്ത് : അന്ത ഭയമിരുക്കട്ടും…

ഉവ്വേ…

മൂസി : (അവളുടെ കൈയിൽ ചുരണ്ടികൊണ്ട് സ്വകാര്യമായി) എന്താടീ കാര്യം…

ഡാ… എന്തിനാ… എനിക്കിട്ടു പാരവെക്കാനാണോ…

ഹേയ്… ഞാനങ്ങനെ ചെയ്യുമോ…

നീയേ ചെയ്യൂ… പണ്ട് നിനേം കൂട്ടി കടേൽ പോയി വരുന്നവഴി നീ പറഞ്ഞിട്ട് ഞാൻ ആരാന്റെ മാങ്ങ പറിച്ചത് അവളോട് പോയിപറഞ്ഞു തല്ലു വാങ്ങിത്തന്നവനല്ലേ… നീ ചെയ്യും…

ജ്യൂസും കടികളും വന്നത് കുടിച്ചോണ്ടിരിക്കെ എല്ലാരും ഓരോന്നൊക്കെ സംസാരിച്ചു എല്ലാരുമായും കമ്പനിയായി

യാത്ര പറഞ്ഞ് ഞാനും മുത്തും തിരിക്കും മുൻപ് എല്ലാരേയും കല്യാണത്തിനു ക്ഷണിച്ചു വീട്ടിലെത്തുമ്പോ മാമിമാരും മാമൻ മാരും കല്യാണ വീട്ടിലേക്ക് പോവാൻ ഇറങ്ങിനിൽപ്പുണ്ട്

വലി മാമൻ : മൂസി എവിടെ…

മുത്ത് : അവൻ ഫ്രണ്ടിന്റെ വീട്ടിൽ പോയിട്ടേ വരൂ അതോണ്ട് ഞാൻ കാക്കൂനെ വിളിച്ചിങ്ങു പോന്നതാ…

മാമി : കല്യാണമാണെന്നവനറിയില്ലേ… അവനിങ്ങു വരട്ടെ… വാവ വന്നില്ല അവളുകൂടെ വന്നിട്ട് പോന്നാൽ മതി നിങ്ങൾ ഞങ്ങളിറങ്ങുവാ…

ശരി…

അവർ പോയാപിറകെ വാതിലടച്ച അവളെ പുറകിൽ നിന്നും ചുറ്റിപ്പിടിച്ചു ഉമ്മ വെച്ചു സാരിയുടെ പിനുകൾ ഒന്നൊന്നായി ഊരി അവളുടെ കൈയിൽ കൊടുത്തു തട്ടം അഴിച്ചെടുത്തു

എത്ര പിന്നാ പെണ്ണേ…

ഇല്ലെങ്കിൽ ശ്രെദ്ധ മാറിയാൽ തോളും മുതുക്കുമെല്ലാം കാണും…

എങ്കി ഇതൊന്നിറക്കി ഉടുക്കരുതോ…

എന്നിട്ടുവേണം വയറു മറച്ചാലും മറയാതിരിക്കാൻ…

അവളുടെ വയറിന്റെ നക്നമായ ഭാഗത്തു വിരലിഴച്ചു

കാക്കൂ…

മ്മ്…

മൂളല്ലേ എനിക്കെന്തോ ആവുന്നു…

നിന്റെ ചൂടും മണവുമെനെ വല്ലാതെ മത്ത് പിടിപ്പിക്കുന്നു പെണ്ണേ…

കാലത്ത് പോയതല്ലേ നല്ലോണം വിയർത്തു…

മ്മ്… നല്ല മണം… ഇനിയും നിന്നാൽ എന്റെ കയ്യിന്നു പോവും… പൊന്നൂസ് പോയി കുളിച്ചോ…

അവളുടെ കവിളിൽ ഉമ്മവെച്ചവളെ വിട്ടു പുറത്തേക്കിറങ്ങാൻ തുടങ്ങി

കാക്കൂ…

അവളുടെ വിളികേട്ട് തിരിഞ്ഞുനോക്കി അവൾ നെഞ്ചിൽ ചേർന്ന് കെട്ടിപിടിച്ചു അവളെ ചേർത്തുപിടിച്ചു നെഞ്ചിൽ ഉമ്മവെച്ചവൾ കാൽ വിരല് കുത്തി ഉയർന്നു തല പിടിച്ച് താഴ്ത്തി നെറ്റിയിൽ ഉമ്മവെച്ചു കണ്ണിലേക്കു നോക്കി

കാക്കൂ എനിക്ക് നിങ്ങളെ എന്തിഷ്ടമെന്നറിയുമോ…

എനിക്കും നിന്നെ ഒത്തിരി ഇഷ്ടമാടീ പൊന്നേ…

അവളുടെ സന്തോഷം നിറഞ്ഞ മുഖം കാണെ മനസിൽ നോവ് നിറഞ്ഞു അവളുടെ കവിളുകൾ കൈയിൽ കോരിയെടുത്തു നെറ്റിയിൽ ചുണ്ട് ചേർത്തു

Leave a Reply

Your email address will not be published. Required fields are marked *