പർച്ചേഴ്‌സും കഴിഞ്ഞു വന്ന രേണുകയുടെ കയ്യിലേക് വെച്ചുകൊടുത്ത ജ്വൽ ബോക്സിലെ ഭംഗിയുള്ള കുഞ്ഞു മാല കണ്ട് അവളെനെ കെട്ടിപിടിച്ചു കവിളിൽ ഉമ്മവെച്ചു
താങ്ക്സ് ഡാ…
അതൊക്കെ ഇരിക്കട്ടെ നാളെ പോവേണ്ടതാ റെസ്റ്റെടുത്തോ…
ശെരി… നാളെ വരുമോ എയർപോർട്ടിൽ വിടാൻ…
വരണോ…
തിരക്കില്ലെങ്കിൽ വാ…
ശ്രെമിക്കാം…
അവളെ എയർപോർട്ടിൽ വിടാവേ നടീൽ ഉത്സവത്തിന് എന്തായാലും വരും എന്ന് പറഞ്ഞു രേണുക യാത്രയായി
കാലത്ത് അഞ്ചരക്ക് സ്റ്റാർട്ട് ചെയ്ത ഓൺലൈൻ ഇന്റർവ്യൂ കഴിയുമ്പോയേക്കും ഈവെനിംഗ് ഏഴുമണികഴിഞ്ഞു അനുവിന് അരികിലേക്ക് വിട്ടു
ഒരു സുലൈമാനി പറഞ്ഞു അനുവിനരികിൽ ചെന്നു
എങ്ങനെ ഉണ്ട്…
അടിപൊളിയാണിക്കാ… കണ്ടില്ലേ… കാലത്തും ഉച്ചക്കും വൈകീട്ടും നൈറ്റും സീറ്റ് ഫുള്ളാണ്… ഈവെനിംങ്ങും നൈറ്റും കുറേപേരൊക്കെ പുറത്ത് സീറ്റ് യൂസ് ചെയ്യുന്നുണ്ട്… വണ്ടിയിൽ തന്നെ ഇരുന്നു കഴിക്കുന്നവരുമുണ്ട്…
ഒരു മാസം നോക്കാം ഇതേ ക്രൗഡ് കിട്ടുകയാണേൽ പുറത്തെ സിറ്റിംങ്ങ് എണ്ണം കൂട്ടാം…
പാർടിക്ക് വേണ്ടി കുറേ ബുക്കിങ് ഉണ്ട് ഇപ്പൊ തന്നെ… ഡെലിവറി ആണ് പ്രോബ്ലം… രണ്ട് ബൈക്കും ഒരു കാറും കൊണ്ട് സമയത്തിന് ഓടിയെത്താൻ പറ്റുന്നില്ല… പാർട്ടി ഓർഡറിന് ഓടുന്ന രണ്ട് ഉറുവാനും ഡെലിവറിക്ക് പോവുന്നത് പോരാഞ്ഞിട്ട്… പല ഓർഡറും പുറത്തെ വണ്ടി വെച്ചാണ് കൊടുക്കുന്നത്…
രണ്ട് ബൈക്കും ഒരു കാറും കൂടെ നിങ്ങൾക്ക് നാളെ തന്നെ റെഡിയാക്കാം താൽക്കാലികമായോ അല്ലാതെയോ ഇവിടെ ഉള്ള ഡ്രൈവർമാരെ കിട്ടുമോ എന്ന് നോക്കുന്നുണ്ട്… ഇന്ന് ഇന്റർവ്യൂ ചെയ്തവരിൽ രണ്ട് ബൈക്ക് ഡ്രൈവർ മാരും ഒരു കാർ ഡ്രൈവറും നിനക്കാണ് പോരേ…
അത് മതി…
എന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ എന്നെ വിളിച്ചാൽ മതി… പിന്നെ അഷറഫിക്കാനേ അതികം നിർത്താൻ പറ്റില്ല അവിടെ ഷോപ്പിൽ പകരം ആളില്ലാത്തതാണ് മാക്സിമം ഒരാഴ്ച്ച അതിനുള്ളിൽ മൂപ്പരെ ഫ്രീ ആക്കിയേക്കണം… അഭി ഒകെ ആണെങ്കിൽ അവനെ അല്ലെങ്കിൽ മറ്റൊരാളെ അതിനുള്ളിൽ കണ്ടുപിടിച്ചോണം…
ശെരി… എനിക്ക് തോന്നുന്നത് അഭിതന്നെ ആയിരിക്കും ബെറ്റർ എന്നാണ്…
മ്മ്… ഖാലിദ്ന്റെ കൂടെ നീ നാളെ കാലത്ത് ഡ്രൈവിങ് സ്കൂളിൽ പോണം വണ്ടി റോഡിൽ ഒന്ന് ഓടിച്ചുകാണുച്ചുകൊടുത്താൽ നാളെത്തന്നെ ലൈസൻസ് കിട്ടും…
ശെരിയിക്കാ…
വാലറ്റ് പാർക്കിംഗ് ടീമും സെക്യൂരിറ്റികളും വരുന്ന കസ്റ്റമേഴ്‌സിനോടും കൂടെ വരുന്നവരോടും ബഹുമാനത്തോടെ ചിരിയോടെ പെരുമാറുന്നുണ്ടോ എന്ന് ശ്രദ്ധിക്കണം…
ശെരിയിക്കാ…
മൂസി നിന്റെകൂടെ അല്ലായിരുന്നോ…
ഈവെനിംഗ് ഇക്കാന്റെ ഫ്രണ്ട്സ് വന്നിരുന്നു അവരുടെ കൂടെ പോയി…
ആര്…
സ്പോർട് കാറൊക്കെ ആയി കുറച്ച് അറബിചെക്കന്മാര് വന്നില്ലേ അവര് തന്നെ…
മ്മ്… ഇവിടേക്ക് എടുക്കുന്ന സാധനങ്ങളുടെ അളവ് കറക്റ്റ് ചെക്ക് ചെയ്തിട്ടേ പേപ്പർ സൈൻ ചെയ്തു കൊടുക്കാവൂ…
അതൊക്കെ നോക്കുന്നുണ്ട്…
പെണ്ണുങ്ങൾ നാട്ടിലേക്ക് പോകുന്നതിന്റെ പർച്ചേഴ്സ് കഴിഞ്ഞു വന്നു ഭാഗ് പാക്ക് ചെയ്യുമ്പോയേക്കും പുലർച്ചയായി അവരെ എയർപോർട്ടിൽ കൊണ്ടുവിട്ട് തിരികെ ഓഫീസിൽ വന്നു
മാമന്മാർക്കും മാമ്മിമാർക്കും കറങ്ങാനും സ്ഥലങ്ങൾ കാണാനും ഡ്രൈവർ മാരെയും വീട്ടിലെ വണ്ടിയും കൊടുത്തതിനാൽ അവർ നാലുപേരും സൗകര്യത്തിനു ചുറ്റികൊണ്ടിരിക്കുന്നു. വാവയെ സ്ഥലങ്ങൾ കാണിക്കാൻ ഗയ്ഡ് പോലെ നൂറയും അവർക്ക് കറങ്ങാൻ കമ്പനിയിൽനിന്നും ഒരു താത്കാലിക ഡ്രൈവറേ കൊടുത്തതിനാൽ അവരും ഫുള്ള് കറക്കം തന്നെ. മൂസി മിക്കവാറും ചെക്കന്മാർക്കൊപ്പം തന്നെയാണ്
ഫിഷിങ് കമ്പനിയിൽ കളവു നടത്തിയ ഒരാൾ പോലുമൊഴിയാതെ ഇന്നത്തെ രാത്രി വർക്കേഴ്സിനും മുൻ വർക്കേഴ്സിനും വേണ്ടി ഒരുക്കിയ പാർട്ടിക്ക് ക്ഷണിച്ചിട്ടുണ്ട് ഖത്തറിൽ മാത്രമല്ല ജിസിസി മുഴുവനായും ഇന്ന് പാർട്ടി നടക്കുന്നുണ്ട് ഓരോ കണ്ട്രിയിലെയും പുതിയ മാനേജർമാർ ആണ് പാർട്ടി അറേഞ്ച് ചെയ്യുന്നത്
കമ്പനിയിൽ നിന്നും പിരിഞ്ഞു പോയ നല്ല വർക്കേഴ്സിനും കുടുംബത്തിനും അടക്കം ഉള്ള വലിയ പാർട്ടി തന്നെയാണ് നൽകുന്നത് ക്ഷണിച്ചിരിക്കുന്നവർ എല്ലാവരും എത്തിയിരിക്കുന്നു
