ലെച്ചുവിനെ ചേർത്തുപിടിച്ചൊരുമ്മ കൊടുത്ത് അവരെ പറഞ്ഞുവിട്ടു പിറകെ ചെന്നു
ചന്ദ്രേട്ടനെ വിളിച്ചൽപ്പം മാറിനിന്നു
എന്താടാ…
അല്ല കല്യാണമായൊണ്ട് ഇപ്പൊ ഒന്ന രണ്ടാഴ്ചയായി വീട്ടിൽ പണിയൊന്നുമില്ലല്ലോ… പുറത്ത് പണിയുണ്ടോ…
ഞങ്ങളിപ്പോ പുറത്ത് പണിക്ക് പോവാറില്ലടാ… എന്തേ…
പൈസക്ക് എന്തേലും ആവശ്യമുണ്ടെൽ ഉപ്പാനോട് ചോദിക്കാൻ മടിക്കണ്ട… നമ്മളൊരുമിച്ചു കുറേ പണിക്ക് പോയതല്ലേ പണി ഇല്ലെങ്കിലുള്ള അവസ്ഥ എനിക്കറിയാം… ഉപ്പാനോട് ചോദിക്കാൻ മടിയുണ്ടെങ്കിൽ എന്നോട് പറഞ്ഞാൽ മതി…
ഇപ്പൊ ഒന്നും വേണ്ടെടാ… കൂലിയൊക്കെ അഹമ്മദ്ക്ക തന്നിട്ടുണ്ട് പോരാതെ ഡ്രെസ്സെടുക്കാൻ ആൾക്ക് രണ്ടായിരം വെച്ചും തന്നു… ഇന്ന് ലക്ഷ്മി ഞങ്ങൾക്കെല്ലാം ഡ്രെസ്സും തന്നു…
വീട്ടിലുള്ളോർക്കൊക്കെ ഡ്രെസ്സെടുത്തോ…
അവൾക്കൊരു സെറ്റ് സാരിയും പെണ്ണിനോരു സാരിയും ലക്ഷ്മി തന്നിട്ടുണ്ട്…
അവന്റെ അവസ്ഥയെന്താ…
നേരം വെളുത്താൽ ചെക്കന്മാരോടൊപ്പം കറങ്ങാൻ പോവും എന്തേലും തിന്നാൻ നേരത്ത് കയറിവരും… കല്യാണം കഴിച്ചാലെങ്കിലും നേരെയാവുമെന്ന് കരുതി ഇപ്പൊ അവന്റെ കെട്ടിയോളേം കൂടെ ഞാൻ പൊറ്റണ്ട അവസ്ഥയാ…
മ്മ്… ഒന്നും നമ്മൾ വിചാരിച്ചപോലായില്ല അല്ലേ ചന്ദ്രട്ടാ…
മ്മ്… എല്ലാത്തിന്റേം അവസ്ഥ ഇതൊക്കെ തന്നെയാ… ഗോപാലേട്ടന്റെ മോനും കണാരേട്ടന്റെ മോനും എല്ലാം… ഇതുതന്നെയാ അവസ്ഥ… അതിലാകെ നമ്മൾ വിചാരിച്ചപോലെ വന്നത് ഷാഹുലും ദിപിലും അപ്പുവും മാത്രമാ…
മ്മ്… ഏതാ അവരെ പ്ലാൻ…
ഒരു പണിക്കും പോകാതിരിക്കുന്നത് കണ്ട് എന്റെ കൂടെ നിന്റെ വീട്ടിൽ വരാൻ പറഞ്ഞപ്പോ ഇത്രേം പഠിച്ചത് കണ്ടം കൊത്താനും കൂലിപ്പണിക്കും പോവാനാണോ എന്നാ ചോദ്യം… ഇപ്പൊ തോന്നും പഠിപ്പിക്കണ്ടായിരുന്നെന്നു…
മ്മ്… എല്ലാം ശെരിയാവും…
ഞാൻ ഇല്ലാതാവുമ്പോ ശെരിയാവും അതെനിക്കറിയാം… അത് കാണാൻ ഞാനുണ്ടാവില്ലല്ലോ എന്ന സങ്കടമേ എനിക്കുള്ളൂ…
കിളവന്മാരെ പോലെ പറയാൻ നിന്നാൽ ചവിട്ടി ഞാൻ കൂട്ടും പറഞ്ഞേക്കാം…
(എന്നെ നോക്കി ചിരിച്ചു) അവൻ പണിക്കുപോയി ഒരു നേരത്തെ ഭക്ഷണം കഴിക്കാൻ പറ്റിയാൽ എനിക്ക് സമാധാനമായി മരിക്കാം…
ചന്ദ്രേട്ടാ…
എന്താടാ…
നമുക്കോരോന്നു പിടിപ്പിച്ചാലോ…
നീ ഷെബിനാന്റെ കൈക്ക് പണിയുണ്ടാക്കും…
അതൊന്നുമില്ലെന്നേ… ഇത്താനെ പറഞ്ഞുസമ്മതിപ്പിച്ചിട്ട് ഞാൻ വിളിക്കാം… ഇങ്ങള് എല്ലാരേയും വിളിക്ക് നമുക്ക് പുഴക്കരയിൽ ഇരിക്കാം…
അവസാനം ഞങ്ങൾക്കും കേൾക്കുമോടാ…
ഇല്ലെന്നേ ഞാനല്ലേ പറയുന്നേ… എനിക്ക് നിങ്ങളോട് ഒരു കാര്യം സംസാരിക്കാനുമുണ്ട്…
ശെരിയെടാ…
നിക്ക് ഞാനിപ്പോ വരാം…
അകത്തുചെന്ന് ലെച്ചുവിനോട് പൈസവാങ്ങി ചന്ദ്രേട്ടന്റെ കൈയിൽ കൊണ്ടു കൊടുത്തു
എന്താടാ ഇതെന്തിനാ…
റാഷിയോട് പിക്കപ്പിന്റെ ചാവിവാങ്ങിക്കോ ഇവിടുന്നൊരടുപ്പും ഗ്യാസ്കുറ്റിയും ഉരുളിയും ചട്ടകവും എടുത്തു വണ്ടിയിലിട്ടേക്ക് എവിടുന്നേലും ഒരു ചെറിയ കുട്ടനെയോ കുറച്ചു ബീഫോ ഒപ്പിക്കാൻ പറ്റുമോന്നു നോക്ക് കുപ്പിയും ഒപ്പിച്ചോ നമുക്കിന്നു പഴയപോലെ കാര്യമായി തന്നെ ഒന്നു കൂടാം…
ചന്ദ്രേട്ടൻ പോയാപിറകെ ഭക്ഷണം കഴിച്ചു ഇറങ്ങും മുൻപ് വണ്ടിയുടെ ഡാഷിൽ വെച്ച ഓർണമെൻറ്സ് എടുത്ത് അകത്തേക്ക് ചെന്നു
അഫീ…
ആ ഇക്കാ…
നീ അവരെ കൂട്ടി അകത്തോട്ടു വാ… ലേച്ചൂനോട് സാരി മാറ്റി വേറെ എന്തേലും ഇട്ടിട്ട് വരാൻ പറ… നീയും സാരി മാറ്…
ബിച്ചുവിന്റെ മുറിയിൽ കയറി ഫാൻ ഓൺ ചെയ്ത് ബെഡിലേക്കിരിക്കുമ്പോയേക്കും അവർ അങ്ങോട്ടുവന്നു അകത്തു കയറിയ അഫി വാതിലടച്ചു കുറ്റിയിട്ടു
എന്താ ചേട്ടാ…
വാ ഞാൻ നിങ്ങളോടൊരു കാര്യം ചോദിക്കാൻ വിളിച്ചതാ…
അഫി : എന്തേ…
ഞാൻ എന്റെ സ്വത്തുക്കളെല്ലാം ഇത്താന്റെ പേർക്ക് എഴുതിവെക്കാൻ വിചാരിക്കുകയാ… നിങ്ങൾക്കാർക്കെങ്കികിലും അതിലെന്തെങ്കിലും എതിർപ്പുണ്ടോ…
അവരെ നോക്കി
എന്തെതിർപ്പ്… ഇത്താക്കല്ലേ ചേട്ടൻ കൊടുത്തോ…
ഇത്താക്കല്ലാതെ കാക്കു ആർക്കാ കൊടുക്കുക… കൊടുത്തോ…
ഇച്ചായാ… നമുക്ക് ജീവിക്കാൻ മാത്രം ഞങ്ങൾ ജോലിക്ക് പോണില്ലേ നമുക്കെന്തിനാ ഇതെല്ലാം വേറെ ആർക്കുമല്ലല്ലോ ഇത്താക്കല്ലേ…
