എന്ത് ചെയ്യണം എന്ന പോലെ അവളെനെ നോക്കി
നിന്റെ ഇഷ്ടം…
അവൾ അവനെ നോക്കി
ഒക്കെ… ഇപ്പൊ പറ്റില്ല ഞങ്ങൾ ഒരാഴ്ച്ച കൂടെ ഇവിടെയുണ്ടാവും അതിനിടയിൽ ഒരുദിവസം പോരേ…
മതി മേഡം…
സമയം അടുത്തതും സെക്യൂരിറ്റി സൂപ്പർവൈസറോഡ് രേണുകക്ക് വരാനായി ക്യാബിൻ മുതൽ ഉള്ള ആളുകളെ രണ്ട് വശത്തേക്കും മാറ്റാൻ പറഞ്ഞു തിരിയവേ ജനങ്ങൾ പെണ്ണുങ്ങൾ നിൽക്കുന്നിടത്തേക്ക് തിക്കി തിരക്കുന്നത് കണ്ട് ക്രൗഡ് കൺട്രോൾ ചെയ്യാൻ സെക്യൂരിറ്റികൾ നന്നായി ബുദ്ധിമുട്ടുന്നുണ്ട് എന്തെനറിയില്ലെങ്കിലും എങ്ങനെയോ അവർക്കരികിൽ എത്തി
ലേഡി ലയൺ എന്ന് ടൈമ്സ് മാഗസിൻ വിശേഷിപ്പിച്ച ഡി സി പി ഹർപ്രീത് സിംഗ് ഐ പി എസ്സിന്റെ കൂടെയും പ്രശസ്ത കവയത്രി ദേവ ലക്ഷ്മി എന്ന എഴുത്തുകാരിയുടെ കൂടെയും സെൽഫിയെടുക്കാൻ അവരെ തിരിച്ചറിഞ്ഞവരും കവർ ചെയ്യാൻ ചാനലുകാരും നടത്തുന്ന തള്ളിച്ചയിൽ അവർക്കൊപ്പം തന്റെ മുഖം ക്യാമറയിൽ പതിഞ്ഞാൽ ഒരുപക്ഷെ അതവരുടെ ജീവനുതന്നെ ആപത്തായേക്കാം എന്നതിനാൽ തട്ടതാൽ പാതി മുഖം മറച്ചുകൊണ്ട് അവരെ പൊതിഞ്ഞു പിടിച്ചു അവരെക്കൊണ്ട് എങ്ങോട്ട് നീങ്ങണമെന്നറിയാതെ പരുങ്ങുന്ന അഫിയെയും കണ്ട് ക്യാമറക്ക് മുഖം കൊടുക്കാതിരിക്കാൻ ഷോപ്പിന് നേരെ തിരിഞ്ഞുനിന്ന് അവരെ നോക്കി
പെട്ടന്ന് ഉള്ളിലേക്ക് കയറ്…
വലിച്ചു കെട്ടിയ റിബണിനടിയിലൂടെ അവർ ഉള്ളിലേക്ക് കയറി ഖാലിദ് വിളിച്ചു പറഞ്ഞതിനാൽ പോലീസ് എത്തി
പോലീസും സെക്യൂരിറ്റിയും ചേർന്നു ക്രൗഡിനെ കൺട്രോൾ ചെയ്തു കാലിതും നൂറയും അനുവും മൂസിയും മുത്തും റിയയും അകത്തേക്ക് വന്നു
ഖാലിദ് : പോലീസ് എത്തി ഇനി പ്രശ്നമില്ല നിങ്ങൾ വാ…
ഖാലിദ്… ഞാനും (അഫിയെ കാണിച്ച്) ഇവളും അകത്തുണ്ടാവും… നിങ്ങൾ ചെല്ല്…
പെട്ടന്ന് എന്തോ ഓർത്തപോലെ നൂറയും പറഞ്ഞതും അവരെല്ലാം പുറത്തേക്ക് പോയി ഞാനും അഫിയും ഓഫീസിലെ വൺ സൈഡ് ഗ്ലാസിലൂടെ പുറത്തേക്ക് നോക്കിനിന്നു
ആളുകൾ ഫോണും ചാനലുകാരും വ്ലോഗറുടെ ക്യാമറമാനും ക്യാമറയും പൊക്കിപിടിച്ചു ലെച്ചുവിനെയും പ്രിയയെയും വീഡിയോ എടുക്കെ
രേണുക ആളുകൾക്കിടയിലൂടെ പതിയെ നടന്നു വരവേ പെട്ടന്ന് ധൃതിയിൽ മുന്നോട്ട് വരുന്നതും ലച്ചുവിന് മുന്നിൽ നിന്നു എന്തോ ചോദിച്ചു ലച്ചു ചിരിയോടെ എന്തോ മറുപടി പറഞ്ഞു രേണുക അവളുടെ കാല് തൊട്ട് വണങ്ങുവാൻ പോയതും ലച്ചു അവളെ പിടിച്ചു നേരെ നിർത്തി ഹഗ് ചെയ്തു അവരെന്തോ പറഞ്ഞു ചിരിച്ചു അനു നീട്ടിയ തട്ടിൽ നിന്നും കത്രിക എടുക്കാതെ ലെച്ചുവിനോട് രേണുക എന്തോ പറഞ്ഞശേഷം കത്രിക എടുത്ത് ലെച്ചുവിന്റെ നേരെ നീട്ടി ഖാലിതും മാമൻ മാരും ചുറ്റുമുള്ളവരും എന്തോ പറഞ്ഞു ക്യാമറകൾ പിടിച്ചുനിന്നവർ റിബണിനടിയിലൂടെ അകത്തുകയറി പുറത്തേക്ക് തിരിഞ്ഞ് ഫോട്ടോയും വിഡിയോയും എടുക്കാൻ തുടങ്ങി
അവർ മൂന്നുപേരും ചേർന്ന് കത്രിക പിടിച്ചു റിബൺ കട്ട് ചെയ്യേ അഫിയെ തോളിൽ ചേർത്ത് പിടിച്ചു കൊണ്ട്
കുഞ്ഞൂ…
മ്മ്…
ഇത്രേ ഉള്ളൂ നമ്മൾ അല്ലേ…
അവൾ തല ചരിച്ചെനെ നോക്കി
എന്തേ…
ആളു കൂടുന്നിടത്തു മുഖം കാണിക്കാൻ പോലും നമുക്ക് കഴിയില്ല… പേടിയോടെ എന്നും ഒളിച്ചുള്ള ജീവിതം അല്ലേ…
അവളെന്റെ നെഞ്ചിലേക്ക് ചാഞ്ഞു
നമ്മളെ മറ്റുള്ളവർക്കല്ലേ കാണാൻ പറ്റാതുള്ളൂ നമുക്ക് മറ്റുള്ളവരെ കാണാമല്ലോ…
മ്മ്…
ഇക്കാ…
മ്മ്…
ഞങ്ങളുടെ ആറുപേരുടെയും ഓരോ വിജയത്തിലും തോൽവിയിലും നിങ്ങൾ നിങ്ങളെ കാണുന്നില്ലേ…
മ്മ്…
ഞങ്ങളുടെ ഓരോ വിജയത്തിലും ഞങ്ങൾ ഞങ്ങളുടെ ഗുരുവിനെയും കാണുന്നുണ്ട്… നിങ്ങൾ പ്രിയയെ നോക്ക് അവളുടെ ഈ വിജയത്തിൽ ഞങ്ങൾ ആറുപേരെയും നിങ്ങളെയും കാണാൻ നിങ്ങൾക്ക് കഴിയും…
ശെരിയാണ് ഇതുവരെ നമ്മൾ ചെയ്ത കാര്യങ്ങൾ പോലല്ലിത്… നാടിനെ കലാപഭൂമിയാക്കാൻ ചെയ്ത പ്ലാനിനെ ആണ് അറിയാതെയാണെങ്കിലും പൊളിച്ചത്… സാധാരണ ഇങ്ങനെ ഉള്ള പ്രശ്നങ്ങളിൽ കീഴ് തട്ടിലുള്ളവർ പിടിയിലാവുകയോ കൊല്ലപ്പെടുകയോ അതിനുശേഷം മുകളിലുള്ളവർ രക്ഷപെടുകയും ചെയ്യും എന്നാൽ സ്പോട്ടിൽ വെച്ചു പ്രിയ ഷൂട്ട് ചെയ്തു കൊന്നത് മൂന്ന് മത നേതാക്കളും ഒരു രാഷ്ട്രീയ നേതാവും പോലീസ് ഉദ്യോഗസ്ഥനും അടക്കമുള്ള പ്രമുകരെയും കൂട്ടാളികളെയും ആണ്…
