കൈ വായ്ക്ക് മുന്നിൽ വെച്ച് ഊതിനൊക്കെ ലൈറ്റായിട്ട് ലിക്കറിന്റെ സ്മെൽ പോലെ വരുന്നത് കണ്ട്
ഈ മണമെന്താന്നറിയൂല ശെരിക്കും ഞാൻ കുടിച്ചിട്ടില്ല…
അവളോട് ചോദിച്ചുനോക്ക്…
തിരിഞ്ഞു നോക്കെ അഫി അവിടെയില്ല ചുറ്റും നോക്കെ വിറകുകയറ്റുന്നവരും ഉപ്പയും സജിയേട്ടനും റാഷിയും ഫൗസിയും എല്ലാം അവിടെത്തന്നെ ഉണ്ട്
ആ മണം അവളെ കൺഫ്യൂഷൻ ആക്കുന്നുണ്ടെങ്കിലും ഞാനവളെപിടിച്ചു കള്ളസത്യമിടില്ലെന്ന വിശ്വാസമുള്ളത് കൊണ്ട് അവളാ വടി മുറിച്ചെറിഞ്ഞകത്തേക്ക് കയറിപ്പോയി
എല്ലാരും എനെത്തന്നെ നോക്കി നിൽക്കുന്നത് കണ്ട് അടികിട്ടിയ വേദനയിലും ആ മണം എങ്ങനെ വന്നെന്ന കൺഫ്യൂഷനിലും നിൽക്കുന്ന ഞാൻ ദേഷ്യത്തോടെ അവരെ നോക്കി
എന്ത് നോക്കി നിൽക്കുകയാ… കയറ്റുന്നുണ്ടേൽ കയറ്റീട്ട് പോവാൻ നോക്ക്…
അതും പറഞ്ഞുച്ചെന്ന് കോലയിൽ വെച്ച ചായയെടുത്തു ഒറ്റവലിക്ക് കുടിച്ചു കവറും എടുത്ത് അകത്തേക്ക് കയറി കവർ കട്ടിലിൽ വെച്ച് അയലിന്നു തോർത്തും മുണ്ടും എടുത്തു കിച്ചണിലൂടെ പുറത്തേക്ക് പോവാൻ ഇറങ്ങെ കിച്ചണിൽ എത്തിയതും മുഖം പൊത്തി കരഞ്ഞോണ്ട് നിൽക്കുന്ന അഫിയെ കണ്ട് അവൾക്കരികിലേക്ക് ചെന്നു
അഫീ…
മുന്നിലെനെ കണ്ടവൾ എന്നെ ഇറുക്കെ പിടിച്ചു കരയാൻ തുടങ്ങി
ഇത്തയല്ലേ… സാരോല്ല വാ പുഴയിൽ പോവാം…
അവളെ കൂട്ടി പുഴയിലേക്ക് നടക്കുമ്പോഴും അവളൊന്നും മിണ്ടിയില്ല ഡ്രെസ്സെല്ലാം അഴിച്ചുവെച്ചു പുഴയിൽ ചാടി നീന്തി കയറി സോപ്പ് തേച്ചുകൊണ്ടിരിക്കെ എന്നെ തന്നെ നോക്കിയിരിക്കുന്ന അവളുടെ കണ്ണ് നിറഞ്ഞിരിക്കുന്നത് കണ്ട് അവളോട് സംസാരിച്ചില്ലെങ്കിൽ അവൾക്ക് ഇത്തയോട് വെറുപ്പാവും എന്നറിയുന്നത് കൊണ്ട് പെട്ടന്ന് കുളിച്ചുകയറി മുണ്ടുതുത്തു തോർത്തികൊണ്ട് അവൾക്കരികിൽ ചെന്നിരുന്നു
അഫീ…
മ്മ്…
സാരോല്ലടീ…
(അവളെനെ നോക്കി) എന്നാലും എന്തടിയാ അടിച്ചേ… അതും ഇല്ലാത്ത കാര്യത്തിന്…
അത് ഞാൻ കുടിച്ചിട്ട് വന്നതാണെന്ന് കരുതിയല്ലേ…
കുടിച്ചാലും ഇങ്ങനെ അടിക്കണോ… ഇങ്ങളെ പേടിച്ചിട്ടാ ഇല്ലെങ്കി വലിച്ചു കീറിയേനെ ഞാൻ…
(അവളെ ചേർത്തുപിടിച്ചു) നീ അത് വിട്… നിനക്കൊരു കാര്യമറിയുമോ… ആദ്യമൊക്കെ ഞാൻ വല്ലപ്പോഴും കുടിച്ചിട്ട് വന്നാലും ഇത്തയുണ്ടെങ്കിൽ അവളായിരുന്നു എനിക്ക് വാതിൽ തുറന്നു തരാറ്…
അവളെനെ നോക്കി
നാറുന്നെന്നും കുടിച്ചിട്ട് വണ്ടിയൊടിക്കരുതെന്നും പറയുകയല്ലാതെ അന്നൊന്നും അവള് ചീത്തപോലും പറയില്ലായിരുന്നു… ആക്സിഡന്റിന് ശേഷം അവളെനോട് ഇനി സേഫ് ആയിട്ടുള്ളിടത്തല്ലാതെ കണ്ടിടത്തെല്ലാം ഇരുന്നു കുടിക്കരുത്… കുടിച്ചിട്ട് വണ്ടി ഓടിക്കരുത് കുടിച്ചവർ ഓടിക്കുന്ന വണ്ടിയിൽ കയറരുത് എന്നൊക്കെ സീരിയസ് ആയിട്ട് പറഞ്ഞതാ… അവൾ സീരിയസ് ആയിട്ടൊരു കാര്യം പറഞ്ഞാൽ ഞാനും അതനുസരിക്കുന്നത്കൊണ്ട് അതിന് ശേഷം ഞാനും എനിക്ക് സേഫ് ആയി തോന്നാത്ത സിറ്റുവേഷനിൽ കുടിക്കാറില്ല മാത്രമല്ല അതിനുശേഷം കുടിച്ചിട്ട് വണ്ടിയോടിച്ചതാകെ അന്ന് നമ്മൾ വയലിൽ ഇരുന്നു കുടി കഴിഞ്ഞു നിങ്ങളേം കൊണ്ട് വീട്ടിൽ പോവാനാണ്… അന്ന് ഞാൻ കുടിച്ചത് കൊണ്ടാണ് എനിക്കന്ന് തലക്കടി കിട്ടിയതും ആക്സിഡന്റ് ആയതുമെല്ലാം… ഇത്ത വിചാരിച്ചിരിക്കുന്നത് ഞാൻ കുടിച്ചതുകൊണ്ട് ആക്സിഡന്റായെന്നാണ് കരുതുന്നെ എനിക്കെന്തേലും പറ്റുമോന്നു അവൾക്ക് നല്ല പേടിയുണ്ട് അതാ അവളെനെ തല്ലിയെ… നിനക്കറിയാലോ ഉമ്മ എന്നെ പ്രസവിച്ചെങ്കിലും അവളാ എന്നെ പോറ്റിയത്… ഒന്നാലോചിച്ചു നോക്ക് നമുക്കൊരു മോനുണ്ടായി അവൻ അപകടമുണ്ടാവുന്ന എന്തേലും ചെയ്യരുതെന്ന് പറഞ്ഞിട്ടും ചെയ്യാതിരുന്നാൽ നീ അവനെ തല്ലില്ലേ…അതവൻ വീണ്ടുമത് ചെയ്യാതിരിക്കാനും അവനൊന്നും പറ്റാതിരിക്കാനുമല്ലേ… അവളെനെ കൊന്നാലും അതിനൊരു ന്യായമുണ്ടാവും അതെന്റെ ഉമ്മയാടീ എന്റെ ജീവൻ നീയത് മനസിലാക്ക്… എന്നെ മറ്റാരേക്കാളും അറിയുന്ന നിനക്ക് എന്റെ ഇത്താനെ മനസിലാക്കാൻ പറ്റിയില്ലേൽ പിന്നെ ആർക്കാ അവളെ മനസിലാക്കാൻ പറ്റുക…
