വഴി തെറ്റിയ കാമുകൻ – 17 49

ഇക്കാ ആവിൽമിൽക്ക് കുടിച്ചാലോ…

അത് നല്ലൊരു സ്കീമാണ്…

എങ്കി വിട്ടോ…

എവിടെ വേണം…

ച്ചോയേട്ടന്റെ കടേൽ പോവാം…

കൂൾബാറിനു മുന്നിൽ വണ്ടിനിർത്തി കൗണ്ടറിനു മുന്നിൽ നിന്നു

ചോയ്യേട്ടാ…

ചോയിയേട്ടൻ : ഹാ… നീയോ… എന്താടാ ഇങ്ങോട്ടൊന്നും കാണാനേ ഇല്ലല്ലോ…

ഇവിടുണ്ട്… കല്യാണം പറഞ്ഞിട്ടുണ്ടല്ലോ…

ചോയിയേട്ടൻ : ബിച്ചുവിന്റെയല്ലേ…

ഹാ… തലേന്ന് തന്നെ അങ്ങെത്തണം…

ചോയിയേട്ടൻ : തലേന്നേ നടക്കൂ പകല് കച്ചോടമുള്ളതല്ലേ…

താലികെട്ട് കാലത്ത് ആറ് മണിക്കും ആറരക്കും ഇടക്കാ… താലികെട്ടിനു വാ പിനെ കട തുറന്നിട്ട് ഉച്ചക്ക് ഭക്ഷണം കഴിക്കാൻ വന്നാൽ പോരേ…

താലികെട്ടിനു വരാം ഉച്ചക്ക് കച്ചോടം നടക്കുന്ന സമയമല്ലേ… രമയുമില്ല അവള് കൊച്ചിന്റെ പ്രസവത്തിനു നാളെ ആശുപത്രീൽ പോകുവാ…

അപ്പാപ്പനും അമ്മുമ്മയും ആവാൻ പോകുവാണല്ലേ… ഏതാശുപത്രീലാ…

മെഡിക്കൽ കോളേജിലാ…

നമ്മുടെ ആദിയോട് പറയാരുന്നില്ലേ അവനവിടെ ഡോക്ടർമാരും പി ആർ ഒയും ഒക്കെയായി നല്ല ബന്ധമാ…

അവനവിടെ എല്ലാം ശെരിയാക്കിത്തന്നിട്ടുണ്ട്… ഡോക്ടർ അവന്റെ സുഹൃത്താ… അവൻ അവരോട് എല്ലാം എല്ലാം പറഞ്ഞേൽപ്പിച്ചിട്ടുണ്ട്… കഴിഞ്ഞകാണിക്കലിന് അവനും പോന്നിരുന്നു…

ഹാ… എന്തേലും ആവശ്യമുണ്ടെൽ അവനെ വിളിച്ചാൽ മതി…

ആടാ…

ഒരു കിങ്സ്… രണ്ടവിൽ മിൽക്കും…

കിങ്സ് എടുത്തു തന്നതും അതും കത്തിച്ചു വണ്ടിക്ക് മുകളിൽ കയറിയിരുന്ന എനിക്കരികിൽ വന്നു നിന്ന അഫിയുടെ തോളിൽ കൈ ഇട്ടു നിൽക്കെ

ഇക്കാ…

മ്മ്…

നമ്മളാദ്യം രാത്രി ഇവിടെവരുന്നതോർമ്മയുണ്ടോ…

ഹേയ്…

പൊടാ…

പിണങ്ങല്ലേ…

ഇങ്ങള് ശെരിക്കും അൺ റൊമാന്റിക് മൂരാച്ചി തന്നെയാ…

ആഹാ…

ഹാ…

റൊമാന്റിക്കായി ഒരു പഫ് എടുക്കുന്നോ…

പൊടാ…

ശെരിക്കും ഫുൾ റൊമാന്റിക്…

ഹേ…

എന്നാ താ…

സിഗരറ്റ് അവളുടെ ചുണ്ടോട് അടുപ്പിച്ചതും അങ്ങനെ അല്ല വായിൽ…

ഇവിടെവെചോ…

മ്മ്… എന്തേ ആദ്യമായിട്ടൊന്നുമല്ലല്ലോ…

അവളെ നോക്കി ചിരിയോടെ പാതി തീർന്ന സിഗരറ്റിൽ നിന്നും വായിൽ കൊള്ളാവുന്നത്രയും പുക വായിൽ നിറച്ചുകൊണ്ട് നടുവിരലും തള്ള വിരലും കൊണ്ട് പിടിച്ച സിഗരറ്റിനെ ചൂണ്ടു വിരലിനാൽ ചൊട്ടിത്തെറിപ്പിച്ചു

അവളുടെ തലക്കുപിറകിൽ ക്ലിപ്പ് ഇട്ടുവെച്ച മുടിയിൽ പിടിച്ചു ചുണ്ടിലേക്ക് ചുണ്ട് ചേർത്തു വായിലെ പുക മുഴുവൻ അവളുടെ വായിലേക്ക് ഊതി കൊണ്ടിരിക്കെ അരികിൽ ഏതോ വണ്ടി വന്നു നിന്നു

അവൾ എന്റെ കണ്ണുകളിൽ കണ്ണ് കോർത്തു മൂഖത്തേക്ക് ഊതി

കഴിഞ്ഞെങ്കിൽ പോവാം…

തിരിഞ്ഞുനോക്കെ അരികിൽ നിർത്തിയിട്ടിരിക്കുന്ന പോലീസ് വണ്ടി കണ്ട് അതിലേക്ക് നോക്കി ഡ്രൈവറും എസ് ഐ യും മാത്രമേ ഉള്ളൂ രണ്ടുപേരെയും കണ്ട് പരിചയവുമില്ല

സോറി സാർ, ഞങ്ങളെ വിട്ടേക്ക്…

മര്യാദക്ക് വന്നു വണ്ടിയിൽ കയറെടോ…

എന്റെ സാറേ… സാറിവിടെ പുതിയതയോണ്ടാ സാറിതു കാര്യമാക്കണ്ട വിട്ടേക്ക്…

ഡോ… മാര്യാദക്ക് വന്നു വണ്ടീൽ കയറുന്നോ അതോ ഞാൻ പിടിച്ചു കയറ്റണോ…

എന്താ സാറേ പ്രശ്നം… എന്താ ചാർജ്…

അതൊക്കെ നമുക്ക് സ്റ്റേറ്റിനിൽ ചെന്നിട്ട് പറയാം…

അത് പോര സാറേ… പറയാതെ സ്റ്റേഷനിലേക്കൊന്നും വരാൻ പറ്റില്ല…

ഡോർ തുറന്നു രണ്ടുപേരും പുറത്തേക്കിറങ്ങി അരികിലേക്ക് വന്നതും ചോയിയേട്ടൻ അവിൽ മിൽക്കുമായി അങ്ങോട്ട് വന്നു

നടു റോട്ടിൽ തോന്ന്യാസം കാണിച്ചിട്ട് നിന്ന് കൊണക്കുന്നോടാ…

മര്യാദക്ക് സംസാരിക്കണം…

ഇല്ലെങ്കി നീ എന്നെ എന്തോ പുളുത്താനാ… വന്നു വണ്ടിയിൽ കയറെടാ… (പറഞ്ഞുകൊണ്ട് കോളറിൽ പിടിക്കാനായി നീട്ടിയ കൈ തട്ടി മാറ്റി)

താനേത് ലോകത്താടോ… താൻ വേണോങ്കി പബ്ലിക് പ്ലേസിൽ സിഗരറ്റ് വലിച്ചതിനു ഫൈൻ എഴുതിക്കോ… ഫൈനടക്കാം… അല്ലാതെ വായിതോന്നിയത് വിളിച്ചു പറയാനും ദേഹത്ത് കൈവെക്കാനുമാ പരിപാടിയെങ്കി എന്റെ കൈ ഞാനെവിടെയും പണയംവെച്ചിട്ടൊന്നുമില്ല…

(അഫിയെ നോക്കി) കണ്ട കൂത്തിച്ചി…

പ്ട്ടെ… (പറഞ്ഞത് പൂർത്തിയാക്കാൻ സമയം കൊടുക്കാതെ അയാളുടെ മുഖമടച്ചൊരെണ്ണം കൊടുത്തു കോളറിൽ പിടിച്ചു തൂക്കിയെടുത്ത് വണ്ടിയുടെ ബോണറ്റിൽ അടിച്ചു) പൊലയാടി മോനേ വീട്ടിൽ തന്തേം തള്ളേം വിളിച്ചു ശീലിച്ചത് നാട്ടുകാരെ വിളിച്ചാൽ കേട്ട് നിൽക്കാൻ ഞങ്ങൾ നിന്റെ തന്തേം തള്ളേം അല്ല…

Leave a Reply

Your email address will not be published. Required fields are marked *