മുഹൂർത്തമായതും ഏഴ് ഇയകൾ ചേർത്തുപിരിച്ച മഞ്ഞ ചരടിൽ കോർത്ത താലി ബിച്ചു അമയയുടെ കഴുത്തിൽ ചാർത്തി
ബിച്ചു അമയക്ക് മന്ത്രകോടി(വിവാഹപുടവ) നല്‍കി
അമയയുടെ സീമന്തരേഖയില്‍ ബിച്ചു സിന്ദൂരം ചാര്‍ത്തി
ലെച്ചു അമയയുടെ കഴുത്തില്‍ സ്വര്‍ണമാല അണിയിച്ചു.
ബിച്ചുവും അമയയും പരസ്പരം പൂമാല അണിയിച്ചു
രാമേട്ടൻ (അമയയുടെ അച്ചാച്ചൻ) അമയയെ ബിച്ചുവിന് കൈപിടിച്ചു കൊടുത്തു
ഹേ ! ധർമപത്നി ഇന്നു മുതൽ നാം ഇരുവരുടെയും ജീവിതം സംയുക്തമായി. അതിനാൽ നീ എന്റെ അർദ്ധാഗിംനിയാണെന്നു സമുദായ സമക്ഷം പ്രഖ്യാപിക്കുന്നു. ഞാൻ ഭവതിയെ ഗൃഹലക്ഷമിസ്വരൂപേണ സന്തോഷത്തോടെ സ്വീകരിക്കുന്നു. ഭവതിയുമായി കൂടിയാലോചിച്ച് ശുഭകർമങ്ങൾ ചെയ്യും.നിന്റെ സുഖം,ശാന്തി,സമൃദ്ധി,രക്ഷ എന്നിവക്കായി എന്റെ ശക്തിക്ക് തക്കവിധം വ്യവസ്ഥ ചെയ്യുന്നതാണ്. നാം തമ്മിൽ ഉണ്ടാകുന്ന അഭിപ്രായഭേദങ്ങൾ സൗമ്യമായി പറഞ്ഞു പരിഹരിക്കും. (ബിച്ചു വരന്റെ വിവാഹ പ്രതിജ്ഞ ചൊല്ലി)
സ്വാമിൻ ! എന്റെ ജീവിതം അങ്ങയുടെ ജീവിതത്തോട് ചേർത്തിരിക്കുന്നു. മറ്റു കുടുംബഗങളോട് സൗമ്യമായി പെരുമാറും. എല്ലായിപോഴും സേവനതല്പരതയും വൃത്തിയും ശുദ്ധിയും കാത്തുരക്ഷിക്കും. അങ്ങേക്ക് പൂജ്യരയിട്ടുള്ള മാതാ-പിതാ-ഗുരുജനങ്ങൾ എനിക്കും പൂജ്യരാണ്. (അമയ വതുവിന്റെ വിവാഹ പ്രതിജ്ഞ ചൊല്ലി)
ഇരുവരും കൈകകള്‍ ചേര്‍ത്ത് പിടിച്ച് വിവാഹമണ്ഡപത്തിലെ അഗ്നി മൂന്നുതവണ വലംവെച്ചു.
മണ്ഡപത്തിൽ നിൽക്കുന്ന രാമേട്ടന്റെയും സാവിത്രിയേച്ചിയുടെയും ഉണ്ണിയേട്ടന്റെ മാമൻ മാരുടെയും മാമിമാരുടെയും അച്ഛന്റെയും അമ്മയുടെയും ഉപ്പാന്റെയും ഉമ്മാന്റെയും ഇത്തമാരെയും സിസിലിയേച്ചിയുടെയും സഫിയത്തന്റെയും സെറീനതാന്റെയും അച്ചായന്റെയും മൊഴിദിനിക്കയുടെയും സജിയേട്ടന്റെയും ലിൻസിയെച്ചിയുടെയും കാല് തൊട്ടു വണങ്ങി എന്റെയും ലെച്ചുവിന്റെയും കാല് തൊട്ടു അനുഗ്രഹം വാങ്ങി ദാസന്റെയും ഷൈജയുടെയും കാല് തൊടാനായി പോയതും
ബിച്ചൂ…
അവനെന്നെ നോക്കി
ഭക്ഷണം കഴിക്കാം വാ…
അവരെയും കൂട്ടി ഭക്ഷണം വിളമ്പുന്നിടത്തേക്ക് നടന്നു
ടേബിളിൽ ഇലകളും സ്റ്റീൽ ഗ്ലാസുകളും നിരന്നു ഓരോ വരിയിലും ഓരോരുത്തർ കൈയിലെ സാനിലുള്ള അവിലും മലരും തേങ്ങയും ശർക്കരയും മുന്തിരിയും(കിസ്മിസ്സ്) നുറുക്കിയിട്ട ചെറിയുള്ളിയും ജീരകവും ചേർത്തു കുഴച്ചെടുത്തത് കോരി ഇലകളിൽ വിളമ്പി
പിറകെ വന്ന ആള് കൂടയിൽ നിന്നും ചെറുപഴം ഓരോരുത്തരുടെ ഇലയിലേക്കും വെച്ചു
കഴിച്ചു കഴിഞ്ഞതും ഇലകൾ മാറ്റി സ്റ്റീൽ പ്ളേറ്റിൽ ദോശയും ഇഡലിയും വടയും കപ്പുകളിൽ ചട്ണികളും സാമ്പാറും എത്തി
ചായയും കാപ്പിയുമായി പിറകെ വന്നവർ ചായവേണ്ടവർക്ക് ചായയും കാപ്പി വേണ്ടവർക്ക് കാപ്പിയും നൽകി
ചേട്ടാ… നമുക്കിറങ്ങാം അവര് എത്തുംമുൻപങ്ങെത്തണ്ടേ…
ശെരി…
അവരോട് യാത്രപറഞ്ഞു ഞാനും ലച്ചുവും ഇറങ്ങെ പെണ്ണുങ്ങളും ഉമ്മയും ഇത്തമാരും സിസിലിയേച്ചിയും സഫിയച്ചയും സറീനചയ്യും ലിൻസിയേച്ചിയും ഉമ്മച്ചിയും അമ്മയും അമ്മുവും അച്ചുവും കൂടെ ഇറങ്ങി
വീട്ടിൽ ചെന്നു കാത്തു നിൽക്കെ അവരെത്തിയത് കണ്ട് ലെച്ചു നിലവിളക്കു കത്തിച്ചു ഞാനും പെണ്ണുങ്ങളും മുറ്റത്തേക്കിറങ്ങെ ലെച്ചു നിലവിളക്കുമായി വീടിന്റെ പടി(സ്റ്റെപ്പിൽ നിന്നു)
അമയയുടെ കൂടെവന്ന വീട്ടുകാരെ സ്വീകരിച്ചു വരവേൽക്കെ ലെച്ചു കൈയിലെ വിളക്ക് അമയയുടെ കൈയിലേക്ക് കൊടുത്തു ആരതി ഉഴിഞ്ഞു
ലെച്ചു : വലതുകാൽ വെച്ചു കയറിക്കോ…
അവൾ അകത്തേക്ക് കയറി ആളുകളെ ഒക്കെ ഇരുത്തി ചെക്കന്മാർ വന്നവർക്ക് ജ്യൂസ് കൊണ്ടുകൊടുത്തു
എല്ലാരിലും നിറഞ്ഞ സന്തോഷം തന്നെ വന്നവരോട് സംസാരിച്ചുകൊണ്ട് ചുറ്റിതിരിയെ ഇടക്ക് വെപ്പ് പുരയിൽ ചെന്ന് നോക്കാനും മറന്നില്ല
എല്ലാവരെയും ഭക്ഷണം കഴിക്കാൻ ഇരുത്തി ടേബിളിന് മുകളിൽ പേപ്പറുകൾ വിരിച്ചപിറകെ നാക്കില(വാഴയിലയുടെ അറ്റത്തെ പീസ്)യിട്ടു സ്റ്റീൽ ഗ്ലാസ് വെച്ചു കരിങ്ങാലി ഇട്ടു തിളപ്പിച്ച ചൂട് വെള്ളം മേശകളിൽവെച്ച പിറകെ ഓരോ വിഭവങ്ങളായി ഇലകളിൽ നിരന്നു നാല് പേപ്പർ കപ്പുകളിലായി നാലുതരം പായസങ്ങളും വിളമ്പി
