കൂടെയുണ്ടായിരുന്ന ഡ്രൈവർ എനിക്കുനേരെ കൈ വീശിയതും കൈ തടഞ്ഞുകൊണ്ടഫി അയാൾക്കിട്ടൊന്ന് കൊടുത്തു
നീ ചെന്ന് ഇത് കേസാക്ക്… അതിന്റെ പിറകിൽ വരുന്നതെന്തായാലും അത് നമുക്കപ്പൊ കാണാം…
മുഖം പൊത്തി ഇരിക്കുന്ന രണ്ടുപേരെയും ഒന്ന് നോക്കി ചോയിയേട്ടന്റെ കയ്യിന്ന് അവിൽ മിൽക്കു വാങ്ങി കുടിച്ചുകൊണ്ട്
അഫീ… നടു റോട്ടിൽ മൂത്രമൊഴിച്ചു നാറ്റിക്കുന്നത് സാറിനു പ്രശ്നമില്ല ഒന്നുമ്മവെച്ചാൽ പ്രശ്നം… അല്ലേ സാറേ…
രണ്ടാളും എന്നെ ഒന്ന് നോക്കെ
അഫി : മൂത്രമൊഴിക്കുമ്പോലാണോ ഇക്കാ ഉമ്മ വെക്കുന്നെ… അതൊക്കെ വലിയതെറ്റല്ലേ…
എസ് ഐ : പബ്ലിക്കിന്റെ മുന്നിൽ വെച്ച് തോന്ന്യാസം കാണിച്ചിട്ട് നിന്നു ന്യായീകരിക്കുന്നോ…
ചുറ്റും ഒന്ന് നോക്കി
അല്ല ആരാണ് ഈ പറഞ്ഞ പബ്ലിക്ക് ഇവിടെ ഉള്ള കടകളും പൂട്ടി ആളുകളും പോയി പിനുള്ള ഒരു പബ്ലിക് ചോയേട്ടനാ… അല്ല ചോയ്യേട്ടാ നിങ്ങള് കണ്ടോ ഞങ്ങളുമ്മവെക്കുന്നത്…
പോലീസുകാർക്ക് അടികിട്ടുന്നത് കണ്ട് പകച്ചു നിന്ന ചോയേട്ടൻ പകപ്പ് മാറാതെ എന്നെ നോക്കി
ഞാനകത്തല്ലായിരുന്നോ… ഞാൻ കണ്ടില്ല…
(ചിരിയോടെ ചോയേട്ടനെ നോക്കി) സോറി ചോയ്യേട്ടാ റീ പ്ലെ ഇല്ല…
എങ്കി സാറ് പറ ഏത് പബ്ലിക്ക് ആണ് കണ്ടത്…
തിരിയാൻ നോക്കിയ അയാൾ കഴുത്തിൽ കൈ വെച്ചു
പൊട്ടീട്ടൊന്നുമില്ല ചെറുതായിട്ടൊന്നുളുക്കീതാ…
അയാൾ ദേഷ്യത്തോടെ ഫോൺ എടുത്തു സ്റ്റേഷനിലേക്ക് വിളിച്ചു വരാൻ പറയുന്നത് കേട്ട് അയാളെ ഒരു ചിരിയോടെ നോക്കി ഗ്ലാസ് കൈയിലേക്ക് കൊടുത്തു
ചോയേട്ടാ സാറ് ഞങ്ങളെ വിടാൻ വൈകുമെന്നാ തോന്നുന്നേ ഇങ്ങളൊരു സിഗരറ്റെടുത്തേ…
അയാളെ നോക്കി ചിരിയോടെ സിഗരറ്റ് കത്തിച്ചു പുകയെടുക്കുമ്പോയേക്കും പോലീസ് വണ്ടി വന്നു നിന്നു
വണ്ടിയിൽ നിന്നും എ എസ് ഐ ബാബുസാറും ഹെഡ് കോൺസ്റ്റബിൾ ഹരി സാറും കോൺസ്റ്റബിൾ രാജൻസാറും ജയരാജൻ സാറും ഇറങ്ങിയ പിറകെ വന്നുനിന്ന ബുള്ളറ്റിൽ നിന്നും എസ് ഐ സജീവൻ സാറും ഇറങ്ങി
സജീവൻ സർ : ഹാ… നിങ്ങളെന്താ ഇവിടെ… നീയൊക്കെ ഇവിടെ ഉണ്ടായിട്ടാണോടാ രണ്ടു പോലീസുകാരെ ആരോ തല്ലുന്നതും നോക്കിനിന്നേ…
ഞാനാ സാറേ തല്ലിയെ… തല്ലായിട്ടൊന്നും കൂട്ടണ്ട… കാലം മാറിയതൊന്നും ഈ സാററിഞ്ഞിട്ടില്ല പഴയ ഭരണിപ്പാട്ടും കൊണ്ടിറങ്ങിയിരിക്കുകയാ… സാറിവളെ സാറിനു വായിവന്നതങ്ങ് വിളിച്ചു ഞാൻ സാറിനോടിനി വിളിക്കരുതെന്നു പറഞ്ഞു അത് കണ്ട ഈ സാറ് എന്നെ അടിക്കാൻ വന്നപ്പോ ഇനി അടിക്കാൻ വരരുതെന്ന് ഈ സാറിനോടവളുമൊന്നു പറഞ്ഞു പറഞ്ഞത് കൈകൊണ്ടാണെന്നു മാത്രം… അത്രേ ഉണ്ടായിട്ടുള്ളു…
ബാബു സർ : എന്നാലും ഷെബീ യുണിഫോമിലുള്ള പോലീസുകാരനല്ലേ… നിനക്കാതെങ്കിലുമൊന്നാലോചിക്കായിരുന്നില്ലേ…
അതാലോചിച്ചതുകൊണ്ടാ ഇതിലൊതുക്കിയേ ഇല്ലേൽ ഇവളെ കൂതിച്ചിയെന്നു വിളിച്ച (എസ് ഐ യേ നോക്കി) ഇയാളെ ഇവിടിട്ടു ഞാൻ കൊന്നേനെ…
സജീവൻ സർ : (എസ് ഐ യേ നോക്കി) സോറി ഡോക്ടറെ ഇത് വിട്ടേക്ക്…
ശെരി സാറേ… അല്ലേലും നിങ്ങളൊക്കെ ഇതിനെടെലുള്ളപ്പോ ഞങ്ങളെന്ത് ചെയ്യാനാ… ഞാനിത് വിട്ട കേസാ…
സജീവൻ : അയാളെ നോക്കി സാറ് വണ്ടീൽ കയറ്…
സർ ഇവൻ ഞങ്ങളെ തല്ലിയിട്ട് നിങ്ങളിവന് സപ്പോർട്ട് ചെയ്തു സംസാരിക്കുന്നോ…
സജീവൻ : സാറിനെ ഇവൻ തല്ലിയതിന് തെളിവുണ്ടോ…
എസ് ഐ ചോയേട്ടനെ നോക്കി
ഡോ ആ ക്യാമറ വർക്കാവില്ലേ…
ഇല്ല സാറേ അതിന്നു വൈകുന്നേരം കേടായി…
അയാൾ തിരിഞ്ഞു ചുറ്റും നോക്കുന്നത് കണ്ട
ചോയേട്ടൻ : നോക്കണ്ട സാറേ ആ ക്യാമറകളൊന്നും വർക്കാവില്ല… എല്ലാം കേടാ…
ബാബുസർ : സാറേ… ഇവിടെ ഇവർക്കെതിരെ സാക്ഷിപ്പറയാൻ ആരെയും കിട്ടില്ല… ഇവര് ഗുണ്ടകളൊന്നുമായിട്ടല്ല… ഒന്ന് അവർക്ക് ന്യായമല്ലാത്ത ഒന്നും അവര് ചെയ്യില്ല രണ്ടാമത് ഈ നാട്ടുകാർക്ക് എന്താവശ്യത്തിനും ഇവര് മുന്നിൽ കാണും ഇവരുടെ ആവശ്യത്തിന് നാട്ടുകാരും കാണും…
ഹരി സർ : (ഡ്രൈവറെ നോക്കി) പണ്ട് പെരുന്നാക്ക് അറക്കാൻ കൊണ്ടുവന്ന ഒന്നര കിന്റലുള്ള പോത്ത് വിരണ്ടോടി നാട്ടുകാര് മുഴുവൻ പിറകെ ഓടെ ആ പോത്ത് ഈ ഡോക്ടറെ നേരെ കുത്താൻ ചെന്നപ്പോ ഒറ്റക്കൈ കൊണ്ട് പോത്തിനെ പിടിച്ചു നിർത്തിയിട്ടുണ്ട് അതുമല്ല അറിയപ്പെടുന്നൊരു ഓർത്തോ സർജൻ ആണ്… അതുകൊണ്ട് പെണ്ണിന്റെ കയ്യിന്നു തല്ലുമെടിച്ചെന്നു കോംപ്ലക്സ് ഒന്നും വേണ്ട…
